ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചു. വ്യാപകമായി മറ്റു സംസ്ഥാനങ്ങളില്‍നിന്നു മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായത്.ഇവര്‍ നമ്പര്‍ ട്രാക്ക് ചെയ്യാതിരിക്കാനായി നൂതനമാര്‍ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. വില്പനക്കാര് നാട്ടിലുള്ള എജന്റ് മുഖാന്തരം ആവശ്യക്കാരെ കണ്ടെത്തി ‘ഡ്രോപ്പ്’ സിസ്റ്റം ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. വെർച്വൽ നമ്പറുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഇടപാടുകള്‍ നടത്തിവന്നിരുന്നത്. അതിനാല്‍ പ്രധാന കണ്ണികള്‍ പിടിക്കപ്പെടുന്നത് അപൂര്‍വമായാണ്. ആലപ്പുഴ ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ അളവിലുള്ള മയക്കുമരുന്ന് പിടിക്കുന്നത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി റിനാസ്, തൃശൂര്‍ ജില്ലക്കാരനായ അനന്തു, എറണാകുളം ജില്ലയിലുള്ള അപ്പു എന്നിവരാണ് പിടിയിലായത്.ഇവരിൽനിന്ന് 2.2 കിലോ ഗ്രാം കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ, 4 ഗ്രാം മെത്താംഫിറ്റമിൻ, 334 എണ്ണം എംജിഎംഎ പില്ലുകളും കണ്ടെത്തി. 63,500 രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും…
Read MoreCategory: Edition News
കേരളത്തിന്റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം: കോർപ്പറേഷൻ ബിജെപി ഭരിക്കുമെന്ന് സുരേഷ് ഗോപി
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂര്‍ കോര്‍പ്പറേഷനിലടക്കം ബിജെപിയുടെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിയിൽ ക്രമാതീതമായി പ്രതീക്ഷ വര്‍ധിച്ചുവെന്ന് ജനങ്ങള്‍ പറയുന്നതാണ് തങ്ങളുടെ ആത്മവിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ കുറച്ച് പ്രധാന്യം കൂടുതലാണ്. 2024 ജൂണ്‍ നാലിനുശേഷം കേരളത്തിന്റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം. സത്യസന്ധമായ പള്‍സ് തൃശൂരിൽ നിന്നും അനുഭവപ്പെടുന്നുണ്ട്. തൃശൂർ നഗരസഭയിൽ തങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകും. കൃത്യമായി സ്ഥാനാർഥികളെ കൊടുത്താൽ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreജിഎസ്ടി റെയ്ഡുകളും പോലീസ് റിക്കവറിയും: സ്വര്‍ണ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് അസോസിയേഷന്
കൊച്ചി: ജിഎസ്ടി റെയ്ഡുകളും പോലീസ് റിക്കവറിയും കൊണ്ട് പൊറുതിമുട്ടി അരക്ഷിതാവസ്ഥയിലായ സ്വര്‍ണ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മോഷണ സ്വര്‍ണം പോലീസ് റിക്കവറി നടത്തുന്നത് പരമ്പരാഗത വ്യാപാര മേഖലയില്‍ നിന്ന് മാത്രമാണ്. എടുക്കാത്ത സ്വര്‍ണത്തിന്റെ പേരില്‍ അനാവശ്യമായി പോലീസ് സ്റ്റേഷനുകളില്‍ ബന്ദിയാക്കി റിക്കവറി നടത്തുന്നു. എന്നാല്‍ പഴയ സ്വര്‍ണവും, മോഷണ സ്വര്‍ണവും കൂടുതല്‍ പോകുന്ന അനധികൃത മേഖലയെ പോലീസ് തെരയുന്നില്ല. മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പഴയ സ്വര്‍ണം എടുക്കുമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ നല്കി പോസ്റ്ററുകള്‍ പതിച്ചു അനധികൃത മേഖല തഴച്ചു വളരുകയാണ്. ഇവരെ അമര്‍ച്ച ചെയ്യുവാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. സ്വര്‍ണ വ്യാപാര മേഖലയിലെ വാര്‍ഷിക വിറ്റുവരവും നികുതി വരുമാനവും വെളിപ്പെടുത്താതെ നികുതി വരുമാനം കുറവാണെന്ന സര്‍ക്കാരിന്റെ നിഗമനം സ്വര്‍ണ വ്യാപാരികളെ…
Read Moreതരിശുഭൂമിയില്‍ കൃഷിയിറക്കും; ഭൂസമൃദ്ധി പദ്ധതിയുമായി കുടുംബശ്രീ
കൊച്ചി: സംസ്ഥാനത്ത് കൃഷിയോഗ്യമായ തരിശുനിലങ്ങളില്‍ കൃഷിയിറക്കാനൊരുങ്ങി കുടുംബശ്രീ. കുടുംബശ്രീ മിഷന്റെ ഫാം ലൈവ്ലിഹുഡ് വിഭാഗവും ഭൂവിനിയോഗ വകുപ്പും ചേര്‍ന്നാണ് ഭൂസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം കാസര്‍ഗോഡ് നടക്കും. സംസ്ഥാനത്ത് ലഭ്യമായ കൃഷിയോഗ്യമായ തരിശു നിലങ്ങള്‍ കണ്ടെത്തി ശാസ്ത്രീയമായി കൃഷിയാരംഭിക്കുന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഭൂവിനിയോഗ വകുപ്പ് തയാറാക്കിയ 1:5000 സ്കെയിലിലുള്ള ഭൂപടങ്ങളിലെ കൃഷി ചെയ്യാന്‍ അനുയോജ്യമായ തരിശുകളില്‍ മണ്ണ്, സൂക്ഷ്മ കാലാവസ്ഥ, ജലം, മറ്റു ശാസ്ത്രീയ വിവരങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയ ഭൂടാഗിംഗ് രീതി അവലംബിച്ചാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷിക വിളകള്‍ തെരെഞ്ഞെടുക്കുന്നത്. ഭൂ ടാഗിംഗില്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ച് ഭൂമിയുടെ വിവരങ്ങള്‍ അടയാളപ്പെടുത്തി ലേബല്‍ ചെയ്യും. സുസ്ഥിരമായ ഭൂമി പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെയും തരിശുഭൂമിയുടെ ശാസ്ത്രീയമായ ഉപയോഗം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വെബ് ജിഐഎസ്…
Read Moreഎറണാകുളം-ബംഗളൂരു വന്ദേഭാരത് സര്‍വീസ് നാളെ മുതല്‍; ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
കൊച്ചി: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം – ബംഗളുരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒരാഴ്ചത്തെ ടിക്കറ്റ് തീര്ന്നുട്രെയിന് ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു. ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്.…
Read More‘വട്ടമേശക്ക് ചുറ്റുമിരുന്നു ഒരുത്തനും മാർക്കിട്ട് പ്രഖ്യാപിക്കേണ്ടതല്ല രക്തസാക്ഷിത്വം: സിപിഎം നേതൃത്വത്തിനെതിരേ ബോംബ് നിർമാണക്കേസിലെ പ്രതി
കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളിയ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരേ ബോംബ് നിർമാണ കേസിലെ പ്രതി. ‘വട്ടമേശക്ക് ചുറ്റുമിരുന്നു ഒരുത്തനും മാർക്കിട്ട് പ്രഖ്യാപിക്കേണ്ടതല്ല രക്തസാക്ഷിത്വമെന്നും വർഗീയവാദികളെ പ്രതിരോധിക്കാൻ ഇറങ്ങിയപ്പോഴാണ് ഷെറിൽ കൊല്ലപ്പെട്ടതെന്നുമാണ് ബോംബ് നിർമാണ കേസിലെ ഒന്നാംപ്രതി വിനീഷിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം’. ‘ഇന്ന് അവന് രക്തസാക്ഷിത്വ സർട്ടിഫിക്കറ്റ് അപ്രൂവൽ ചെയ്യേണ്ട ജഡ്ജ് പാനലിന്റെ കീഴ്ഘടകങ്ങൾ അന്ന് ഉറക്കമായിരുന്നു. വിളിച്ചുണർത്താൻ നോക്കിയിട്ട് പോലും എഴുന്നേറ്റില്ല.എഴുന്നേൽക്കാത്തത് മുട്ട് വിറച്ചിട്ടാണെന്നും സമ്മതിക്കാനുള്ള മടിയെന്നു അവനും നമ്മക്കും അറിയാം’…തുടങ്ങിയ രൂക്ഷമായ പ്രതികരണങ്ങളാണ് ഫേസ്ബുക്കിലൂടെ നടത്തുന്നത്. അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതു കൊണ്ടു തന്നെബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾ തന്നെ പാർട്ടിക്ക്…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങി; പോസ്റ്ററുകളും റീലുകളും വൈറൽ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ,സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങി സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവരാണ് തങ്ങളുടെ ഫോട്ടോയും പോസ്റ്ററുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയത്. വാട്സ് ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലാണ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും റീലുകളും വൈറലാകുന്നത്. പുതിയ കാലഘട്ടത്തില്‍ ആളുകള്‍ ഏറെനേരം ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഇതാണ് വീടുകയറിയുള്ള പ്രചാരണത്തേക്കാള്‍ നേട്ടം. അതിനാൽ സ്ഥാനാര്‍ഥികളും മുന്നണികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സോഷ്യല്‍ മീഡിയ നിര്‍ണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ചെലവില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആശയങ്ങള്‍ ലക്ഷങ്ങളിലേക്കെത്തിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ കഴിയുമെന്നതും നേട്ടമാണ്. മുന്‍കാലങ്ങളില്‍ ഒരു വാര്‍ഡില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥി ആദ്യറൗണ്ടില്‍ വീടുകള്‍ തോറും കയറിയിറങ്ങി കാര്യമറിയിക്കും. പിന്നീടാണ് വോട്ടഭ്യര്‍ഥിച്ചു പര്യടനം. ഓരോ വീടും കയറിയിറങ്ങി മണിക്കൂറുകള്‍ നഷ്ടപ്പെടുകയും ചെയ്യും. സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍…
Read Moreമണ്ഡലക്കാലം’ കൊല്ലത്തേക്ക് കൂടുതൽ ശബരിമല സ്പെഷൽ ട്രെയിനുകൾ
കൊല്ലം: കൊല്ലത്തേക്കു വീണ്ടും കൂടുതൽ ശബരിമല സ്പെഷൽ ട്രെയിൻ സർവീസുകൾ ആരംഭിച്ച് റെയിൽവേ. 07101 മച്ചിലിപ്പട്ടണം – കൊല്ലം സ്പെഷൽ ട്രെയിൻ നവംബർ 14, 21, 28, ഡിംസബർ 26, ജനുവരി രണ്ട് തീയതികളിൽ വൈകുന്നേരം 4.30 ന് മച്ചിലിപ്പട്ടണത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി പത്തിന് കൊല്ലത്ത് എത്തും. 07102 കൊല്ലം – മച്ചിലിപട്ടണം സർവീസ് നവംബർ 16, 23, 30 ഡിസംബർ 28, ജനുവരി നാല് തീയതികളിൽ ഉച്ചകഴിഞ്ഞ് 2.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് മച്ചിലിപട്ടണത്ത് എത്തും.07103 മച്ചിലിപട്ടണം – കൊല്ലം സ്പെഷൽ ഡിസംബർ അഞ്ച്, 12, 19 ജനുവരി ഒമ്പത്, 16 തീയതികളിൽ മച്ചിലിപട്ടണത്ത് നിന്ന് രാവിലെ 11 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി പത്തിന് കൊല്ലത്ത് എത്തും. തിരികെയുള്ള 07104 സർവീസ് കൊല്ലത്ത് നിന്ന്…
Read Moreദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് നഴ്സ് മരിച്ചു
ആലുവ: ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് നഴ്സ് മരിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ അമ്പാട്ടുകാവ് കുമ്പളാംപറമ്പിൽ രാജേഷിന്റെ ഭാര്യ വിജിമോൾ (43) ആണു മരിച്ചത്. ഇന്നലെ രാവിലെ 6.30ന് ആലുവ അമ്പാട്ടുകാവ് ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ ലക്ഷ്മി ആശുപത്രിയിലെ നഴ്സാണ്. അപകടം വരുത്തിയ പാലക്കാട് രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിജിമോളുടെ മക്കൾ: ആദിത്യൻ (പ്ലസ് ടു വിദ്യാർഥി), ആദിദേവ് (എട്ടാം ക്ലാസ് വിദ്യാർഥി).
Read Moreപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷണം പോയ സംഭവം; ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി. ആറ് ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ് തിരുവനന്തപുരം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. ഫോർട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസിൽ പരാതി നൽകിയത്. ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.
Read More