തിരുവനന്തപുരം: സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണ് താനൂരിലെ ബോട്ടപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ടൂറിസം വകുപ്പിനും മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും കെ.സുധാകരൻ ആരോപിച്ചു. യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിൽ അല്ല താനൂർ സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസികമായ ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നത്. അത്തരത്തിൽ അനധികൃതമായി നടത്തിയ ഒരു ബോട്ട് സർവീസ് ആണ് ഇന്നലെ ദുരന്തത്തിൽ കലാശിച്ചത്. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Read MoreCategory: Edition News
ഹൈക്കോടതി ജഡ്ജിക്കെതിരേ ഗുരുതര ആരോപണം; വി എസ് അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരേ ബാര്‍ കൗണ്‍സില്‍
കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരേ ബാര്‍ കൗണ്‍സില്‍ നടപടിക്കൊരുങ്ങുന്നു. ബാര്‍ കൗണ്‍സില്‍ സ്വമേധയാ എടുത്ത പരാതി പരിശോധിക്കാന്‍ അച്ചടക്ക സമിതിക്ക് നിര്‍ദേശം നല്കി. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍നിന്ന് വന്‍തുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാന് യുട്യൂബ് ചാനലിലൂടെയാണ് പരാമര്‍ശം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. സൈബിക്കെതിരായ പരാതി തള്ളിഅതേസമയം, അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരായ ഒരു പരാതി കേരളാ ബാര്‍ കൗണ്‍സില്‍ തളളി. ചേരാനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടുളള ആരോപണത്തിലാണ് സൈബിയ്ക്കെതിരെ നടപടി വേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്. 2013ല്‍ നടന്നതായി പറയുന്ന കേസില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്…
Read Moreപരിചയക്കാരനെ സ്നേഹത്തോടെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം; പണം തട്ടിച്ചകേസിൽ ഒളിവില്‍ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടുപേരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. എബനേസര്‍, ശ്രീരാജ് എന്നിവരെ കണ്ടെത്തുന്നതിനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. എബനേസര്‍ പോക്സോ, മോഷണക്കേസുകളിലും ശ്രീരാജ് മോഷണക്കേസുകളിലും പ്രതിയാണ്. മുളവുകാട് പള്ളത്തില്‍ പൊന്നാരിമംഗലം സ്വദേശികളായ പള്ളത്തില്‍ വീട്ടില്‍ അക്ഷയ് (19), ചുള്ളിക്കല്‍ വീട്ടില്‍ കെ.എ. സാജു (27), വേവുകാട് വീട്ടില്‍ ഫ്രാന്‍സിസ് ജോസഫ് (37), കുറ്റിക്കപ്പറമ്പില്‍ ആന്റണി ലൂയിസ് കൊറായ (49) എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി മുന്‍ പരിചയമുള്ള പാലക്കാട് സ്വദേശിയെ ഒന്നാംപ്രതി പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് അവശനാക്കി പണം കവര്‍ന്നതാണ് കേസ്. പ്രതികളില്‍ നിന്നും രക്ഷപെട്ട് തൊട്ടടുത്തുള്ള വീട്ടിലെത്തിയ യുവാവ് പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുളവുകാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍…
Read Moreഎൻഐഎ എല്ലാം ചോദിച്ചറിഞ്ഞോ? എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്നു തീരും. ഇന്നു വൈകിട്ടോടെ ഇയാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ടിനായിരുന്നു ഏഴു ദിവസത്തേക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ഷാരൂഖ് സെയ്ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഷാരൂഖ് സെയ്ഫിയെ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പെട്രോള്‍ പമ്പിലും റെയില്‍വെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. എന്‍ഐഎ ഇന്‍സ്പെക്ടര്‍ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷാരൂഖിനെ ചോദ്യം ചെയ്യുന്നത്. ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കാനുള്ള കാരണം, മറ്റു ഗൂഡാലോചനകള്‍, ഭീകരപ്രവര്‍ത്തനം, ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണം സംഘം ഇയാളില്‍നിന്ന് ശേഖരിച്ചതായാണ് വിവരം. കഴിഞ്ഞ…
Read More11 പേരുടെയും അന്ത്യയാത്രയും ഒന്നിച്ച്… ഭാര്യയും മക്കളും തനിച്ചാക്കി പോയി; കുന്നമ്മ വീട്ടിൽ ഇനി സഹോദരങ്ങളും മാതാവും മാത്രമെന്ന് സൈതലവി
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ച ഒരുകുടുംബത്തിലെ 11പേര്‍ക്കും ഒന്നിച്ച് അന്ത്യയാത്ര. താനൂര്‍ ജുമാമസ്ജിദിലെ ഖബറിസ്ഥാനില്‍ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചാണ് ഖബര്‍ ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു കുന്നുമ്മലിലെ ആ കുഞ്ഞു വീട്ടിൽ. കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. നാടിന്റെ ഹൃദയം പിളര്‍ത്തിയ അപകടത്തില്‍ ആകുടുംബത്തിന് നഷ്ടമായത് കുഞ്ഞുങ്ങളടക്കം 11 ജീവന്. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല. ബോട്ട് അപകടത്തില്‍ അപകടത്തിൽ കുന്നുമ്മൽ ജാബിറിന്റെ ഭാര്യയും (ജൽസിയ) മകനും (ജരീർ), കുന്നുമ്മൽ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈതലവിയുടെ ഭാര്യ സീനത്തും മക്കളും (ഷംന, ഹസ്ന, സഫ്ന) എന്നിവരാണ് മരിച്ചത്.പത്ത് മാസം മാത്രം പ്രായമുള്ള…
Read Moreഏരിയാ സെക്രട്ടറി പാര്‍ട്ടി ഓഫീസില്‍ മരിച്ചനിലയിൽ; കാരണം വ്യക്തമാകാതെ സിപിഎം കേന്ദ്രങ്ങളും
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആര്. പ്രദീപിന്റെ അപ്രതീക്ഷിത വിടവാങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവും ഇലന്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പുളിച്ചാനയില് പി.ആര്. പ്രദീപ് (46) നെ ഇന്നലെ ഉച്ചകഴിഞ്ഞ് ഇലന്തൂര്‍ വലിയവട്ടത്തെ സിപിഎം ബ്രാഞ്ച് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചുറുചുറുക്കോടെ സംഘടനാരംഗത്തു നിലനിന്നിരുന്ന പ്രദീപ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പറയുന്നു. തനിക്ക് സാമ്പത്തിക പ്രതിസന്ധിയുള്ള വിവരം അദ്ദേഹം മുതിര്‍ന്ന നേതാക്കളോടടക്കം അദ്ദേഹം പറഞ്ഞിരുന്നു. മികച്ച ഒരു കര്ഷകന് കൂടിയായിരുന്ന പ്രദീപിന് ആ മേഖലയിലും നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ മരണത്തിലേക്കു നയിച്ച കാരണമെന്തെന്നു നേതാക്കള്‍ക്കും വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ പരിഹരിക്കാനാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ അടക്കം നേരത്തെ പ്രദീപിനെ ഉപദേശിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ രണ്ടിന് ഓമല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റ് ദിവസം കാവിക്കൊടിയെ പ്രതിരോധിക്കാന്‍…
Read Moreകാമറ വിവാദം: ചെറിയ ഓർമ്മ വന്നെന്നു തോന്നുന്നു; കെൽട്രോണിനെ പഴിചാരി മന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: റോഡിലെ കാമറ വിവാദത്തിൽ കെൽട്രോണിനെ പഴിചാരി മുൻ ഗതാഗതമന്ത്രിയും ഇപ്പോഴത്തെ വനംവകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ. ഗതാഗതവകുപ്പിൽ ക്രമക്കേട് നടന്നെന്ന് പരാതികളൊന്നുമില്ല. കെൽട്രോണിന്റെ നടപടിയിൽ മാത്രമാണ് പരാതിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിർവഹണചുമതല ഏൽപ്പിച്ചത് കെൽട്രോണിനെയാണ്. സ്വകാര്യകന്പനികൾക്ക് പ്രവൃത്തി കൈമാറിയത് കെൽട്രോണാണ്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.കെ. ശശീന്ദ്രൻ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെയാണ് റോഡിൽ കാമറ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. ഇപ്പോൾ പദ്ധതിയെക്കുറിച്ച് അഴിമതിയാരോപണം ഉയർന്നപ്പോൾ കഴിഞ്ഞയാഴ്ച അദ്ദേഹം പ്രതികരിച്ചത് തനിക്കൊന്നും ഓർമയില്ലെന്നായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreയാത്രക്കാരെ വച്ചുള്ള പരീക്ഷണം; കെഎസ്ആർടി സി യുടെ 15 വർഷം കാലാവധി കഴിഞ്ഞ ബസുകളും നിരത്തിലേക്ക്…
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടി സി യുടെ 15 വർഷം കാലാവധി കഴിഞ്ഞ ബസുകളും സർവീസ് നടത്താൻ ഗതാഗത വകുപ്പിന്റെ അനുമതി. കേന്ദ്ര സർക്കാരിന്റെ വിലക്ക് മറികടന്നാണ് കാലാവധി കഴിഞ്ഞ ബസുകളുടെ രജിസ്ട്രേഷൻ നീട്ടി നല്‍കിയത്. അതിനാൽ രജിസ്ട്രേഷൻ നീട്ടി നല്‍കിയത് പരിവാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതിനാൽ ഈ ബസുകളുടെ വിവരങ്ങൾ സൂക്ഷിക്കാൻ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ കഴിയില്ല. 15 വർഷം കാലാവധി കഴിഞ്ഞ 240 ഓളം വാഹനങ്ങൾക്കാണ് രജിസ്ട്രേഷൻ കാലാവധി 2024 സെപ്റ്റംബർ 30 വരെ നീട്ടി കൊടുത്തുകൊണ്ട് ഗതാഗത കമ്മീഷണർ എസ്. ശ്രീജിത് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. സർവീസ് നടത്താൻ കഴിയുന്ന 150 ഓളം ബസുകൾക്ക് പുറമേ കെഎസ് ആർ ടി സി യുടെ വർക്ക് ഷോപ്പ് വാനുകൾ, ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നജീപ്പുകൾ, എട്ട് ടാങ്കറുകൾ, ഡബിൾ ഡക്കർ എന്നിവയ്ക്കും ഈ…
Read Moreന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; മഴ വീണ്ടും ശക്തിപ്പെടും; 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെടും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറി തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിപ്പ് നല്കി. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് സൂചന. ഇത് പ്രകാരം വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് അടക്കമുള്ള ജാഗ്രത നിര്‍ദ്ദേശം കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഞായറാഴ്ച വയനാട് ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
Read Moreവന്ദേ ഭാരത്: ആറ് ദിവസം 2.7 കോടി രൂപ വരുമാനം; ശരാശരി കളക്ഷൻ 18 ലക്ഷം രൂപ
തിരുവനന്തപുരം: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് ആദ്യത്തെ 6 ദിവസം കൊണ്ട് ടിക്കറ്റ് ഇനത്തില്‍ മാത്രം നേടിയത് 2.7 കോടിരൂപ. ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. മികച്ച പ്രതികരണം ലഭിച്ചത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിന്. ഈ ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17 കോടി രൂപയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രതിദിന ശരാശരി കളക്ഷൻ 18 ലക്ഷം രൂപയാണ്. തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടിലെ ടിക്കറ്റ് വരുമാനം-ഏപ്രിൽ 28ന് 19.5 ലക്ഷം രൂപ, ഏപ്രിൽ 29ന് 20.30 ലക്ഷം, ഏപ്രിൽ 30ന് 20.50 ലക്ഷം, മേയ് 1ന് 20.1 ലക്ഷം രൂപ, മേയ് 2ന് 18.2 ലക്ഷം രൂപ, മേയ് 3ന് 18 ലക്ഷം രൂപ എന്നിങ്ങനെയാണ്. അതേസമയം വന്ദേ ഭാരത് കാരണം മറ്റ് ട്രെയിനുകൾ വൈകുന്നില്ലെന്ന് ദക്ഷിണ…
Read More