മങ്കൊമ്പ്: ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ബന്ധുക്കളെ തേടിയുള്ള രാധയുടെ (58) കാത്തിരിപ്പിനു വിരാമം. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കിടങ്ങറ സ്നേഹതീരത്തിലെ അന്തേവാസിയായ രാധയാണ് ബന്ധുക്കൾക്കൊപ്പം രാജസ്ഥാനിലേക്കു മടങ്ങിയത്. മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്കായി 13 വർഷക്കാലമായി പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രമാണിത്. സ്ഥാപനത്തിന്റെ ആരംഭം മുതൽ രാധ ഇവിടെ അന്തേവാസിയായിരുന്നു. മാനസിക വെല്ലുവിളികൾ മൂലം നാട്ടിൽ നിന്നും വഴിതെറ്റി കേരളത്തിലെത്തിയതാണ് രാധ. ഇവിടുത്തെ താമസത്തെത്തുടർന്ന് മാനസിക നില വീണ്ടെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രത്യാശ പദ്ധതിയിലൂടെയാണ് രാധയ്ക്കു തന്റെ ബന്ധുക്കളെ കണ്ടെത്താനായത്. ഒരിക്കലും തിരികെ കിട്ടില്ലെന്നു പ്രതീക്ഷിച്ചിരുന്ന രാധയെ കണ്ടതിലുള്ള സന്തോഷത്തിലായിരുന്നു ബന്ധുക്കൾ. വർഷങ്ങൾക്കു ശേഷം നാട്ടിലേക്കു മടങ്ങുന്നതിന്റെ സന്തോഷത്തിനിടയിലും ഒപ്പം കഴിഞ്ഞിരുന്ന അന്തേവാസികളെ പിരിയുന്നതിന്റെ ദുഖത്തിലായിരുന്നു രാധ. ഫാ. ലിജോ കുഴുപ്പള്ളിയാണ് സ്നേഹതീരത്തിന്റെ ഡയറക്ടർ.
Read MoreCategory: Edition News
അഞ്ചു മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം
പത്തനംതിട്ട: അഞ്ചു മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും പുതുക്കാം. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താത്കാലികമായി അസാധുവായേക്കാം. സ്കോളര്‍ഷിപ്പുകൾ, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കൽ, സ്കൂള്‍, കോളജ് പ്രവേശനം, ഡിജിലോക്കർ, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി ആധാര്‍ പുതുക്കുന്നതിലൂടെ നീറ്റ്, ജെഇഇ, കീം തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. പൂജ്യം മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. കുട്ടികള്‍ക്ക് ഭാവിയില്‍…
Read Moreപ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം: പൊതുതാല്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ലിംഗഭേദം മാത്രം മാനദണ്ഡമാക്കിയുള്ള പദ്ധതി ഭരണഘനടാ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത്. വരുമാന പരിധിയോ താമസ യോഗ്യതയോ പ്രത്യേക പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 (1) എന്നിവ ഉറപ്പു നല്കുന്ന സമത്വത്തിന്റേയും വിവേചനമില്ലായ്മയുടെയും ലംഘനമാണെന്നാണ് ഹരജിക്കാരന്റെ വാദം. ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍…
Read Moreവായ്പ അടച്ചുതീര്‍ത്തതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല: ധനകാര്യ സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്
കോട്ടയം: കാര്‍ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീര്‍ത്തിട്ടും വായ്പ അടച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് (നോ ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തില്‍ അയ്യായിരം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു. ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റില്‍ താമസിക്കുന്ന ബിവിന്‍ ബാബു കൊച്ചി എംജി റോഡിലുള്ള മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് ലിമിറ്റഡിനെതിരേ നല്കിയ പരാതിയിലാണ് വിധി. 2024ല്‍ ആണ് ഈ സ്ഥാപനത്തില്‍ വാഹനം ഈട് നല്കി ബിവിന്‍ ബാബു 14,14,290 രൂപ വായ്പയായി എടുത്തത്. പലിശസഹിതം 60 തുല്യതവണകളായി അടയ്ക്കണമെന്നും രണ്ടുതവണയില്‍ കൂടുതല്‍ മുടക്കം വരുത്തിയാല്‍ കരാര്‍ അവസാനിക്കുമെന്നും ബാലന്‍സ് തുക ഒറ്റത്തവണയായി അടയ്ക്കണമെന്നുമായിരുന്നു വ്യവസ്ഥ. 2025 ജനുവരിക്കുശേഷം രണ്ട് തവണ മുടക്കം വന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ഒരു സംഘം കാര്‍ തടഞ്ഞതിനേത്തുടര്‍ന്ന് ബിവിന്‍ തുക…
Read Moreകുടുംബപ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതിന്റെ വിരോധം: ഏഴിലോട് മസ്ജിദിനു നേരേ ആക്രമണം; മൂന്നുപേര്‍ക്ക് കുത്തേറ്റു
പിലാത്തറ: കുടുംബപ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മസ്ജിദ് കമ്മിറ്റിക്കാരോടുള്ള വിരോധത്തില്‍ മസ്ജിദിന് നേരെ ആക്രമണം. മൂന്നുപേര്‍ക്ക് കുത്തേറ്റു. പ്രതി ഏഴിലോട് ബദര്‍ ക്വാർട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന കാസര്‍ഗോഡ് ബേഡഡുക്ക കൊളത്തൂര്‍ സ്വദേശി സിയാദ് അബ്ദുള്ള (31) പരിയാരം പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി പത്തേമുക്കാലോടെ ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലാണ് അക്രമം. കത്തിയും കത്രികയും അരിവാളുമായെത്തിയ അക്രമി മസ്ജിദിന്റെ ജനലുകളും ഗ്ലാസ് കാബിനും അടിച്ചു തകര്‍ത്തുകയായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടയിലാണ് മസ്ജിദിലെ മുഅദ്ദിന് മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം. സമീര്‍ (37) എന്നിവര്‍ക്ക് കുത്തേറ്റത്. ഇവരെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാര്‍ട്ടേഴ്സിലെ സിസിടിവി തകര്‍ക്കുകയും ഭാര്യയെയും അയല്‍വാസികളെയും ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രതിയുടെ ഭാര്യ ആവശ്യപ്പെട്ട പ്രകാരം മസ്ജിദ് കമ്മിറ്റിക്കാര് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചിരുന്നു.…
Read Moreലഹരി മൂത്താലെന്ത് ചെയ്യും… വാഴൂരില്‍ കഞ്ചാവുസംഘത്തെ നാട്ടുകാർ കെട്ടിയിട്ടു
കോട്ടയം: നാട്ടുകാര്‍ തൂഫാനായി. ലഹരി സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ലഹരിയിലുള്ള യുവാക്കളുടെ പരാക്രമം സഹിക്കാനാകാതെ വന്നതോടെ നാട്ടുകാര്‍ യുവാക്കളെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വാഴൂര്‍ മയിലാടുംപാറ പാറാംതോട്ടിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പാറാംതോട്ടിലുള്ള യുവാവിന്റെ വീട്ടിലെത്തിയവര്‍ യുവാവിനൊപ്പം വഴിവക്കിലിരുന്ന് മദ്യപിച്ചതായും ലഹരി ഉപയോഗിച്ചതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ സമീപത്തെ വീടുകള്‍ക്കും നാട്ടുകാര്‍ക്കും നേരേ തിരിഞ്ഞു. പ്രദേശത്തെ ഒരു പലചരക്ക് വ്യാപാരിയെ ആക്രമിക്കുകയും ചെയ്തു. കല്ലേറില്‍ നിരവധി വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. അസഭ്യവര്‍ഷവും സംഘര്‍ഷവും തുടര്‍ന്നതോടെ ഇവരെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. വാഴൂര്‍ പഞ്ചായത്തിലെ ഒരംഗവും വിവരമറിഞ്ഞു സ്ഥലത്തെത്തി. സംഘത്തെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ക്കും പരിക്കേറ്റു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ചാണ് ഇവരെ പിടികൂടിയത്. തുടർന്ന് യുവാക്കളെ പള്ളിക്കത്തോട് പോലീസിന് കൈമാറി. വധശ്രമത്തിന് അടക്കം കേസെടുത്ത പോലീസ് ഇവരെ…
Read Moreആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ; അധികാരികൾ അടിയന്തിര നടപടികൾ ശക്തമാക്കണം
ചിറക്കൽ: ആഫ്രിക്കൻ ഒച്ചിന്റെ ശല്യം മൂലം പൊറുതിമുട്ടി നാട്ടുകാർ. ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ മേഖലകളിലാണ് വീണ്ടും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായത്. വീടിന്റെയും കിണറിന്റെയും പരിസരങ്ങളിൽ ഒച്ച് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. ചിറക്കൽ പുതിയതെരു ടൗൺ, ഓണപ്പറമ്പ് ഹെൽത്ത് സെന്റർ, കാഞ്ഞിരത്തറ സ്കൂൾ പരിസരം, പുഴാതി സോമേശ്വരി ക്ഷേത്രപരിസരം കൊല്ലറത്തിക്കൽ, വളപട്ടണം കീരിയാട്, കളരിവാതുക്കൽ എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ച് ശല്യം കാരണം ആളുകൾ പ്രയാസമനുഭവിക്കുന്നത്.വീട്ടുകാർ ഒച്ചിനെ ഉപ്പ് ഉപയോഗിച്ച് നശിപ്പിക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ മുട്ടയിട്ട് ഒച്ചുകൾ ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ വർഷം കീരിയാട്, കാട്ടാമ്പള്ളി ഭാഗങ്ങളിലും ഒച്ച് ശല്യം രൂക്ഷമായിരുന്നു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇവയെ നശിപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യം.
Read Moreസ്വര്‍ണം കുറഞ്ഞുവെന്ന പേരിൽ പീഡനം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കേസ്
വൈപ്പിന്‍: സ്ത്രീധന പീഡന പരാതിയിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കോടതി ഉത്തരവിനെതുടർന്ന് കേസെടുത്തു. മാലിപ്പുറം തൈപ്പറമ്പില്‍ അലം (27), മാതാവ് ഐഷാബി (56) എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഞാറക്കല്‍ പോലീസ് കേസ് എടുത്തത്. അലമിന്റെ ഭാര്യ കോടതിയിൽ നൽകിയ ഹര്‍ജിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. 2021ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 30 പവന്റെ സ്വര്‍ണാഭരണങ്ങളാണ് അന്ന് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ ഇതുപോരാ 50 പവന് കൂടി വേണമെന്ന് ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ ആഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി കോടതിയിൽ നല്കിയ ഹര്‍ജിയിൽ ആരോപിച്ചു. മാത്രമല്ല സ്ത്രീധനമായി തനിക്ക് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഭര്‍തൃമാതാവിന്റെ കസ്റ്റഡിയിലാണെന്നും ഇത് ചോദിച്ചിട്ട് തിരികെ നൽകിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
Read Moreപെരുമ്പിലാവിൽ 40 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; പോലീസിനെ വണ്ടിയിടിപ്പിക്കാൻ ശ്രമം
കുന്നംകുളം : പെരുമ്പിലാവിൽ 40 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചൊവ്വന്നൂർ മാന്തോപ്പ് കരിയാട്ത്ത് വീട്ടിൽ സനൽ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിർ (25), എന്നിവരെയാണ് കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ അഞ്ചോടെ പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്. കാറിൽ കിലോകണക്കിന് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനെ ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്. മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്ന പോലീസ് സംഘം ഇവരെ തടയാൻ ശ്രമിച്ചതോടെ ഇവർ പോലീസിന്റെ വാഹനത്തെ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസും സ്ക്വാഡും ചേർന്ന് ഇവരെ കീഴ്പ്പെടുത്തി. 35 കിലോ കഞ്ചാവാണ് വിൽപ്പനയ്ക്കായി പ്രതികൾ സ്വിഫ്റ്റ് കാറിൽ കടത്തിയിരുന്നത്.കഞ്ചാവ് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കുവാൻ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Read Moreസ്കൂൾ ഓഫീസ് കുത്തിത്തുറന്ന് മൂവായിരം രൂപ കവർന്നു; പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷം; പ്രതികളെ തിരഞ്ഞ് പോലീസ്
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഗവ.യുപി സ്കൂളിൽ ഓഫീസ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് മൂവായിരം രൂപ കവർന്നു. കുട്ടികളുടെ സമ്പാദ്യ പദ്ധതിയിലേക്ക് ട്രഷറിയിൽ അടയ്ക്കാൻ മാറ്റിവച്ചിരുന്ന തുകയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. ഓഫീസിന്റെ തെക്കേ അറ്റത്തുള്ള മുറിയിലെ രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പുലർച്ചെ മൂന്നു വരെയുള്ള സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനാൽ, പുലർച്ചെ നാലിനു ശേഷമായിരിക്കാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. രാജശ്രീ നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തുടർക്കഥയായി സാമൂഹികവിരുദ്ധ ശല്യംസ്കൂൾ പരിസരത്ത് സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മാത്രം രണ്ടു തവണയാണ് സമാനമായ രീതിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. മുൻപ് സ്കൂളിലെ ബാത്റൂം ഫിറ്റിംഗ്സുകളും പൈപ്പുകളും പുറത്തെ ടാപ്പുകളും…
Read More