തിരുവനന്തപുരം: 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ / പാർസൽ കൈമാറുക എന്ന ലക്ഷ്യവുമായി കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസിന് ഇന്ന് തുടക്കം. കേരളത്തിലെമ്പാടും സർവീസ് നടത്തുന്ന ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇന്ന് രാവിലെ 11ന് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അങ്കണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറിയും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ചടങ്ങിൽ പങ്കെടുത്തു. ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ്. ഡിപ്പോകളിലെ ഫ്ണ്ട് ഓഫീസിലാണ് ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ബംഗളൂരു, മൈസൂർ, തെങ്കാശി, കോയന്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും ആദ്യഘട്ടത്തിൽ കൊറിയർ സർവീസ് നടത്തും.
Read MoreCategory: Edition News
“കണ്ണൂരും കാസര്‍ഗോഡും സിപിഎമ്മിന് അക്രമസിദ്ധാന്തം’; തൃക്കരിപ്പൂരിലെ ദുരനുഭവങ്ങളുമായി എം.പി. ജോസഫിന്റെ പുസ്തകം വരുന്നു
സ്വന്തം ലേഖകന്‍കൊച്ചി: “കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സിപിഎമ്മിന് അക്രമസിദ്ധാന്തത്തില് അധിഷ്ഠിതമായ പ്രവര്‍ത്തനരീതിയാണ്. മലബാര്‍ ഇതര ജില്ലകളിലുള്ളവര്‍ക്കു ആ പാര്‍ട്ടിയുടെ മുഖംമൂടി ധരിച്ച പൊയ്മുഖം മാത്രമേ കാണാനാകൂ. അടിയും കുത്തും വെട്ടും കൊലയും കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മലബാറിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി’… അന്തരിച്ച കേരള കോൺഗ്രസ് എം നേതാവ് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് എഴുതിയ “തൃക്കരിപ്പൂര്‍ ചോരപുരണ്ട കഥകള്‍ പറയുമ്പോള്‍-ഒരു ഐഎഎസുകാരന്റെ ഇലക്ഷന് സെല്‍ഫി’ എന്ന പുസ്തകത്തിലേതാണ് ഈ പരാമര്‍ശം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന എം.പി. ജോസഫ്, ഇലക്ഷന് നാളുകളില്‍ തനിക്ക് സിപിഎമ്മില്‍നിന്ന് അനുഭവിക്കേണ്ടിവന്ന യാതനകളും ദുരനുഭവങ്ങളും ഉള്ളടക്കമാക്കിയാണു പുസ്തകം രചിച്ചിട്ടുള്ളത്. “കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സിപിഎം ശക്തിയാര്‍ജിക്കുന്നത് അക്രമത്തിലൂടെയാണ്. എതിര്‍ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുക, എതിരാളികളെ…
Read Moreഒന്നു വിളിച്ചാൽ സാധനം കൈയിലെത്തിക്കും; വാടകവീടെടുത്ത് എംഡിഎംഎ കടത്ത്: രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
കൊല്ലം: വീട് വാടകയ്ക്കെടുത്ത് സ്ത്രീകളെ മറയാക്കി എംഡിഎംഎ വിപണനം നടത്തുന്ന നാലു പേർ കുണ്ടറയിൽ പിടിയിൽ. ഇവരിൽ രണ്ടു പേർ സ്ത്രീകളാണ്. കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാന്‍ (39),മുണ്ടയ്ക്കല്‍ തെക്കേവിള ഏറത്തഴികത്ത് കിഴക്കതില്‍ വിഷ്ണു (32),ചവറ സൗത്ത് എം ആര് ഭവനില്‍ രശ്മി ( 31), ശക്തികുളങ്ങര മൂത്തേഴം സെബി നിവാസില്‍ അലീന ആല്‍ബര്‍ട്ട് (26) എന്നിവരെയാണ് 1.8 ഗ്രാം എംഡിഎംഎയുമായി കുണ്ടറ സിഐ ആര് . രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കുണ്ടറയിലുള്ള ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ച് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുകയായിരുന്നു ഇവരുടെ രീതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പെരുമ്പുഴയില്‍ നിന്നാണ് പിടികൂടിയത്. ഇതില്‍ അല്‍ബാഖാന്‍ ചന്ദനമോഷണ കേസില്‍ ജയില്‍വാസം അനുഭവിച്ച ആളാണ്.എട്ട് ഗ്രാം എം എംഡിഎംഎയുമായി ചാത്തന്നൂര്‍ എക്സൈസ് സംഘം പിടികൂടിയ വിഷ്ണു അടുത്തിടെയാണ് ജയില്‍ മോചിതനായത്.…
Read Moreഅമ്പത്തിനാലുകാരനെ ഹണിട്രാപ്പിൽ കുടുക്കിയത് പത്തൊമ്പതുകാരി ഉൾപ്പെട്ട സംഘം; പിടിയിലായവരിൽ ദമ്പതികളും
തലശേരി: വളപട്ടണം സ്വദേശിയായ മധ്യവയസ്കനെ ഹണി ട്രാപ്പിൽപെടുത്തി കാറും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ദന്പതികളുൾപ്പെടെ നാലുപേർ അറസ്റ്റിൽ. തലശേരി ലോട്ടസിനു സമീപം നടമ്മൽ വീട്ടിൽ ജിബിൻ (25), മുഴപ്പിലങ്ങാട് ശ്രീലക്ഷ്മി ഹൗസിൽ അശ്വതി (19), കതിരൂർ വേറ്റുമ്മൽ കേളോത്ത് വീട്ടിൽ സുബൈർ (33), പാനൂർ മുത്താറിപ്പീടിക കണ്ണച്ചാൻകണ്ടിയിൽ വീട്ടിൽ ഷഫ്നാസ് (25) എന്നിവരെയാണ് ടൗൺ സിഐ എം. അനിലും സംഘവും അറസ്റ്റ്ചെയ്തത്. വ്യാപാരിയായ കണ്ണൂർ ചിറക്കൽ ശാന്തിനികേതിൽ മോഹൻ ദാസിന്റെ (56) പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ ഒരു പതിനെട്ടുകാരി ഉൾപ്പെട്ടതായും സൂചനയുണ്ട്.
Read More“കരളാണ് കൂട്ടുകാരൻ”; സുഹൃത്തിന് കരള്‍ പകുത്തുനല്കി സോമിച്ചൻ മാതൃകയായി
നെടുങ്കണ്ടം: സുഹൃത്തിന് കരള്‍ പകുത്തുനല്‍കിയ പാമ്പാടുംപാറ വട്ടപ്പാറ സ്വദേശി സോമിച്ചന്‍ കരിയിലക്കുളത്തിനെ നെടുങ്കണ്ടം ഡോണേഴ്സ് ആദരിച്ചു. ഇടുക്കി ജില്ലയില്‍ രക്തദാന മേഖലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നെടുങ്കണ്ടം ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിലെ അംഗമായ സോമിച്ചന്‍ തന്റെ സുഹൃത്തിന് കരള്‍ പകുത്തു നല്‍കിയിരുന്നു. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിക്കാണ് കരള്‍ നല്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. കരളിന് കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ജീവന് നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റിവയ്ക്കല്‍ മാത്രമേ പ്രതിവിധി ഉണ്ടായിരുന്നുള്ളു. ഇതേത്തുടര്‍ന്നാണ് സോമിച്ചന്‍ കരള്‍ പകുത്തുനല്‍കാന്‍ തയാറായത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും വിശ്രമത്തിലാണ്. ഡോണേഴ്സ് അംഗങ്ങള്‍ സോമിച്ചന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്.പട്ടംകോളനി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്ത് സോമിച്ചനെ പൊന്നാട അണിയിച്ചു. നെടുങ്കണ്ടം ഡോണഴ്സ് അഡ്മിന്മാരായ സജി വടക്കേല്‍, ആസിഫ്, ഗില്‍ ഗോപി, അനന്തു എന്നിവര്‍ മൊമന്റോ നല്കി. ചടങ്ങില്‍ സോമിച്ചന്റെ മാതാപിതാക്കളും സഹോദരങ്ങളും നാട്ടുകാരും…
Read Moreആറു വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം; മഹേഷിന്റെ ജാമ്യാപേക്ഷ തള്ളി
മാവേലിക്കര: ആറു വയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസില്‍ അച്ചന് പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷി(38)ന്റെ ജാമ്യാപേക്ഷ മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഒന്ന് തള്ളി. ജാമ്യാപേക്ഷ മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ജെഫിന്രാജ് ജെ. ബിയുടേതാണ് ഉത്തരവ്. പ്രതി പുറത്തുവന്നാല്‍ വീണ്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടേക്കാമെന്നും പ്രതിയുടെ മാതാവും ബന്ധുക്കളും അയല്ക്കാരുമുള്പ്പടെയുള്ളവര് മരണഭയത്തിലാണെന്നും സാക്ഷികളെ ഇയാൾ സ്വാധീനിക്കുവാനും ഇയാള്‍ ഒളിവില്‍ പോകുവാനും സാധ്യതയുള്ളതായും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതിയുടെ അഭിഭാഷകനായ ജേക്കബ് ഉമ്മന്‍ വീണ്ടും കോടതിയില്‍ ഒരു പെറ്റീഷന് ഫയല്‍ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി എപിപി പ്രിയ റേച്ചല്‍ ഏബ്രഹാമാണ് ഹാജരായത്.
Read Moreമാന്നാറിൽ തെരുവുനായശല്യം അസഹനീയം; ഇരകളിലേറെയും വിദ്യാർഥികളും ഇരുചക്രവാഹന യാത്രികരും
മാന്നാർ: തെരുവുനായശല്യം മുൻപ് എങ്ങുമില്ലാത്ത വിധത്തിൽ വർധിച്ചതിനാൽ ജനങ്ങൾ ഭീതിയിൽ. മാന്നാർ, പരുമല പ്രദേശങ്ങളിൽ മാത്രമായി 1000ഓളം തെരുവ് നായ്ക്കൾ ഉള്ളതായിട്ടാണ് കണക്ക്. മാന്നാർ ടൗൺ, പാവുക്കര, കുരട്ടിക്കാട്, പരുമല തേവർ കാട്, തിക്കപ്പുഴ, കോട്ടക്കൽ കടവ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം. ഒരോ കേന്ദ്രത്തിലും കൂട്ടമായി അധിവസിക്കുന്ന നായകൾ പലപ്പോഴും ആക്രമണകാരികളാകുന്നതാണ് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി വന്ധീകരണം നടക്കാത്തതിനാലാണ് ഇവ പെറ്റുപെരുകാൻ കാരണമായത്. സ്കൂൾ അധ്യയനവർഷം ആരംഭിച്ചതോടെ വിദ്യാർഥികൾക്ക് ഇവയുടെ ഭീഷണിയാൽ വഴിനടക്കാൻ മുതിർന്നവരുടെ കൂട്ട് വേണ്ട സ്ഥിതിയാണ്. കോട്ടയ്ക്കൽ കടവ് പാലത്തിലൂടെ പരുമലയിലേക്കുള്ള റോഡിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇരുചക്ര വാഹനയാത്രക്കാരും സൈക്കിളിൽ വരുന്നവരും കാൽനട യാത്രക്കാരും നായകളുടെ ഇരകളായി മാറുകയാണ്. ചില സമയം നായകൾ അക്രമകാരികളാകുന്നുണ്ട്. ഇരു ചക്ര വാഹനങ്ങളിൽ വരുന്നവർക്ക് കുറുകെ ചാടുകയും സൈകിളിൽ പോകുന്ന ആളുകളുടെ…
Read Moreപനിയിൽ വിറച്ച് കോട്ടയം; വൈറല്‍ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകം
കോട്ടയം: പകര്‍ച്ചവ്യാധി ഭീഷണിയില്‍ പകച്ച് കോട്ടയം ജില്ല. മഴശക്തമായതോടെയാണ് ജില്ലയില്‍ വ്യാപകമായി പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കിയത്. വൈറല്‍ പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം എലിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. ദിവസവും പത്തിലധികം ആളുകളാണു ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടുന്നത്. ഈ മാസം 28 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇടവിട്ടു മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊതുക് കടിയേല്ക്കാതെയിരിക്കുകയാണ് മുന്‍കരുതല്‍. പനി വ്യാപകമായി പടരുകയാണ്. പനിബാധിതരായല് ആശുപത്രികള്‍ നിറഞ്ഞു. മരുന്നുകള്‍ വാങ്ങി വീട്ടില്‍ വിശ്രമിക്കുന്ന പനിബാധിതരും ഏറെയാണ്. മുതിര്‍ന്നവര്‍ക്ക് പിന്നാലെ സ്കൂള്‍ കൂടി തുറന്നതോടെ കുട്ടികളും പനിക്കിടക്കയിലാണ്. ഈ ആഴ്ച 2,454 പേരാണ് ചികിത്സ തേടിയത്. ഈ മാസം മാത്രം 3,469 പേര് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെത്തി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ…
Read Moreസ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം പഞ്ഞിമറന്നുവച്ചെന്ന പരാതി; ആരോപണം തെറ്റെന്ന് അധികൃതർ
പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന ആരോപണം തെറ്റാണെന്ന് ആശുപത്രി അധികൃതർ. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയാണ് പരാതിക്കാരി. ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നാണ് ഷബാന പറയുന്നത്. എന്നാല്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നാണ് ഡോക്ടര്‍ അറിയിച്ചത്. പഞ്ഞിയുടെ രൂപത്തിലാണ് ജെല്‍ ഫോം സാധാരണ പുറത്തേക്ക് വരാറുള്ളതെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. സാധാരണ ഗതിയിൽ ചികിത്സയുടെ ഭാഗമായി ചെയ്ത കാര്യത്തെ വിവാദമാക്കിയത് നിർഭാഗ്യകരമാണെന്നും ഇത് ചികിത്സാ പിഴവെന്ന് പറയുന്നത് അപലപനീയമാണെന്നും ഡോക്ടർ അറിയിച്ചു.
Read Moreഅരിക്കൊമ്പൻ നിബിഡ വനത്തിലോ? സിഗ്നലിൽ തടസമെന്നു തമിഴ്നാട് വനംവകുപ്പ്
കോട്ടൂർ സുനിൽകാട്ടാക്കട: അരിക്കൊമ്പൻ എവിടെയാണെന്ന് നിരീക്ഷിക്കാനുള്ള സിഗ്നലിൽ തടസമെന്ന് തമിഴ്നാട് വനം വകുപ്പ് പറയുന്നു. റേഡിയോകോളർ സംവിധാനം പ്രവർത്തിക്കാത്തത് നിബിഡ വനത്തിൽ ആന ഉള്ളതുകൊണ്ടാകാം എന്നും അവർ പറയുന്നു. അതിനിടെ ആനയെ നിരീക്ഷിക്കാനായി നിയോഗിച്ചിരുന്നവരിൽ നിന്ന് കുറച്ചു പേരെ തമിഴ്നാട് സർക്കാർ പിൻവലിച്ചു. സിഗ്നൽ നിരീക്ഷത്തിനുശേഷമാകും ഇനി ഇവരെ വിന്യസിക്കുകയെന്നും അവർ പറയുന്നു. അതിനിടെ അരിക്കൊമ്പൻ കേരള അതിർത്തി കടന്നതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. കേരള വനം വകുപ്പ് ഇവിടെ നിരീക്ഷണം തുടരുന്നുണ്ട്. തലസ്ഥാനത്തേക്ക് കൊണ്ടു വന്ന ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. ആന കടന്നുവരാൻ സാധ്യതയുള്ള വരയാട്ടുമുടി, വെൺകുളംമേട്, ആനനിരത്തി എന്നീ നെയ്യാർ വന്യജീവി സങ്കേതത്തിലെ പ്രദേശങ്ങളിൽ വനപാലകരെ നിയോഗിക്കുകയും ചെയ്തു. അതിനിടെ ആന ആരോഗ്യവാനെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട്…
Read More