ഇടുക്കി: കുടുംബവഴക്കിനെത്തുടര്‍ന്ന് മരത്തിനു മുകളില്‍ കയറി ഗൃഹനാഥന്റെ ആത്മഹത്യാഭീഷണി. നെടുങ്കണ്ടം അമ്പളിയമ്മാന് കാനം പടിഞ്ഞാറേമുറിയില് ചിന്നസാമിയാണ് ഇന്നു പുലര്‍ച്ചെ ആത്മഹത്യ ഭീഷണി ഉയര്‍ത്തി വലിയ കണിക്കൊന്ന മരത്തിനു മുകളില്‍ കയറിയത്. ഇന്നു രാവിലെ അഞ്ചരയോടെ ചിന്നസാമിയും മകനും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ തലയ്ക്കു പരിക്കേറ്റ മകനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് രാവിലെ 6.30 ഓടെ ചിന്നസാമി മരത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കേള്‍വിശേഷി കുറവുള്ള വ്യക്തിയാണ് ചിന്നസാമി. ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്ത് എത്തി. ഏറെ നേരത്തെ അനുനയത്തിനൊടുവില്‍ ഇയാള്‍ സ്വമേധയാ താഴെയിറങ്ങി. പിന്നീട് ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്നസാമിക്കെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു.
Read MoreCategory: Edition News
“തെളിവ് പുറത്തുവിട് ‘… സ്വപ്ന പറയുന്നതു പച്ചക്കള്ളമെന്നു വിജേഷ് പിള്ള; ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല
സ്വന്തം ലേഖികകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് ആരോപിതനായ വിജേഷ് പിള്ള. താൻ മുപ്പതുകോടി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ തെളിവുകൾ സ്വപ്ന പുറത്തുവിടട്ടെ. തന്റെ മുന്നിലും പിന്നിലും താൻ അല്ലാതെ വേറെ ആരുമില്ല. ഒരാളെക്കുറിച്ച് വായിൽ തോന്നുന്നതെന്തും പറയാൻ പാടില്ലല്ലോ. കൂടിക്കാഴ്ച സ്വപ്ന വളച്ചൊടിച്ചു. അവർ കഥ പ്ലാൻ ചെയ്ത് തന്നെ അതിലേക്ക് വലിച്ചിട്ടതാണെന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വർണക്കടത്തു കേസിൽ ഒത്തു തീർപ്പിനായി വിജയ് പിള്ള എന്നയാൾ സിപിഎം നേതാക്കൾക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാർഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഫെബ്രുവരി 27നായിരുന്നു താൻ സ്വപ്നയെ വിളിച്ചതെന്ന് വിജേഷ് പിള്ള കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.…
Read Moreകനത്ത ചൂട് തുടരും; 5 ജില്ലകളിൽ സൂര്യാഘാത സാധ്യത;ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി, വയനാട് ഒഴികെ ജില്ലകളിൽ ഭൂരിഭാഗം പ്രദേശത്തും താപനില 40 നും 45 നും ഇടയിൽ എത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും ചൂടിന് ആശ്വാസം ലഭിക്കുക. ഈ ജില്ലകളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും ഇന്നത്തെ താപനില.
Read Moreപ്ലസ് ടു വിദ്യാർഥിനിക്കു നടുറോഡിൽ യുവാക്കളുടെ ക്രൂരമർദനം: മൂന്നു പേർ കസ്റ്റഡിയിൽ; പ്രധാന പ്രതി ഒളിവിലെന്നു പോലീസ്
പോത്തൻകോട്: ഹെയർ സ്റ്റൈൽ ചോദ്യം ചെയ്തതിലുണ്ടായ തർക്കത്തെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനിക്ക് നടുറോഡിൽ ക്രൂരമായി മർദനമേറ്റ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ. എന്നാൽ പ്രധാന പ്രതി ഒളിവിലാണെന്നാണ് വിവരം.കസ്റ്റഡിയിൽ ഉള്ളവരെ പെൺകുട്ടിയും കൂടെ ഉള്ളവരും തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തും. ഇ താണ് അറസ്റ്റ് വൈകാൻ പ്രധാന കാരണം. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കിട്ടിയാലേ പ്രതി ആരൊക്കെയാണെന്ന് പറയാൻ കഴിയൂവെന്ന് പോത്തൻകോട് എസ് എച്ച്ഒ മിഥുൻ പറഞ്ഞു. ചേങ്കാട്ടുകോണം ജംഗ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. ചേങ്കാേട്ടുകോണം എസ്.എൻ.പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി സ്ക്കൂൾ വിട്ട് റോഡിലൂടെ നടന്നുവരുകയായിരുന്നു. സമീപത്തെ മദ്യ ശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ബൈക്കിലെത്തിയ നാലംഗ സംഘം ആൺകുട്ടിയാണെന്ന് കരുതി ഹെയർ സ്റ്റൈൽ ചോദ്യം ചെയ്യുകയും പിനീട് വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീടാണ് പെൺകുട്ടിയാണെന്ന് മനസിലാകുന്നത്.…
Read Moreസദാചാര കൊലപാതകം; പണംവാങ്ങി പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നോ എന്ന് സംശം;പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി ബന്ധുക്കള്‍
തൃശൂര്‍: ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര പോലീസീന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹറിന്റെ ബന്ധുക്കള്‍ പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. സഹറിനെ മര്‍ദിച്ചശേഷം ഒരാഴ്ചയോളം അക്രമികള്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നിട്ടും പോലീസ് ഇവരെ പിടികൂടിയില്ലെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴി ഒരുക്കിയെന്നും സഹറിന്റെ സഹോദരി ആരോപിച്ചു. സംഭവശേഷം ഒരാഴ്ചയോളം പ്രതികള്‍ നാട്ടില്‍ തുടര്‍ന്നുവെന്നും സഹറിന്റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിക്കുന്നു. സഹറിനെ അക്രമികള്‍ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സഹര്‍ മരിക്കും മുന്‍പേ തന്നെ പോലീസിനു ലഭിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികള്‍ നാട്ടിലുണ്ടായിട്ടും പിടികൂടാന്‍ പോലീസ് തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. പണം വാങ്ങി പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും സഹറിന്റെ സഹോദരി പറയുന്നു. കടുത്ത ഭാഷയിലാണ്് ബന്ധുക്കൾ പോലീസിനെ വിമര്‍ശിച്ചത്. തങ്ങള്‍ തന്നെ പ്രതികളെ പിടിച്ചുകൊടുക്കണമായിരുന്നെങ്കില് പോലീസെന്തിനാണെന്ന് ബന്ധുക്കള്‍ ചോദിച്ചു. പ്രതികള്‍ നാട്ടിലുണ്ടായിട്ടും അവര്‍ അടുത്ത വീട്ടിലെ കല്യാണം കൂടിയിട്ടും പോലീസിനവരെ പിടികൂടാനായില്ലെന്നാണ്…
Read Moreകളിക്കാൻ മൊബൈൽ ഫോൺ സഹോദരൻ കൊടുക്കാത്തില്ല; എട്ടാം ക്ലാസുകാരി ജീവനൊടുക്കി
തിരുവനന്തപുരം: മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ കൊടുക്കാത്തതിന്റെ മനോവിഷമത്തിൽ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു. പാലോട് വലിയ താന്നിമൂട് നാരകത്തിൻ വിളാകത്ത് വീട്ടിൽ ചിത്രലേഖയുടെ മകൾ അശ്വനി കൃഷ്ണ(13) യെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തിയത്. അമ്മയുടെ മൊബൈൽ ഫോണ്‍ ചോദിച്ചിട്ട് സഹോദരൻ പെണ്‍കുട്ടിക്ക് കൊടുക്കാത്തതിന്റെ മനോവിഷമത്തിൽ പെണ്‍കുട്ടി മുറിക്കകത്ത് കയറി കതകടച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലോട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreവില്ലനായി വേനൽ ചൂട്; വേനൽ മഴയ്ക്ക് മുമ്പ് കൊയ്തെങ്കിലും കനത്ത ചൂടിൽ നെല്ലിനു തൂക്കം കുറഞ്ഞു; കനത്ത തിരിച്ചടിയെന്ന് കർഷകർ
എടത്വ: നാടിനെ പൊരിക്കുന്ന കനത്ത ചൂട് നെൽക്കർഷകർക്കും വിനയാകുന്നു. വേനൽ മഴ ചതിക്കുന്നതിനു മുന്‍പേ കൊയ്തെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്ന കർഷകർക്കാണ് കനത്ത ചൂട് തിരിച്ചടിയായിരിക്കുന്നത്. വിളവെടുത്ത നെല്ലിന്റെ തൂക്കം കുറഞ്ഞതാണ് കർഷകരെ വിഷമത്തിലാക്കുന്നത്.കഴിഞ്ഞ പുഞ്ച കൃഷി സീസണില്‍ മഴ ചതിച്ചപ്പോള്‍ ഇക്കുറി ചൂട് ചതിച്ചെന്നു കർഷകർ പറയുന്നു. വേനൽ മഴയുടെ ഭീഷണി ഒഴിവാക്കാൻ ഇത്തവണ നേരത്തെയാണ് വിതച്ചതും കൊയ്തതും. വിളവെടുത്ത നെല്ലിന്റെ അളവും തൂക്കവും കുറഞ്ഞിട്ടുണ്ട്. പുഞ്ചകൃഷിയുടെ തുടക്കത്തില്‍ ലഭിച്ച മഴ കതിരിടുന്ന സമയത്തു ലഭിക്കാതിരുന്നതാണ് തിരിച്ചടിയായതെന്നു കർഷകർ പറയുന്നു. വിളവെടുക്കുന്ന ഒട്ടുമിക്ക പാടങ്ങളിലും നെല്ല് കരിഞ്ഞുണങ്ങിയ നിലയിലാണ്. കഠിനമായ ചൂടില്‍ കതിരില്‍നിന്നു നെല്മണി അടര്‍ന്നു വീണും കര്‍ഷകര്‍ക്കു നഷ്ടം വരുന്നുണ്ട്. മഴ ഭീഷണി ഇല്ലാത്തതിനാൽ ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകള്‍ കിഴിവ് ആവശ്യപ്പെട്ടില്ലെങ്കിലും നെല്ലിന്റെ തൂക്കക്കുറവ് തിരിച്ചടിയായി. പാട്ടത്തിനെടുത്തു കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് വലിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്കു വേനല്‍ക്കാല…
Read Moreമോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് മോഷണം: അഭിലാഷ് ആന്റണിയെ പോലീസ് കുടുക്കിയതിങ്ങനെ…
ചേര്‍ത്തല: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന യുവാവ് പിടിയില്‍. തോപ്പുപടി മുണ്ടംവേലി പാലംപള്ളിപറമ്പില്‍ അഭിലാഷ് ആന്റണിയെയാണ് (26) ചേര്‍ത്തല പോലീസ് എരമല്ലൂരില്‍ വെച്ചു പിടികൂടിയത്. എഴുപുന്നയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു. എറണാകുളം, ചേര്‍ത്തല പോലീസ് സ്റ്റേഷനുകളിലായി മോഷണം, മയക്കുമരുന്ന് തുടങ്ങിയ എട്ടോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നു കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടങ്ങിയത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ളതടക്കം നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും റൂട്ട്മാപ്പ് തയാറാക്കിയും പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ കുടുക്കിയത്. ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ബി.വിനോദ്കുമാര്‍, എസ്ഐ മാരായ വി.ജെ ആന്റണി, വിനോദ്, ഡിവൈഎസ്പിയുടെ പ്രത്യേക സംഘാംഗങ്ങളായ ഗിരീഷ്, അനീഷ്, പ്രവീണ്‍, അരുണ്‍കുമാര്‍, സിപിഒ മാരായ വിനീഷ്, ഹരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ…
Read Moreഇങ്ങനെയും ചില അച്ഛന്മാര്..! രണ്ടുവയസുകാരന്റെ തലയിൽ ചൂടുവെള്ളം ഒഴിച്ച പിതാവ് അറസ്റ്റിൽ; സംഭവം കോട്ടയത്ത്
ഈരാറ്റുപേട്ട: കോട്ടയം മൂന്നിലവിൽ രണ്ടുവയസുകാരന്റെ തലയിൽ ചൂടുവെള്ളം ഒഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്നാണ് അനൂപ് കുട്ടിയുടെ തലയിൽ ചൂടുവെള്ളം ഒഴിച്ചത്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.
Read Moreകാനഡയിലേക്ക് വിസ വാഗ്ദാനംചെയ്ത് തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് പേർക്കെതിരേ കേസ്
തളിപ്പറമ്പ്: കാനഡയിലേക്ക് വിസ വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ദിവിഷിത്ത് (32), പുതിയതെരു സ്വദേശി വൈഷ്ണവ്(32) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് കൂവേരി അഷറഫി(32) ന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. കാനഡയിലേക്ക് വീസ ശരിയാക്കി തരാമെന്ന് പറഞ്ഞ് 2018 മാർച്ച് 10 മുതൽ 2019 ജൂലൈ 3 വരെ 4,60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം ഇന്തോനേഷ്യയിലും കംബോഡിയയിലും കൊണ്ടുപോയി. എന്നാൽ, അവിടെ എത്തിയിട്ടും പ്രതികൾ വിസ ശരിയാക്കി തന്നില്ലെന്ന് പരാതിയിൽ പറയുന്നു. രണ്ട് രാജ്യങ്ങളിൽ താമസിക്കാനും മറ്റും ചെലവായതടക്കം ആറുലക്ഷം രൂപ പ്രതികൾ നൽകാമെന്ന് പറഞ്ഞിരുന്നെങ്കലും ഇതുവരെയായിട്ടും പണം നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
Read More