മ​ദ്യ​നി​കു​തി ത​ർ​ക്കം; മ​ന്ത്രി എം.​ലി​ജു മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ മ​ന്ത്രി എം. ​ലി​ജു ഇ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തും. നി​യ​മ​സ​ഭ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വെ​ച്ചാ​യി​രി​ക്കും ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ബ​ജ​റ്റി​ൽ വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി നി​ശ്ച​യി​ച്ച​ത് എ​ക്സൈ​സ് വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന ത​ർ​ക്ക​വി​ഷ​യം. ധ​ന​വ​കു​പ്പ് മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും മ​റ്റ് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം യു​ഡി​എ​ഫി​നു​ള്ളി​ൽ ത​ന്നെ ഈ ​നീ​ക്ക​ത്തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് തു​റ​ന്ന ക​ത്തെ​ഴു​തി. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും സു​ധീ​ര​ൻ വ്യ​ക്ത​മാ​ക്കി.

Read More

വൈ​പ്പി​നി​ലെ സ്വ​കാ​ര്യ ഷി​പ്പ്‌യാ​ര്‍​ഡി​ല്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല

വൈ​പ്പി​ന്‍: എ​റ​ണാ​കു​ളം വൈ​പ്പി​നി​ലെ സ്വ​കാ​ര്യ ഷി​പ്പ്‌​യാ​ര്‍​ഡി​ല്‍ തീ​പി​ടി​ത്തം. ഫോ​ര്‍​ട്ട് വൈ​പ്പി​നി​ലെ സി​ബ്ലൂ ഷി​പ്പ്‌​യാ​ര്‍​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ക​ഴി​ഞ്ഞ കി​ട​ന്നി​രു​ന്ന എം.​എ​സ്. വി​ശാ​ലാ​ക്ഷി എ​ന്ന ക​പ്പ​ലി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ ക​പ്പ​ലി​ന​ക​ത്തെ ഒ​രു ഭാ​ഗം ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് ക​പ്പ​ലി​ന​ക​ത്ത് ആ​റു ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രാ​ണ് അ​ഗ്‌​നി​ബാ​ധ ആ​ദ്യം ക​ണ്ട​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വൈ​പ്പി​ന്‍, പ​റ​വൂ​ര്‍, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്നു ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ എ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​ത​യ്ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ എ​ത്ര​യെ​ന്നും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ക​പ്പ​ലി​ന​ക​ത്ത് ഉ​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ തു​ട​ര്‍​ന്ന് വാ​ള്‍ ഫാ​നി​നു തീ​പി​ടി​ച്ച് ബെ​ഡി​ലേ​ക്ക് വീ​ണ​താ​ണ് തീ ​പ​ട​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു ക​പ്പ​ലു​ക​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്നി​ല്ല. മു​ള​വു​കാ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Read More

വീ​ടി​ന്‍റെ മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു:​ചോ​ദ്യം ചെ​യ്ത വീ​ട്ടു​ട​മ​യ്ക്ക് മ​ര്‍​ദ​നം; കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും

ചെ​റാ​യി: പൊ​തു​സ്ഥ​ല​ത്ത് വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​യാ​ളെ ചോ​ദ്യം ചെ​യ്ത വീ​ട്ടു​ട​മ​യ്ക്ക് മ​ര്‍​ദ​ന​വും ഭീ​ഷ​ണി​യും. കു​ഴു​പ്പി​ള്ളി ചെ​റു​വ​യ​പ്പ് കൂ​ര​ന്‍ വീ​ട്ടി​ല്‍ വി​വി​ഡ് ജേ​ക്ക​ബി​നാ​ണ് (40) മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി പൊ​ളി ശ​ര​ത് എ​ന്ന് വി​ളി​ക്കു​ന്ന ശ​ര​ത്ത് ആ​ണ് വീ​ട്ടു​ട​മ​യെ മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മു​ന​മ്പം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Read More

മൂ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രേ അ​ങ്ക​ണ​വാ​ടി​യി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം; ഇ​രു​പ​തു​കാ​ര​ൻ ഒ​ളി​വി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ മൂ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. അ​ങ്ക​ണ​വാ​ടി​യി​ല്‍ സ്ഥി​ര​മാ​യി എ​ത്തി​യി​രു​ന്ന ഇ​രു​പ​തു​കാ​ര​നെ പ്ര​തി​യാ​ക്കി എ​ള​മ​ക്ക​ര പോ​ലീ​സ് പോ​ക്‌​സോ കേ​സ് എ​ടു​ത്തു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തു​കാ​ര​ന്‍ നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്. അ​ങ്ക​ണ​വാ​ടി​യി​ല്‍ എ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വ് ഒ​ളി​വി​ല്‍ പോ​യ​ത്.

Read More

വേ​ട്ട​യാ​ടാ​ൻ പു​റ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ ഒ​റ്റും പോ​യി; കേ​ഴ​മാ​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: കേ​ഴ​മാ​നെ വേ​ട്ട​യാ​ടി കൊ​ന്ന കേ​സി​ല്‍ നാ​ലം​ഗ സം​ഘ​ത്തെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് കു​ള​ത്തു​പ​ള്ളി​ല്‍ ബാ​ബു (68), മ​ക​ന്‍ അ​ല​ക്‌​സ് (37), ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ക​ണ്ണി​യേ​ല്‍ ജോ​ര്‍​ജ് കു​ട്ടി (63), അ​ഭി​ലാ​ഷ്(45) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് നാ​ട​ന്‍ തോ​ക്കും മ​റ്റ് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. റാ​ന്നി ഡ​എ​ഫ്ഒ​യ്ക്കു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തേ തു​ട​ര്‍​ന്ന് വ​ട​ശേ​രി​ക്ക​ര റേ​ഞ്ചി​ല്‍ ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ന്നം ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഘം കേ​ഴ​മാ​നെ വെ​ടി​വ​ച്ചു കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ​ത്. റാ​ന്നി ഡി​ഫ്ഒ​യ്ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തേ​തു​ട​ര്‍​ന്ന് വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജി.​എ​സ്. ര​ഞ്ജി​ത്ത്, ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഒ.​എ. ശ്യാം​കു​മാ​ര്‍, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എം.​ര​ഞ്ജി​ത്ത്, വി​മ​ല്‍, ഷാ​ജി, പ്ര​വീ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലു​ക​ള്‍​ക്കു​ശേ​ഷം ഇ​വ​രെ പ​ത്ത​നം​തി​ട്ട മ​ജി​സ്ട്രേ​റ്റി​ന്…

Read More

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ൽ പ്ര​ധാ​ന​ക​ണ്ണി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യ മാ​ങ്ങാ​ണ്ടി ഷ​മീ​റി​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

കാ​യം​കു​ളം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യും ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കേ​സി​ലെ പ്ര​തി​യു​മാ​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി മു​ല്ല​ശേ​രി​ൽ ഷെ​മീ​റിനെ (മാ​ങ്ങാ​ണ്ടി ഷെ​മീ​ർ-40) കാ​പ്പാ നി​യ​മ​പ്ര​കാ​രം ആ​റു മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി കാ​യം​കു​ളം, നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ര​ഹ​ത്യാ​ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന, അ​ടി​പി​ടി, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, സ്ത്രീ​ക​ളെ മാ​ന​ഹാ​നി പ്പെ​ടു​ത്ത​ൽ, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, കാ​പ്പാ നി​യ​മലം​ഘ​നം മു​ത​ലാ​യ കേ​സു​ക​ളി​ൽ മാ​ങ്ങാ​ണ്ടി ഷെ​മീ​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നുത​വ​ണ നാ​ടു​ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ​ക്കെ​തി​രേ മു​മ്പ് കാ​പ്പാ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വി​പ​ണ​ന​ത്തി​നാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചുന​ൽ​കു​ന്ന​തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ ഇ​യാ​ളെ 2025 ജൂ​ണി​ൽ താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്‍റെ​ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രേ കാ​പ്പാ ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More

മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം വേണം ; ​മു​ഖ്യ​മ​ന്ത്രി​യെ​യും അ​മി​ത്ഷാ​യെ​യും കാണാൻ ജ​ന​സം​ര​ക്ഷ​ണ സ​മി​തി

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​നു​ണ്ടാ​കു​ന്ന തു​ട​ര്‍​ച്ച​യാ​യ തി​രി​ച്ച​ടി​ക്ക് പ​രി​ഹാ​രം കാ​ണാ​നും പു​തി​യ ഡാം ​നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും കേ​ന്ദ്ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും നേ​രി​ട്ടു​ക​ണ്ട് നി​ല​വി​ലെ അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ന​സം​ര​ക്ഷ​ണ സ​മി​തി തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ദം കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ദേ​ശീ​യ ഡാം ​സു​ര​ക്ഷ അ​ഥോ​റി​റ്റി​യെ അ​ണ​ക്കെ​ട്ടി​ന്‍റെ സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഉ​ണ്ടാ​യെ​ങ്കി​ലും അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​മി​ഴ്‌​നാ​ട് സ​ഹ​ക​രി​ക്കാ​തെ എ​തി​ര്‍​പ്പു​യ​ര്‍​ത്തു​ക​യാ​ണ്. ജ​ല​നി​ര​പ്പ് 152 അ​ടി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ത​മി​ഴ്‌​നാ​ട് ശ്ര​മി​ക്കു​മ്പോ​ഴും ഡാ​മി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും അ​പ​ക​ടാ​വ​സ്ഥ​യും കേ​ന്ദ്ര സ​മി​തി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ സം​സ്ഥാ​നം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. കേ​ന്ദ്ര മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ഡാ​മി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സം​ഘ​ത്തി​ല്‍ സം​സ്ഥാ​നം തീ​രു​മാ​നി​ച്ച വി​ദ​ഗ്ധ​നെ ഒ​ഴി​വാ​ക്കി​യ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ല്‍ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്.മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്…

Read More

രാ​ജാ​ക്കാ​ട്ടെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​രി​മ്പ് ശ​ശി ഓ​ര്‍​മ​യാ​യി; ക​രു​തി​വ​ച്ച​ത് 1.15 ല​ക്ഷം; സ​മ്പാ​ദ്യം ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ

രാ​ജാ​ക്കാ​ട്: ടൗ​ണി​ലും പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തി​ലു​മെ​ല്ലാം നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​രി​മ്പ് ശ​ശി എ​ന്നു​വി​ളി​ക്കു​ന്ന പ​ന​ച്ചി​ക്കു​ഴി പു​തു​ശേ​രി​ല്‍ ശ​ശി (61) ഓ​ര്‍​മ​യാ​യ​പ്പോ​ള്‍ ബാ​ക്കി​യാ​യ​ത് 1.15 ല​ക്ഷം രൂ​പ. ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ തി​ണ്ണ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ശ​ശി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​വ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഈ ​തു​ക ല​ഭി​ച്ച​ത്. മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച ശേ​ഷം പ​ന​ച്ചി​ക്കു​ഴി​യി​ലെ വീ​ട്ടി​ല്‍ വ​ല്ല​പ്പോ​ഴും ചെ​ല്ലു​ന്ന ശ​ശി എ​പ്പോ​ഴും രാ​ജാ​ക്കാ​ട്ടെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. എ​വി​ടെ ക​രി​മ്പ് ക​ണ്ടാ​ലും ആ​രോ​ടും ചോ​ദി​ക്കാ​തെ ഒ​ടി​ച്ച് ക​ഴി​ക്കു​ന്ന​തി​നാ​ലാ​ണ് ക​രി​മ്പ് ശ​ശി​യെ​ന്ന പേ​രു​വീ​ണ​ത്. സ​മീ​പ​ത്തെ സ്‌​കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു കു​ളി​യും കി​ട​പ്പു​മെ​ല്ലാം. എ​ല്ലാ മ​ര​ണ വീ​ടു​ക​ളി​ലും എ​ത്തു​ന്ന ശ​ശി സം​സ്‌​കാ​രം ക​ഴി​ഞ്ഞേ അ​വി​ടെ​നി​ന്ന് മ​ട​ങ്ങൂ. രാ​ജാ​ക്കാ​ട്ടെ ഉ​ത്സ​വ​ങ്ങ​ളി​ലും തി​രു​നാ​ളു​ക​ളി​ലും വി​വാ​ഹ സ​ത്കാ​ര​ത്തി​ലു​മെ​ല്ലാം പ​ങ്കെ​ടു​ക്കും. പ​രി​ച​യ​ക്കാ​രെ ക​ണ്ടാ​ല്‍ ചാ​യ​ക്കാ​ശ് വാ​ങ്ങും. ഇ​തു കൂ​ട്ടി​വ​ച്ചാ​ണ് ശ​ശി​യു​ടെ ക​രു​ത​ല്‍ ശേ​ഖ​രം ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​യ​ത്. രാ​ജാ​ക്കാ​ട് മ​ഠ​ത്തി​ല്‍​നി​ന്നു മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വും…

Read More

ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ആ​ര്; പി​എ​സ്‌​സി ചോ​ദ്യ പേ​പ്പ​റി​ല്‍ ഇ​ടം പി​ടി​ച്ച് ദി​യ

പാ​​ലാ: പി​​എ​​സ്‌​​സി ചോ​​ദ്യ​​പേ​​പ്പ​​റി​​ലും ച​​രി​​ത്ര ഉ​​ത്ത​​ര​​മാ​​യി പാ​​ലാ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ ദി​​യ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം. ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന വ​​നി​​താ കോ​​ണ്‍​സ്റ്റ​​ബി​​ള്‍ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ലെ ശ​​രി​​യു​​ത്ത​​രം ദി​​യ ബി​​നു ആ​​യി​​രു​​ന്നു. ചോ​​ദ്യ​​പേ​​പ്പ​​റി​​ലെ പ​​തി​​നേ​​ഴാ​​മ​​ത്തെ ചോ​​ദ്യ​​മാ​​യി വ​​ന്ന​​ത്, 2025 ഡി​​സം​​ബ​​റി​​ല്‍ ന​​ട​​ന്ന ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് ആ​​ര് എ​​ന്ന​​താ​​യി​​രു​​ന്നു. ശ​​രി​​യു​​ത്ത​​രം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി നാ​​ല് ഓ​​പ്ഷ​​നു​​ക​​ള്‍ കൊ​​ടു​​ത്തി​​രു​​ന്നു.പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ​​യു​​ട​​നെ ഈ ​​പ​​രീ​​ക്ഷ എ​​ഴു​​തി​​യ ദി​​യ​​യു​​ടെ അ​​ടു​​ത്ത സു​​ഹൃ​​ത്താ​​ണ് ചോ​​ദ്യ​​പേ​​പ്പ​​റി​​ന്‍റെ ഫോ​​ട്ടോ എ​​ടു​​ത്ത് അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​ത്. ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ എ​​ന്ന ച​​രി​​ത്ര സ്ഥാ​​ന​​ത്തെ​​ത്തി​​യ ദി​​യ ബി​​നു​​വി​​ന്‍റേ​​ത് ക​​ന്നി മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. മ​​ത്സ​​രി​​ക്കു​​ന്പോ​​ഴും പി​​ന്നീ​​ട് ചെ​​യ​​ര്‍​പേ​​ഴ്സ​​ണാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​പ്പോ​​ഴും 21 വ​​യ​​സേ ആ​​യി​​രു​​ന്നു​​ള്ളൂ. ഈ ​​ച​​രി​​ത്ര നേ​​ട്ട​​ത്തെ പി​​എ​​സ്‌​​സി കൂ​​ടി ചോ​​ദ്യ​​പേ​​പ്പ​​റി​​ലൂ​​ടെ ആ​​ദ​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണി​​പ്പോ​​ള്‍.

Read More

തെ​ളി​വു​ക​ളു​ടെ അ​ഭാ​വം; കു​ണ്ട​ന്നൂ​ർ പോ​ക്സോ കേ​സ് പ്ര​തി​യെ വെ​റു​തെ​വി​ട്ടു

വ​ട​ക്കാ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ന​ഗ്ന​ത മൊ​ബൈ​ലി​ൽ ഫോ​ട്ടോ കാ​ണി​ച്ച് ഭീ​ഷ​ണി​പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് 2024ൽ ​ചാ​ർ​ജ് ചെ​യ്‌​ത കേ​സി​ൽ പ്ര​തി കു​ണ്ട​ന്നൂ​ർ രാ​ജേ​ഷ് (38) എ​ന്ന ശ്രീ​രാ​ജു​വി​നെ വ​ട​ക്കാ​ഞ്ചേ​രി ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി വെ​റു​തെ​വി​ട്ടു. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് സ്പെ​ഷ​ൽ ജ​ഡ്‌​ജ് എ​സ്. സു​ധീ​ഷ്‌​കു​മാ​ർ പ്ര​തി​യെ വി​ട്ട​യ​ച്ച​ത്. പ്ര​തി​ക്ക് വേ​ണ്ടി അ​ഡ്വ. പി.​വി​ഷ്‌​ണു​ദേ​വ് ഹാ​ജ​രാ​യി.

Read More