ആലപ്പുഴ: സംസ്ഥാനത്തെ ബാധിക്കുന്ന സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ചയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ചര്‍ച്ച ചെയ്യേണ്ട സമയത്ത് വേണ്ട രീതിയില്‍ അത്തരം കാര്യങ്ങൾ ചര്‍ച്ച ചെയ്യും. ആലപ്പുഴ കളക്ടറേറ്റില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാരാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണ്. ജനം കാത്തിരുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായി.അധികാരമേറ്റ് ചുരുങ്ങിയ ആഴ്ചകള്‍കൊണ്ട് നിരവധി നല്ല കാര്യങ്ങള്‍ ചെയ്തു. ചില കാര്യങ്ങളില്‍ ചില ഭാഗത്ത് ആശങ്കയുണ്ടാകാം. സര്‍ക്കാർ നടപടികളില്‍ ആര്‍ക്കെങ്കിലും പ്രയാസമുണ്ടെങ്കില്‍ അത് പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യും. വീര്യം കുറഞ്ഞ മദ്യം, ധാതുമണല്‍ ഖനനം തുടങ്ങിയ വിഷയങ്ങളില്‍ ചില ആശങ്കകളുണ്ടായിട്ടുണ്ട്. അത്തരം ആശങ്കകള്‍ ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.സ്വകാര്യമേഖലയിലെ ഖനനം സംബന്ധിച്ച് കോണ്‍ഗ്രസിനും യുഡിഎഫിനും ദേശീയ-സംസ്ഥാന തലത്തില്‍ നയങ്ങളും നിലപാടുകളുമുണ്ട്. അതില്‍നിന്ന് മാത്രമേ മുന്നോട്ട് പോകൂ.…
Read MoreCategory: Edition News
കഞ്ചാവ് വേട്ടയ്ക്കിറങ്ങിയ ഹരിപ്പാട് പോലീസിന് കിട്ടിയത് കോടികളുടെ തിമിംഗലഛർദി; പ്രതികൾക്കായി തിരച്ചിൽ
ഹരിപ്പാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹരിപ്പാട്ടുനിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗലഛർദി (അംബർഗ്രിസ്) പിടികൂടി. പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിലെ താമസക്കാരനായ കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല; ഇയാളുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ ഇത് സൂക്ഷിക്കാൻ ഏൽപ്പിച്ചതാണെന്നാണ് വീട്ടിലുണ്ടായിരുന്നവർ പോലീസിന് നൽകിയ പ്രാഥമിക വിവരം. സംഭവത്തിനുശേഷം ഒളിവിൽ പോയ നിതീഷ്, ജസ്റ്റിൻ എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസായതിനാൽ തുടർനടപടികൾക്കായി പിടിച്ചെടുത്ത പദാർഥം വനംവകുപ്പിന് കൈമാറി. വനംവകുപ്പായിരിക്കും കേസെടുത്ത് തുടരന്വേഷണം നടത്തുക. പള്ളിപ്പാട് രവീന്ദ്രന്റെ വീട്ടിൽ കഴിഞ്ഞ ഒരു വർഷമായി ഇവർ വാടകയ്ക്ക് താമസിച്ചുവരികയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഹരിപ്പാട് പോലീസ് നടത്തിയ യാദൃച്ഛിക പരിശോധനയിലാണ് ഈ പദാർഥശേഖരം കണ്ടെത്തിയത്. പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച്…
Read Moreആർപ്പോയ്…ഇർറോ… കുട്ടനാട്ടുകാരുടെ ജലതാളമേളമായ നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് പുന്നമടക്കായലിൽ നടക്കും. എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ എൻടിബിആർ സെസൈറ്റിയുടെ യോഗം ഈ വർഷത്തെ ജലമേള ഓഗസ്റ്റ് 22ന് നടത്താൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും നെഹ്റുട്രോഫി വള്ളംകളി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായി വൈകാരിക ബന്ധമുള്ളതാണെന്നും അത് ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ചതന്നെ നടത്തുന്നതാണ് ഉചിതമെന്നും കെ.സി.വേണുഗോപാൽ എംപി യോഗത്തിൽ പറഞ്ഞു. തീയതി നേരത്തേ പ്രഖ്യാപിച്ചതു മൂലം തയാറെടുപ്പ് തുടങ്ങിയ വള്ളസമിതികൾക്കും ക്ലബുകൾക്കും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനാണ് 22നുതന്നെ ഇക്കുറി വള്ളംകളി നടത്താൻ തീരുമാനിച്ചതെന്നും കെ.സി. വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടി.യോഗത്തിൽ ജലമേളയുടെ ബജറ്റ് പാസാക്കി. 6,04,70,000 രൂപയുടെ ബജറ്റിൽ 3.5 കോടി രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. ഒരു കോടി രൂപ സംസ്ഥാന ടൂറിസം ഗ്രാന്റും 50 ലക്ഷം…
Read Moreട്രോളിംഗ് നിരോധനം: മത്സ്യവില ഉയരങ്ങളിലേക്ക്; 300 കടന്ന് മത്തിയും അയലയും കിളിയും
കടുത്തുരുത്തി: ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യത്തിന് വില ഉയര്‍ന്നു. രണ്ടാഴ്ച മുമ്പുവരെ കിലോഗ്രാമിനു 150 രൂപ വിലയുണ്ടായിരുന്ന മത്തിയുടെ വില ഇപ്പോള്‍ ഇരട്ടിയിലധികമായി. ഏറ്റവും കൂടുതല്‍ വില്പനയുള്ള മത്സ്യമാണിത്. നിരോധനം നടപ്പായതോടെ വള്ളക്കാര് കടലില്‍നിന്നു കൊണ്ടുവരുന്ന മത്സ്യം മാത്രമാണ് വില്പന കേന്ദ്രങ്ങളില്‍ എത്തുന്നത്. ബോട്ടുകള്‍ക്കു മത്സ്യബന്ധനത്തിന് അനുമതിയില്ല. ഇത്തവണ വള്ളത്തില്‍ പോകുന്നവരുടെ എണ്ണവും കുറവാണ്. ഡീസല്‍ വില ഓരോ ദിവസവും വര്‍ധിക്കുന്ന സാഹചര്യം വന്നതോടെ വള്ളങ്ങള്‍ പലതും കരയില്‍ വിശ്രമിക്കുകയാണ്. ഇതോടെ മത്സ്യലഭ്യത കുറഞ്ഞു. ഇനിയും ലഭ്യത കുറഞ്ഞാല്‍ ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു മത്സ്യം എത്തിക്കേണ്ടി വരും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ വ്യാപാരികള്‍ക്ക് ഇത് എത്തിക്കുന്നതിനു താത്പര്യമില്ല. മത്തി-330, അയല- 350, കിളി-380, തിലോപ്പിയ-140, കൊഴുവ-200-240, ചെമ്മീന്‍-360-400, കൂന്തല്‍…
Read Moreതൊള്ളായിരംചിറ കള്ളുഷാപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ; വൃത്തിയുടെ കാഴ്ചകൾ ദയനീയം
ഏറ്റുമാനൂർ: സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് തൊള്ളായിരംചിറ കള്ളുഷാപ്പ്. കള്ളിനെക്കാൾ ഭക്ഷണത്തിന് പ്രശസ്തി. ഫുഡ് വ്ലോഗർമാരുടെ ഇഷ്ടയിടം. പക്ഷേ വൃത്തിയുടെ കാര്യത്തിൽ അതിദയനീയം. ഒഴുക്കു നിലച്ച് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് ഷാപ്പിൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്നതെന്ന് ഇന്നലെ ഷാപ്പിൽ പരിശോധന നടത്തിയ എക്സൈസ്, ഭക്ഷ്യ സുരക്ഷ, പോലീസ് അധികൃതർക്കു ബോധ്യപ്പെട്ടു. അയ്മനം പഞ്ചായത്തിലെ തൊള്ളായിരം പാടശേഖരത്തിലാണ് ഷാപ്പ്. ഒരുവശത്ത് പാടശേഖരവും മറുവശത്ത് തോടും. മലിനജലം കെട്ടിക്കിടക്കുന്ന തീർത്തും വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. തോട്ടിലെ വെള്ളം തീർത്തും മലിനമാണ്. ശനിയാഴ്ചയാണ് കുമരകത്തുനിന്നുള്ള സംഘം ഷാപ്പിൽ എത്തിയതും കള്ളും ഭക്ഷണവും കഴിച്ചതും. അവധി ദിവസമായതിനാൽ സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. ഞായറാഴ്ചയും ഇവിടെ വൻ തിരക്കായിരുന്നു. ഇന്നലെ ഷാപ്പ് അടഞ്ഞുകിടന്നു.
Read Moreകുമരകം സ്വദേശിയുടെ മരണം: അണുബാധ മൂലമെന്ന് പ്രാഥമിക വിവരം; ഷാപ്പുകൾ ബിനാമികളുടെ കൈപ്പിടിയിൽ
ഗാന്ധിനഗർ: കുമരകം സ്വദേശി ജ്യോതിഷിന്റെ മരണം അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്ന് സൂചന. യുവാവിനു ഭക്ഷ്യവിഷബാധ ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ എന്തുകൊണ്ടുള്ള അണുബാധയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് കോട്ടയം വെസ്റ്റ് പോലീസ് അധികൃതർ സൂചിപ്പിച്ചു. ജ്യോതിഷിനൊപ്പമുണ്ടായിരുന്ന നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേർക്ക് രോഗ ലക്ഷണങ്ങളില്ല. ഷാപ്പുകൾ ബിനാമികളുടെ കൈപ്പിടിയിൽഏറ്റുമാനൂർ: ഷാപ്പുകളിൽ ബഹുഭൂരിഭാഗത്തിന്റെയും നടത്തിപ്പ് ബിനാമികൾക്ക്. 25 ശതമാനത്തിൽ താഴെ ഷാപ്പുകൾ മാത്രമാണ് യഥാർഥ ലൈസൻസികൾ നേരിട്ട് നടത്തുന്നത് എന്ന ഗുരുതരമായ ആക്ഷേപമാണ് ഉയരുന്നത്. എക്സൈസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരത്തിൽ ബിനാമികൾ ഷാപ്പുകൾ കൈയടക്കിയിരിക്കുന്നത്. നടത്തിപ്പുകാരായ ബിനാമികൾക്ക് ലൈസൻസികളെപ്പോലെ ഉത്തരവാദിത്വമുണ്ടാകില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർതന്നെ ചൂണ്ടിക്കാട്ടുന്നു. കള്ളിന്റെ ഗുണനിലവാരം തീർത്തും കുറവാണെന്നും വൃത്തിയുടെ കാര്യത്തിൽ ഷാപ്പുകൾ ബഹുദൂരം പിന്നിലാണെന്നും ഇവർ പറയുന്നു.…
Read Moreകാലവർഷം ദുർബലം; മെലിഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം; നിരാശയിൽ വിനോദസഞ്ചരികൾ
അതിരപ്പിള്ളി: കാലവർഷം ദുർബലമായതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞു. മഴക്കാലത്ത് രൗദ്രഭാവത്തിൽ വെള്ളച്ചാട്ടം കാണാനാകുമെന്ന പ്രതീക്ഷയിൽ എത്തുന്ന സഞ്ചാരികൾ മെലിഞ്ഞൊഴുകുന്ന പുഴകണ്ട് നിരാശയോടെ മടങ്ങുകയാണ്. ആയിരക്കണക്കിനു വിനോദയാത്രികർ ദിവസവും എത്തുന്നുണ്ട്. പാർക്കിംഗ് സൗകര്യം കുറവായതിനാൽ വളരെദൂരെ വാഹനങ്ങൾ പാർക്ക് ചെയ്താണ് പലരും വെള്ളച്ചാട്ടം കാണാനെത്തുന്നത്. എല്ലാവർഷവും ജൂൺ മാസത്തിൽ അതിരപ്പിള്ളി മനംകുളിർപ്പിക്കുന്ന കാഴ്ചാനുഭവമാകാറുണ്ട്.
Read Moreപ്രാദേശിക നേതാക്കളുടെ വല്യേട്ടൻ മനോഭാവം വോട്ടിംഗിനെ ബാധിച്ചെന്ന് കേരള കോൺഗ്രസ്-എംമ
ആലത്തൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവി സംസ്ഥാന നേതൃത്വത്തിന്റെ തലയിൽമാത്രം കെട്ടിവയ്ക്കേണ്ടതില്ലെന്നും പ്രാദേശിക നേതാക്കളുടെ വല്യേട്ടൻ മനോഭാവം വോട്ടിംഗിനെ ബാധിച്ചുവെന്നും കേരള കോൺഗ്രസ്- എം ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി. ആലത്തൂർ നിയോജകമണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥി മത്സരിച്ചിട്ടും ജനകീയനായ മുൻ എംഎൽഎ ഒപ്പമുണ്ടായിരുന്നിട്ടും ഭരണവിരുദ്ധവികാരം ഇല്ലാതെയിരുന്നിട്ടുപോലും ഭൂരിപക്ഷം മുൻ തെരഞ്ഞെടുപ്പിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞതിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതൃത്വത്തിന്റേയും കൂടിയാണെന്നും നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. നിയോജക മണ്ഡലം കമ്മിറ്റി യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ്, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി, ജില്ലാ സെക്രട്ടറി ജോസ് വടക്കേക്കര, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോഷ്വാ രാജു, അഡ്വ. ഷിജിൻ ജോസഫ്, സംസ്ഥാന സമിതിഅംഗം എൻ.പി. ജോർജ്,…
Read Moreകൈതച്ചിറയിൽ പുലിയുടെ സാന്നിധ്യം; കൂട് സ്ഥാപിക്കണമെന്നു നാട്ടുകാർ
നെന്മാറ: അയിലൂർ പഞ്ചായത്തിലെ അയിലമുടി മലയുടെ താഴ്വാര പ്രദേശമായ കൈതച്ചിറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രദേശവാസികൾ.കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിൽ പുലിയുടെ സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ടുകൾ ആവർത്തിക്കപ്പെടുന്നതിനാൽ നാട്ടുകാരിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ വളർത്തുനായ അസാധാരണമായി കുരച്ചതിനെ തുടർന്ന് പുറത്തിറങ്ങി പരിശോധിച്ച പ്രദേശവാസി പുലി ഓടിപ്പോകുന്നതായി കണ്ടതായി പറഞ്ഞു. അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീടിനുമുന്നിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയും പുലിയെ കണ്ടതായി കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു. ഈ സംഭവങ്ങൾ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്കയ്ക്ക് കൂടുതൽ ബലം പകരുന്നതായി നാട്ടുകാർ പറയുന്നു. ആഴ്ചകൾക്കുമുമ്പ് കൈതച്ചിറയിലെ കിഴക്കേൽ ശാന്തയുടെ വീട്ടിലെ വളർത്തുനായയെ വന്യമൃഗം ആക്രമിച്ച് കൊന്ന സംഭവവും പ്രദേശത്ത് വലിയ ചർച്ചയായിരുന്നു.പിന്നീട് നടത്തിയ പരിശോധനയിൽ നായയുടെ ജഡം ഭാഗികമായി ഭക്ഷിച്ചനിലയിൽ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി വന്യമൃഗത്തിന്റെ ആക്രമണമാണെന്നു…
Read Moreകോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞതിനെ ചൊല്ലി തർക്കം; ബാര്‍ ജീവനക്കാരന് മര്‍ദനം: രണ്ടു യുവാക്കൾ അറസ്റ്റിൽ
തിരുവല്ലം: കോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ബാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. കോവളം സ്വദേശികളായ ഷാഫി (30), യാസീന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ബൈപാസിനു സമീപത്തെ ബാറില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു കേസിനിടയായ സംഭവം നടന്നത്. ബാറിലെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തോടൊപ്പം നല്കിയ കോഴിക്കറിയില്‍ ഉപ്പ് കുറവെന്ന കാരണത്താല്‍ ബാര്‍ ജീവനക്കാരനുമായി വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ജീവനക്കാരനെ ക്രൂരമായി മര്ദിക്കുകയുമായിരുന്നതായി പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പിടിയിലായ ഷാഫിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുളളതായും റൗഡി പട്ടികയിലുള്പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More