വണ്ടിപ്പെരിയാർ: വള്ളക്കടവ് റോഡിൽ ഇഞ്ചിക്കാടിനു സമീപം നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ അടക്കം ഒന്‍പതു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം. വള്ളക്കടവ് ഭാഗത്തുനിന്നു ആളുകളെ കയറ്റി വരികയായിരുന്ന ഓട്ടോറിക്ഷ ഇഞ്ചിക്കാടിനു സമീപമെത്തിയപ്പോൾ നിയന്ത്രണംവിട്ട് റോഡരികിലെ കെട്ടിലിടിച്ചശേഷം റോഡിലേക്കു മറിയുകയായിരുന്നു. കുട്ടികളടക്കം ഒന്‍പതു പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.ഇഞ്ചിക്കാട് സ്വദേശികളായ അമൃത (40), വിനീഷ് (12), പ്രദീഷ് (16), ഉമാദേവി (23), സിദ്ധാർഥ് (രണ്ട്), മുരുകലക്ഷ്മി (51), തമിഴ് കുമാർ (നാല്), സന്ധ്യ(27) എന്നിവർക്കാണു പരിക്കേറ്റത്. ഇതിൽ അമൃത, വിനീഷ്, പ്രതീഷ്, ഉമാദേവി എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനു പരിക്കേറ്റ ഡ്രൈവർ വണ്ടിപ്പെരിയാർ സ്വദേശി ഷാഹുൽ (43) നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വണ്ടിപ്പെരിയാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read MoreCategory: Edition News
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു തട്ടിപ്പ്; കേസില്‍ കൂടുതല്‍ പ്രതികളെന്നു പോലീസ്
അടൂര്‍: വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് അഡ്മിഷന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്നയാളെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കന്യാകുമാരിയില്‍ താമസിച്ചുവരുന്ന റെയ്നാള്‍ഡ് ടി. ജേക്കബാണ് (പ്രെയ്സ്മോന്) അറസ്റ്റിലായത്. ബീഹാറിലെ പാറ്റ്നയിലെ മേല്‍വിലാസത്തിലാണ് ഇയാള്‍ അറിയപ്പെടുന്നത്. മാവേലിക്കര സ്വദേശിയായ സ്റ്റീഫന്റെ പരാതിയിലാണ് കേസ്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎശ് സീറ്റ് വാഗ്ദാനം ചെയ്ത ഇയാള്‍ കന്യാകുമാരി സ്വദേശികളായ മറ്റു നാലു പേരെ പരിചയപ്പെടുത്തുകയും 60 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും സീറ്റ് തരപ്പെടുത്തി നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസിലെ പ്രതികള്‍ വിവിധ കാലങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ കുടുംബത്തോടൊപ്പവും മറ്റും പലയിടത്തും വാടകവീടുകളിലും മറ്റും മാറിത്താമസിക്കുകയാണെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ പന്തളം, പാലാ,…
Read Moreപ്രഹസനമാകുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകൾ; നടപടി പിഴയിൽ മാത്രം ഒതുങ്ങിയാൽ മതിയോ?
കോട്ടയം: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന പ്രഹസനമാകുന്നു. പേരിനു പരിശോധന നടത്തി പിഴ ഈടാക്കുന്ന നടപടികള്‍ തുടരുന്നുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പരിശോധനയില്ലെന്നു പരാതിയുയരുന്നു. ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ മാത്രമാണു പരിശോധന നടത്തുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് കേസുകള്‍ കൂടുകയും പിഴത്തുക വര്‍ധിക്കുന്നുണ്ടെങ്കിലും സ്ഥിരമായി പരിശോധന നടത്തുന്നില്ലെന്ന് ആരോപണം ശക്തമാണ്. സംക്രാന്തി പാരീസ് മലബാര്‍ കുഴിമന്തിയില്‍ ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് മരണപ്പെട്ടപ്പോള്‍ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം വാഗമണില്‍ ഉല്ലാസയാത്രയ്ക്കു പോയ തൃശൂര്‍ സ്വദേശി അനസിന്റെ മകന് ഹമദാന്‍ ഇന്നലെ മരണപ്പെട്ടിരുന്നു. ഇതു ഭക്ഷ്യവിഷബാധയാണെന്നു കുടുംബം ആരോപിച്ചിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന രണ്ടു പേര്‍ക്കും ഭക്ഷ്യവിധയേറ്റിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പു നടത്തിയ പരിശോധനയില്‍ മോശം ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 31.29 ലക്ഷം രൂപ. ഹോട്ടല്‍…
Read Moreകളമശേരിയിൽ ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം; 27 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടത് കോട്ടയത്തേക്ക് വരുകയായിരുന്ന ബസ്
കളമശേരി: കളമശേരി കുസാറ്റ് സിഗ്നലിനു സമീപം ദേശീയപാതയിൽ ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു 27 പേർക്ക് പരിക്ക്. ഇന്ന് വെളുപ്പിന് അഞ്ചോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 10 പേരെ കളമശേരി മെഡിക്കൽ കോളജിലും 17 പേരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുള്ളത്. വാഹനത്തിൽ 37 പേർ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ആറു പുരുഷന്മാരും എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണുള്ളത്. അപകടത്തിൽ ആരുടേയും നില ഗുരുതരമല്ല. കാസർഗോഡുനിന്നു കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreമയക്കാൻ കഞ്ചാവ് മിഠായിയും; കൊച്ചിയിൽ മിഠായിയുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായ കേസിൽ പുറത്ത് വരുന്ന വിവരം ഇങ്ങനെ…
കൊച്ചി: കഞ്ചാവ് അടങ്ങിയ മിഠായിയുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായ കേസില്‍ പ്രതി കഞ്ചാവ് മിഠായി എത്തിച്ചിരുന്നത് പശ്ചിമ ബംഗാളില്‍ നിന്ന്. കേസുമായി ബന്ധപ്പെട്ട് വസ്റ്റ് ബംഗാള്‍ സ്വദേശിയായ അര്‍ഷാദ് ആലത്തെ (18)ആണ് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡും ചേരാനല്ലൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങളും ഇയാളുടെ കൈയില്‍നിന്ന് കണ്ടെത്തി. ഇയാളുടെ പക്കല്‍ നിന്നും 40 കഞ്ചാവ് മിഠായികളും 40 പായ്ക്കറ്റ് ഹാന്‍സുമാണ് പിടിച്ചെടുത്തത്. ചേരാനല്ലൂര്‍ ഫെറി റോഡ് ഭാഗത്ത് മയക്കുമരുന്നുകള്‍ വില്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്പന നടത്തുന്നതിനായിട്ടാണ് വെസ്റ്റ് ബംഗാളില്‍ നിന്നു കഞ്ചാവ് മിഠായികള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.
Read Moreഭാര്യയെയും മക്കളെയും മര്‍ദിച്ച സംഭവം; പ്രതിയായ കരിവെള്ളൂർ സ്വദേശി ജീവനൊടുക്കിയനിലയില്‍
പയ്യന്നൂര്‍: അമ്മയെ മര്‍ദിക്കുകയും മർദനം തടയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറായ പിതാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. കാസറഗോഡ് കുഡ്ലു സ്വദേശിയും കരിവെള്ളൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറുമായ കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട് താമസിക്കുന്ന പി.കെ. രാജേഷിനെ (46)യാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ തന്നെ മര്‍ദിക്കുകയും ഇതുകണ്ട് തടയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെയും മര്‍ദിച്ചതായി ചൂണ്ടിക്കാട്ടി ഭാര്യ നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പരാതി നല്‍കിയശേഷം കുട്ടികളെയും കൂട്ടി യുവതി ബന്ധുവീട്ടിലേക്ക് പോയിരുന്നു.തുടര്‍ നടപടിയുടെ ഭാഗമായി പോലീസ് ഇയാളെ അന്വേഷിച്ചു വരുന്നതിനിടെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഭാര്യ: കെ.വി.സീന(കരിവെള്ളൂര്‍ തെരു). മക്കള്‍:…
Read Moreമൂക്കൻപെട്ടിയിലും പുലിഭീതി; ആടിനെ കൊന്ന പുലി പരിസരത്തെ പറമ്പിലോ വനത്തിലോ ഉണ്ടാകാമെന്ന് നാട്ടുകാർ
കണമല: എയ്ഞ്ചൽവാലിയിൽ വീടിനടുത്ത് പറമ്പിൽ രണ്ടു പുലികളെ കണ്ടെന്ന് വീട്ടുടമയും അയൽവാസികളും വനംവകുപ്പിൽ അറിയിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കകം എട്ട് കിലോമീറ്റർ അകലെ മൂക്കൻപെട്ടിയിലും പുലിയെ കണ്ടതായി നാട്ടുകാർ . മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്ത് ഈറയ്ക്കൽ ജ്ഞാനകുമാറിന്റെ വീടിനോടുള്ള ചേർന്നുള്ള ആട്ടിൻകൂട്ടിൽനിന്നും ഒരു ആടിനെ കൊന്നിട്ട നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി. ആടിനെ കൊന്നത് പുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പും സർക്കാർ വെറ്ററിനറി സർജനും. സംഭവത്തിൽ ഭീതി അകറ്റാനും സുരക്ഷ ഉറപ്പാക്കാനുമായി അടിയന്തര പരിഹാര നടപടികൾ വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കണ്ടതു രണ്ടു പേർകഴിഞ്ഞ ദിവസം ബുധനാഴ്ച രാത്രി 7.30 ഓടെയാണ് മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്ത് റോഡിൽ പുലിയെ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. മൂക്കൻപെട്ടി സ്വദേശികളായ ചൈതന്യ സ്വാശ്രയ സംഘം പ്രസിഡന്റ് ജോയി, സെക്രട്ടറി ദേവരാജൻ എന്നിവരാണ് പുലിയെ കണ്ടെന്ന് അറിയിച്ചത്. ഇരുവരും കാറിൽ വരുമ്പോൾ വാഹനത്തിന്റെ വെളിച്ചത്തിലാണ്…
Read Moreകേരള സർവകലാശാല യുവജനോത്സവം സിപിഎം മേളയായി മാറുന്നുവെന്ന് കെഎസ്യു
അമ്പലപ്പുഴ: ഏകത്വ എന്ന പേരിൽ അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവം സിപിഎം മേളയായി മാറുന്നു. കെഎസ്.യു പ്രവർത്തകരെ കലോത്സവത്തിൽ പങ്കെടുപ്പിക്കില്ലെന്ന് എസ്എഫ്ഐ. നാളെ മുതൽ 9 വരെ അമ്പലപ്പുഴ ഗവ.കോളേജ് പ്രധാന വേദിയായ കലോത്സവത്തിന്റെ നടത്തിപ്പ് മുഴുവനും സിപിഎം നിയന്ത്രണത്തിലാണ്. എച്ച്.സലാം എംഎൽഎ ചെയർമാനായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് 5 ദിവസങ്ങളിലായി കലോത്സവം നടക്കുന്നത്. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം നോക്കുകുത്തികളാണ്. ആതിഥേയത്വം വഹിക്കുന്ന ഗവ: കോളേജിലെ കെഎസ്.യുവിന്റെ യൂണിയൻ ചെയർമാനെപ്പോലും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.കോളേജിനു മുന്നിൽ കെഎസ്യു പ്രവർത്തകർ നേരത്തെ കെട്ടിയിരുന്ന കൊടി തോരണങ്ങൾ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു. സിപിഎമ്മിന് ലക്ഷങ്ങൾ അഴിമതി കാണിക്കാനുള്ള വേദിയാക്കി കലോത്സവത്തെ മാറ്റിയിരിക്കുകയാണെന്നാണ് കെഎസ് യുവിന്റെ ആരോപണം.
Read Moreഎലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; എന്‍ഐഎയുടെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഷാറൂഖ്
കൊച്ചി: എന്‍ഐഎ കസ്റ്റഡിയില്‍ ലഭിച്ച എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് വിവരം. രണ്ടു ദിവസമായി എന്‍ഐഎ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. എന്‍ഐഎയുടെ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ കേരള പോലീസിനു നല്കിയ മൊഴികള്‍ ഷാറൂഖ് ആവര്‍ത്തിക്കുകയാണെന്നാണ് വിവരം. ഇയാളുടെ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് എന്‍ഐഎയുടെ ശ്രമം. തീ വയ്പ്പിനുശേഷം കണ്ണൂരില്‍ നിന്ന് കടന്നു കളഞ്ഞതുമുതല്‍ അറസ്റ്റിലാകുന്നതുവരെയുള്ള വിവരങ്ങളാണ് എന്‍ഐഎ ഇയാളില്‍ നിന്ന് തേടുന്നത്. ഡല്‍ഹി ജാമിയാനഗര് ഷഹീന്‍ബാഗില്‍ നിന്നു പുറപ്പെട്ട പ്രതി കേരളത്തില്‍ എത്തിയതുവരെയുള്ള മുഴുവന്‍ വിവരങ്ങളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. കേസില്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന തെളിവുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ അത്തരത്തിലുള്ള വിവര ശേഖരണവും ഷാറൂഖ് സെയ്ഫിയില്നിന്ന് നടത്തുന്നുണ്ട്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും ചോദ്യം ചെയ്യല്‍ പരിധിയില്‍…
Read Moreഓടാതെ കിടക്കുന്ന 1300 ബസുകൾ നിരത്തിലിറക്കും ; സിംഗിൾ ഡ്യൂട്ടി എല്ലാ ഡിപ്പോകളിലേക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസിയുടെ ഓടാതെ കിടക്കുന്ന 1300 ബസുകൾ നിരത്തിലിറക്കാൻ തീരുമാനം. ഇതിന് വേണ്ടി എല്ലാ യൂണിറ്റുകളിലും അധിക സമയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. കോവിഡ് കാലത്തിന് ശേഷം 3400 ബസുകൾവരെ മാത്രമേ പ്രതിദിന സർവീസിന് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. 6300 ഓളം ബസുകൾ ഉണ്ടായിരുന്നതിൽ 1000ൽ അധികം പൊളിച്ചു വില്‍ക്കുകയും ചെയ്തു. ഇപ്പോൾ വിവിധ ജില്ലാ വർക്ക് ഷോപ്പുകളിലുള്ള 1300 ബസുകൾ കൂടി നിരത്തിലിറക്കാനാണ് നീക്കം. നിലവിലുള്ള സർവീസുകൾ അതേ പോലെ നിലനിർത്തി കൊണ്ട് ഓടാതെ കിടക്കുന്ന ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. പരമാവധി കൂടുതൽ ബസുകൾ ഓടിക്കും. പ്രതിദിനം 30 ശതമാനം കിലോമീറ്ററുകൾ അധികമായി സർവീസ് നടത്തുകയും പ്രതിദിനവരുമാനം നിലവിലുള്ളതിന്റെ 35 ശതമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. രാവിലെ 7 മുതൽ 11 വരെയും ഉച്ച കഴിഞ്ഞ് 3 മുതൽ 7 വരെയുമുള്ള പീക്ക്സമയങ്ങളിൽ പരമാവധി…
Read More