ആലപ്പുഴ: ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തി നെതിരേ സിപിഐയുടെ നേതൃത്വത്തിൽ ജില്ലാ വ്യാപകമായി പ്രതിഷേധസമരം സംഘടിപ്പിച്ചു. ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകൾക്ക് സമാന്തരമായി നിർമിക്കുന്ന ഓടകളുടെ അശാസ്ത്രീയത കാരണം ജനജീവിതം ദുസഹമായ സാഹചര്യത്തിലാണ് പാർട്ടി പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയത്. നിർമാണത്തിന്റെ ഭാഗമായി അടച്ചുമൂടപ്പെട്ട സ്വാഭാവിക നീരൊഴുക്ക് മാർഗങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു. അരൂരിൽ സിപിഐ ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ്മോൻ, ചേർത്തലയിൽ ജില്ലാ അസി. സെക്രട്ടറി പി.വി. സത്യനേശൻ, കലവൂരിൽ ജില്ലാ സെക്രട്ടറി അഡ്വ.എസ്. സോളമൻ, ആലപ്പുഴയിൽ ജില്ലാ അസി. സെക്രട്ടറി സി.എ. അരുൺകുമാർ, അമ്പലപ്പുഴയിൽ സംസ്ഥാന കൗൺസിൽ അംഗം ജി. കൃഷ്ണപ്രസാദ്, ഹരിപ്പാട്ട് സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി. മോഹൻദാസ്, കായംകുളത്ത് ദേശീയ കൗൺസിൽ അംഗം ടി.ജെ. ആഞ്ചലോസ് എന്നിവർ പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.
Read MoreCategory: Edition News
തുറവൂരിലെ നഴ്സിംഗ് വിദ്യാർഥിയുടെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
തുറവൂർ: നഴ്സിംഗ് വിദ്യാർഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലപ്പുഴ തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) ദുരൂഹമരണം സംബന്ധിച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കൊല്ലം ബെൻസിഗർ നഴ്സിംഗ് കോളജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 18നാണ് ഫെബിന മരിച്ചതായി മാതാപിതാക്കളെ അറിയിക്കുന്നത്. മഹാരാഷ്ട്ര സ്വാദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണക്കട നടത്തുന്ന യാളുമായ പ്രതീപ് എന്നയാളുടെ നിരന്തര പീഡനവും ഭീഷണിയും ഫെബിനയ്ക്കെതിരേ ഉണ്ടായിരുന്നു എന്നും മുമ്പ് പലതവണ ഇയാൾ ഫെബിനയെ വധിക്കാൻ ശ്രമിച്ചിരുന്നു എന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇയാളുടെ നിരന്തര ശല്യം മൂലം പഠനം അവസാനിപ്പിച്ചശേഷം പരീക്ഷയ്ക്കായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. ആലപ്പുഴയിൽനിന്ന് മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടവും…
Read Moreകാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ
ഗാന്ധിനഗർ: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച മാരിയുടെ രണ്ടു മക്കൾക്കും രണ്ടര ലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തതായും കുട്ടികൾക്ക് 18 വയസുവരെ എല്ലാ സംരക്ഷണവും നൽകുമെന്നും വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ(11) സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കും. 18 വയസു വരെ റേഷൻ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കും. കുട്ടികൾക്ക് എല്ലാ മാസവും 5000 രൂപ വീതം നൽകും. കുട്ടികൾക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് ഇവർ താമസിക്കുന്ന സ്ഥലത്തെ ഒരു സീനിയർ ഉദ്യോഗസ്ഥനെ മെന്ററായി ചുമതലപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. ആതിരപ്പള്ളിയിൽ പോയി. അവിടെ 18…
Read Moreപേടിച്ച് മാറിനിൽക്കാതെ കിണറ്റിലേക്ക് ചാടിയിറങ്ങി; കിണറ്റില്‍ വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി ബോണി പോള്‍
കടുത്തുരുത്തി: വെള്ളം കോരുന്നതിനിടെ കാല് ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞു കിണറ്റില്‍ വീണയാളെ അയല്‍വാസിയായ യുവാവ് സാഹസികമായി കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. കാഞ്ഞിരത്താനം തെന്നാട്ടില്‍ കുഞ്ഞിന്റെ മകന് ജോഷി ജോസ് (42) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. ഇന്നലെ രാവിലെ പത്തോടെ കാഞ്ഞിരത്താനത്താണ് സംഭവം. വെള്ളം കോരുമ്പോള്‍ ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞതോടെ ജോഷി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കിണറ്റില്‍ കിടന്നുകൊണ്ടുള്ള ജോഷിയുടെ നിലവിളി കേട്ട സമീപവാസിയായ വീട്ടമ്മ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍വാസിയായ എലിവാലേല് ബോണി പോള്‍ (34) ഇവിടേക്ക് എത്തുന്നത്. ഫയര്‍ഫോഴ്സിനെ വിളിച്ചു വിവരമറിയിച്ച ശേഷം ബോണി കയറില്‍ തൂങ്ങി കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറിന്റെ വശങ്ങളില് കരിങ്കല്ല് അടുക്കിവച്ചിരുന്നതിനാല് അപകട ഭീഷിണി ഉണ്ടായിരുന്നിട്ടും ഇത് അവഗണിച്ചായിരുന്നു ബോണി കിണറ്റിലേക്ക് ചാടിയത്.15 കോലോളം താഴ്ച്ചയുള്ള കിണറ്റില്‍ രണ്ട് ആള് പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. കിണറ്റില്‍ വീണ ജോഷി കയറില്‍…
Read Moreനാട്ടുകാര്‍ തൂഫാനായി… വാഴൂരില്‍ കഞ്ചാവുസംഘത്തെ പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചു
കോട്ടയം: നാട്ടുകാര്‍ തൂഫാനായി. ലഹരി സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ലഹരിയിലുള്ള യുവാക്കളുടെ പരാക്രമം സഹിക്കാനാകാതെ വന്നതോടെ നാട്ടുകാര്‍ യുവാക്കളെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.വാഴൂര്‍ മയിലാടുംപാറ പാറാംതോട്ടിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പാറാംതോട്ടിലുള്ള യുവാവിന്റെ വീട്ടിലെത്തിയവര്‍ യുവാവിനൊപ്പം വഴിവക്കിലിരുന്ന് മദ്യപിച്ചതായും ലഹരി ഉപയോഗിച്ചതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ സമീപത്തെ വീടുകള്‍ക്കും നാട്ടുകാര്‍ക്കും നേരേ തിരിഞ്ഞു. പ്രദേശത്തെ ഒരു പലചരക്ക് വ്യാപാരിയെ ആക്രമിക്കുകയും ചെയ്തു. കല്ലേറില്‍ നിരവധി വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. അസഭ്യവര്‍ഷവും സംഘര്‍ഷവും തുടര്‍ന്നതോടെ ഇവരെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. വാഴൂര്‍ പഞ്ചായത്തിലെ ഒരംഗവും വിവരമറിഞ്ഞു സ്ഥലത്തെത്തി. സംഘത്തെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ക്കും പരിക്കേറ്റു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ചാണ് ഇവരെ പിടികൂടിയത്. തുടർന്ന് യുവാക്കളെ പള്ളിക്കത്തോട് പോലീസിന് കൈമാറി. വധശ്രമത്തിന് അടക്കം കേസെടുത്ത പോലീസ് ഇവരെ കോടതിയില്‍…
Read Moreചൂട്ടാട് ഫിഷ് ലാൻഡിംഗ് സെന്റർ പ്രവൃത്തി വേഗത്തിലാക്കുമെന്ന് എം. വിജിൻ എംഎൽഎ
പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് മഞ്ച ഫിഷ് ലാൻഡിംഗ് സെന്റർ പ്രവൃത്തി വേഗത്തിലാക്കുമെന്ന് എം. വിജിൻ എംഎൽഎ. മത്സ്യതൊഴിലാളികളും ഹാർബർ എൻജിനിയറിംഗ് ഉദ്യോഗസ്ഥരും എംഎൽഎയും ചേർന്ന് സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി. അഞ്ചുകോടി രൂപയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നവകേരളസദസ് പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിക്ക് അനുവദിച്ചത്. മാർച്ച് 12ന് മുൻ മന്ത്രി സജി ചെറിയാനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പ്രവൃത്തി ആരംഭിച്ചതിനാൽ മത്സ്യബന്ധന ബോട്ട് കരക്കടുപ്പിക്കുന്നതിനുള്ള പ്രയാസം പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കുന്നതിനും പ്രവൃത്തി തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും തീരുമാനിച്ചു. ദീർഘ നാളുകമായി മത്സ്യ തൊഴിലാളികളുടെയും തീരദേശവാസികളുടെയും പ്രധാന ആവശ്യമാണ് മത്സ്യബന്ധനത്തിന് ശേഷം ബോട്ടുകൾ കരക്കടിപ്പിക്കൻ ഫിഷ് ലാന്റിംഗ് സെന്റർ. കാലവർഷത്തിൽ കടലാക്രമണം രൂക്ഷമായാൽ കടൽ തീരത്തോട് മത്സ്യബന്ധന യാനങ്ങൾ അടുപ്പിക്കാൻ ഏറെ പ്രയാസമാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇതിന് പരിഹാരമകുമെന്നും എംഎൽഎ പറഞ്ഞു. ഹാർബർ എൻജിനിയറിംഗ് വകുപ്പ് അസി.…
Read Moreഭായിമാര്‍ മടങ്ങിയെത്തിത്തുടങ്ങി; ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കി കൂലി കൂട്ടി ചോദിച്ച് തൊഴിലാളികൾ
കോട്ടയം: ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ കൂലി കൂട്ടി ചോദിച്ചതോടെ ഹോട്ടല്‍ മേഖല വീണ്ടും പ്രതിസന്ധിയില്‍. പശ്ചിമേഷ്യന്‍ സംഘത്തെതുടര്ന്നു പാചക പ്രതിസന്ധിയുണ്ടായതോടെയാണ് ഹോട്ടല്‍ മേഖലയ്ക്കു തിരിച്ചടികള്‍ ആരംഭിച്ചത്. ഇതിനിടയില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി ഇതര സംസ്ഥാനക്കാര്‍ നാട്ടിലേക്കു മടങ്ങി. ഇതോടെ ഹോട്ടലുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായി. കഴിഞ്ഞ ആഴ്ചയോടെ തിരിച്ചെത്തിയ തൊഴിലാളികള്‍ കൂലി കുട്ടിചോദിച്ചതോടെയാണ് മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഒട്ടുമിക്ക ഹോട്ടലുകളിലും കുക്ക്, സപ്ലൈയര്‍, ക്ലിനിംഗ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ജോലികളും ചെയ്യുന്നതു ഇതര സംസ്ഥാനക്കാരാണ്. 1000 രൂപയ്ക്കു മുകളിലാണ് ഇവര്‍ ദിവസക്കൂലിയായി ചോദിക്കുന്നത്. ഇതാണ് നിരവധി പ്രശ്നങ്ങളില്‍ കരകയറി വരുന്ന ഹോട്ടലുടമകളെ വീണ്ടും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഒട്ടുമിക്ക ഹോട്ടലുടമകളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു താമസവും ഭക്ഷണവും നല്‍കിയാണ് ജോലിയ്ക്കു നിര്‍ത്തിയിരിക്കുന്നത്. ഇറച്ചിക്കടകളിലും സമാനമായി രീതിയിലാണ് ജോലിയ്ക്കു നിര്‍ത്തിയിരിക്കുന്നത്. ഇവിടങ്ങളിലും തൊഴിലാളികള്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരക്കുള്ള ഒരു…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം; യുവാവ് പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം. പോക്സോ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഉണ്ണികുളം സ്വദേശി ആദിൽ മുഹമ്മദിനെയാണ് ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തത്. 14 കാരിക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്. പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ കേസിൽ പ്രതിയാണ് ഇയാൾ. വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.
Read Moreപ്രണയം നിരസിച്ച കൗമാരക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: പ്രണയം നിരസിച്ച 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ പെൺകുട്ടിക്ക് കഴുത്തിനാണ് കുത്തേറ്റത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreവൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങളിൽ ഊര്‍ജിത നടപടിയെന്ന് മന്ത്രി
കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജിത നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്. രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകനം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എംഎല്‍എമാരുടെയും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണം. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ഈ സമിതികളുടെ യോഗം നടത്തണം. മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം ജനങ്ങളെ അറിയിക്കണം. തദ്ദേശ…
Read More