ആലപ്പുഴ: ഓണക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുമായി ജില്ലയില്‍ എക്സൈസ് വകുപ്പ് സ്പെഷല്‍ ഡ്രൈവ് നടത്തും.നാലിന് രാവിലെ ആറുമുതല്‍ സെപ്റ്റംബര്‍ പത്തിന് രാത്രി 12വരെയാണ് സ്പെഷല്‍ ഡ്രൈവ് നടത്തുന്നത്. ജനറല്‍ ആശുപത്രിക്കു സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂം ഉണ്ട്.പൊതുജനങ്ങള്‍ക്ക് വ്യാജമദ്യ നിര്‍മാണം, മദ്യ-മയക്കുമരുന്ന് അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്ത്, വില്‍പ്പന, ഉപഭോഗം തുടങ്ങിയവ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ച് അറിയിക്കാം. വിവരങ്ങള്‍ നല്കുന്നവര് പേരു വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. വിവരം നല്കുന്ന വർക്ക് റിവാര്‍ഡും ചട്ടങ്ങള്‍ പ്രകാരം പാരിതോഷികവും നല്‍കുന്നതാണെന്ന് ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. എക്സൈസ് കണ്ട്രോള് റൂം ആലപ്പുഴ: 0477-2252049, എക്സൈസ് കണ്ട്രോള് റൂം -ടോള്‍ ഫ്രീ നമ്പറുകള്‍: 1800 425 2696, 155358, എക്സൈസ് എന്‍ഫോഴ്സ്മെന്റ്…
Read MoreCategory: Edition News
മൂക്കുപൊത്തി നാട്ടുകാർ, കണ്ണുപൊത്തി പഞ്ചായത്ത് ; പള്ളിത്തോട് -ചാവടി റോഡിന്റെ ഇരുവശങ്ങളിലും മാലിന്യക്കൂമ്പാരം
തുറവൂർ: ശുചിത്വ പരിപാടികൾ ഗംഭീരമായി നടക്കുമ്പോഴും നാട്ടിൽ പലേടത്തും മാലിന്യക്കൂ ന്പാരം. കുത്തിയതോട് – തുറവൂർ പഞ്ചായത്തുകളിലെ അതിരുപങ്കിടുന്ന പള്ളിത്തോട് -ചാവടി റോഡിന്റെ ഇരുവശങ്ങളിലും തള്ളിയിരിക്കുന്ന മാലിന്യങ്ങൾകൊണ്ടാണ് നൂറുകണക്കിനു ജനങ്ങൾ ദുരിതമനുഭവിക്കുന്നത്. ശുചിത്വ വാരാചരണവും ശുചിത്വ മാസാചരണവും പൊടിപൊടിക്കുന്പോഴാണ് ഇവിടെ ജനങ്ങളുടെ ദുരവസ്ഥ. നിരവധി ചാക്ക് ഇറച്ചി, കോഴി മാലിന്യങ്ങളാണ് പള്ളിത്തോട് – ചാവടി റോഡിന്റെ തെക്കുഭാഗത്തായി തോട്ടിൽ തള്ളിയിരിക്കുന്നത് . ഒഴുകിപ്പരന്ന് മാലിന്യങ്ങൾകഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഈ മാലിന്യങ്ങൾ പള്ളിത്തോട് റോഡിൽ നിരന്നു. വാഹനങ്ങൾ കയറിയിറങ്ങി മുഴുവൻ പ്രദേശവും മാലിന്യവും നാറ്റവുമാണ്. ഈ തോടിന്റെ സമീപത്തെ പാടശേഖരങ്ങളുടെ തീരത്തു താമസിക്കുന്ന നൂറുകണക്കിനു ജനങ്ങളും വലയുകയാണ്. ത്വക്ക് രോഗങ്ങളും മറ്റു ശ്വാസകോശ രോഗങ്ങളും ഈ മേഖലയിൽ കൂടുതലാണ്.മാലിന്യങ്ങൾ ഒഴുകിയെത്തി ഈ പ്രദേശത്തെ കിണറുകളി ലും തോടുകളിലും കുളങ്ങളിലും വീണതോടെ ശുദ്ധജലത്തിനായി ജനം പലവഴി ഓടുകയാണ്. പരാതി നൽകിയിട്ടും…
Read Moreകോഴഞ്ചേരിയിൽ യുവതി കുത്തേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ് ഒളിവില്‍ തന്നെ; ഭാര്യാപിതാവിന്റെ നില ഗുരുതരം
കോഴഞ്ചേരി: വീട്ടുവഴക്കിനിടെ യുവതി കുത്തേറ്റു മരിച്ച കേസില്‍ ഭര്‍ത്താവിനായി അന്വേഷണം വിപുലപ്പെടുത്തി. സംഭവത്തിനിടെ പരിക്കേറ്റ ഭാര്യാപിതാവിന്റെ നില ഗുരുതരം. പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറ ആഞ്ഞാലിക്കല് ശാരിമോളാണ് (ശ്യാമ – 35) കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അജികുമാര്‍ ഒളിവിലാണ്. വീട്ടുവഴക്കിനിടെ മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് അജികുമാര്‍ ശാരിമോളെ കുത്തി വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടസംപിടിക്കാനെത്തിയ ശാരിമോളുടെ അച്ഛന് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും മാരകമായ പരിക്കേറ്റു. ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശാരിമോളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. മെഡിക്കല്‍ കോളജില്‍ കഴിയുന്ന ശശിയുടെ നില ഗുരുതരമായി തുടരുകയാണ്. രാധാമണിയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. രാധാമണി സംഭവം നടന്ന വീടിന്റെ എതിര്‍ഭാഗത്താണ് താമസിക്കുന്നത്. ശാരിമോളുടെ വീട്ടിലെ കരച്ചിലും മറ്റും കേട്ട് ഓടിയെത്തുകയായിരുന്നു ഇവര്‍. മരണപ്പെട്ട…
Read Moreനാട്ടുകാര്‍ക്ക് ഭീഷണിയായി റോഡരികില്‍ അപകട കെണിയൊരുക്കി കെഎസ്ഇബി!
പെരുവ: റോഡരികില്‍ അപകട കെണിയൊരുക്കി കെഎസ്ഇബി. പെരുവ കെഎസ്ഇബി സബ് സെന്ററിന്റെ കീഴിലുള്ള കുന്നപ്പള്ളിയില്‍ റോഡിലേക്ക് ചെരിഞ്ഞു അപകട ഭീഷിണി ഉയര്‍ത്തുന്നത് വൈദ്യുതി തൂണുകളാണെങ്കില്‍, കാരിക്കോട്ട് വൈദ്യുതി തൂണിലേക്ക് പടര്‍ന്ന് കയറി നില്ക്കുന്ന വള്ളിപടര്പുകളാണ് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നത്. കുന്നപ്പള്ളി ആക്യമാലി ജംഗ്ഷനില്‍ നിന്നും മടത്താട്ട് കോളനി റോഡിലുള്ള വൈദ്യുതി തൂണുകളാണ് റോഡിലേക്ക് ചരിഞ്ഞു മറിഞ്ഞുവീഴാറായ നിലയില്‍ സ്ഥിതി ചെയ്യുന്നത്. ഇതിലൂടെയുള്ള വൈദ്യുതി ലൈനുകള്‍ മാറ്റി പുതിയ തൂണുകളിലേക്ക് സ്ഥാപിച്ചെങ്കിലും ചെരിഞ്ഞു നില്ക്കുന്ന തൂണുകള്‍ മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തില്ല. നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. ചരിഞ്ഞു നില്ക്കുന്ന നിരവധി തൂണുകള്‍ മാറ്റി സ്ഥാപിച്ച വൈദ്യുതി ലൈനിന്റെ നടുക്കാണ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണാല്‍ വൈദ്യുതി ലൈന്‍ ഉള്‍പെടെ പൊട്ടിവീഴാനുള്ള സാധ്യതയുമുണ്ടെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു. മൂര്‍ക്കാട്ടിപ്പടി-വെള്ളൂര്‍…
Read Moreമഴയിൽ സുന്ദരിയായി റിപ്പിൾ വെള്ളച്ചാട്ടം; രാജാക്കാടിലെ ശ്രീനാരായണപുരത്തേക്ക് ഒഴുകിയെത്തി സഞ്ചാരികൾ
ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിൾ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്. മഴ തകർത്തുപെയ്യുന്പോൾ ഭംഗി വർധിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി അഞ്ഞൂറിലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ജൂണിൽ 15187 പേരും ജൂലൈയിൽ 16814 പേരും ഇവിടെ സന്ദർശനം നടത്തി. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊതുവേ സന്ദർശകരുടെ എണ്ണം കുറഞ്ഞപ്പോൾ ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം കാണാൻ കനത്ത മഴയിലും വലിയ തിരക്കനുഭവപ്പെട്ടു. ടിക്കറ്റ് ഇനത്തിൽ ഈ സീസണിൽ ഇതിനകം ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന് എട്ടു ലക്ഷം രൂപ ലഭിച്ചു. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി ഡിടിപിസി കരിങ്കല്ലുകൊണ്ടു തീർത്ത ആകർഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റിപ്പിൾ…
Read Moreറെയില്‍പാളത്തില്‍ അറ്റകുറ്റപ്പണി; മെമു സര്‍വീസ് മൂന്നു ദിവസം മുടങ്ങും; ഏതാനും ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം
ആലുവ: പാലത്തിലെ റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) ട്രെയിനുകള്‍ 6, 9, 10 തീയതികളില്‍ മുടങ്ങും. ഏതാനും ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും. ഒന്‍പതിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് 45 മിനിറ്റ് വൈകി വൈകുന്നേരം 4.50ന് പുറപ്പെടും. ഏഴ്, എട്ട് തീയതികളില്‍ ഗോരഖ്പുരില്‍നിന്നു പുറപ്പെടുന്ന ഗോരഖ്പുര്‍ തിരുവനന്തപുരം നോര്‍ത്ത് – രപ്തിസാഗര്‍ എക്സ്പ്രസ് യാത്രാമധ്യേ 100 മിനിറ്റ് വരെ വൈകാം. ആറ്, ഒമ്പത്, 10 തീയതികളില്‍ കണ്ണൂരില്‍നിന്നു പുറപ്പെടുന്ന കണ്ണൂര്‍ – ആലപ്പുഴ എക്സ്പ്രസ് 90 മിനിറ്റും ഇന്നു നാലിന് ഇന്‍ഡോറില്‍നിന്നു പുറപ്പെടുന്ന ഇന്‍ഡോര്‍ ജംഗ്ഷന് – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 90 മിനിറ്റും, ഒമ്പതിന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ -,തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസ് 55…
Read Moreപുഴയിൽ ചാടി യുവതിയും കുഞ്ഞും മരിച്ച സംഭവം; പോലീസിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം
പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ച റീമയുടെ കുടുംബം പഴയങ്ങാടി പോലീസിനെതിരെ രംഗത്ത്. വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടുന്നതിൽ തികഞ്ഞ അലംഭാവമാണ് പോലീസ് കാണിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. റീമയും കുഞ്ഞും പുഴയിൽ ചാടി മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികളായ ഭർത്താവ് കമൽരാജ്, ഭർതൃമാതാവ് പ്രേമ എന്നിവരെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ ആത്മഹത്യാക്കുറിപ്പും ഭർത്താവുമായുള്ള ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനും ഭർതൃ മാതാവിനും എതിരെ കേസെടുത്തിരുന്നു. എന്നാൽ കേസെടുത്തത് മാത്രമല്ലാതെ പ്രതികളെ പിടികൂടുന്നതിൽപഴയങ്ങാടി പോലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് റീമയുടെ പിതാവ് കെ. മോഹനൻ പറഞ്ഞു. ഇരുവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.സിഐ കേസിനെ കുറിച്ച് ചോദിക്കുമ്പോൾ മുഖം തിരിക്കുകയാണെന്നും ഫോൺ വിളിച്ചാൽ…
Read Moreഫിലിം കോണ്‍ക്ലേവ് വേദിയിലെ വിവാദ പരാമര്‍ശം; അടൂരിനെതിരേ പോലീസിൽ പരാതി നൽകി ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്
തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവ് വേദിയിലെ വിവാദ പരാമര്‍ശം, അടൂര്‍ ഗോപാലകൃഷ്ണനെതിരെ പോലീസില്‍ പരാതി. അടൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ എസ് സി എസ്ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനും ദളിത് ആക്ടിവിസ്റ്റുമായ ദിനു വെയില് ആണ് പരാതിക്കാരന്. എസ് സി . എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അടൂരിന്റെ പരാമര്‍ശം എസ് സി എസ് ടി വിഭാഗക്കാരെ മോശമാക്കി ചിത്രീകരിച്ചുവെന്നുമാണ് പരാതിക്കാരന്റെ വാദം.
Read Moreജെയ്നമ്മ തിരോധാനം; പ്രതിയുമായി ഇന്നു മുതൽ തെളിവെടുപ്പ്; പ്രതി സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെന്ന് ക്രൈംബ്രാഞ്ച്
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേര്‍ത്തല ചൊങ്ങുംതറ സെബാസ്റ്റ്യ (68)നുമായി കോട്ടയം ക്രൈം ബ്രാഞ്ച് ഇന്നു മുതല്‍ തെളിവെടുപ്പ് നടത്തും. ഇന്നലെ സെബാസ്റ്റ്യനെ ഏഴു ദിവസത്തേക്കു കോടതി കസ്റ്റഡിയില്‍ വിട്ടു. ജെയ്നമ്മയെ പരിചയമുണ്ടെന്ന് പ്രതി സെബാസ്റ്റ്യന്‍ സമ്മതിച്ചെന്നും, ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലുണ്ട്. ജെയ്നമ്മയുടെയും സെബാസ്റ്റ്യന്റെയും മൊബൈല്‍ സിഗ്നലുകള്‍ പല സ്ഥലങ്ങളിലും ഒരുമിച്ചു വന്നിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 23 നാണ് അതിരമ്പുഴ സ്വദേശി ജെയിന് മാത്യു (ജെയ്നമ്മ 55)യെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേത് ആണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്, ജെയ്നമ്മയുടെ മൊബൈല്‍ ചാര്‍ജ് ചെയ്തെന്നു പറയപ്പെടുന്ന ഈരാറ്റുപേട്ടയിലെ കട, ജെയ്നമ്മയുടെ ഫോണ്‍ സിഗ്നല്‍ കാണിച്ച മേലുകാവ്, സ്വര്‍ണാഭരണങ്ങള്‍…
Read Moreലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മെഡിക്കൽ ഓഫീസറുടെ ക്വാർട്ടേഴ്സ് നാടോടികളുടെയും തെരുവു നായ്ക്കളുടെയും താവളം!
അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മെഡിക്കൽ ഓഫീസറുടെ ക്വാർട്ടേഴ്സ് നാടോടികളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറുന്നു. കണ്ണടച്ച് ആരോഗ്യ വകുപ്പ്. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിനു കീഴിൽ ആശുപത്രിക്കു തൊട്ടടുത്തായി പ്രവർത്തിച്ചിരുന്ന ക്വാർട്ടേഴ്സ് കെട്ടിടമാണ് ഇപ്പോൾ അനാഥമായിക്കിടക്കുന്നത്. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്കായി വർഷങ്ങൾക്കു മുൻപ് നിർമിച്ച ഈ കെട്ടിടത്തിൽ രോഗികളെയും മെഡിക്കൽ ഓഫീസർ പരിശോധിച്ചിരുന്നു. കൂടുതൽ സൗകര്യത്തിനായി കെട്ടിടത്തിനുമുകളിൽ ഡ്രസ് വർക്ക് ചെയ്ത് പുതിയ നിലയും നിർമിച്ചിരുന്നു.കഴിഞ്ഞ കുറേ മാസങ്ങളായി ക്വാർട്ടേഴ്സ് പ്രവർത്തന രഹിതമാണ്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ പൊളിച്ചെങ്കിലും പിന്നീട് പുനർ നിർമിച്ചില്ല. ഇതോടെ കെട്ടിടം സാമൂഹികവിരുദ്ധരുടെയും നാടോടികളുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും താവളമായി മാറി. മുകളിലത്തെ നില മുഴുവൻ നാടോടികളുടെ കൈകളിലാണ്.ഇവിടെ രാത്രി കാലങ്ങളിൽ മദ്യപാനം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനവും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.പുലർച്ചെ ക്ഷേത്രങ്ങളിലേക്ക് പോകുന്ന സ്ത്രീകളെ ഇവർ…
Read More