പെരുമ്പാവൂർ: എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. പാലക്കാട് കൃഷി അസിസ്റ്റന്റ് ഓഫീസറായ കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ(52), മകളും നഴ്സിംഗ് വിദ്യാർഥിനിയുമായ ബ്ലെസി (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടെ പെരുമ്പാവൂർ-കാലടി റൂട്ടിൽ താന്നിപ്പുഴ പള്ളി സമീപം മാണ് അപകടം. ടോറസും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്കാണ് പോയത്. ബൈക്കിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുവരുടെയും ദേഹത്തൂടെ ടോറസ് ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് മകളും ആശുപത്രിയിലേക്ക് പോകും വഴി പിതാവും മരിച്ചു. ബ്ലസിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആ ശുപത്രിയിലും എൽദോയുടേത് അങ്കമാലി എൽഎഫ് ആശുപത്രി മോർച്ചറിയിലുമാണ്. മകളെ കോയന്പത്തൂരിലേക്ക് യാത്രയാക്കിയ ശേഷം ജോലി സ്ഥലമായ പാലക്കാടേയ്ക്ക് തിരിക്കാനാണ് എൽദോ രാവിലെ വീട്ടിൽനിന്നും പുറപ്പെട്ടത്. ഒക്കൽ,…
Read MoreCategory: Edition News
കെഎസ്ആർടിസി: സിംഗിൾഡ്യൂട്ടി സമ്പ്രദായം തിരിച്ചു വരുന്നു
ചാത്തന്നൂർ: കെഎസ് ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം തിരിച്ചു വരുന്നു. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുകയും അധിക സമയ (സ്പ്രെഡ് ഓവർ ) ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുകയും ചെയ്തിരുന്നു. അധിക സമയ ഡ്യൂട്ടി 12 മണിക്കൂർ വരെ നീണ്ടുപോയാലും ഒരു ഡ്യൂട്ടിയായി കണക്കാക്കി , ഒരു ഡ്യൂട്ടിയുടെ വേതനം മാത്രമാണ് നല്‍കിയിരുന്നത്. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ഓപ്പറേറ്റിംഗ് ജീവനക്കാർ ഇതിൽ അസംതൃപ്തരായിരുന്നു. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഉടൻ ഓരോ ഡിപ്പോയിലെയും 50 ശതമാനം ഓർഡിനറി സർവീസുകളിൽ നടപ്പാക്കണമെന്നാണ് ചീഫ് ട്രാഫിക് ഓഫീസറുടെ നിർദേശം. പുതിയ നിർദ്ദേശമനുസരിച്ച് ഒരു ഡ്യൂട്ടിയിൽ ഏഴ് മണിക്കൂർ സ്റ്റിയറിംഗ് (ഫിസിക്കൽ ) ഡ്യൂട്ടി ചെയ്താൽ മതി. അധിക സമയം എടുത്താൽ (സ്പ്രെഡ് ഓവർ ) ആ അധിക സമയത്തിനും അലവൻസ് ലഭിക്കും. 12 മണിക്കൂർ വരെ നീണ്ടു…
Read Moreയുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ശ്രമം; 16 കാരൻ കസ്റ്റഡിയിൽ
ഇടുക്കി: വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 16 കാരനെ കസ്റ്റഡിയിലെടുത്തു.കട്ടപ്പന കൊച്ചുതോവാള നിരപ്പേക്കട സ്വദേശിനിയായ 30 കാരിക്കുനേരേയാണ് ഇന്നലെ വൈകുന്നേരം 5.30 ഓടെ ആക്രമണം ഉണ്ടായത്. യുവതിയും ഭർത്താവും മാത്രമാണ് ഇവിടെ താമസം. ഭർത്താവ് കട്ടപ്പനയിൽ ജോലിസ്ഥലത്തായിരുന്നതിനാൽ സംഭവസമയം യുവതി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു പുറത്തുവന്ന് ആരോ വിളിച്ചപ്പോൾ ഭർത്താവ് ആണെന്നു കരുതി വാതിൽ തുറന്ന യുവതിയെമുഖത്തു മുളകുപൊടി എറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. കൈ കൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞിടിച്ചു. തുടർന്നു പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും നടത്തി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടർന്ന് ഭർത്താവിനൊപ്പമെത്തി കട്ടപ്പന പോലീസിൽ പരാതി നൽകി. കസ്റ്റഡിയിലായ കൗമാരക്കാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രായപൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി രക്ഷിതാക്കൾക്കൊപ്പം പ്രതിയെ വിട്ടയച്ചു. ജ്യുവനൈൽ ആക്ട് പ്രകാരം തുടർ നടപടികൾ…
Read Moreഒളിച്ചിരുന്നു എല്ലാം കണ്ട് പോലീസ്; ഡ്രൈഡേ ദിവസം ബാറിൽ മദ്യക്കച്ചവടം; മാനേജരടക്കം രണ്ട് പേർ പിടിയിൽ
അമ്പലപ്പുഴ: ഡ്രൈ ഡേ ദിവസം മദ്യക്കച്ചവടം നടത്തിയ ബാറിലെ ജീവനക്കാർ അറസ്റ്റിൽ. സർക്കാർ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവിന് വിരുദ്ധമായി മദ്യക്കച്ചവടം നടത്തിയ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാറിലെ മാനേജർ കോട്ടയം ജില്ലയിൽ വാകത്താനം പുതുപ്പറമ്പിൽ മധുസൂദനൻ മകൻ വിനു (39), സെക്യൂരിറ്റി കരുവാറ്റ പുത്തൻപറമ്പിൽ ഗോവിന്ദൻ മകൻ കണ്ണൻ (50) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ബാറിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നു എന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് മഫ്തിയിൽ ബാറിലെത്തി ബാറും പരിസരങ്ങളും പരിശോധിച്ചതിൽ സെക്യൂരിറ്റി വഴി കച്ചവടം നടത്തുന്നത് കാണുകയും സെക്യൂരിറ്റിയെയും കൂടെ ഉണ്ടായിരുന്ന മാനേജരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വില്പന നടത്തിക്കൊണ്ടിരുന്ന രണ്ടു കുപ്പി മദ്യവും വിറ്റ് കിട്ടിയ 5300 രൂപയും പോലീസ് പിടിച്ചെടുത്തു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ഹരിദാസ്, ജയചന്ദ്രൻ, എഎസ്ഐ…
Read Moreദുരൂഹത ബാക്കി; മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ട്
കോഴിക്കോട് : സംസ്ഥാനത്തെ ആകെ പിടിച്ചുകുലുക്കിയ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന് ഇന്നേക്ക് ഒരു വര്‍ഷം. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഏക പ്രതി ഷാറൂഖ് സെയ്ഫി വിചാരണ കാത്ത് ജയിലിലാണ്.ട്രെയിനിന് തീവെച്ചത് തീവ്രവാദ ലക്ഷ്യത്തോടെയാണെന്നാണ് എന്‍ഐഎ കുറ്റപത്രമെങ്കിലും ദുരൂഹത ബാക്കിയാണ്. ഭീതിമായാത്ത ഒരുവര്‍ഷം…കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനും കടന്ന് കണ്ണൂരിലേക്ക് യാത്ര തുടരുകയാണ്. സമയം രാത്രി 9.27 എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് പിന്നിട്ടതോടെ തീവണ്ടിയിലെ ഡിവണ്‍ ബോഗിയിലെ അന്തരീക്ഷം പൊടുന്നനെ മാറി.ഡി2 ബോഗിയില്‍ നിന്ന് വന്ന ഒരാള്‍ യാത്രക്കാര്‍ക്ക് മേല്‍ പെട്രോള്‍ കുടഞ്ഞ് തീകൊളുത്തുന്നു. ശാന്തമായിരുന്ന ഡി വണ്‍ ബോഗി പൊടുന്നനെ തീഗോളമായി മാറി. പരിഭ്രാന്തരായ യാത്രക്കാര്‍ ബോഗിക്കുള്ളില്‍ ചിതറിയോടി.യാത്രക്കാര്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പൊള്ളലേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക്…
Read Moreപൊതുവഴിയിൽ ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞതല്ല്; നാട്ടുകാരും പോലീസും ഇടപെട്ടപ്പോൾ കുട്ടിയെ എടുക്കാൻ മറന്നു; സിനിമയെ വെല്ലുന്ന സംഭവം കോടഞ്ചേരിയിൽ
കോടഞ്ചേരി: ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്… ഒടുവില്‍ പോലീസ് എത്തി ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടിലേക്ക് പറഞ്ഞുവിട്ടു..പക്ഷെ ഇവരുടെ കുട്ടിയെവിടെ…അടിപിടി നടക്കുന്ന സമയത്ത് ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായിരുന്നു.തല്ലുകഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ കുട്ടിയെ കൂട്ടാന്‍ മറന്നുപോയിപോലും… പറഞ്ഞുവരുന്നത് സിനിമാ കഥയല്ല കോടഞ്ചേരി അങ്ങാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണ്. കഥയിങ്ങനെ… രാത്രിയാണ് സംഭവം. തെയ്യപ്പാറ സ്വദേശികളായ ഭർത്താവും ഭാര്യയും മദ്യപിച്ചതിന് ശേഷം കോടഞ്ചേരി അങ്ങാടിയിൽ കിടന്ന് തമ്മിൽ തല്ലുന്നത് നിത്യ സംഭവമാണ്.പതിവ് പോലെ ഇന്നലെയും ഇവർ തമ്മിൽ അങ്ങാടിയിൽ കിടന്ന് രാത്രിയിൽ തല്ലു കൂടി.പോലീസെത്തി ഇവരെ തല്ല് കൂടുന്നതിൽ നിന്ന് ഒഴിവാക്കി വിട്ടു.വീണ്ടും ഇവർ തമ്മിൽ വഴക്കായി നാട്ടുകാർ ഇടപെട്ട് വീണ്ടും പിരിച്ചു വിട്ടു. പോകുന്നതിനിടയിൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന ഏകദേശം മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ കൂട്ടാൻ ഇവർ മറന്ന് പോയി. ഒറ്റക്കായ കുട്ടി അങ്ങാടിയിൽ കൂടി…
Read Moreകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ സംസ്കാരം ബുധനാഴ്ച
എരുമേലി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്റെ സംസ്കാരം നാളെ. രാവിലെ ഏഴു മുതല്‍ എട്ടുവരെ പിആര്‍സി മലയിലുള്ള വീട്ടിലും തുടര്‍ന്ന് തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സംസ്കാര ശ്രൂഷകള്‍ നടക്കും. പമ്പാവാലി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അനുശോചന സമ്മേളനം മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ നടക്കും. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു കാട്ടാന ആക്രമണത്തില്‍ ബിജു കൊല്ലപ്പെട്ടത്. രാത്രി ആന കൃഷി നശിപ്പിക്കുന്നതറിഞ്ഞു ഭാര്യ ഡെയ്സിയോടൊപ്പം ടോര്‍ച്ച് വെളിച്ചത്തില്‍ ഇറങ്ങിച്ചെന്ന ബിജുവിനെ ഒറ്റയാന് ആക്രമിക്കുകയായിരുന്നു. പിന്തിരിഞ്ഞോടിയ ഡെയ്സി അയല്‍വാസികളുമായി എത്തിയപ്പോഴാണു ബിജുവിനെ മരിച്ച നിലയില്‍ പുരയിടത്തോടു ചേര്‍ന്ന റോഡില്‍ കണ്ടെത്തിയത്. ആന തുമ്പിക്കൈ ഉയര്‍ത്തി അടിച്ചതിന്റെയും ചവിട്ടിയതിന്റെയും ക്ഷതം മൃതദേഹത്തിലുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പത്തനംതിട്ട ജില്ലാ…
Read Moreബോട്ടിൽ ആർട്ടിൽ സ്ഥാനാർഥി ചിത്രങ്ങളുമായി പൂജയും പുണ്യയും; ഇരുവരും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും സ്വന്തമാക്കിയിട്ടുണ്ട്
മൂവാറ്റുപുഴ: ബോട്ടിൽ ആർട്ടിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ ഒരുക്കി പൂജയും പുണ്യയും. വീട്ടൂർ എബനൈസർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളും മുളവൂർ ഒലിയപ്പുറത്ത് രമേശന്റെയും രാധികയുടെയും ഇരട്ടകുട്ടികളായ പൂജ രമേശും പുണ്യ രമേശുമാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്, യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എന്നിവരുടെ ചിത്രങ്ങൾ ബോട്ടിൽ ആർട്ടിൽ തീർത്തത്. രാജ്യത്ത് നടക്കുന്ന ഏതൊരു സംഭവ വികാസങ്ങളും കായിക മത്സരങ്ങളുമെല്ലാം നടക്കുന്പോൾ പ്രധാന താരങ്ങളുടെയും രാജ്യങ്ങളുമെല്ലാം ബോട്ടിൽ ആർട്ടിൽ വരയ്ക്കുന്നത് ഇവരുടെ പതിവാണ്. പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളകളിലാണ് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം ഇവർ വരച്ചത്. കഴിഞ്ഞ വർഷം ഓണ്‍ലൈനിൽ ലൈവായിട്ട് നടന്ന മത്സരത്തിൽ ഒരു മണിക്കൂറിൽ ഇരുവരും ചേർന്ന് 40 രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക ചലച്ചിത്ര രംഗത്തെ…
Read Moreതോമസ് ചാഴികാടനും തുഷാര്‍ വെള്ളാപ്പള്ളിയും ബുധനാഴ്ച പത്രിക നല്‍കും; വ്യാഴാഴ്ച ഫ്രാൻസിസ് ജോർജും
കോട്ടയം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും നാളെ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് നാലിനും പത്രിക നല്‍കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന റോഡ് ഷോയോടെയാണ് പത്രിക സമര്‍പ്പണത്തിനായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് എത്തുക. കേരള കോണ്‍ഗ്രസ് എം ഓഫീസില്‍ നിന്ന് ഇടതുമുന്നണി ഘടകകക്ഷി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡ് ഷോയായി കളക്ടറേറ്റിലെത്തി വരാണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെ രാവിലെ 10.30ന് പത്രിക സമര്‍പ്പിക്കും. കെകെ റോഡ് വഴിയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് നാലിനു രാവിലെ പത്രിക സമര്‍പ്പിക്കും. പത്രികാ സമര്‍പ്പണത്തിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴു വരെ കോട്ടയം നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി റോഡ് ഷോ നടത്തും. നാളെ രാവിലെ വൈക്കത്തും…
Read Moreപത്ത് ദമ്പടി ഉണ്ടാക്കാം; കെഎസ്ആർടിസി കാലപ്പഴക്കമുള്ള ഫയലുകൾ ലേലം ചെയ്യുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി കാലപ്പഴക്കം ചെന്ന ഫയലുകളും രജിസ്റ്ററുകളും ഇനി സൂക്ഷിക്കേണ്ടതില്ലെന്നും ലേലം ചെയ്ത് വിറ്റ് കോർപറേഷന് മുതൽകൂട്ടുണ്ടാക്കാനും തീരുമാനം. എക്സിക്യൂട്ടീവ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്വൈസറും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ എം. ഷാജിയുടെ അധ്യക്ഷതയിൽ യോഗമാണ് തീരുമാനമെടുത്തത്. ഫയലുകളും രജിസ്റ്ററുകളും ഡിസ്പോസൽ ചെയ്യുന്നതിനായി യൂണിറ്റ് മേധാവി ചെയർമാനായി ഡിസ്പോസൽ കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്. വർക്ക് ഷോപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ മേധാവികളും അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളും ഈ കമ്മിറ്റിയിലുണ്ടാകും. അഞ്ചുവർഷത്തിലധികം പഴക്കമുള്ള കെഎം പി എൽ രജിസ്റ്റർ, ചെക്ക്ഷീറ്റ്, ലോഗ് ഷീറ്റ്, വേബിൽ, ജേർണി ബിൽ മൂന്ന് വർഷത്തിലധികം പഴക്കമുള്ള മെക്കാനിക്ക് വർക്ക് രജിസ്റ്റർ, പർച്ചേസ് സ്റ്റേഷനറി ഫയലുകൾ ജനറൽ ഫയലുകൾ, കൺസഷൻ അപേക്ഷകൾ പത്ത് വർഷത്തിലധികം പഴക്കമുള്ളെ ടെൻഡർ ഫയലുകൾ എന്നിവയാണ് ഡിസ്പോസ് ചെയ്യുന്നത്. സാമ്പത്തിക ഇടപാട് രേഖകൾ ഡിസ്പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ മാത്രമേ ഒഴിവാക്കാവു.…
Read More