കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി ഇന്നു മുതല്‍ എന്‍ഐഎ കസ്റ്റഡിയില്‍. എട്ടുവരെയാണ് ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എന്‍ഐഎ ഇന്‍സ്പെക്ടര്‍ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷാരൂഖിനെ ചോദ്യം ചെയ്യും. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎയുടെ നീക്കം. ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കാനുള്ള കാരണം, മറ്റു ഗൂഡാലോചനകള്‍, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കും. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്. എന്‍ഐഎ കൊച്ചി യൂണിറ്റ് കഴിഞ്ഞ 18 നാണ് അന്വേഷണം ഏറ്റെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 16-ാം വകുപ്പും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ട്രെയിന്‍ അട്ടിമറിയും കൂട്ടക്കൊലപാതകവുമെന്നാണ് പോലീസിന്റെ ആരോപണം. കഴിഞ്ഞ രണ്ടിന് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ രാത്രി ഒമ്പതരയോടെ ഡി വണ്‍…
Read MoreCategory: Edition News
കടലിൽനിന്ന് കായലിലേക്ക് വിരുന്നു വന്ന ചാളക്കൂട്ടങ്ങൾ; വൈപ്പിൻ ജങ്കാർജെട്ടിയിലെ ചാളക്കൂട്ടങ്ങളെ വാരിയെടുത്ത് നാട്ടുകാർ
വൈപ്പിൻ: നിനച്ചിരിക്കാതെ കടലിൽനിന്ന് കായലിലേക്ക് വിരുന്നു വന്ന ചാളക്കൂട്ടങ്ങൾ ഫോർട്ടുവൈപ്പിൻ, ഫോർട്ടുകൊച്ചി ജെട്ടികളിൽ ചാകരയുടെ പ്രതീതിയുണർത്തി. കൊച്ചി അഴിയിലൂടെ കായലിനു മേലെ മഴ പെയ്യും പോലെ കിഴക്കോട്ട് പെയ്ത് നീങ്ങിയ ചാളക്കൂട്ടങ്ങൾ രണ്ടായി പിരിഞ്ഞ് ഫോർട്ടുകൊച്ചി ജങ്കാർ ജെട്ടി ഭാഗത്തേക്കും, വൈപ്പിൻ ജങ്കാർജെട്ടി ഭാഗത്തേക്കും തിരിയുകയായിരുന്നു. കരയിലേക്ക് അടിഞ്ഞെത്തിയതോടെ നാട്ടുകാർക്കും, അതുവഴി വന്ന യാത്രക്കാർക്കും അത്ഭുതമായി. കരയിലേക്ക് ചാടി വീഴുന്ന ചാളകൾ ആളുകൾ കൂട്ടത്തോടെ പെറുക്കാൻ തുടങ്ങിയതോടെ ബഹളമയമായി. ഈ സമയത്തുതന്നെ നേരെ പടിഞ്ഞാറ് കടൽ തീരത്തും ചാളകൂട്ടം ഇരച്ചു കയറി. അഴിമുഖത്തെ ചീനവലക്കാർക്കും ചാളക്കോള് കിട്ടി. വാരിയെടുത്തവർക്ക് 500 മുതൽ 2000 രൂപയ്ക്ക് വരെ ചാള ലഭിച്ചു. യാത്രക്കാർ പലരും ചാള കിറ്റുകളിലാക്കി വീടുകളിലേക്കും കൊണ്ടുപോയി.
Read Moreഓടിക്കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല, കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് തുടങ്ങാനുള്ള നടപടികളായി കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് ആരംഭിക്കുന്നു. ഇതിനുള്ള നടപടികൾ യൂണിറ്റ് തലത്തിൽ ഒരുക്കുവാൻ കമേഴ്സ്യൽ വിഭാഗം ജനറൽ മാനേജർ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്കി. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് ആരംഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കെഎസ്ആർടിസി കൊറിയർ സർവീസ് നടത്തിയിരുന്നു. അധികവരുമാനം നേടുന്നതിന് പകരം അത് നഷ്ടത്തിൽ കലാശിക്കുകയും സ്വാഭാവിക അന്ത്യം സംഭവിക്കുകയുമായിരുന്നു.കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസിനായി എല്ലാ യൂണിറ്റുകളിലും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഫ്രണ്ട് ഓഫീസായി സജ്ജീകരിക്കാനാണ് നിർദ്ദേശം. കൊറിയറുകളും പാഴ്സലുകളും സുരക്ഷിതമായി സൂക്ഷിക്കാനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം. കൊറിയർ വിഭാഗം ജീവനക്കാർക്ക് ജോലി ചെയ്യാനാവശ്യമായ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ത്രാസ് എന്നിവപ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ക്രമീകരണങ്ങളും ചെയ്തു കൊടുക്കേണ്ടത് യൂണിറ്റ് മേധാവിയുടെ ചുമതലയാണ്. കൊറിയറും പാഴ്സലുകളും കൈകാര്യം ചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർ വിഭാഗം…
Read Moreസന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ; പ്രതി ബിജെപി പ്രവർത്തകനെന്ന് ക്രൈംബ്രഞ്ച്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കരുമംകുളം സ്വദേശി ശബരിയാണ് ഇന്ന് രാവിലെ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് ഭാഗികമായ കേടുപാടുകളും സംഭവിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാർത്തയായതോടെ മുഖ്യമന്ത്രിയടക്കം നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു.
Read Moreവിവാഹച്ചടങ്ങിനെത്തിയ അഞ്ചുവയസുകാരന് ഊഞ്ഞാലില്‍നിന്നു വീണു ദാരുണാന്ത്യം
കോഴിക്കോട്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ അഞ്ചുവയസുകാരന് യന്ത്ര ഊഞ്ഞാലില്‍നിന്ന് വീണുമരിച്ചു. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ നഹൽ തെറിച്ചു കമ്പിയിൽ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreപ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്ക് ക്രൂരമർദനം; ഇരുപത്തിനാലുകാരൻ പിടിയിൽ
തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച പതിനാറുകാരിയെ ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.വർക്കല വെട്ടൂർ സ്വദേശി കൃഷ്ണരാജിനെ (24) ആണ് വർക്കല പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പ്രണയാഭ്യർഥന പെണ്‍കുട്ടി നിരസിച്ചതിലുള്ള വിരോധത്തിൽ പെണ്‍കുട്ടിയെ പിന്തുടർന്നെത്തി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ വർക്കല പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്.ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
Read Moreപുനലൂരില്‍ നഴ്സിന് നേരെ ആസിഡ് ആക്രമണം; മുഖത്തേക്ക് ആസിഡൊഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: പുനലൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിന്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് ബിബിൻ രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തായിരുന്നു സംഭവം. ഇരുവരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് ആക്രമണത്തിന് കാരണമായത്. ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ബിബിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreസംഘപരിവാർ ശ്രമിക്കുന്നത് വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാൻ; ‘കേരള സ്റ്റോറി’ സിനിമയ്ക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരേ വിദ്വേഷപ്രചാരണം ലാക്കാക്കിയുമുള്ള ‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമ സംഘപരിവാർ പ്രചാരണത്തെ ഏറ്റു പിടിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ ശ്രമങ്ങൾക്കെതിരേയും സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരേയും നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം തകർക്കാനും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗീയവത്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
Read Moreകോടികൾ മുടക്കി നവീകരിച്ച റോഡിൽ റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായില്ല; ചെളിവെള്ളത്തിൽ ഇരുന്ന് പ്രതിഷേധം
കാട്ടാക്കട: കോടികൾ മുടക്കി നവീകരിച്ച റോഡിൽ വെള്ളക്കെട്ടിനു പരിഹാരമായില്ല. ചെളി വെള്ളത്തിൽ ഇരുന്നു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്റെ ഒറ്റയാൾ പ്രതിഷേധം. കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എം.എം. അഗസ്റ്റിനാണ് ചെളിവെള്ളത്തിൽ കു ത്തിയിരുന്നു പ്രതിഷേധിച്ചത്. ദിനവും എംഎൽഎ ഉൾപ്പടെ ജനപ്രതിനിധികളും നിരവധി സർക്കാർ ജീവനക്കാരും കടന്നു പോകുന്ന റോഡിന്റെ ശോച്യാവസ്ഥ അവർ കണ്ടില്ലെന്നു നടിച്ചതോടെയാണ് മണ്ഡലം പ്രസിഡന്റ് പ്രതിഷേധമറിയിച്ചു ചെളിയിൽ കു ത്തിയിരുന്നത്. ഇക്കഴിഞ്ഞ മാർച്ച് 24ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ആധുനിക രീതിയിൽ നവീകരിച്ച കിള്ളി, പങ്കജ കസ് തൂരി, കാന്തള കട്ടക്കോട് റോഡ് ഇപ്പോൾ വെള്ളക്കെട്ടായി മാറി യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതയാത്ര നൽകുകയാണ്. മഴ കണ്ടതോടെ കാന്തള പ്രദേശത്ത് റോഡിൽ വെള്ളം കെട്ടിനിന്ന് ഇവിടെ കാൽനട പോലും പറ്റാത്ത സാഹചര്യമാണുള്ളത്. മുട്ടോളം വെള്ളത്തിൽ നടന്നു പോകുന്ന ആളുകളുടെ പുറത്തേക്ക് അതുവഴി വാഹനങ്ങൾ…
Read Moreഭിക്ഷാടന മാഫിയയിൽ നിന്ന് ജനസേവ രക്ഷപെടുത്തിയ മഞ്ജുമാത സുമംഗലിയായി; അനുഗ്രഹിച്ച് ജോസ് മാവേലി
ആലുവ: ഭിക്ഷാടന മാഫിയയിൽനിന്ന് ജനസേവ ശിശുഭവൻ രക്ഷപെടുത്തിയ മഞ്ജുമാതയ്ക്ക് മാംഗല്യം. പാലക്കാട് പെരുങ്ങോട്ടുകുറിശി പറയൻകോട് കുന്നത്ത് ഗോപാലകൃഷ്ണന്റെയും സത്യഭാമയുടെയും മകനായ ഗോപീകൃഷ്ണനാണ് വരൻ. മണ്ണൂർ കെആർപി ഓഡിറ്റോറിയത്തിൽ ഇന്നലെ രാവിലെ 11 ന് നടന്ന വിവാഹ ചടങ്ങിൽ ജനസേവ സ്ഥാപകൻ ജോസ് മാവേലിയടക്കം നിരവധിപേർ ആശംസകൾ അർപ്പിക്കാനെത്തി. മഞ്ജുമാത ഐടിഐ ഇലക്ട്രീഷ്യൻ കോഴ്സ് പാസായി പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിൽ താത്കാലികമായി ജോലി നോക്കുകയാണ്. ഗോപീകൃഷ്ണൻ കുവൈറ്റിൽ കാർ മെക്കാനിക്കാണ്. 2002ൽ മൂന്നുവയസുള്ളപ്പോഴാണ് മഞ്ജുമാത ജനസേവയിലെത്തിയത്. അച്ഛൻ ശരീരം തളർന്ന് രോഗാവസ്ഥയിലായതോടെ അമ്മ ഉപേക്ഷിച്ചുപോയി. മഞ്ജു ഭിക്ഷാടന മാഫിയയുടെ കൈയിൽ അകപ്പെടുകയും ചെയ്തു. ആസിഡ് ഒഴിച്ച് പൊള്ളിച്ച വ്രണങ്ങങ്ങളോടെ അങ്കമാലിയിൽ ഭിക്ഷാടനത്തിന് ഒരു പെൺകുട്ടിയെ ഉപയോഗിക്കുന്നതായി ചുമട്ടുതൊഴിലാളികളാണ് ജനസേവയെ അറിയിച്ചത്. മഞ്ജുവിനെ രക്ഷപെടുത്തി ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യവതിയായത്. ജനസേവയിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മണ്ണൂർ കാർത്തികവീട്ടിൽ…
Read More