മലപ്പുറം: സിനിമ കാണാൻ ടിക്കറ്റ് നൽകാതെ ഓൺലൈനിൽ ടിക്കറ്റെടുക്കാൻ നിർബന്ധിച്ച് തിരിച്ചയച്ച തിയറ്ററുടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകാൻ ജില്ല ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാൽ 2022 നവംബര്‍ 12ന് സുഹൃത്തുമൊന്നിച്ച് മഞ്ചേരിയിലെ ‘ലാഡർ’ തിയറ്ററിൽ അടുത്തദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ സ്വകാര്യ ഓൺലൈൻ പ്ലാറ്റ്ഫോമിൽനിന്ന് വാങ്ങാൻ പറഞ്ഞ് തിരിച്ചയച്ചെന്നാണു പരാതി. ഓൺലൈനിൽ ടിക്കറ്റിനായി 23 രൂപയും 60 പൈസയും അധികം വാങ്ങുന്നെന്നും അത് തിയറ്ററുടമയും ഓൺലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റാണെന്നും ചൂണ്ടിക്കാണിച്ചാണ് ശ്രീരാജ് ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്. സ്ഥിരമായി ഈ തിയറ്ററിൽനിന്ന് സിനിമ കാണുന്ന പരാതിക്കാരൻ ഓൺലൈനിൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നതിന്റെയും അധികസംഖ്യ ഈടാക്കുന്നതിന്റെയും രേഖകൾ കമീഷൻ മുമ്പാകെ ഹാജരാക്കിയിരുന്നു.
Read MoreCategory: Edition News
കാപ്പാട് ബീച്ചിലെ കുതിരയ്ക്കു പേയിളകി; സവാരി നടത്തിയവര്‍ക്കു മുന്നറിയിപ്പ്
കൊയിലാണ്ടി: കാപ്പാട് തീരത്തെത്തുന്ന സഞ്ചാരികൾ സവാരി നടത്തിയ കുതിരയ്ക്ക് പേയിളകി. 15 ദിവസങ്ങൾക്കുമുമ്പ് പേപ്പട്ടി കുതിരയെയും പശു ഉൾപ്പെടെയുള്ള മറ്റു മൃഗങ്ങളെയും കടിച്ചിരുന്നു. കുതിരയ്ക്ക് അഞ്ചുതവണ പ്രതിരോധ കുത്തിവയ്പ് നടത്തി. തുടർന്ന് കുതിരയ്ക്ക് ക്ഷീണം അനുഭവപ്പെടുകയും നടത്തിയ പ്രാഥമിക പരിശോധനയില്‍ പേവിഷബാധയെന്ന സംശയം ഉയരുകയായിരുന്നു. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിര സവാരി നടത്തിയവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് സീനിയർ വെറ്ററിനറി സർജൻ മുന്നറിയിപ്പ് നൽകി. പേപ്പട്ടി കടിച്ചതിനാൽ കുതിരസവാരി നടത്താൻ പാടില്ലെന്ന് ചേമഞ്ചേരി പഞ്ചായത്തും പോലീസും ഉടമയോട് നിർദേശിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണം അവധിക്കാലത്ത് ഈ കുതിരയെ ഉപയോഗിച്ച് സവാരി നടത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ ഒട്ടേറെപ്പേർ കുതിരപ്പുറത്ത് കയറിയതായാണ് വിവരം.
Read Moreബസിനുള്ളിൽ ഗർഭിണിക്കുനേരേ അതിക്രമം; കെഎസ്ആർടിസി മെക്കാനിക്ക് അറസ്റ്റിൽ
കാട്ടാക്കട : കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരേ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. മെക്കാനിക്കായ യുവാവിനെ ഭർത്താവ് എത്തി പിടികൂടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടിനാണ് സംഭവം. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് പ്രമോദാണ് അതിക്രമം കാട്ടിയത്. വട്ടപ്പാറ മരുതുമൂട് സ്വദേശിയായ ഇയാൾ നൈറ്റ് ഡ്യൂട്ടിക്കായി തിരുവനന്തപുരത്തുനിന്നു കാട്ടാക്കടയിലേക്ക് കെഎസ്ആർടിസി ബസിൽ വരികയായിരുന്നു. ബസ് മേപ്പൂക്കട ഭാഗത്ത് എത്തിയപ്പോഴാണ് യുവാവ് മുൻ സീറ്റിൽ ഇരുന്ന ഗർഭിണിക്കു നേരേ അതിക്രമം നടത്തിയത്. രണ്ടുതവണ കൈ തട്ടിമാറ്റിയിട്ടും ഇയാൾ വീണ്ടും ശരീരത്തിൽ തൊട്ടതോടെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് കാട്ടാക്കട ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുകയും ബസ് എത്തിയ ഉടനെ ഇയാളെ പിടിച്ചിറക്കി സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പോലീസിന് കൈമാറുകയും ചെയ്തു. യുവാവ് അതിക്രമം നടത്തിയത് മലയിൻകീഴ് പോലീസ് സ്റ്റേഷന് പരിധിയിൽ ആയതിനാൽ കസ്റ്റഡിയിലെടുത്ത ഇയാളെ കാട്ടാക്കട പോലീസ് മലയിൻകീഴ്…
Read Moreവാഹനം പരിശോധിക്കുന്നതിനിടെ പോലീസിന് അസഭ്യവർഷം; തളിപ്പറമ്പിൽ 2 പേർക്കെതിരേ കേസ്
തളിപ്പറമ്പ്: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ അസഭ്യം പറഞ്ഞ സംഭവത്തിൽ തളിപ്പറമ്പ് സ്വദേശികൾക്കെതിരേ കേസ്. തളിപ്പറമ്പ് ടാഗോർ സ്കൂളിന് സമീപത്തെ അബ്ദുള്ള (36), നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തെ ജഹീറ് (38) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം ചിറവക്കിലാണ് സംഭവം. അബ്ദുൾ നാസർ എസ്ഐയുടെ നേതൃത്വത്തിലുള്ള ഹൈവെ പോലീസ് സംഘം വാഹന പരിശോധന നടത്തി വരവെ മന്ന ഭാഗത്തുനിന്ന് ബൈക്കിൽ രണ്ടു പേർ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് ചോദ്യം ചെയ്തപ്പോൾ പൊതുജന മധ്യത്തിൽ വച്ച് പോലീസിനെ അസഭ്യം പറയുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയുമായിരുന്നു.
Read Moreതൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച; മൂന്നു കിലോ സ്വർണം നഷ്ടമായി; പോലീസ് അന്വേഷണം ആരംഭിച്ചു
തൃശൂർ: നഗരത്തിൽ വൻ സ്വർണക്കവർച്ച. ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിർമിച്ച മൂന്ന് കിലോ സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ടു പോകുന്നതിനായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്പോഴാണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വെള്ള നിറത്തിലുള്ള ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്ന് പറയുന്നു. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രെയിനിൽ പതിവായി കൊണ്ട് പോകാറുണ്ട്. ഇത് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. തൃശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreനയനസൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫോറൻസിക് സംഘം; വിശദമായ റിപ്പോർട്ട് ക്രൈംബ്രാഞ്ചിനു കൈമാറി
തിരുവനന്തപുരം: യുവ സംവിധായക നയനസൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫോറൻസിക് സംഘം. ഹൃദയാഘാതമാകാം മരണകാരണമെന്ന് ഫോറൻസിക് സംഘം. നയനയുടെ കഴുത്തിലും വയറ്റിലും കണ്ടെത്തിയ പരിക്കുകളല്ല മരണകാരണമെന്നാണ് ഫോറൻസിക് സംഘത്തിന്റെ കണ്ടെത്തൽ. വിശദമായ റിപ്പോർട്ട് ഫോറൻസിക് സംഘം ക്രൈംബ്രാഞ്ചിന് കൈമാറി. ഫോറൻസിക് വിദഗ്ധൻ ഡോ. ഗുജറാൾ ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.നിരവധി തവണ ഗുളിക കഴിച്ച് നയനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരുന്നുകളുടെ അമിത ഉപയോഗം ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നാണ് ഫോറൻസികിന്റെ നിഗമനം. മരണകാരണം എന്താണെന്നുള്ള നിഗമനം നടത്താൻ സാധിക്കില്ലെന്നാണ് ഫോറൻസിക് വിദഗ്ധർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഫോറൻസികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം വൈകാതെ കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. നയനസൂര്യയുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
Read Moreകര്‍ണാടകയിൽ ബിജെപിയുമായുള്ള സഖ്യം കേരളത്തില്‍ ഏശില്ലെന്ന് ജെഡിഎസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയില്‍ രൂപപ്പെടുന്ന ബിജെപി-ജെഡിഎസ് സഖ്യത്തെ തള്ളി കേരളത്തിലെ ജെഡിഎസ് നേതൃത്വം. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയാലും കേരളത്തില്‍ അത്തരമൊരു നീക്കത്തിലേക്ക് കടക്കില്ലെന്ന് ജെഡിഎസ് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ രാഷ്ട്ര ദീപികയോട് പ്രതികരിച്ചു. ഇടതുമുന്നണിയില്‍ ഇപ്പോള്‍ പാര്‍ട്ടി സംതൃപ്തരാണ്. മറ്റാരുമായും സഖ്യം ഉണ്ടാക്കേണ്ട ആവശ്യമില്ല. അത്തരമൊരു ചര്‍ച്ചയ്ക്കുപോലും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാതെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസിന് നാലു സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പ്രതികരണം. സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന കേരള നേതാക്കൾ ബിജെപി യുമായി കൈകോർക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. കര്‍ണാടകയില്‍ സഖ്യം സംബന്ധിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ അമിത്ഷായുമായി ചർച്ച നടത്തിയിരുന്നു. സഖ്യത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പീന്നീട് തീരുമാനിക്കുമെന്നാണ് അറിയുന്നത്. ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ ജെഡിഎസ്…
Read Moreമുടിയും മീശയും വടിച്ചിട്ടും ബാലമുരുകനെ കുടുക്കി മറയൂർ പോലീസ്; കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട കൊടുംക്രിമിനലിനെ പൊക്കിയത് തമിഴ്നാട്ടിൽ നിന്ന്…
മറയൂര്‍: മറയൂര്‍ മേഖലയില്‍ മോഷണം നടത്തുകയും നിരവധി വീടുകള്‍ കൊള്ളയടിക്കുകയും ചെയ്ത സംഘത്തിന്റെ തലവനും തമിഴ്നാട്ടില്‍ കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയുമായ ബാലമുരുകനെ (33) മറയൂര്‍ പോലീസ് തമിഴ്നാട്ടില്‍നിന്നു പിടികൂടി. കഴിഞ്ഞ ഓഗസ്റ്റ് 12ന് രാത്രി രണ്ടിനു മറയൂര്‍ കോട്ടക്കുളം ഭാഗത്തെ വര്‍ക്ക്ഷോപ്പ് ഉടമയായ സതീശന്റെ വീട് കുത്തിത്തുറന്നു കവര്‍ച്ച നടത്താന്‍ ശ്രമിച്ച ശേഷം മറയൂരില്‍നിന്നു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാലമുരുകന് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായത്. ആക്രമിച്ച് രക്ഷപ്പെടൽപിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി മറ്റു കവര്‍ച്ച കേസുകളിലെ തൊണ്ടിമുതല്‍ കണ്ടെത്താനായി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി മടങ്ങി വരുന്നതിനിടെ ഡിണ്ടിഗൽ കൊടൈ റോഡ് ടോള്‍പ്ലാസയ്ക്കു സമീപം എത്തിയപ്പോള്‍ ടോയ്ലറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടു. രാത്രി രണ്ടിനു ടോയ്ലറ്റിൽ പോയി മടങ്ങിവന്നപ്പോള്‍ എസ്ഐ അശോക് കുമാറിനെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. വേഷം മാറി സഞ്ചാരംകഴിഞ്ഞ 19നാണ് പ്രതി…
Read Moreഅസദ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്നു; പത്ത് വർഷത്തിന് ശേഷം അഞ്ചുവർഷം തടവും പിഴയും വിധിച്ച് കോടതി
പത്തനംതിട്ട: യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവും 31,000 രൂപ വീതം പിഴയും. കല്ലൂപ്പാറ കടമാൻകുളത്ത് അഭിലാഷ് (വാവച്ചൻ-36), സഹോദരൻ അശോകൻ (കൊച്ചുമോൻ-32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സമീപവാസിയായ ബിജു (42) ആണ് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണമടഞ്ഞത്. കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി പി.പി. പൂജയുടേതാണ് വിധി. മനഃപൂർവമല്ലാത്ത നരഹത്യക്ക് അഞ്ചു വർഷം, ആയുധം ഉപയോഗിച്ച് പരിക്കേല്പിക്കൽ രണ്ട് വർഷം, കൈകൊണ്ട് മർദനം ഏല്പിക്കൽ ആറു മാസം എന്നിങ്ങനെ മൊത്തം ഏഴര വർഷമാണ് ശിക്ഷവിധിച്ചതെങ്കിലും ഒരുമിച്ച് അഞ്ചു വർഷം തടവ് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസത്തെ തടവ് കൂടി അനുഭവിക്കണം. 2013 ഡിസംബർ 19നാണ് കേസിനാസ്പദമായ സംഭവം. കടമാൻകുളത്ത് പബ്ലിക് റോഡിൽ…
Read Moreപാസ്പോര്‍ട്ട് വെരിഫിക്കേഷന് മൊബൈല്‍ ആപ്പിലൂടെ; വിശദാംശങ്ങള്‍ പങ്കുവെച്ച് കേരളാപോലീസ്
കോഴിക്കോട്: പാസ്പോര്‍ട്ടിനായുള്ള പോലീസ് വെരിഫിക്കേഷന് വിശദാംശങ്ങള്‍ പങ്കുവെച്ച് കേരളാപോലീസ്. കേരള പോലീസ് വികസിപ്പിച്ച ഇ-വിഐപി മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷന് ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നതെന്ന് കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:- പുതിയ പാസ്പോര്‍ട്ടിനായി പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്കിയാല് പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോര്‍ട്ട് അനുവദിക്കുക. പാസ്പോര്‍ട്ടിനായി അപേക്ഷകര്‍ നല്കിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷന് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവയാണ് പോലീസ് പരിശോധിക്കുക. അപേക്ഷകരുടെ ക്രിമിനല്‍ പശ്ചാത്തല പരിശോധനകള്‍ പോലീസ് വെരിഫിക്കേഷനില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി പോലീസ്, പാസ്പോര്‍ട്ട് ഓഫീസിലേക്ക് അയയ്ക്കും. സാധാരണയായി രണ്ടു തരത്തിലാണ് പാസ്പോര്‍ട്ട് അധികൃതര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. റെക്കമെന്റഡ്, നോട്ട് റെക്കമെന്റഡ് എന്നിങ്ങനെ.…
Read More