കാനഡയിലേക്ക് വിസ വാ​ഗ്ദാ​നംചെ​യ്ത് ത​ട്ടി​പ്പ്: ത​ളി​പ്പ​റ​മ്പിൽ ര​ണ്ട് പേ​ർ​ക്കെ​തി​രേ കേ​സ്


ത​ളി​പ്പ​റ​മ്പ്: കാ​ന​ഡ​യി​ലേ​ക്ക് വിസ വാ​ഗ്ദാ​നംചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ദി​വി​ഷി​ത്ത് (32), പു​തി​യ​തെ​രു സ്വ​ദേ​ശി വൈ​ഷ്ണ​വ്(32) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് കൂ​വേ​രി അ​ഷ​റ​ഫി(32) ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2018 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ന​ഡ​യി​ലേ​ക്ക് വീ​സ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 2018 മാ​ർ​ച്ച് 10 മു​ത​ൽ 2019 ജൂ​ലൈ 3 വ​രെ 4,60,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം ഇ​ന്തോ​നേ​ഷ്യ​യി​ലും കം​ബോ​ഡി​യ​യി​ലും കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ, അ​വി​ടെ എ​ത്തി​യി​ട്ടും പ്ര​തി​ക​ൾ വി​സ ശ​രി​യാ​ക്കി ത​ന്നി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കാ​നും മ​റ്റും ചെ​ല​വാ​യ​ത​ട​ക്കം ആ​റു​ല​ക്ഷം രൂ​പ പ്ര​തി​ക​ൾ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്ക​ലും ഇ​തു​വ​രെ​യാ​യി​ട്ടും പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment