കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യ ചെയ്തേക്കും. കേസില്‍ അറസ്റ്റിലായ പ്രതികളും എ.സി. മൊയ്തീനും അന്വേഷണസംഘത്തിന് നല്കിയ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇന്നലെ നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മൊയ്തീന് സമര്‍പ്പിച്ച രേഖകളും ഇഡി ശേഖരിച്ച രേഖകളും വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മൊഴികളും രേഖകളും വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. വരുമാനം, നിക്ഷേപങ്ങള്‍, ആദായനികുതി റിട്ടേണുകള്‍ തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ പരിശോധിക്കും. വൈരുദ്ധ്യങ്ങള്‍ വിലയിരുത്തിയാകും ഇനിയുള്ള ചോദ്യം ചെയ്യല്‍. അതേസമയം മൊയ്തീന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയെത്തുടര്‍ന്ന് 28 ലക്ഷം രൂപയുടെ നിക്ഷപം ഉള്‍പ്പെടെ അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. എംഎല്‍എ, മന്ത്രി എന്നീ നിലകളില്‍ തനിക്ക് ലഭിച്ച വരുമാനവും ഭാര്യയുടെ ശമ്പളവും…
Read MoreCategory: Edition News
സാമ്പത്തിക ബാധ്യത; കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ
വരാപ്പുഴ: കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയനിലയിലുംഗൃഹനാഥനെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വലിയകടമക്കുടി മാടശേരി വീട്ടിൽ നിജോ (39) ഭാര്യ ശില്പ (29) മക്കളായ എയ്ബൽ (7) ആരോൺ (4)എന്നിവരാണ് മരിച്ചത്. സഹോദരനും കുടുംബവും താമസിക്കുന്ന വീടിന്റെ വീടിന്റെ മുകൾ നിലയിലാണ് നിജോയും ഭാര്യയും മക്കളും താമസിച്ചിരുന്നത്. രാവിലെ കുട്ടികളെ കാണാതായതിനെ തുടർന്ന് നിജോയുടെ മാതാവ് വീടിന്റെ മുകൾ നിലയിൽ എത്തി ജനലിലൂടെ നോക്കിയപ്പോഴാണ് നിജോയും ഭാര്യ ശില്പയും തൂങ്ങിമരിച്ചതായി കണ്ടത്. തുടർന്ന് സഹോദരനും കുടുംബവും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടി തുറന്നതാണ് അകത്ത് പ്രവേശിച്ചത്. മക്കൾ രണ്ടു പേരെയും കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവർ വിഷം ഉള്ളിൽച്ചെന്ന് മരിച്ചതായാണു പോലീസ് നിഗമനം. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. വൻ തുക മുടക്കി ശില്പ ജോലിക്കായി…
Read Moreപാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സ് റേ മെഷിൻ എലി കടിച്ചുമുറിച്ച സംഭവം; വിജിലൻസ് അന്വേഷിക്കും
പാലക്കാട്: ജില്ലാ ആശുപത്രിയിൽ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്സ് റേ മെഷീൻ എലി കടിച്ചുമുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് എറണാകുളം യൂണിറ്റാണ് കേസ് അന്വേഷിക്കുക. എലി കടിച്ച് നശിപ്പിച്ചതിനെ തുടർന്ന് യന്ത്രം ഉപയോഗിക്കാനാവാത്ത സംഭവം നേരത്തെ വിവാദമായിരുന്നു. എലി കടിച്ച് നശിപ്പിച്ച യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സംഭവം അന്വേഷിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകി. 2021 മാർച്ചിലാണ് സ്വകാര്യ കന്പനി പാലക്കാട് ജില്ലാ ആശുപത്രിക്ക് ഏകദേശം ഒന്നരക്കോടി വിലയുള്ള എക്സ് റേ യന്ത്രം സൗജന്യമായി നൽകിയത്. യന്ത്രം നൽകിയാൽ അനുബന്ധ സൗകര്യം ആശുപത്രി അധികൃതർ ഒരുക്കണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എലി, പാറ്റ…
Read Moreപുതുപ്പള്ളിയിലെ ചരിത്രപരാജയം; അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്
കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവും വോട്ട് ചോര്‍ച്ചയും സിപിഎം അന്വേഷിക്കും. 22, 23 നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മറ്റി യോഗത്തില്‍ പുതുപ്പള്ളി തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാനാണു സാധ്യത. കേന്ദ്രകമ്മറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളും അംഗങ്ങളായ കമ്മീഷന് പുതുപ്പള്ളിയില്‍ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഭംഗിയായും നടന്നെങ്കിലും തന്ത്രങ്ങള്‍ പാളിയതായി സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പ്രാദേശികതലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച സംഭവിതും വോട്ട് ചോര്‍ന്നതും പരാജയം സംഭവിച്ചതും താഴെത്തട്ടു മുതല്‍ വിശദമായി പരിശോധിക്കാനും യോഗം തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ഥിയും ജില്ലാ കമ്മറ്റിയംഗവുമായ ജെയ്ക് സി. തോമസും യോഗങ്ങളില്‍ പങ്കെടുത്തു. സിപിഐ ജില്ലാ നേതൃത്വം പുതുപ്പളളിയില്‍ പരാജയപ്പെടുമെന്ന് സംസ്ഥാന…
Read Moreമാറിക്കയറിയ ട്രെയിനിൽനിന്നു ചാടിയിറങ്ങവെ അമ്മയ്ക്കും മകൾക്കും പരിക്ക്; നടുക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി: മാറിക്കയറിയ ട്രെയിനിൽനിന്നു ചാടിയിറങ്ങാൻ ശ്രമിക്കവെ പ്ലാറ്റ് ഫോമിൽ വീണ് അമ്മയ്ക്കും മകൾക്കും പരിക്ക്. ഇന്നു രാവിലെ 9.30ന് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. രണ്ടാം പ്ലാറ്റ് ഫോമിൽ കോട്ടയം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് കാത്തുനിന്ന ഇരുവരും, അതിനു മുന്‍പെത്തിയ ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിൽ മാറിക്കയറുകയായിരുന്നു. ട്രെയിൻ മാറിക്കയറിയെന്നു മനസിലാക്കി ഇറങ്ങാൻ ശ്രമിക്കുന്പോഴേക്കും പാസഞ്ചർ ട്രെയിൻ മുന്നോട്ടു നീങ്ങിത്തുടങ്ങി. ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ മകളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അമ്മയ്ക്കും പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി. ടൗൺ റെയിൽവേ സ്റ്റേഷനിൽ രാവിലെ ഒരേ സമയം ഇരു പ്ലാറ്റ് ഫോമുകളിലും വണ്ടികളെത്തുന്നത് വലിയ തിരക്കിനിടയാക്കുന്നുണ്ട്. എസ്കലേറ്ററിലും മേൽപാലത്തിലുമുണ്ടാകുന്ന തിരക്ക് അപകടസാധ്യതയുണ്ടാക്കുന്നതാണെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ മേൽപാലവും എസ്കലേറ്ററും അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീന് ഇഡിക്ക് മുന്നില്‍ ഹാജരായി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 9.30ഓടെ അഭിഭാഷകർക്ക് ഒപ്പമാണ് മൊയ്തീൻ എത്തിയത്. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. 10 വര്‍ഷത്തെ ആദായനികുതി രേഖകളും ഇന്നു ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അരവിന്ദാക്ഷന് എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍.കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശി പി. സതീഷ് കുമാര്‍ ഒരു സിറ്റിംഗ് എംഎല്‍എയുടെയും മുന്‍ എംപിയുടെയും ഉന്നത റാങ്കിലെ ചില പോലീസുകാരുടെയും ബിനാമിയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സതീഷ് കുമാറുമായുളള ബന്ധം സംബന്ധിച്ചാകും ഇഡി മൊയ്തീനില്‍നിന്നും ചോദിച്ചറിയുക. കേസിലെ…
Read Moreസംസ്ഥാനത്ത് മഴ തുടരും; മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…
Read Moreറോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; പൊതുമരാമത്ത് വകുപ്പിനെതിരേ നാട്ടുകാർ
എടവണ്ണ: ഓട്ടോ റോഡിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു, നിലമ്പൂർ വഴിക്കടവ് മണിമൂളി സ്വദ്ദേശി കാരേങ്ങൽ യൂനസ് സലാം (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ എടവണ്ണ വടശേരിയലാണ് അപകടം. അയൽവാസികളായ രണ്ടു പേരെ കരിപ്പൂർ എയർപോർട്ടിലേക്ക് കൊണ്ടു പോകുമ്പോഴാണ് റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞത്. യാത്രക്കാർക്ക് പരിക്കില്ല, ഈ ഭാഗത്തെ വെള്ളക്കെട്ട് നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ഏറെ നാളുകളായിട്ടും പൊതുമരാമത്ത് വകുപ്പ് പരിഹരിക്കാത്തതാണ് അപകടത്തിന് കാരണമായത്.
Read Moreടിക്കറ്റില്ലെന്ന കാരണം; കണ്ടക്ടർമാരിൽനിന്നു പിഴശിക്ഷ ഈടാക്കുന്ന നടപടി തടഞ്ഞ് കോടി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റില്ലെന്ന കാരണത്താൽ കണ്ടക്ടർമാരിൽനിന്നു പിഴശിക്ഷ ഈടാക്കാനുള്ള മാനേജ്മെന്റ് നടപടി കോടതി തടഞ്ഞു. ഫോറം ഫോർ ജസ്റ്റീസ് (എഫ്എഫ്ജെ) നല്കിയ ഹർജിയെ തുടർന്നാണ് പിഴ ഈടാക്കുന്നതിൽനിന്ന് രണ്ടു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് എഫ്എഫ്ജെ സെക്രട്ടറി പി. ഷാജൻ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റില്ലാതിരുന്ന കാരണത്താൽ അടുത്തകാലത്ത് 22 കണ്ടക്ടർമാർക്ക് പിഴ ചുമത്തിയിരുന്നു. 500 രൂപ മുതൽ 5000 രൂപ വരെയായിരുന്നു പിഴ. ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്നു പിഴത്തുക ഈടാക്കാൻ ഉത്തരവിറക്കിയിരുന്നു. ഒരു കണ്ടക്ടർക്ക് 5000, നാല് പേർക്ക് 3000, ഏഴ് പേർക്ക് 2000, ആറ് പേർക്ക് 1000, നാല് പേർക്ക് 500 രൂപ വീതം എന്നിങ്ങനെയായിരുന്നു പിഴ ശിക്ഷ. പിഴ വിധിക്കപ്പെട്ടവരിൽ ഏഴു പേർ ബദലി കണ്ടക്ടർമാരാണ്. യാത്രക്കാരന് ടിക്കറ്റില്ലെങ്കിൽ കണ്ടക്ടർ പിഴ ഒടുക്കണമെന്ന സമീപകാലത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കിയത്. ടിക്കറ്റില്ലാത്ത…
Read Moreസൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; കാർയാത്രക്കാരിയെ മർദിച്ച എസ്ഐയ്ക്ക് സസ്പെന്ഷൻ
കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോടും കുടുംബത്തോടും മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെന്ഷന്. കോഴിക്കോട് നടക്കാവ് സ്റ്റേഷന് എസ്ഐ വിനോദ്കുമാറിനെയാണ് അന്വേഷണവിധേയമായി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ എസ്ഐയുടെ ഭാഗത്തുനിന്നു വീഴ്ച കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. സംഭവസമയത്ത് എസ്ഐക്കൊപ്പമുണ്ടായിരുന്ന നാല് പോലീസുകാര്‍ക്കെതിരേയും അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കോഴിക്കോട് അത്തോളി സ്വദേശിനി അഫ്ന അബ്ദുൾ നാഫിക്കിനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. ഞായറാഴ്ച പുലർച്ചെ കൊളത്തൂർ ചീക്കിലോട് എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്ത ശേഷം മുക്കത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പരാതിക്കാരി. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ച് എതിരേ വന്ന വാഹനത്തിലെ യുവാക്കളാണ് വഴക്കുണ്ടാക്കിയത്. പോലീസിനെ വിളിക്കുമെന്ന് യുവതി പറഞ്ഞപ്പോള്‍ യുവാക്കൾ തന്നെ പോലീസിനെ വിളിച്ചുവെന്നും അതുപ്രകാരമാണ് നടക്കാവ് എസ്ഐ…
Read More