തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്കുമാറിനെതിരെയുള്ള പീഡനപരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം.പരാതിക്കാരിക്കെതിരേ നേരത്തെ ഡോക്ടറുടെ കുടുംബം വനിതാ കമ്മീഷനിലും വനിതാ സെല്ലിലും പരാതി നല്‍കിയിരുന്നുവെന്നും ഡോക്ടറുടെ ഭാര്യ പറഞ്ഞു.
ഡോക്ടറുമായി സൗഹൃദം നടിച്ച് പലതവണ പണം വാങ്ങിയ പരാതിക്കാരി കുടുതല്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആത്മഹത്യപ്രവണതയുള്ള ഇവര്‍ പലപ്പോഴും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
ഡോക്ടര്‍ പുതുതായി വാങ്ങുന്ന ഫ്ളാറ്റ് പരാതിക്കാരിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്തതാണ് പരാതിക്ക് കാരണമെന്നും ഡോക്ടറുടെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയാണ് ഡോക്ടര്‍ക്കെതിരേ മെഡിക്കല്‍ കോളജ് പോലീസില്‍ പീഡന പരാതി നല്‍കിയത്. ഡോക്ടറും യുവതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതികളും പോലീസ് അന്വേഷിക്കുകയാണ്.
