ഉപ്പുതറ: കൊച്ചുമകൻ മുങ്ങി മരിച്ചതിനു പിന്നാലെ മുത്തച്ഛനും മരിച്ചു. പുല്ലുമേട് ശങ്കരഗിരി കപ്പലുമാക്കൽ കെ.കെ . ജോസ് (66) ആണ് കൊച്ചുമകൻ നിഖിൽ മരിച്ചതിനു പിന്നാലെ മരിച്ചത്. മൂത്ത മകൻ സുനിലിന്റെ മകൻ നിഖിൽ (17) ശനിയാഴ്ച ഉച്ചയോടെ പെരിയാറ്റിൽ കുളിക്കുന്നതിനിടെയാണ് തോണിത്തടിക്കു സമീപം ആശാൻ കയത്തിൽ മുങ്ങിമരിച്ചത്. ഉപ്പുതറ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂട്ടുകാരന്റെ അച്ഛന് ഉച്ചഭക്ഷണം നൽകി മടങ്ങുന്നതിനിടയിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. നിഖിലിനൊപ്പം കൂട്ടുകാരൻ ബിബിനും കയത്തിൽ മുങ്ങിമരിച്ചിരുന്നു. ചെറുപ്പം മുതൽ നിഖിൽ വളർന്നതും പഠിച്ചതും ജോസിനോടൊപ്പം കുടുംബ വീട്ടിലായിരുന്നു. രോഗിയായിരുന്നെങ്കിലും അവശനായിരുന്നില്ല. കൊച്ചു മകന്റെ വിയോഗ വാർത്ത അറിഞ്ഞതു മുതൽ ജോസ് അസ്വസ്ഥനായിരുന്നു. രാത്രി 9.30 ഓടെയാണ് മരിച്ചത്. ജോസിന്റെ സംസ്്കാരം നടത്തി. ഇതിനുശേഷം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നിഖിലിന്റെ മൃതദേഹം ഞായറാഴ്ച മൂന്നോടെ കുടംബവീട്ടിൽ എത്തിച്ചതിനുശേഷം റാന്നിയിലേക്ക്…
Read MoreCategory: Edition News
യുവാവിനെ ആക്രമിച്ച് മുങ്ങിയ കുപ്രസിദ്ധ ഗുണ്ട ശങ്കർ അറസ്റ്റിൽ’; പല്ലൻ വിഷ്ണുവിനെയും അമ്പാടിയേയും നേരത്തെ അകത്താക്കി പോലീസ്
കായംകുളം: കൃഷ്ണപുരത്ത് യുവാവിനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ മുറിയിൽ അനൂപ് ഭവനത്തിൽ ശങ്കർ എന്ന് വിളിക്കുന്ന അനൂപിനെ (24) യാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 19 ന് രാത്രി കൃഷ്ണപുരം ശീലാന്തറ കിഴക്കതിൽ അഖിൽ രാജിനെ സംഘം ചേർന്ന് ആക്രമിക്കുകയും മൂക്കിന് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. ഇയാൾ കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും പന്ത്രണ്ടോളം കേസുകളിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളായ അമ്പാടി, പല്ലൻ വിഷ്ണു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സംഭവത്തിന് ശേഷം ബംഗളൂരൂവിലും മറ്റും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയിൽനിന്നും നാടുകടത്തിയിരുന്നു. കൂടാതെ കാപ്പാ ഉത്തരവ് ലംഘിച്ച് കായംകുളം പോലീസ്…
Read Moreവേനൽമഴ ശക്തമാകുന്നു; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തിലുള്ള ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്തേക്കും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
Read Moreകേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചില്ല; മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം മാറ്റിവച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം മാറ്റിവെച്ചു. മേയ് ഏഴ് മുതൽ 11 വരെയാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. മേയ് 10ന് ദുബായിൽ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവെച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് സന്ദർശനം മാറ്റിയതെന്നാണ് സൂചന. ദുബൈയിലെ പൗര സ്വീകരണം മറ്റൊരു തീയതിയിലേക്ക് മാറ്റിഎന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.മേയ് 10ന് ബുധനാഴ്ച്ച അൽ നാസർ ലെഷർലാന്റിൽ വൻ പൗര സ്വീകരണം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. പുതുക്കിയ തീയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും. യുഎഇ സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. സംഗമത്തിൽ പങ്കെടുക്കാനും മുഖ്യമന്ത്രി എത്തില്ല.
Read Moreവ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം; പി.ടി.ഉഷയുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി.ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രം. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോള്‍ ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്. അങ്ങനെയാണ് നാം രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും കായിക മേഖലയ്ക്ക് അതു ഗുണകരമല്ലെന്നുമുള്ള പി.ടി. ഉഷയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്നത്.
Read Moreബംഗളൂരുവിൽനിന്നു സ്ത്രീകളെ എത്തിച്ച് വാണിഭം: ഇരകളായി എത്ര പേർ ഇവരുടെ വലയിൽ കുടുങ്ങി; പ്രതികളുടെ ഫോൺരേഖ പരിശോധിച്ച് പോലീസ്
കോഴിക്കോട്: ബംഗളൂരുവിൽനിന്നു സ്ത്രീകളെ കോഴിക്കോട് നഗരത്തിൽ എത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ പ്രതികളുടെ ഫോൺ പരിശോധിക്കാനൊരുങ്ങി പോലീസ്. കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളുടെയും ഫോൺ പരിശോധിച്ച് ഇടപാടുകാരെയും ഇരകളെയും കണ്ടെത്താനാണ് പോലീസ് തീരുമാനം. ഇതിനായി പ്രതികളുടെ കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. തുടർന്ന് ഇവരെ ചോദ്യം ചെയ്യുന്നതോടൊപ്പം തന്നെ ഇരുവരുടെയും ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിക്കും.പ്രതികൾ ഫോണിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇടപാടുകാർ ബന്ധപ്പെടേണ്ട നന്പർ വെബ്സൈറ്റിൽ നൽകി വാട്സാപ് മുഖേന സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചു നൽകിയാണ് പ്രതികൾ നഗരത്തിൽ ഇടപാടുകൾ നടത്തിയിരുന്നതെന്ന് കസബ സിഐ അറിയിച്ചു. ബംഗളൂരുവിൽനിന്ന് 10 സ്ത്രീകളെ നഗരത്തിൽ എത്തിച്ച് വിവിധ ഹോട്ടലുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ സംഘത്തിനെ കഴിഞ്ഞ ദിവസമാണ് കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വെബ്സൈറ്റിൽ നന്പർ നൽകിയ സംഘം ഇടപാടുകാർക്ക് വാട്സ്ആപ്പ് വഴി…
Read Moreപ്ലസ് വണ്‍ വിദ്യാര്ഥിക്കേറ്റത് ക്രൂരമര്‍ദനം; രക്തം തുടച്ചു നീക്കുന്ന ദൃശ്യം പുറത്ത്; സുഹൃത്താണോ സുഹൃത്തിന്റെ പിതാവോ മർദിച്ചതെന്ന് ഓർക്കാനാവാതെ യുവാവ്
പയ്യന്നൂര്‍: പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റയാളുടെ സുഹൃത്തായ കൗമാരക്കാരനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 27ന് രാത്രി പത്തേമുക്കാലോടെയാണ് കാറമേല്‍ റേഷന്‍ ഷോപ്പിന് സമീപത്ത് കേസിനാസ്പദമായ സംഭവം നടന്നത്. റേഷന്‍ഷോപ്പിന് സമീപത്തെ സുലൈമാന്‍- ഫൗസിയ ദമ്പതികളുടെ മകനും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ബൈത്തൂല്‍ ഹൗസില്‍ ബിലാലിനാണ്(16)ക്രൂരമായി മർദനമേറ്റതിനെ തുടര്‍ന്ന് അത്യാസന്നനിലയില്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സ്കൂട്ടറില്‍നിന്ന് വീണതാണെന്നും സ്കൂട്ടര്‍ മതിലിലിടിച്ചതാണെന്നുമാണ് ആദ്യം വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, ഇയാളെ ക്രൂരമായി മര്‍ദിച്ചതിന്റെ തെളിവുകളാണ് ശരീരമാസകലം ഉണ്ടായിരുന്നത്. പിറ്റേദിവസം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍നിന്നും തളംകെട്ടിക്കിടക്കുന്ന രക്തം തുടച്ചു നീക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സംഭവത്തിന് പിന്നില്‍ ക്രൂരമായ മര്‍ദനമായിരുന്നുവെന്ന് ബോധ്യമായത്. ഇക്കാര്യം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. നാലുലക്ഷത്തിലേറെ രൂപ ചെലവുവന്ന ചികിത്സയിലൂടെയാണ് ഇയാളുടെ…
Read Moreനമുക്ക് പാർക്കാൻ ടെറസിലും വളരും..! ജോസ് കുര്യന്റെ ടെറസിലെ പന്തലിൽ മനംനിറയ്ക്കും മുന്തിരിക്കുലകൾ
ഏറ്റുമാനൂർ: വീടിന്റെ ടെറസിൽ പന്തലിൽ പടർത്തിയ മുന്തിരിവള്ളികളിൽ നിറയെ മുന്തിരിക്കുലകൾ. മനസു കുളിർപ്പിക്കുന്ന കാഴ്ച ഏറ്റുമാനൂർ പട്ടിത്താനത്താണ്. രത്നഗിരി പള്ളിക്കു സമീപം കലവറക്കാലായിൽ ജോസ് കുര്യന്റെ വീടിന്റെ ടെറസിലാണ് മുന്തിരിപ്പന്തൽ.ആറു വർഷം മുമ്പ് ഏറ്റുമാനൂർ ഉത്സവപ്പറമ്പിൽനിന്ന് ജോസ് കൗതുകത്തിന് വാങ്ങിയ മുന്തിരിത്തൈയാണ് ഇപ്പോൾ പടർന്നുപന്തലിച്ചിരിക്കുന്നത്. ആദ്യം വീട്ടുമുറ്റത്ത് പന്തൽ കെട്ടിയാണ് മുന്തിരി വളർത്തിയത്. പിന്നീട് മുന്തിരിവള്ളികൾ ടെറസോളം വളർത്തി പന്തൽ ടെറസിലാക്കി. ഇപ്പോൾ പന്തൽ നിറയെ മുന്തിരിക്കുലകൾ. വളർന്നു പടർന്ന മുന്തിരിപ്പന്തലും മുന്തിരിക്കുലകളും നൽകുന്ന ആനന്ദമാണ് പ്രധാനമെന്ന് ജോസ് കുര്യൻ. വിഷമയമില്ലാത്ത മുന്തിരി ലഭിക്കുന്നത് ഇരട്ടി മധുരവുമായി.
Read Moreനവവധുവിന്റെ മരണത്തില്‍ ദുരൂഹതയെന്നു മാതാപിതാക്കള്‍; ഭര്‍ത്താവിന്റെ പശ്ചാത്തലം അന്വേഷിച്ച് പോലീസ്
കൊച്ചി: നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചേരാനല്ലൂര്‍ മാട്ടുമ്മല്‍ ഒഴുകുത്തുപറമ്പ് സാബു-സുഗന്ധി ദമ്പതികളുടെ ഏക മകള്‍ അനഘ ലക്ഷ്മിയെ (23) യാണ് കഴിഞ്ഞ 24ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അനഘയുടെ മാതാപിതാക്കള്‍ ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കലൂര്‍ തറേപ്പറമ്പില്‍ രാകേഷുമായി (അപ്പു-24) നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു അനഘ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം മകളെ ഭീഷണിപ്പെടുത്തി രാകേഷ് ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കും കൂട്ടിയിരുന്നതായും പരാതിയിലുണ്ട്. ഇതിന്റെ വിവരങ്ങള്‍ മകള്‍ വാട്സാപ്പ് വഴി മാതാപിതാക്കള്‍ അയച്ചു നല്‍യിരുന്നു. മരണം നടന്നതിന്റെ തലേന്ന് രാകേഷ് വീട്ടില്‍ എത്തിയില്ലെന്നു കാണിച്ച് അനഘ മാതാപിതാക്കള്‍ക്ക് ഫോണില്‍ മെസേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെ 7.49ന് ജനറല്‍…
Read Moreതൊടുപുഴയില്‍നിന്നു കാണാതായ പെണ്‍കുട്ടി കോല്‍ക്കത്തയില്‍; പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കോൽക്കത്ത സ്വദേശി അറസ്റ്റിൽ
തൊടുപുഴ: വെങ്ങല്ലൂരില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളി കടത്തിക്കൊണ്ടു പോയ പതിനഞ്ചുകാരിയെ കോൽക്കത്തയില്‍ കണ്ടെത്തി. തൊടുപുഴ എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോല്ക്കൊത്തയ്ക്കടുത്ത് ദോയല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കോൽക്കത്ത സ്വദേശി സുഹൈല്‍ ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 23നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തുനിന്ന് ഇതര സംസ്ഥാന തൊഴിലാളിയെയും കാണാതായതായി വിവരം ലഭിച്ചത്. പെണ്‍കുട്ടിയെ കോല്‍ക്കൊത്ത ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പ്രതിയെയും പെണ്‍കുട്ടിയെയും പോലീസ് സംഘം ഇന്നു തൊടുപുഴ സ്റ്റേഷനിലെത്തിച്ചു. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കോടതിയില്‍ ഹാജരാക്കും. ഗ്രേഡ് എസ്ഐ പി.കെ.സലിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയാനന്ദ് സോമന്, സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് ബാബു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ നീതു കൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read More