മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ കാസർഗോഡ് സ്വദേശി സിയാദ് ഷാഹയിൽനിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. 64 ലക്ഷം രൂപ വരുന്ന 1067 ഗ്രാം സ്വർണമാണു പിടികൂടിയത്. ഡിആർഐയും ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. നാല് ഗുളിക മാതൃകയിലാക്കിയ സ്വർണമാണ് പിടികൂടിയത്. പിടികൂടുമ്പോൾ 1181 ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1067 ഗ്രാം സ്വർണമാണു ലഭിച്ചത്.
Read MoreCategory: Edition News
പയ്യാമ്പലം ബേബി ബീച്ചിൽ മരിച്ച യുവതി നിക്ഷേപത്തട്ടിപ്പിന് ഇര?
കണ്ണൂർ: ബേബി ബീച്ചിന് സമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇടച്ചേരി മുത്തപ്പൻ കാവിനു സമീപത്തെ റോഷിത (32) നിക്ഷേപത്തട്ടിപ്പിന് ഇരയായതായി പോലീസിന്റെ പ്രാഥമികാന്വേഷണം. താവക്കര ആസ്ഥാനമായുള്ള ഒരു സാന്പത്തിക സ്ഥാപനത്തിൽ റോഷിത പണം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം പണം തിരിച്ചു ചോദിക്കാനായി യുവതി സ്ഥാപനത്തിൽ എത്തി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് വരാനായിരുന്നു അധികൃതരുടെ മറുപടി. രണ്ട് ദിവസം കഴിഞ്ഞ് ചെന്നപ്പോഴും യുവതിക്ക് പണം നൽകിയില്ല. തുടർന്ന് ഇന്നലെ രാവിലെ യുവതി പണത്തിനായി വീണ്ടും സ്ഥാപനത്തിൽ ചെന്നു. പണം നൽകാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇന്നലെ പണവുമായി വരുമെന്നും പണം കിട്ടിയില്ലേൽ പിന്നെ ആരും തന്നെ കാണില്ലെന്നും ഭർത്താവ് പ്രമിത്തിനോട് യുവതി പറഞ്ഞിരുന്നതായി പറയുന്നു. നിക്ഷേപിച്ച സ്ഥാപനത്തിൽ നിന്നും പണം ലഭിക്കാതായതോടെ യുവതി തന്റെ സുഹൃത്തുക്കളോട് പണം കടം ചോദിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ, ആരുടെ…
Read Moreകെഎസ്ആർടിസിയുടെ പുനരുദ്ധാരണം; പഠിക്കാൻ 41 അംഗ ഉപദേശക സമിതി രൂപീകരിച്ചു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചിരുന്ന സുശീൽ ഖന്നയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉപദേശക സമിതി രൂപീകരിച്ചു. വിവിധ മേഖലയിൽ നിന്നുള്ള 41 പേരടങ്ങുന്നതാണ് ഉപദേശക സമിതി. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ പ്രഫഷണലുകളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഡയറക്ടർ ബോർഡ് രൂപീകരിച്ചിരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കെഎസ് ആർടിസി ജീവനക്കാരുമടങ്ങുന്ന ഡയറക്ടർ ബോർഡായിരുന്നു അടുത്ത കാലം വരെ കെ എസ്ആർടിസിയെ ഭരിച്ചു കൊണ്ടിരുന്നത്. ഈ ഭരണ സംവിധാനത്തിന് മാറ്റം വരുത്തിയാണ് സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം ഡയറക്ടർ ബോർഡും ഇപ്പോൾ അഡ്വൈസറി ബോർഡും രൂപീകരിച്ചത്. അഡ്വൈസറി ബോർഡിൽ 21 പേർ കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും 7 പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളുമാണ്. ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത 4 പേരും…
Read Moreഅമിതഭാരവുമായി ടിപ്പര്‍ ലോറി; നടുറോഡില്‍ ലോക്കല്‍ സെക്രട്ടറിയുമായി തര്‍ക്കിച്ച എസ്ഐക്കു ഓഫീസിലെത്തിയപ്പോൾ കസേര നഷ്ടം
കോന്നി: ടിപ്പര്‍ ലോറികള്‍ പിടികൂടുന്നതുമായി ബന്ധപ്പെട്ട് നടുറോഡില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായി തര്‍ക്കിച്ച എസ്ഐയ്ക്കു സ്ഥലംമാറ്റം. കോന്നി എസ്ഐ സജു ഏബ്രഹാമിനാണ് സ്ഥലംമാറ്റമായത്. സിപിഎം അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി ദീദു ബാലനുമായി ബുധനാഴ്ച അരുവാപ്പുലം തേക്കുതോട്ടം ഭാഗത്താണ് എസ്ഐ തര്‍ക്കമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സ്ഥലംമാറ്റം. വാടാ പോടാ വിളികളും പരസ്പരം പഴിചാരിയും എസ്ഐയും ലോക്കല്ഡ സെക്രട്ടറിയും ഏറെ നേരം തര്‍ക്കിച്ചു.എന്നാല്‍ സേനയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളുടെ ഭാഗമായി എസ്ഐയെ മേയ് അഞ്ചിനു തന്നെ സ്ഥലംമാറ്റിയിരുന്നുവെന്നും നടപടിക്രമങ്ങളിലെ കാലതാമസമാണ് കോന്നിയില്‍ നിന്നു റിലീവ് ചെയ്യാന്‍ വൈകിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. തേക്കുതോട്ടത്തിനു സമീപം അമിതഭാരവുമായി എത്തിയ ടിപ്പര്‍ ലോറി തടഞ്ഞു പരിശോധിക്കുന്ന ചിത്രം മറ്റൊരാള്‍ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അതുവഴി വന്ന ദീദു ഇടപെടുകയായിരുന്നു. മുമ്പും എസ്ഐയും ദീദുവും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും…
Read Moreശ്രീനിജന് കളത്തിനു പുറത്തേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ സംഭവത്തിൽ എംഎൽഎയ്ക്കെതിരെ നടപടി
കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പൂട്ടിയിട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ് കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തില്‍ പി.വി. ശ്രീനിജന് എംഎല്‍എയ്ക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം നേതൃത്വം. സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ശ്രീനിജനെ നീക്കാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ശ്രീനിജന്റെ നിര്‍ദേശപ്രകാരമാണ് സെലക്ഷന് ട്രയല്‍സ് നടത്താനിരുന്ന പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പൂട്ടിയിട്ടതെന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി എത്തിയ നൂറു കണക്കിന് കുട്ടികളാണ് ഗ്രൗണ്ടിനു പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നത്. ഭക്ഷണമോ ശുചിമുറി സൗകര്യമോ ഇല്ലാതെ ട്രയല്‍സിനെത്തിയ കുട്ടികള്‍ ബുദ്ധിമുട്ടിയത് വാര്‍ത്തയായിരുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക കുടിശിക നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് കുട്ടികളെ ബുദ്ധിമുട്ടിച്ചുള്ള എംഎല്‍എയുടെ നടപടി. എന്നാല്‍ വാടക കൃത്യമായി തന്നിട്ടുണ്ടെന്നു സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി വ്യക്തമാക്കിയതോടെ വിവാദം പാര്‍ട്ടിക്കും…
Read Moreകൈക്കൂലിക്കേസ്; സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി കണ്ടെത്തൽ; കാസര്‍ഗോഡ് എംവിഐക്ക് സസ്പെന്ഷന്
കാസര്‍ഗോഡ്: ഡ്രൈവിംഗ് ലൈസന്‍സിനും വാഹനങ്ങളുടെ രജിസ്ട്രേഷനും കൈക്കൂലി വാങ്ങിയ കാസര്‍ഗോഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനില്‍കുമാറിനെ സര്‍വീസില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ആണ് ഉത്തരവിറക്കിയത്. 2021 ജനുവരി ഒന്നിന് കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനില്‍കുമാര്‍ അടയ്ക്കമുള്ള ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പല തരത്തില്‍ ഏജന്റുമാരേയും ഡ്രൈവിംഗ് സ്കൂള്‍ അധികൃതരേയും സ്വാധീനിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി. ആര്‍ടി ഓഫീസ് ഏജന്റായി പ്രവര്‍ത്തിക്കുന്ന സുരേഷ് അനധികൃതമായി പിരിച്ചെടുത്ത തുക അനില്‍കുമാറിന് കൈമാറുന്നതും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വീതംവച്ച് നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. എംവിഐമാരായ പി.ആര്. മനു, സുധാകരന്, സുജിത് ജോര്‍ജ്, മനോജ് കുമാര്‍ എന്നിവര്‍ അനധി കൃത സാമ്പത്തികനേട്ടത്തിനായി സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വിവരങ്ങള്‍ കൈമാറിയതായും വിജിലന്‍സ് കണ്ടെത്തി. കൂടാതെ 2019 ലെ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്ക് യഥാസമയം…
Read Moreഎംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; ഇരിട്ടിയിൽ എത്തിയത് അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്ന്
ഇരിട്ടി: മൈസൂരുവിൽനിന്ന് എംഡിഎംഎയുമായി അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്ന് ഇരിട്ടിയിലെത്തിയ രണ്ടംഗസംഘം അറസ്റ്റിലായി. നടുവനാട് സ്വദേശി അമൽ ശ്രീധരൻ (25), ഇരിട്ടി കല്ലുമുട്ടി സ്വദേശി ശരത് ദിനേശൻ (32) എന്നിവരാണ് 74 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. കർണാടകയിലെ രണ്ടും കേരളത്തിലെ മൂന്നും ചെക്ക് പോസ്റ്റുകളും കടന്നെത്തിയ സംഘത്തെ കല്ലുമുട്ടിയിൽ വച്ചാണ് ഇരിട്ടി എസ്ഐ സുനിൽ കുമാറും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച കെഎൽ 78 സി 2950 ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ചും ഇവർ ഇതിന് മുൻപും സമാനമായ കുറ്റകൃത്യത്തിൽ അംഗങ്ങൾ ആണോയെന്നും അന്വേഷിച്ചു വരുന്നതായി അന്വേഷണ ചുമതലയുള്ള ഇരിട്ടി സി ഐ കെ.ജെ. വിനോയ് പറഞ്ഞു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂരിൽ സ്കൂളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാണെന്നുള്ള ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ്…
Read Moreറേഡിയോ കോളർ സംവിധാനം മുറിയുന്നു ; ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടോ? അരിക്കൊമ്പൻ അപ്പർ കോതയാറിലെന്ന് വനംവകുപ്പ്
കാട്ടാക്കട: അരിക്കൊന്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളർ സംവിധാനം മുറിയുന്നു. അതേസമയം അരിക്കൊമ്പൻ അപ്പർ കോതയാറിൽതന്നെയെന്ന് തമിഴ്നാട് വനം വകുപ്പ് പറയുന്നു. റേഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നുണ്ട്. കാട്ടാന കോതയാർ ഡാമിനു 200-300 മീറ്റർ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി. അതിനിടെ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടെണ്ടന്ന് സൂചനയുണ്ട്. സാധാരണ 40 ലേറെ കിലോമീറ്ററുകൾ നടക്കാറുള്ള അരികൊമ്പൻ ഇപ്പോൾ 3 മുതൽ 5 കിലോമീറ്റർ വരെയെ നടക്കാറുള്ളൂ. ഇത് ആരോഗ്യം നഷ്ടമായതിന്റെ ഫലമാണെന്ന് കേരള വനം വകുപ്പ് പറയുന്നു. അതേസമയം അരിക്കൊമ്പൻ ആരോഗ്യവാനായി മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ടിൽനിന്നും തുറന്നു വിട്ട വിഞ്ച്…
Read Moreവന്ദേ മെട്രോ: കേരളത്തിൽ10 റൂട്ടുകൾ പരിഗണനയിൽ; സർവീസ് ഡിസംബർ അവസാനത്തോടെ
തിരുവനന്തപുരം: യൂറോപ്പിലെ റീജണൽ ട്രെയിനുകൾക്ക് സമാനമായ രീതിയിൽ ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് തുടങ്ങുന്ന വന്ദേ മെട്രോ സർവീസിന് കേരളത്തിൽനിന്ന് 10 റൂട്ടുകൾ പരിഗണനയിൽ. വന്ദേ ഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്ന് കേന്ദ്രം ആരംഭിച്ച വന്ദേ മെട്രോ പദ്ധതിയിൽ കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിക്കുന്നത്. എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്പത്തൂർ, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെൽവേലി, കൊല്ലം-തൃശൂർ, മംഗളൂരു-കോഴിക്കോട്, നിലമ്പൂർ-മേട്ടുപാളയം എന്നീ റൂട്ടുകൾ പരിഗണനയിലുണ്ട്. ദക്ഷിണ റെയിൽവേയുടെ ശിപാർശ അനുസരിച്ച് വന്ദേ മെട്രോ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് അനുമതി നൽകും. പൂർണമായും ശീതികരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനിൽ ഉണ്ടാകുക. 130 കിലോമീറ്ററായിരിക്കും വന്ദേ മെട്രോ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗം. ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നവംബറിൽ പുറത്തിറക്കും. വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി…
Read Moreപ്രണയം നിരസിച്ച പെണ്‍കുട്ടിക്കു നേരേയുണ്ടായത് ക്രൂര മര്‍ദനം; പെണ്‍കുട്ടി ചികിത്സയില്‍; പ്രതികള്‍ക്കെതിരേ പോക്സോ ഉള്‍പ്പെടെയുള്ള കുറ്റം
പത്തനംതിട്ട: പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ വിരോധത്താല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ഉണ്ടായത് അതിക്രൂര ആക്രമണം. കേസില്‍ രണ്ടു യുവാക്കള്‍ പിടിയിലായി. കൊടുമണ്‍ ആനന്ദപ്പള്ളി അയ്യപ്പഭവനം വീട്ടില്‍ അയ്യപ്പന് (19), സുഹൃത്ത് മലയാലപ്പുഴ താഴം നിറവേല്‍ പുത്തന്‍ വീട്ടില്‍ റിജുമോന്‍ (20) എന്നിവരെയാണ് കൊടുമണ്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുമായി അയ്യപ്പന് പ്രണയബന്ധത്തിന് ശ്രമിച്ചിരുന്നു. അതില്‍ നിന്നും പിന്മാറിയ കാരണത്താല്‍ തിങ്കളാഴ്ച വൈകുന്നേരം പന്തളം തെക്കേക്കര ചന്ദ്രവേലിപടിയില്‍ വച്ചാണ് ആക്രമിച്ചത്. നടന്നുപോയ പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ യുവാക്കള്‍ തടഞ്ഞുനിര്‍ത്തി, അയ്യപ്പന് പെണ്‍കുട്ടിയുടെ കവിളില്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് തോളിലും മുഖത്തും മര്‍ദ്ദിച്ചു. താഴെ വീണപ്പോള്‍ ഇടതു ചുമലിലും പിടലിക്കും മുഖത്തും ചവിട്ടി. പെണ്‍കുട്ടി നിലവിളിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ കടന്നുകളഞ്ഞ പ്രതികള്‍, തുടര്‍ന്ന് തിരിച്ചെത്തി വീട്ടിലേക്ക് നടന്ന കുട്ടിയെ വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. കൈകൊണ്ട് മൂക്കിലിടിക്കുകയും കല്ലെടുത്ത് ഇടത് നെറ്റിയില്‍ ഇടിച്ചു പരിക്കേല്പിക്കുകയും ചെയ്തു.…
Read More