മങ്കൊമ്പ്: ചങ്ങനാശേരിയില്‍ നിന്നു കുട്ടനാട്ടിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥ പൊതു ഗതാഗതത്തിനു ഭീഷണിയാകുന്നതായി പരാതി. ഇന്ന് രാവിലെ 7.30 നു കാവാലത്തുനിന്നു ചങ്ങനാശേരിയിലേക്കുവന്ന ബസില്‍ പറാലില്‍ വച്ച് കേബിള്‍ കുരുങ്ങി പോസ്റ്റ് മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു. തലനാരിഴയ്ക്കാണു വന്‍ ദുരന്തം ഒഴിവായത്. ഇടുങ്ങിയ റോഡിലേക്കു വളര്ന്നുനില്ക്കുന്ന മരച്ചില്ലകളും അലക്ഷ്യമായി വലിച്ചിരിക്കുന്ന കേബിളുകളുമെല്ലാം ഗതാഗത തടസം സൃഷ്ടിക്കുന്നത് ഈ റൂട്ടില്‍ പതിവാണ്. വാലടി ഭാഗത്താണെങ്കില്‍ വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും നവീകരണത്തിന്റെ പേരില്‍ അനാവശ്യമായി പണിതുയര്‍ത്തിയ ഓടകള്‍ വാഹനങ്ങൾക്കു സൈഡ് കൊടുക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. കെഎസ്ടിപി പദ്ധതിയുടെ പരിധിയില്‍ വരുന്ന വാലടിയില്‍ നിന്നു തുരുത്തിവരെയുള്ള റോഡ് നിശ്ശേഷം തകര്‍ന്നതിനാലും പാടശേഖരങ്ങളിലെ വെള്ളക്കെട്ട് അപകടത്തിനിടയാക്കിയേക്കാമെന്നു ഭയന്നുമാണ് ഈ റൂട്ടിലെ കെഎസ്ആര്‍ടിസി സര്‍വീസുകളെല്ലാം പറാല്‍ വഴി തിരിച്ചുവിട്ടത്. പറാലില്‍ പോസ്റ്റ് വീണതിനെ തുടര്‍ന്ന് ഇന്നു രാവിലെ മുതല്‍ ഈ റൂട്ടില്‍ വീണ്ടും വണ്ടിയോടിത്തുടങ്ങിയിട്ടുണ്ടെങ്കിലും,…
Read MoreCategory: Edition News
രഹസ്യ വിവരം സ്റ്റേഷനിലെത്തി; ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിൽ വിൽപനയ്ക്കെത്തിച്ച 42 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: ബംഗളൂരുവിൽ നിന്ന് കണ്ണൂർ നഗരത്തിൽ വില്പനയ്ക്കെത്തിച്ച മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. തില്ലേരി സ്വദേശി സി.എച്ച്. ലുക്മാൻ മസ്റൂറിനെയാണ് (24) എക്സൈസ് സംഘം പിടികൂടിയത്.പ്രതിയുടെ കൈയിൽ നിന്നും 41.946 ഗ്രാം മെത്താഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു. ചില്ലറയായി മെത്താഫിറ്റമിൻ തൂക്കി വിൽക്കുന്നതിനായി പ്രതി തില്ലേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം കണ്ണൂർ ഇഐ ആൻഡ് ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഷജിത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സർക്കിൾ ഓഫീസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയും സംഘവും പരിശോധന നടത്തിയത്. കണ്ണൂർ ടൗൺ, പ്രഭാത്, പയ്യാന്പലം, കാനത്തൂർ എന്നീ ഭാഗങ്ങളിലും തില്ലേരി ഭാഗത്തും പരിശോധന നടത്തവെയാണ് പ്രതി പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് പ്രതി പരുങ്ങുന്നത് കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വില്‍ക്കാനായി കൊണ്ടുവന്ന മെത്താഫിറ്റമിൻ കണ്ടെത്തിയത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് കണ്ണൂർ നഗരത്തിൽ വ്യാപക പരിശോധനയാണ്…
Read Moreട്രയിനിൽനിന്ന് ചാടിയ യുവാവിന്റെ കാലുകൾ അറ്റു; അപകടം ചാടിയിറങ്ങാന്‍ ശ്രമിക്കവെ
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് ചാടി ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബാംഗ്ലൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന് ശിവശങ്കര്‍ (40) എന്നയാളാണ് ചാടിയത്. ഇന്നു രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോംമില്‍ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. സാന്ദ്രാ ഗച്ച്ഹൈദ്രബാദ് സൂപ്പർ എക്സ്പ്രസിൽ നിന്നുമാണ് ചാടിയത്. ഈ ട്രെയിനിനു കൊയിലാണ്ടിയിൽ സ്റ്റോപ്പില്ല. അപകടത്തിൽ ഇയാളുടെ ഇരുകാലുകളും വേര്‍പെട്ട നിലയിലാണുള്ളത്. കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാ സേന കുതിച്ചെത്തി ഇയാളെ താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷംപ്രാഥമികചികിൽ നൽകി പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി
Read Moreജെസ്ന തിരോധാനം: അന്വേഷണം മുണ്ടക്കയം കേന്ദ്രീകരിച്ച്; സിബിഐ സ്പെഷല്‍ ടീമിന്റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു
കോട്ടയം: ജെസ്ന തിരോധാനക്കേസില്‍ സിബിഐ സ്പെഷല്‍ ടീമിന്റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. സിബിഐയുടെ നാലംഗ ടീം എരുമേലിയില്‍ ക്യാമ്പ് ചെയ്താണു വിവിധ സാധ്യതകളും സാഹചര്യങ്ങളും ആരായുന്നത്.മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷം ബികോം വി ദ്യാര്ഥിനിയുമായിരുന്ന ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഏഴ് വര്‍ഷം പിന്നിടുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് തെളിവു ലഭിക്കാതെ വന്നതോടെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്ത്. ജെസ്ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ലെന്നാണ് സിബിഐ ആദ്യഘട്ടം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഒന്നാംഘട്ടം അന്വേഷണത്തില്‍ ഉള്‍പ്പെടാതെ പോയ ചില സാഹചര്യങ്ങളെയും വ്യക്തികളെയും അന്വേഷണപരിധിയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജ യിംസ് സിജെഎം കോടതിയെ…
Read Moreആരോ ബെല്ലടിച്ചു; കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർഥിയുടെ മുഖത്തടിച്ചു; ബസിൽ നിന്ന് ഇറക്കിവിട്ടു
തിരുവല്ല : യാത്രക്കാരിൽ ആരോ ബസിന്റെ മണിയടിച്ചതിന്റെപേരിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർഥിയുടെ മുഖത്തടിച്ചു. മർദ്ദനത്തിൽ കണ്ണിനു പരിക്കേറ്റ വിദ്യാർഥി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു. തിരുവല്ല മതിൽഭാഗം സ്വദേശിക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ എംസി റോഡിലെ തുകലശേരിയിലായിരുന്നു സംഭവം.പന്തളത്തു നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന പന്തളം ഡിപ്പോയിലെ ഓർഡിനറി ബസിലെ കണ്ടക്ടർ മർദ്ദിച്ചതായാണ് പരാതി. തിരുമൂലപുരത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഹരിഹരൻ സുഹൃത്തുക്കളുമൊത്ത് തിരുമൂലപുരത്തു നിന്നുമാണ് ബസിൽ കയറിയത്. തുകലശേരി ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരൻ ആരോ ബസിന്റെ മണിയടിച്ചു. ഇതോടെ കണ്ടക്ടർ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ആയിരുന്നുവെന്ന് വിദ്യാർഥിപറഞ്ഞു. തുടർന്ന് ബസിൽ നിന്നും കുട്ടികളെ ഇറക്കിവിടുകയും ചെയ്തു. സംഭവം കണ്ട സമീപവാസികൾ ചേർന്ന് ബസ് തടഞ്ഞുനിർത്തിയെങ്കിലും വാക്കേറ്റത്തിനിടെ ബസ് ഓടിച്ചു പോയി. അതേസമയം യാത്രയ്ക്കിടെ മർദ്ദനമേറ്റു എന്ന്…
Read Moreവാണിജ്യ സിലിണ്ടര്‍ വില കുറച്ചു; 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 33.50 രൂപ
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 1638.50 രൂപയായി. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം. വാണിജ്യ സിലിണ്ടറിന് ജൂലൈയില്‍ 58 രൂപയും ജൂണില്‍ 24 രൂപയും കുറഞ്ഞിരുന്നു. മേയില്‍ 15 രൂപയുടെയും ഏപ്രിലില്‍ 43 രൂപയുടെയും കുറവുണ്ടായി. ഫെബ്രുവരിയില്‍ ഏഴു രൂപയാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല
Read Moreഎനിക്കെതിരേ പ്രതികാര നടപടി: ഡോ. ഹാരിസ് ചിറയ്ക്കൽ ; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും
തിരുവനന്തപുരം: തനിക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം പ്രതികാരനടപടിയെന്ന് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. തനിക്ക് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും. തനിക്കെതിരെയുള്ള റിപ്പോര്‍ട്ട് വ്യാജമാണ് അല്ലെങ്കില്‍ നോട്ടീസ് വ്യാജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു വഴികളില്ലാതെ വന്നത് കൊണ്ടാണ് ചികിത്സ പ്രതിസന്ധിയെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത്. സര്‍ക്കാര്‍ കാട്ടുന്നത് സ്വയം രക്ഷയ്ക്കായുള്ള നടപടികളാണ്. താന്‍ ശസ്ത്രക്രിയ മുടക്കിയെന്ന വിവരം വാസ്തവവിരുദ്ധമാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെന്ന് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്ക്കുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനോടും സൂപ്രണ്ടിനോടും നിരവധി തവണ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് രേഖാമൂലം കത്തുകളും നല്‍കിയിരുന്നു. കത്ത് തയാറാക്കാന്‍ സജീകരണങ്ങള്‍ ഒന്നും തന്നെയില്ലാഞ്ഞിട്ടും പ്രിന്റ് എടുക്കാനുള്ള പേപ്പര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സ്വന്തം പോക്കറ്റില്‍നിന്നു പണം മുടക്കിയാണ് വാങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജിലെ ചികിത്സാപ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തല്‍…
Read Moreനൻപൻ ഡാ… എംഡിഎംഎ കടത്തുകേസ്: കൂട്ടുപ്രതി അറസ്റ്റിൽ
പന്തളം: എംഡിഎംഎ പിടിച്ചെടുത്തതിനു പന്തളം പോലീസ് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്ത കേസിലെ കൂട്ടുപ്രതി അറസ്റ്റിൽ. മാവേലിക്കര വള്ളികുന്നം ഇലിപ്പക്കുളം കിണറ്റുംവിളയില് കെ. ജയകുമാറാണു (44) പിടിയിലായത്. രഹസ്യവിവരത്തേതുടര്‍ന്ന് കഴിഞ്ഞദിവസം ബംഗളുരുവില്‍ നിന്നു ബസില്‍ എംഡിഎംഎയുമായി വന്ന യുവാവിനെ പിടികൂടിയ കേസില്‍ രണ്ടാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പന്തളം തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ ബ്രില്ലി മാത്യു (40)വാണ് അന്ന് അറസ്റ്റിലായത്. കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിനു മുന്നില്‍, തിരുവല്ല ഭാഗത്തുനിന്നു ബസില്‍ വന്നിറങ്ങിയ ഇയാളില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബാഗിലെ അറയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ 36.55 ഗ്രാം എംഡിഎംഎയും 8 ചെറിയ സിറിഞ്ചുകളും പിടിച്ചെടുത്തിരുന്നു. പന്തളം എസ്ഐ വിനോദ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ രണ്ടാം പ്രതിയായ ജയകുമാര്‍…
Read Moreകരാര്‍ കാലാവധി പൂര്‍ത്തിയായിട്ടും ബ്രഹ്മപുരത്ത് ബയോമൈനിംഗ് തീര്‍ന്നില്ല
കൊച്ചി: തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് കുന്നുകൂടി കിടന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിനായി ബയോമൈനിംഗ് ചെയ്യാന്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും പണികള്‍ പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി. 8,43,954.392 ടണ്‍ പൈതൃകമാലിന്യം ബയോമൈനിംഗ് നടത്തി നീക്കം ചെയ്യേണ്ടിടത്ത് കരാര്‍ കാലാവധി തീര്‍ന്നപ്പോള്‍ 7,32,465 മെട്രിക് ടണ്‍ മാലിന്യം മാത്രമാണ് ബയോമൈനിംഗ് ചെയ്യാനായത്. ശേഷിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി കരാര്‍ കമ്പനിയായ ഭൂമി ഗ്രീന്‍ എനര്‍ജിക്ക് സെപ്റ്റംബര്‍ 30 വരെ സമയം ആവശ്യപ്പെട്ടു. വിഷയം കൗണ്‍സിലില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തെങ്കിലും പ്രതിഷേധനങ്ങളെയെല്ലാം മറികടന്ന് മേയര്‍ കമ്പനിക്ക് സമയം നീട്ടി നല്‍കുകയായിരുന്നു. കൊച്ചി നഗരത്തിന്റെ പൊതുകാര്യമാണിതെന്നും ഇക്കാര്യത്തില്‍ തര്‍ക്കത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും നടപടിക്രമങ്ങള്‍ സുതാര്യമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു മേയര്‍ എം.അനില്‍കുമാര്‍ കരാര്‍ കലാവധി നീട്ടി നല്‍കിയത്. കാലാവധിക്ക് ശേഷവും ബയോ മൈനിംഗ് ഉയര്‍ന്ന നിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചെങ്കിലും മേയര്‍ കൂട്ടാക്കിയില്ല.…
Read Moreയുവാവിന്റെ മരണത്തില്‍ ദുരൂഹത; പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; വിഷം നൽകിയെന്ന് സംശയം
കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന് അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പെണ്‍സുഹൃത്ത് മലിപ്പാറ സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍സുഹൃത്ത് അന്‍സലിന് വിഷം നല്‍കിയതായാണ് സംശയിക്കുന്നത്. ഇവരെ കോതമംഗലം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. മലിപ്പാറയില്‍ ഒറ്റക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. കോതമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. യുവതി വിഷം ജൂസില്‍ കലര്‍ത്തി നല്‍കിയതാണെന്നും യുവാവ് സ്വയം വിഷം കഴിച്ചതാണെന്നും അഭ്യുഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. മാതാവ് മരിച്ച ശേഷം ഒറ്റക്ക് കഴിയുന്ന യുവതിയുമായി…
Read More