പാ​ലാ​യി​ൽ സ​മ​വാ​യ​മാ​യി; കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച് സ്വ​ത​ന്ത്ര മു​ന്ന​ണി

പാ​ലാ: ന​ഗ​ര​സ​ഭ​യി​ലെ ഉ​ള്‍​പാ​ര്‍​ട്ടി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച് സ്വ​ത​ന്ത്ര മു​ന്ന​ണി രം​ഗ​ത്തു​വ​ന്ന​തോ​ടെ പാ​ര്‍​ട്ടി നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശം. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വ​ത​ന്ത്ര​മു​ന്ന​ണി അം​ഗീ​ക​രി​ച്ച​താ​യാ​ണ് സൂ​ച​ന. കൊ​ട്ടാ​ര​മ​റ്റം ബ​സ് ടെ​ര്‍​മി​ന​ലി​ല്‍ സ്ഥാ​പി​ച്ച ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ന് നി​യ​മ​വി​ധേ​യ​മാ​യി അം​ഗീ​കാ​രം ന​ല്‍​കു​ക, കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ ന​ല്‍​കി​യ മോ​ഷ​ണ പ​രാ​തി പി​ന്‍​വ​ലി​ക്കു​ക, മാ​യാ രാ​ഹു​ല്‍ രാ​ജി​വ​യ്ക്കു​മ്പോ​ള്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക, ഭ​ര​ണ മേ​ല്‍​നോ​ട്ട​ത്തി​നാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക എ​ന്നീ നാ​ല് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ കൂ​ടി അ​ഭി​പ്രാ​യം കേ​ട്ട​ശേ​ഷം പാ​ര്‍​ട്ടി നേ​തൃ​ത്വം സ്വ​ത​ന്ത്ര മു​ന്ന​ണി​ക്ക് മു​ന്നി​ല്‍​വ​ച്ച​ത്. യു​ഡി​എ​ഫി​ല്‍ ഘ​ട​ക ക​ക്ഷി​ക​ളാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കെ​ഡി​പി എ​ന്നി​വ​ര്‍​ക്ക് മു​ന്നി​ലും കോ​ണ്‍​ഗ്ര​സ് ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​പാ​ധി​ര​ഹി​ത​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ സ്വ​ത​ന്ത്ര മു​ന്ന​ണി​യും ഇ​ത​ര ഘ​ട​ക​ക​ക്ഷി​ക​ളും ത​യാ​റാ​കു​ക​യും…

Read More

ഐ​ആ​ർ​സി​ടി​സി​യു​ടെ അ​തി​വേ​ഗ വെ​ബ്സൈ​റ്റ് ജൂ​ലൈ 15 മു​ത​ൽ; മി​നി​റ്റി​ൽ 1.5 ല​ക്ഷ​ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം

പ​ര​വൂ​ർ: റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന അ​ത്യാ​ധു​നി​ക അ​തി​വേ​ഗ ഐ​ആ​ർ​സി​ടി​സി വെ​ബ്‌​സൈ​റ്റ് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. നി​ല​വി​ലെ പ്ലാ​റ്റ്‌​ഫോ​മി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും ബു​ക്കിം​ഗ് കാ​ല​താ​മ​സ​വും പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ വെ​ബ്‌​സൈ​റ്റ് ജൂ​ലൈ 15-ഓ​ടെ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ്ര​ഖ്യാ​പി​ച്ചു. ജ​യ്പൂ​രി​ലെ മാ​ള​വ്യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​നി​ട​യി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രി ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ലെ വെ​ബ്‌​സൈ​റ്റി​ൽ ത​ത്കാ​ൽ സ​മ​യ​ങ്ങ​ളി​ലു​ള്ള മ​ന്ദ​ഗ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം, ക്യാ​പ്ച (Captcha) തെ​റ്റു​ന്ന​തു​മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ, പെ​ട്ടെ​ന്നു​ള്ള വെ​ബ്‌​സൈ​റ്റ് ക്രാ​ഷു​ക​ൾ എ​ന്നി​വ യാ​ത്ര​ക്കാ​രെ, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ വ​ലി​യ രീ​തി​യി​ൽ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ടെ​ന്ന് ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യു​ള്ള​തും ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​വു​മാ​യ പു​തി​യ സം​വി​ധാ​നം റെ​യി​ൽ​വേ ഒ​രു​ക്കു​ന്ന​ത്.…

Read More

ഒല്ലൂരിൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

ഒ​ല്ലൂ​ർ (തൃ​ശൂ​ർ): ക്രി​സ്റ്റ​ഫ​ർ​ന​ഗ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു ബ​സു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബം​ഗ്ലൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ടു​റി​സ്റ്റ് ബ​സും എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റു​പേ​രെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചു. ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Read More

റെ​യി​ൽ സു​ര​ക്ഷ; ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​പി​എ​സ് അ​ധി​ഷ്ഠി​ത ബോ​ഡി കാ​മ​റ​ക​ൾ

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി അ​ത്യാ​ധു​നി​ക ബോ​ഡി-​വോ​ൺ ​കാ​മ​റ​ക​ൾ വ്യാ​പ​ക​മാ​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ഈ ​പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും പു​തി​യ ഘ​ട്ട​മാ​യി ഈ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ലെ സ​മ​സ്തി​പൂ​ർ ഡി​വി​ഷ​നി​ൽ ജി.​പി​എ​സ് അ​ധി​ഷ്ഠി​ത​മാ​യ പു​തി​യ 20 കാ​മ​റ​ക​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഈ ​പോ​ർ​ട്ട​ബി​ൾ കാ​മ​റ​ക​ൾ സ​ഹാ​യ​ക​ര​മാ​കും.സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മി​ലോ പ്ര​ത്യേ​ക ബോ​ഡി ഹാ​ർ​നെ​സി​ലോ ഘ​ടി​പ്പി​ക്കാ​വു​ന്ന ചെ​റി​യ റെ​ക്കോ​ർ​ഡിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണി​വ. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ൽ, പ​ട്രോ​ളിം​ഗ്, പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ​യ്ക്കി​ട​യി​ൽ ഉ​ണ്ടാ​കു​ന്ന എ​ല്ലാ സം​ഭ​വ​ങ്ങ​ളും ത​ത്സ​മ​യം റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. 100 മു​ത​ൽ 109 ഡി​ഗ്രി വ​രെ​യു​ള്ള വൈ​ഡ് ആം​ഗി​ൾ ലെ​ൻ​സു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. ഇ​രു​ട്ടി​ലും ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​ക​ർ​ത്താ​ൻ നൈ​റ്റ് വി​ഷ​ൻ സൗ​ക​ര്യ​വു​മു​ണ്ട്.32 ജി​ബി…

Read More

ആ​റ​ള​ത്ത് കാ​ട്ടാ​ന ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ത്തു

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഫാം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ ബ്ലോ​ക്കി​ന്‍റെ ചു​റ്റു​മ​തി​ൽ കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. കീ​ഴ്പള്ളി ഓ​ട​ൻതോ​ട് റോ​ഡി​ന് സ​മീ​പ​ത്താ​യി ഫാം ​സ്കൂ​ളി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ ബ്ലോ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ആ​ന​ക​ൾ ത​ക​ർ​ക്കു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ഫാം ​സ്കൂ​ളി​ന്‍റെ നേ​രെ​യു​ള്ള കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം താ​ര​ത​മ്യേ​ന കു​റ​വാ​യി​രു​ന്നു. സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​രെ ആ​ന​ക​ൾ എ​ത്താ​റു​ണ്ടെ​ങ്കി​ലും സ്കൂ​ളി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​റി​ല്ല. വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ സ്കൂ​ളു​ക​ൾ​ക്ക് ചു​റ്റു​മ​തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​താ​ണ് കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രുമാ​സ​മാ​യി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം അ​തി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ തൂ​ക്കു​വേ​ലു​ക​ൾ ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. വ​നാ​തി​ർ​ത്തി​യി​ൽ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന തൂ​ക്കുവേ​ലി​ക​ൾ അ​ധി​കൃ​ത​ർ നേ​രെ​യാ​ക്കി​യി​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. ടി​ആ​ർ​ഡി​എം, അ​നേ​ർ​ട്ട് അ​ധി​കൃ​ത​രും വി​ഷ​യ​ത്തി​ൽ അ​ലം​ഭാ​വം…

Read More

മ​ര​ച്ചീ​നി​യു​ടെ ഉ​പ​യോ​ഗം കു​റ​ഞ്ഞു; ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ മ​ര​ച്ചീ​നി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു

വെ​ള്ള​റ​ട: ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍ മ​ര​ച്ചീ​നി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു. മ​ര​ച്ചീ​നി​യു​ടെ ഉ​പ​യോ​ഗം കു​റ​ഞ്ഞ​തോ​ടെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ൽ. ഒ​രേ​ക്ക​റി​ല്‍ മ​രി​ച്ചീ​നി കൃ​ഷി ന​ട​ത്തി​യാ​ല്‍ അ​ത് മൊ​ത്ത​ത്തി​ല്‍ ഏ​റ്റെ ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത​താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. വി​ള​വ് ക​ഴി​ഞ്ഞ് ഒ​രു മാ​സം​വ​രെ മ​ര​ച്ചീ​നി പി​ഴു​തെ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി​യു​ള്ള​തി​നാ​ല്‍ വ​ന്‍​ന​ഷ്ടം വ​രാ​തെ ക​ര്‍​ഷ​ക​ര്‍ ഒ​രു വി​ധം പി​ടി​ച്ചു നി​ല്‍​ക്കു​ക​യാ​ണ്.​മ​ര​ച്ചീ​നി കൃ​ഷി​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ ചെ​ല​വാ​ക്കു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ​യ്ക്ക് മ​ര​ച്ചീ​നി വി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മ​ര​ച്ചീ​നി കൃ​ഷി​ക്ക് കി​ഴ​ങ്ങ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി ലും ​വി​പ​ണി പാ​ടെ ത​ക​ര്‍​ന്ന​തി​നാ​ല്‍ കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ര്‍​ഷ​ക​ര്‍ മ​ടി​ക്കു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ പ്ര​ധാ​ന​മാ​യും ക​ണ്ടു​വ​രു​ന്ന​ത് 70 വ​ര്‍​ഷ​ത്തി​ലേ​റെ കൃ​ഷി പാ​ര​മ്പ​ര്യ​മു​ള്ള മ​ര​ച്ചി​നി​യി​ന​ത്തി​ല്‍​പെ​ട്ട​വ​യാ​ണ്. ക​ലി​യ​ന്‍ മ​ര​ച്ചി​നി, വെ​ള്ള​പ്പി​രി​യ​ന്‍, സു​ന്ദ​രി​വെ​ള്ള, കാ​ല​ന്‍, ചി​ത്തി​ര​ക്കാ​ലി, ചു​ണ്ട് ചു​വ​പ്പ​ന്‍, മാം​കു​ഴ​ന്ത​ന്‍, ക​രി​യി​ല മു​ട്ട​ന്‍, നൂ​റു​മു​ട്ട​ന്‍, കാ​ച്ചി​ല്ല് മു​ട​ന്‍, മ​ഞ്ഞ​കാ​ച്ചി​ലി മു​ട്ട​ന്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ്…

Read More

കാ​നു​ക​ളി​ല്‍ ഇ​ന്ധ​നം ന​ല്‍​കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രേ എം​പി

കോ​ഴി​ക്കോ​ട്: പെ​ട്രോ​ളും ഡീ​സ​ലും കാ​നു​ക​ളി​ലും കു​പ്പി​ക​ളി​ലും ന​ല്‍​കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ​യും പ്ര​ത്യേ​കി​ച്ച് ക​ര്‍​ഷ​ക​രെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി.​ജ​ന​ദ്രോ​ഹ​പ​ര​മാ​യ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യ മ​ന്ത്രി​ക്ക് എം​പി ക​ത്ത​യ​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് നി​യ​ന്ത്ര​ണ‍​മെ​ങ്കി​ലും പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ള്‍ ചി​ന്തി​ക്കാ​തെ​യു​ള്ള ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ള്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​മെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​തീ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന​ത് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലാ​ണ്. ട്രാ​ക്ട​റു​ക​ള്‍, പ​വ​ര്‍ ടി​ല്ല​റു​ക​ള്‍, ജ​ല​സേ​ച​ന​ത്തി​നു​ള്ള പ​മ്പു​ക​ള്‍, പു​ല്ല് വെ​ട്ടു​ന്ന യ​ന്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം വ​യ​ലു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ഇ​വ ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ വേ​ണ്ടി മാ​ത്രം കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യു​ള്ള പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് വ​ലി​യ യ​ന്ത്ര​ങ്ങ​ള്‍ പ​മ്പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്കും സ​മ​യ​ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​കും. ഇ​തോ​ടൊ​പ്പം നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ്…

Read More

ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കാ​ണാ​താ​യ കേ​സി​ൽ മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ പി​ടി​യി​ല്‍

ബാ​ലു​ശേ​രി: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ബാ​ലു​ശേ​രി കോ​ട്ട വേ​ട്ട​യൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് 20 പ​വ​നി​ലേ​റെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കാ​ണാ​താ​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ടി.​ടി. വി​നോ​ദ​നെ ബാ​ലു​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ടി​യ​ങ്ങാ​ടു​ള്ള വീ​ടി​ന​ടു​ത്ത് വെ​ച്ച് പി​ടി​കൂ​ടി​യ പ്ര​തി​യെ പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക്ഷേ​ത്ര​ത്തി​ലെ ഓ​ഡി​റ്റിം​ഗി​ലാ​ണ് എ​ട്ടു​മാ​സം മു​മ്പ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കോ​ട്ട ക്ഷേ​ത്ര​ത്തി​ന് പു​റ​മെ മ​റ്റ് മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​വി​ടെ​യൊ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി. സം​ഘ​ട​ന​ക​ളു​ടെ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പു​തു​താ​യി ചാ​ർ​ജ്ജ് എ​ടു​ത്ത എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണ് സ​മ​ര​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ച​ത്. കേ​സെ​ടു​ത്ത് എ​ട്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി ഒ​ളി​വി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ്…

Read More

സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം

കാ​ഞ്ഞി​ര​ക്കൊ​ല്ലി: സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ കാ​ഞ്ഞി​ര​ക്കൊ​ല്ലി അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​മൊ​രു​ങ്ങി. മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം. ഒ​ഴു​ക്കി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 15 ന് ​അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം അ​ട​ച്ചി​ട്ടി​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ സു​ര​ക്ഷി​ത​വും സൗ​ക​ര്യ പ്ര​ദ​വു​മാ​ണി​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​ടു​ത്തേ​യ്ക്കു​ള്ള വ​ഴി​യു​ടെ വ​ശ​ങ്ങ​ൾ ഹാ​ൻ​ഡ്റെ​യി​ലി​ട്ട് ബ​ല​പ്പെ​ടു​ത്തു​ക​യും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി വേ​ലി​ക​ൾ കെ​ട്ടി​ത്തി​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ൽ ച​വി​ട്ടാ​തെ ഒ​രു ക​ര​യി​ൽ​നി​ന്ന് മ​റു​ക​ര​യി​ലേ​ക്ക് എ​ത്താ​നാ​യി ചെ​റി​യ പാ​ല​വും വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​രി​ങ്ക​ൽ​കൊ​ണ്ട് പ​ട​വു​ക​ളും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​ത്തി​ലും ശ​ശി​പ്പാ​റ​യി​ലു​മാ​യി വ​നം​വ​കു​പ്പ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്തി. ഒ​രേ സ​മ​യം നൂ​റി​ലേ​റെ ആ​ളു​ക​ൾ​ക്ക് വെ​ള്ള​ച്ചാ​ട്ടം ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യ​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ 700 മു​ത​ൽ 1000 വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ 150 മു​ത​ൽ 200 വ​രെ വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള…

Read More

സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടു; സി​സി​ടി​വി എ​ല്ലാം ക​ണ്ടു; മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി പോ​ലീ​സ്

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​മാ​ല മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് ക​ണ്ടെ​ത്തി ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി. ക​ണ്ണൂ​ർ ടൗ​ണി​ൽ​നി​ന്ന് സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​താ​യി ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ ത​ന്നെ പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ ഉ​ട​മ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് മാ​ല താ​ഴെ വീ​ഴു​ന്ന​തും തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്നു​വ​ന്ന ര​ണ്ടു സ്ത്രീ​ക​ൾ അ​ത് എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​തും വ്യ​ക്ത​മാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​സ്ത്രീ​ക​ൾ എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് സി​സി​ടി​വി കാ​മ​റ​ക​ളി​ലൂ​ടെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു. “റൂ​ട്ട്മാ​പ്പി​ൽ’ ഇ​വ​ർ അ​ടു​ത്തു​ള്ള ഒ​രു ക​ട​യി​ൽ ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി​യ​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹാ​യ​ക​മാ​യ​ത്. ക​ട​യി​ൽ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​നാ​യി അ​ന്വേ​ഷി​ച്ചെ​ത്തി​യ ഈ ​സ്ത്രീ​ക​ളു​ടെ ഫോ​ൺ ന​മ്പ​ർ അ​വി​ടു​ത്തെ സെ​യി​ൽ​സ് ഗേ​ൾ കു​റി​ച്ചെ​ടു​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു. തു​ട​ർ​ന്ന് ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സെ​യി​ൽ​സ്…

Read More