കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് പാറക്കൽ താഴെ സ്വദേശിനി സുധയാണ് കൊല്ലപ്പെട്ടത്. പൊയില്‍ക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തി. കഴുത്തിനേറ്റ വെട്ടാണ് സുധയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് കൃഷ്ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്. സ്ഥിരമായി വീട്ടില്‍ ഇവർക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കൃഷ്ണൻകുട്ടിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Read MoreCategory: Edition News
പാപ്പിനിശേരി-വളപട്ടണം ദേശീയപാത ടാറിംഗ്; ഗതാഗതക്കുരുക്ക് രൂക്ഷം; അവശരായി യാത്രക്കാർ
കണ്ണൂർ: യാത്രക്കാർക്ക് ആശ്വാസത്തോടൊപ്പം ദുരിതവും സമ്മാനിച്ച് ടാറിംഗ് പ്രവൃത്തി. പാപ്പിനിശേരി-വളപട്ടണം ദേശീയപാതയിൽ ടാറിംഗ് പുനരാരംഭിച്ചതാണ് ജനത്തിന് ആശ്വാസവും ഒപ്പം കടുത്ത ദുരിതവുമായത്. രാപകലില്ലാതെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ജനങ്ങളെ വലയ്ക്കുന്നത്. തളിപ്പറമ്പ് ഭാഗത്തേക്കുളള പാതയിലാണ് വ്യാഴാഴ്ച ടാറിംഗ് തുടങ്ങിയത്. ഇതോടെ കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലുടെ ഇരുവശങ്ങളിലേക്കും ഒരേസമയം വാഹനങ്ങൾ കടത്തിവിട്ടു. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വൈകുന്നേരത്തോടെ കൂടുതൽ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പഴയങ്ങാടി റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രവൃത്തി ഇന്നലെ വൈകുന്നേരം വളപട്ടണം ബൂത്ത് ജംഗ്ഷൻ പിന്നിട്ടു, രാത്രിയും തുടർന്ന പ്രവൃത്തി ഇന്നും തുടരും. മഴ ഇല്ലെങ്കിൽ സ്റ്റൈലോ കോർണർ വരെ ടാറിംഗ് നടത്തുമെന്നാണ് സൂചന. അഴീക്കോട് മണ്ഡലത്തിന്റെ പരിധിയായ എകെജി ആശുപത്രി വരെ ടാറിംഗ് നടത്തണമന്ന് കെ.വി.സുമേഷ് എംഎൽഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എംഎൽഎയുടെ നിവേദനം പരിഗണിച്ച് കളക്ടർ പി. വിഷ്ണുരാജിന്റെ നിർദേശപ്രകാരമാണ് കരാറുകാരായ…
Read Moreബസിൽ കടത്തുകയായിരുന്ന 7.5 ലിറ്റർ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി പിടിയിൽ
മാഹി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൂത്തുപറമ്പ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി പിടിയിൽ. കോപ്പാലം-തലശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. കണ്ണൂർ ആദികടലായി സ്വദേശിയായ ഗിരീശൻ (50) ആണ് സംഭവത്തിൽ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ ഒളിപ്പിച്ച നിലയിലാണ് 180 മില്ലി ലിറ്ററിന്റെ 30 കുപ്പി മാഹി മദ്യം കണ്ടെടുത്തത്. കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ പി. ഷിംനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിശോധനയിൽ ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ യു. ഷാജി, പി. അനീഷ്കുമാർ എന്നിവരും പങ്കെടുത്തു. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു വരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Read Moreകല്ലറയിലെ ‘ദുരൂഹ മൃതദേഹം’: 2015ൽ സംസ്കരിച്ചയാളുടെ ബന്ധുക്കൾ ഇന്നെത്തും
ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ പായിൽ പൊതിഞ്ഞനിലയിൽ “മൃതദേഹം’ കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പോലീസും പള്ളി അധികൃതരും അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കാനായി 38-ാം നമ്പർ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്ത രീതിയിൽ ഒരു മൃതദേഹവും പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്നു തോന്നിക്കുന്ന മറ്റൊന്നും കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം പായിൽ പൊതിഞ്ഞു മൃതദേഹങ്ങൾ സംസ്കരിക്കാറില്ലാത്തതിനാൽ പള്ളി അധികൃതർ അപ്പോൾത്തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 11 വർഷത്തിനുശേഷമാണ് ഈ കല്ലറ ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി തുറക്കുന്നത്. നേരത്തെ 2006 ലും 2015ലും കല്ലറയിൽ സംസ്കാരം നടത്തിയിട്ടുണ്ട്. ഈ രണ്ട് കുടുംബങ്ങളെയും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബം ഇപ്പോഴും ഇടവകയിൽ തന്നെയുണ്ട്. 2015ൽ സംസ്കരിച്ചയാളുടെ ബന്ധുക്കൾ ഇപ്പോൾ നാട്ടിലില്ല. ഇവർ ഇന്നു സ്ഥലത്തെത്തും. ഇവരിൽനിന്നു കൂടി തെളിവെടുത്തശേഷമായിരിക്കും തുടർനടപടികൾ. സെമിത്തേരിയിൽ…
Read Moreകളക്ടര്‍ ഉത്തരവിട്ടിട്ടും ജനവാസ മേഖലയില്‍ നാശം വിതച്ച കാട്ടാനയെ തുരത്താന്‍ നടപടിയായില്ല
കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ ജനവാസ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താൻ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടും നടപടിയായില്ല. പഞ്ചായത്തിലെ മലിപ്പാറ കുളങ്ങാട്ടുകുഴി മേഖലയില്‍ തമ്പടിച്ച കാട്ടാനയെ പലതവണ കാടുകയറ്റി വിട്ടെങ്കിലും തിരികെയെത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാന ശല്യം രൂക്ഷമായപ്പോള്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജുവും ഭരണസമിതി അംഗങ്ങളും ജില്ലാ കളക്ടറെ നേരില്‍കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. ആവശ്യമെങ്കില്‍ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ കാടുകയറ്റാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മലയാറ്റൂര്‍ ഡിഎഫ്ഒക്ക് നിര്‍ദേശം നല്‍കിയെങ്കിലും അഞ്ചു ദിവസം പിന്നിട്ടിട്ടും നടപടിയായില്ല എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ഭുതത്താന്‍കെട്ട് ഡാമിന് സമീപം ജനവാസമേഖലയില്‍ എത്തിയ പിടിയാന കൃഷിയിടങ്ങൾ നശിപ്പിക്കുകയും, കോഴിഫാമിലേക്കുള്ള വൈദ്യുതി കേബിളും പൊട്ടിച്ചുകളയുകയും ചെയ്തിരുന്നു. കോട്ടപ്പാറ പ്ലാന്റേഷനിലേക്കോ പെരിയാര്‍ കടന്ന് മറുകരയിലേക്കോ ആന പോയെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ദിവസേനെ വനപാലകര്‍ ചെയ്യുന്നത്. എന്നാൽ ആന…
Read Moreരാത്രി ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
ചെറായി: പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ചെറായി ഗൗരീശ്വരം ഭാഗത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്. ജൂണ്‍ 18ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ നേരം പുലര്‍ന്നപ്പോഴാണ് കാണാതായത്. പിതാവ് നല്കിയ പരാതിയില്‍ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ട് റോഡിന് ശാപമോക്ഷം; പുനർനിർമണത്തിന് 1 കോടി
ചേർത്തല: ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ തണ്ണീർമുക്കം ബണ്ട് റോഡ് പുനർനിർമിക്കാൻ നടപടി. നാട്ടുകാരുടെയും യാത്രക്കാരുടെയും നിരന്തരമായ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് വേമ്പനാട് കായലിനു കുറുകെയുള്ള ബണ്ട് റോഡ് പൊളിച്ചുനിർമിക്കുന്നത്. 1.40 കോടി രൂപയാണ് നിർമാണച്ചെലവ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും സന്നദ്ധസംഘടനകളും ഉന്നതാധികാരികൾക്ക് അടക്കം പലതവണ നിവേദനം നൽകിയിരുന്നു. റോഡ് പുനർനിർമാണത്തിന് മാത്രമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്. ഒന്നര കിലോമീറ്റർ നീളമുള്ള ബണ്ടിൽ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി നിർമിച്ച പാലങ്ങളിലെ ഒരു കിലോമീറ്റർ ഭാഗമാണ് ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കുന്നത്. അടുത്തിടെ നിർമിച്ച മധ്യഭാഗത്തെ മൂന്നാംഘട്ടം മാത്രമാണ് നിലവിൽ ഗതാഗതയോഗ്യമായിട്ടുള്ളത്. ആലപ്പുഴ- മധുര സംസ്ഥാനപാതയുടെ ഭാഗമായ ബണ്ട് റോഡിന്റെ സംരക്ഷണപ്രവർത്തനങ്ങളുടെ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു. റോഡില്‍ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥിതിയായിരുന്നു. ബണ്ടിന്റെ മധ്യഭാഗ്യത്തെ റോഡിന്റെ തകർച്ച അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. റോഡ് തകരുന്നത് പതിവായതോടെ…
Read Moreപൈപ്പുകൾ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ; കുടിവെള്ളം മുട്ടി കുട്ടനാട്ടുകാർ
രാമങ്കരി: കുട്ടനാട്ടിലെ രാമങ്കരി, പുളിങ്കുന്ന്, കാവാലം, ചന്പക്കുളം തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയതോടെ കുടിവെള്ളം മുട്ടി കുട്ടനാട്ടുകാർ. ദിവസവും ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു. രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിലെ മണലാടി ജെട്ടി മുതൽ രാമങ്കരി ജെട്ടി വരെ നീളുന്ന റോഡ്, വെളിയനാട് കടത്തുകടവ് മുതൽ മൂലേശേരി വരെ നീളുന്ന റോഡ് എന്നിങ്ങനെ വിവിധ ഭാഗങ്ങളിലെ പൈപ്പുകളാണ് പൊട്ടി മാസങ്ങളായി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. പന്പിംഗില്ലാത്ത ദിവസങ്ങളിൽ പ്രദേശത്തെ ചെളി നിറഞ്ഞ വെള്ളം ഈ പൈപ്പുകളിലേക്ക് തിരിച്ചു കയറുകയും വീണ്ടും പന്പിംഗ് ആരംഭിക്കുന്പോൾ ഹൗസ് കണക്ഷനുകളിലുൾപ്പെടെ മലിനജലം വ്യാപിക്കുന്നതിനാൽ ഒരുതരത്തിലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്നും ഇവർ പറയുന്നു. പുഞ്ചകൃഷിക്കുശേഷം പാടശേഖരങ്ങൾ തരിശുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വിളവെടുപ്പിനുശേഷമുള്ള വൈക്കോലും മറ്റും ചീഞ്ഞ് മലിനജലം വലിയ തൂന്പുകളിലൂടെയും മോട്ടോറിന്റെ പെട്ടിമടകളിലൂടെയും പുറത്തേക്കൊഴുകി പൊതുജലാശയങ്ങൾ മലിനപ്പെടുന്ന സ്ഥിതിയാണ്. അതിനാൽ…
Read Moreജനകീയ സ്വകാര്യബസ് കണ്ടക്ടര്‍ പുരസ്കാരം ടി.വി. ബൈജുവിന്
കൊച്ചി: എറണാകുളം ജില്ലയിലെ ജനകീയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കായി എറണാകുളം സുഹൃദ് വേദി ഏര്‍പ്പെടുത്തിയ കര്‍മശ്രേഷ്ഠ പുരസ്കാരം ടി.വി. ബൈജുവിന്. കലൂര്‍- വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചെറുപുഷ്പം ട്രാവല്‍സിലെ കണ്ടക്ടറാണ് വൈക്കം തലയാഴം കൊപ്രാചിറ വീട്ടില്‍ ബൈജു. യാത്രക്കാരോടുള്ള മികച്ച പെരുമാറ്റം, ബസില്‍ വച്ച് അസുഖബാധിതരായ രണ്ട് യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ കാണിച്ച സന്മനസ്, ജോലിയിലെ കൃത്യ നിഷ്ഠത എന്നിവ കണക്കിലെടുത്താണ് ബൈജുവിനെ കര്‍മശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചത്. കഴിഞ്ഞ 24 വര്‍ഷമായി ഇദ്ദേഹം ഈ ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു. ഭാര്യ: സുലത (ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരി, ചേര്‍ത്തല) മകള്‍: ശ്രീജിത്യ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി, ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്കൂള്‍)
Read Moreവേമ്പനാട്ടുകായലിൽ മലിനീകരണം രൂക്ഷം;മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ
വൈക്കം: വേമ്പനാട്ടുകായലിൽ മലിനീകരണം രൂക്ഷമാകുന്നു. കായലിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യമാണ് കുന്നുകൂടുന്നത്. മലിനീകരണം മത്സ്യസമ്പത്തിന്റെ ശോഷണത്തിനും കായലോരവാസികളുടെ ആരോഗ്യകരമായ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. വൈക്കത്ത് കുടുംബങ്ങൾ കൂടുതലായി എത്തുന്ന കായലോര ബീച്ചിലാണ് മാലിന്യങ്ങള്‍ ഏറ്റവും അധികം അടിഞ്ഞുകൂടിക്കിടക്കുന്നത്. ബീച്ചില്‍ എത്തുന്നവര്‍ പോലും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെ അലക്ഷ്യമായി കായലിലേക്കുതന്നെ വലിച്ചെറിയുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലില്‍ ഉണ്ടായിരുന്നതെന്ന് ഈ മോഖലയില്‍ പഠനം നത്തിയവര് ചൂണ്ടിക്കാട്ടുന്നു. എന്നാൽ മത്സ്യ ഇനങ്ങൾ ഇപ്പോൾ അന്‍പതായി ചുരുങ്ങി. കായലിൽ സുലഭമായിരുന്ന കരിമീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയിൽ വൻ ഇടിവുണ്ടായി. ഉൾനാടൻ ജലാശയത്തിൽ എത്തിയിരുന്ന പക്ഷികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. മലിനീകരണം തടഞ്ഞ് കായലിന്റെ സജീവത വീണ്ടെടുത്തില്ലെങ്കിൽ വേമ്പനാട്ടുകായല്‍ വരും തലമുറയ്ക്ക് ഒരു ഓര്‍മമാത്രമായി മാറിയേക്കാം.
Read More