കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളും ഓണാവധിക്കുശേഷം അധ്യാപകനോട് പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോളജ് കൗൺസിൽ. രക്ഷിതാക്കളുടെയും കൗണ്‍സില്‍ അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. സി.യു. പ്രിയേഷിനോട് മാപ്പു പറയേണ്ടത്. ഇത് ഓണാവധിക്കുശേഷമായിരിക്കും. അതേസമയം, വിദ്യാര്ഥികള്ക്കെതിരേ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും കൗണ്‍സിലില്‍ ധാരണയുണ്ട്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു. ക്ലാസ് മുറിയിലെ സംഭവങ്ങള്‍ ചിത്രീകരിക്കുകയും ഇതു സമൂഹമാധ്യമങ്ങളില്‍ ഇടുകയും ചെയ്ത രണ്ടു വിദ്യാര്‍ഥികളില്‍നിന്ന് ഇത്തരം സമീപനം വീണ്ടുമുണ്ടായാല്‍ അവരെ പുറത്താക്കാനാണ് കൗണ്‍സില്‍ തീരുമാനം. കൗണ്‍സില്‍ അംഗം ഡോ.ടി.വി. സുജയുടെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേണ കമ്മീഷന് വിദ്യാര്‍ഥികളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് എ. മുഹമ്മദ് ഫാസില്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ഥികളുടെയും സസ്പെന്ഷന് കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ്…
Read MoreCategory: Edition News
അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഡ്രോൺ; പുതിയ ചിത്രം പുറത്ത് വിട്ട് തമിഴ്നാട് വനം വകുപ്പ്
കാട്ടാക്കട: അരിക്കൊന്പൻ ആനയെ നിരീക്ഷിക്കാൻ സൈലന്റ് ഡ്രോൺ ഏർപ്പെടുത്തി തമിഴ്നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്‍തുറൈ കെഎംറ്റിആർ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറും ഫീൽഡ് ഡയറക്ടറും റേഞ്ച് ഫോറസ്റ്റ് ജീവനക്കാരും ചേർന്ന് കഴിഞ്ഞ 19, 20 തീയതികളിൽ അപ്പർ കൊടയാറിൽ ആനയെ നേരിട്ട് നിരീക്ഷിച്ചു ആന ആവാസ വ്യവസ്ഥയിൽ പൂർണ ആരോഗ്യവനാണെന്ന് വിലയിരുത്തി. കോതയാർ ഡാം സൈറ്റിൽ തീറ്റതേടുന്ന ആന പലപ്പോഴും മറ്റ് ആനകളോടൊപ്പം കാട് കയറുന്നുണ്ട്.റേഡിയോ കോളറിൽ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്നലുകളിലൂടെ ആനയുടെ ചലന രീതി നിരീക്ഷിക്കുകയും ടെലിമെട്രി ഡാറ്റ തുടർച്ചയായി രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്. അരിക്കൊന്പന്റെ പ്രദേശത്ത് മറ്റ് ആനക്കൂട്ടങ്ങളും വിഹരിക്കുന്നുണ്ട്. കളക്കാടിൽ തുറന്ന് വിട്ട് 75 ദിവസമായപ്പോൾ ആന പൂർണമായും പ്രദേശവുമായി ഇണങ്ങി. അരിക്കൊമ്പൻ കളക്കാട് മുണ്ടന്‍തുറൈ ടൈഗർ റിസർവിൽ മുതുകുഴി, കോതയാർ വന മേഖലയിൽ ആരോഗ്യവാനായി വിഹരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ…
Read Moreവിഎസ്എസ്സി പരീക്ഷ തട്ടിപ്പ്; മുഴുവൻ പ്രതികളെയും കുടുക്കാനായി കേരള പോലീസ് ഡൽഹിയിൽ
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷ തട്ടിപ്പു കേസിൽ വിശദമായ അന്വേഷണത്തിനായി തിരുവനന്തപുരത്തു നിന്നുള്ള പോലീസ് സംഘം ഡൽഹിയിലെത്തി. ഡൽഹി, ഹരിയാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഹൈടെക് പരീക്ഷ കോപ്പിയടിയുടെ ആസൂത്രണം ഹരിയാന കേന്ദ്രീകരിച്ചാണ് നടന്നതെന്ന് നേരത്തെ അറസ്റ്റിലായ പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഹരിയാന കേന്ദ്രീകരിച്ച് നടത്താൻ തീരുമാനിച്ചത്.സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശാനുസരണം പൂജപ്പുര എസ്എച്ച്ഒയും എഎസ്പിയുമായ ദീപക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോയത്. ഇന്നലെ രാത്രി വിമാനമാർഗമാണ് അന്വേഷണ സംഘം യാത്ര തിരിച്ചത്. രാവിലെ ഡൽഹിയിലെത്തി. സൈബർ സെൽ വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. എഎസ്പി. ദീപക് ഹരിയാന സ്വദേശിയാണ്. കേസ് അന്വേഷണത്തിന് പ്രാദേശികമായുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും മറ്റ് പ്രതികളെ കണ്ടെത്താനും എഎസ്പി യുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നതിനാലാണ് കമ്മീഷണർ അന്വേഷണ സംഘത്തെ ഹരിയാനയിലേക്ക് അയച്ചത്. മെഡിക്കൽ…
Read Moreകൊല്ലം റെയിൽവേ സ്റ്റേഷനിലെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു; വലവിരിച്ച് പോലീസ്
കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി മാഹീൻ ആണെന്ന് സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് തന്നെയാണ് അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി അനീസിന് (38) കുത്തേറ്റതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിക്കായി പോലീസ് വ്യാപകതെരച്ചിൽ ആരംഭിച്ചു.റെയിൽവേ സ്റ്റേഷൻ പരിസരത്ത് വർഷങ്ങളായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന വ്യക്തിയാണ് മാഹീൻ. ഇയാളെ പിടികൂടുന്നതിന് പോലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അതുവഴിയുള്ള അന്വേഷണം വഴിമുട്ടി. സംഭവ ദിവസം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർന്നാണ് അനീസിന് കുത്തേൽക്കുന്നത്. വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ല. കുത്തേറ്റ അനീസ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് നടന്നു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാത്രമേ പോലീസിന് ലഭിച്ചിട്ടുള്ളൂ. ഇന്നലെ പോലീസ് റെയിൽവേ സ്റ്റേഷൻ പരിസരത്തെയും നഗരത്തിലെ…
Read Moreസ്വിഫ്റ്റിലെ ജീവനക്കാർക്കു വേണ്ടി കെഎസ്ആർടിസി ജീവനക്കാരെ കുടിയിറക്കി; പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടന
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർ ഉറങ്ങാനും വിശ്രമിക്കാനുമായി ഉപയോഗിച്ചു കൊണ്ടിരുന്ന മുറിയിൽ നിന്ന് അവരെ കുടിയിറക്കി. സ്വതന്ത്രസ്ഥാപനമായ, പ്രത്യേകം മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കെ – സ്വിഫ്റ്റിലെ ദിവസ വേതനക്കാരായ ഡ്രൈവർമാർക്ക് വേണ്ടിയാണ് കെഎസ്ആർടിസി ജീവനക്കാരെ ദുരിതത്തിലാക്കിയത്. തിരുവനന്തപുരം തമ്പാനൂർ ബസ്സ്റ്റേഷനിലെ മൂന്നാം നിലയിലെ ഒരു മുറിയാണ് വനിതാ ജീവനക്കാർ ഇത്രയും കാലം ഉപയോഗിച്ചു കൊണ്ടിരുന്നത്. രാത്രി വൈകി ഡ്യൂട്ടി കഴിയുന്നവരും പുലർച്ചെ ഡ്യൂട്ടിക്ക് പോകേണ്ടവരുമായ വനിതാ ജീവനക്കാർ ഈ മുറിയിലാണ് രാത്രി കഴിയുന്നത്. ഉത്തര കേരളത്തിലെ ഡിപ്പോകളിൽ നിന്നും എത്തുന്ന ദീർഘദൂര സർവീസുകളിലെ വനിതാ കണ്ടക്ടർമാരും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും ഈ മുറിയാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരെ ഈ മുറിയിൽ നിന്നു കുടിയിറക്കിയത്. പകരം കെ സ്വിഫ്റ്റിലെ ഏതാനും വനിതാ ഡ്രൈവർമാരെ ഈ മുറിയിൽ കുടിയിരുത്തി.…
Read Moreവിലങ്ങില്ലാതെ ടി.പി. വധക്കേസ് പ്രതികളുടെ യാത്ര: ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പ്;പ്രതികരിച്ച് കെ.കെ.രമ
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ വിലങ്ങില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത സംഭവത്തിൽ വീണ്ടും ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ആര്‍എംപിഐ നേതാക്കള്‍ അറിയിച്ചു. മുന്‍പും ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. എന്തായാലും പൊതുസമൂഹത്തിനു മുന്നില്‍ വിഷയം കൊണ്ടുവരുമെന്നും നേതാക്കള്‍ അറിയിച്ചു. ടി.പി. കേസിലെ മുഖ്യപ്രതി കൊടി സുനി, മറ്റൊരു പ്രതിയായ എം.സി. അനൂപ് എന്നിവര്‍ ട്രെയിനില്‍ വിലങ്ങില്ലാതെ യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ ടി.പിയുടെ ഭാര്യയും എംഎല്‍എയുമായ കെ. കെ. രമയാണ് ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പ്രതികൾക്ക് സർക്കാർ വിഐപി പരിഗണനയാണ് നൽകിയതെന്നും ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പാണ് ഇവിടെയുള്ളതെന്നും കെ.കെ. രമ ഫേസ്്ബുക്കിൽ കുറിച്ചു. വിയ്യൂരിൽനിന്ന് കണ്ണൂരിലേക്കാണ് പ്രതികൾ യാത്ര ചെയ്തത്. പ്രതികൾക്കു പരിഗണന നൽകുന്നതിനെതിരേ രമ നേരത്തെയും…
Read Moreമഹാരാജാസ് കോളജ് അധ്യാപകനെ അപമാനിച്ച സംഭവം; അന്വേഷണ കമ്മീഷൻ പ്രിൻസിപ്പാളിന് റിപ്പോർട്ട് നൽകി
കൊച്ചി: മഹാജാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകന് ഡോ. പ്രിയേഷിനെ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ അവഹേളിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ശിക്ഷാതീരുമാനം ഇന്ന്. അന്വേഷണ കമ്മീഷന് ഇന്ന് പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോളജ് കൗണ്‍സില്‍ സെക്രട്ടറി ടി.വി. സുജ കണ്‍വീനറായ സമിതിയാണ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്. ജോയിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തെറ്റു ചെയ്ത വിദ്യാര്‍ഥികളെ മാതൃകാപരമായി ശിക്ഷണമെന്ന് കമ്മീഷന് ശിപാര്ശചെയ്തെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നു ചേരുന്ന കോളജ് കൗണ്‍സില്‍ യോഗം ശിക്ഷ സംബന്ധിച്ച് തീരുമാനമെടുക്കും. വിദ്യാര്‍ഥികളുടെ സസ്പെന്ഷന് ശിക്ഷയായി കണക്കാക്കണോ പുതിയ ശിക്ഷാനടപടി വേണോ എന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രഫ, ഡോ. സി.യു പ്രിയേഷിനെ അപമാനിച്ച സംഭവത്തില്‍ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ ഉള്‍പ്പെടെ ആറ് വിദ്യാര്‍ഥികളെ ഒരാഴ്ചത്തേയ്ക്കു സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്ഷന് കാലാവധി ഇന്നലെ…
Read Moreപാഴ്സൽ ആവശ്യപ്പെട്ട യുവാക്കളോട് അപ്പോൾതന്നെ പണവും ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമയെ ക്രുരമായി മർദിച്ച് നാലംഗസംഘം
കൊച്ചി: ഹോട്ടല്‍ ഉടമയെ മര്‍ദിച്ച നാലംഗ സംഘത്തിലെ രണ്ടു പേരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശികളായ രവീന് രാജേഷ്, അനുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവരുടെ സുഹൃത്തുക്കളും മലപ്പുറം സ്വദേശികളുമായ ഫവാസ്, ഷാഹിദ് എന്നിവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പനമ്പിള്ളി നഗര്‍ ഉപ്പും മുളകും ഹോട്ടല്‍ ഉടമ സുല്‍ഫിക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹാര്‍ഡ് വെയര്‍ കമ്പനി ഉദ്യോഗസ്ഥരായ യുവാക്കള്‍ ഹോട്ടലില്‍ ഭക്ഷണം പാഴ്സലായി വാങ്ങാനെത്തിയതായിരുന്നു. ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ പോകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതുകൊണ്ട് ഹോട്ടലുടമ പാഴ്സല്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ തന്നെ പണം ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടലുടമയുമായി അപ്പോള്‍ തന്നെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അതിനുശേഷം അവിടെനിന്ന് മടങ്ങിയ യുവാക്കള്‍ ഹോട്ടല്‍ അടയ്ക്കുന്ന സമയത്ത് വീണ്ടുമെത്തി ജീവനക്കാരുമായി…
Read Moreആധാർ കാർഡ് കൊണ്ടുവന്നില്ല; സർക്കാർ ആശുപത്രിയിൽ രാത്രിയിൽ ഒൻപത് വയസുകാരന് ചികിത്സ നിഷേധിച്ചു; പരാതിയുമായി കുടുംബം
പിറവം: രാത്രിയിൽ കാലിന് പരിക്കേറ്റ് എത്തിയ ഒമ്പതു വയസുകാരന് ആധാർ കാർഡ് ഇല്ലാത്തതിനാൽ പിറവം സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. പിറവം കരക്കോട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഓണംതുരുത്തേൽ അനിൽ കുമാറിന്റെ മകൻ അഭിഷേകിനാണ് ചികിത്സ ലഭിക്കാതിരുന്നത്. ഇന്നലെ വൈകുന്നേരം ഫുട്ബോൾ കളിക്കുന്നതിടെയാണ് കുട്ടിയുടെ കാലിന്റെ വിരലിന് പരിക്കേറ്റത്. പെയിന്റിംഗ് തൊഴിലാളിയായ പിതാവ് അനിൽ ജോലി കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അസഹ്യമായ വേദനയെത്തുടർന്ന് രാത്രി ഒമ്പതോടെയാണ് പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. ഡോക്ടർ കുട്ടിയെ പരിശോധിച്ച ശേഷം എക്സറേയക്ക് കുറിച്ചു കൊടുത്തിരുന്നു. ഇതുമായി എക്സറേ മുറിയിലെത്തിയപ്പോഴാണ്, ആധാർ കാർഡില്ലാതെ തുടർ ചികിത്സ പറ്റില്ലെന്ന് അറിയിച്ചത്. ഒപ്പമുണ്ടായിരുന്ന മകളെ ഇവിടെ നിർത്തിയിട്ട്, വീട്ടിൽ പോയി കാർഡ് എടുത്തുകൊണ്ടു വരാമെന്ന് പറഞ്ഞെങ്കിലും, ജീവനക്കാർ സമ്മതിച്ചില്ലെന്ന് പറയുന്നു. ഒടുവിൽ പിറവത്തെ…
Read Moreറെയിൽവേ പ്ലാറ്റ്ഫോമിൽ കുത്തേറ്റു യുവാവ് മരിച്ചു: പ്രതിയെക്കുറിച്ച് വ്യക്തതയില്ലാതെ പോലീസ്
കൊല്ലം: കുത്തേറ്റ് റെയിൽവേ പ്ലാറ്റ്ഫോമിൽ എത്തിയ യുവാവ് മരിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് വ്യക്തതയില്ലാതെ പോലീസ്. അഞ്ചാലുംമൂട് കാഞ്ഞാവെളി തെക്കേച്ചേരി കളിയിൽ ചിറയിൽ അബ്ദുൾ അസീസിന്റെ മകൻ അനീസ് (38) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.45 നാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം തുടങ്ങുന്ന സ്ഥലത്ത് കുത്തേറ്റ നിലയിൽ കുഴഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ പോലീസ് എത്തി കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വയറ്റിലാണ് ഇയാൾക്ക് മാരകമായ കുത്തേറ്റത്. മാഹിൻ എന്നയാളാണ് കുത്തിയതെന്ന് അനീസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ ആരാണെന്ന് വ്യക്തമല്ല. ആന പാപ്പാനും അവിവാഹിതനുമായ അനീസിന് എവിടെ വച്ചാണ് കുത്തേറ്റതെന്ന് വ്യക്തമല്ല. അനീസിന് മാഹീൻ എന്ന് പേരുള്ള സുഹൃത്ത് ഇല്ല എന്നാണ് ഇയാളുമായി അടുപ്പമുള്ളവർ പോലീസിനോട് പറഞ്ഞിട്ടുള്ളത്. റെയിൽവേ പോലീസും ആർപിഎഫും വിശദമായ…
Read More