249 കോ​ടിയുടെ നി​ര്‍​മാ​ണ​ത്തി​ല്‍ അ​പ​കാ​ത? കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ ദു​രൂ​ഹ​ത

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണം. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍​നി​ന്നു പ​ട​ര്‍​ന്ന തീ ​മ​റ്റു നി​ല​ക​ളി​ലേ​ക്കു വ്യാ​പി​ച്ചു. ഇ​നി കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ടെ​ക്‌​നി​ക്ക​ല്‍ അ​സ​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ രാ​ഷ് ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​മ്പി​ക​ളും കോ​ണ്‍​ക്രീ​റ്റു​ക​ളും ശ​ക്ത​മാ​യി ചൂ​ടാ​യ​തി​നാ​ല്‍ കെ​ട്ടി​ട​ത്തി​നു ബ​ല​ക്ഷ​യം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചൂ​ടു പി​ടി​ച്ച​തോ​ടെ ക​മ്പി വി​ക​സി​ക്കു​ക​യും ബീ​മി​നു ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 249 കോ​ടി ചെ​ല​വി​ട്ടാ​ണ് ജ​ന​റ​ല്‍ സ​ര്‍​ജ​റി വാ​ര്‍​ഡ് നി​ർ​മി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ല്‍ അ​പ​കാ​ത സം​ഭ​വി​ച്ച​താ​ണോ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നും സം​ശ​യി​ക്കു​ന്നു.  

Read More

 ഊ​രി പി​ടി​ച്ച വാ​ളി​നി​ട​യി​ലൂ​ടെ നി​ർ​ഭ​യ​നാ​യി ന​ട​ന്ന പിണറായി സ്വന്തം നാട്ടിൽ ജ​ന​ങ്ങ​ളെ ഭ​യ​ന്നു ഓ​ടുകയാണെന്ന് ചെ​ന്നി​ത്ത​ല

തി​രുവനന്തപുരം:​ ഊ​രി പി​ടി​ച്ച വാ​ളി​നി​ട​യി​ലൂ​ടെ നി​ർ​ഭ​യ​നാ​യി ന​ട​ന്നു എ​ന്ന് വീ​മ്പി​ള​ക്കി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു സ്വ​ന്തം നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ഭ​യ​ന്നു ഓ​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റംകൊ​ണ്ടും സ​ർ​വ്വ​ത്ര മേ​ഖ​ല​യി​ലും ഏ​ർ​പ്പെടു​ത്തി​യ നി​കു​തി ഭാ​രംകൊ​ണ്ടും പൊ​റു​തി മു​ട്ടി​യ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഭ​യ​മാ​യി തു​ട​ങ്ങി. ത​മ്പ്രാ​ൻ എ​ഴെ​ന്നെ​ള്ളു​മ്പോ​ൾ വ​ഴിമ​ധ്യേ അ​ടി​യാ​ന്മാ​ർ പാ​ടി​ല്ല എ​ന്ന പോ​ലെ​യാ​ണ് ഇ​ന്ന​ല​ത്തെ കാ​ല​ടി​യി​ലെ സം​ഭ​വം. 104 ഡി​ഗ്രി പ​നി​യു​ള്ള കു​ഞ്ഞി​നു മ​രു​ന്നു വാ​ങ്ങാ​നെ​ത്തി​യ അ​ച്ഛ​നു നേ​രെ ആ​ക്രോ​ശി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രു​ന്ന് കൊ​ടു​ത്ത മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഷോ​പ്പ് പൂ​ട്ടി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്തു ജ​നാ​ധി​പ​ത്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സ​മ​ര രം​ഗ​ത്തു​ള​ള യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ വ​നി​ത നേ​താ​വി​നെ പ​ര​സ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച് മ​ർ​ദ്ദി​ക്കാ​നൊ​രു​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ഇ​തു​വ​രെ ന​ട​പ​ടി​യി​ല്ല. ഇ​വ​രാ​ണ് സ്ത്രീ ​സു​ര​ക്ഷ​യെ പ​റ്റി ഗീ​ർ​വാ​ണം പ്ര​സം​ഗി​ക്കു​ന്ന​ത്.

Read More

കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ കൂ​ട്ട​അ​വ​ധി​യും അ​ധി​ക്ഷേ​പ​വും: എംഎൽഎയെ അധിക്ഷേപിച്ച ത് ചട്ടലംഘങ്ങളുടെ പരിധിയിൽ; ന​ട​പ​ടി ഉ​റ​പ്പാ​യി

പ​ത്ത​നം​തി​ട്ട: കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ത​ഹ​സി​ല്‍​ദാ​ര്‍ അ​ട​ക്കം കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് ഉ​ല്ലാ​സ​യാ​ത്ര പോ​യ സം​ഭ​വ​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ല്‍​എ​യെ അ​ധി​ക്ഷേ​പി​ച്ച​തും ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​റെ​ക്കു​റെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ആ​ദ്യം നി​ന്ന​തെ​ങ്കി​ലും പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നേ തു​ട​ര്‍​ന്ന് ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സാ​ധ്യ​ത​യേ​റി​യ​ത്്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട എ​ഡി​എ​മ്മി​നെ​തി​രേ പ്ര​തി​ക​രി​ച്ച സ്ഥ​ലം എം​എ​ല്‍​എ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ ന​ട​പ​ടി ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യു​മാ​ണ്. ത​ഹ​സി​ല്‍​ദാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ സ്ഥ​ലം​മാ​റ്റം ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണി​ച്ചേ​ക്കും. എ​ന്നാ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ അ​ടു​ത്ത​മാ​സം വി​ര​മി​ക്കാ​നി​രി​ക്കേ ന​ട​പ​ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍ ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍​ക്ക് നാ​ളെ റി​പ്പോ​ര്‍​ട്ട് കൈ​മാ​റു​മെ​ന്നാ​ണ് സൂ​ച​ന. ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി അ​ന​ധി​കൃ​ത​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ങ്കി​ലും ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്തം​ഭ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന ത​ര​ത്തി​ല്‍ കൂ​ട്ട​അ​വ​ധി എ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം സ​ര്‍​വീ​സ് ച​ട്ട​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ…

Read More

ഭാഗ്യം തുണയായെന്ന് വീട്ടമ്മാർ; തലസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുരയിടത്തിൽ നിന്ന് കിട്ടിയത് നാടൻ ബോംബ്

കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ നാ​ടു​കാ​ണി​യി​ൽ നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ കേ​ന്ദ്രീ​ക​രി​ച്ച്. ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി ചി​ല​ർ വ​ന്നു​പോ​കു​ന്ന​തും ത​മ്പ​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​വി​ടെ വ​ച്ചാ​ണോ നി​ർ​മ്മാ​ണ​മെ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്്പി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഗു​ണ്ട​ക​ൾ ഇ​വി​ടെ വ​ന്നു​പോ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ര​യി​ട​ത്തിന്‍റെ സ​മീ​പം 20 വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ സ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​മ്പ​ടി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ഈ ​കെ​ട്ടി​ട​ത്തി​ൽ നി​ന്നും കൂ​വ​ലും വി​ളി​ക​ളും അ​ട്ട​ഹാ​സ​ങ്ങ​ളും കേ​ൾ​ക്കാ​റു​ണ്ടെ​ന്നും ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ജ്ഞാ​ത​ർ പ​ല​പ്പോ​ഴും രാ​ത്രി​ക​ളി​ൽ പോ​ലും എ​ത്തു​ന്നു എ​ന്നും പ​രാ​തി ഉ​യ​രു​ന്നു. നാ​ട്ടി​ലെ കു​പ്ര​സി​ദ്ധ​ഗു​ണ്ട​ക​ൾ വീ​ടാ​ക്ര​മ​ണ​ത്തി​നും മറ്റും നാ​ട​ൻ ബോം​ബാ​ണ് ഉ​പ​യോ​ഗി​ക്കാ​റ്. ശ​നി​യാ​ഴ്ച​യാ​ണ് നാ​ടു​കാ​ണി​യി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ഉ​ഗ്ര ശേ​ഷി​യു​ള്ള നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ൽ​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കു​ടി​ക്കാ​ൻ വെ​ള്ളം ചൂ​ടാ​ക്കാ​നായി വി​റ​കു ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഒ​ട്ടു​ക​റ ശേ​ഖ​രി​ക്കു​ന്ന റ​ബ്ബ​ർ ചി​ര​ട്ട…

Read More

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ക​രു​ത​ൽ ത​ട​ങ്ക​ൽ; കോട്ടയത്തെ പോ​ലീ​സി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

കോ​ട്ട​യം: പോ​ലീ​സി​ന്‍റെ ഇ​ന്ന​ല​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ന​ട​പ്പാ​ക്കി​യ​ത്. പോ​ലീ​സി​ന്‍റെ ബു​ദ്ധി​ശൂ​ന്യ​ത​യി​ല്‍​പ്പെ​ട്ടു​പോ​യ​ത് ശ​വ​സം​സ്കാ​ര​ത്തി​ല്‍ പോ​കാ​ന്‍​നി​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നും. ക​രി​ങ്കൊ​ടി കാ​ട്ടാ​ന്‍ ഇ​റ​ങ്ങി​യ​വ​രെ​ല്ലാം പോ​ലീ​സി​ന്‍റെ വ​ല​ഭേ​ദി​ച്ചു ന​ഗ​ര​ത്തി​ല്‍ വി​ല​സു​ന്നു​മു​ണ്ടാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ക​രി​ങ്കൊ​ടി കാ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ന​ട​പ്പാ​ക്കി​യ​ത്. പി​തൃ​സ​ഹോ​ദ​ര​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നാ​യി​ഫ് ഫൈ​സി​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് വി​ട്ടി​ല്ല.ബ​ല​മാ​യി പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ പി​ടി​ച്ചു​ക​യ​റ്റി. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷം മു​ണ്ട​ക്ക​യം, എ​രു​മേ​ലി സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ണ്ടു​പോ​യി. പി​ന്നീ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു. വൈ​കി​ട്ട് മു​ഖ്യ​മ​ന്ത്രി പോ​യ​തി​നു​ശേ​ഷം 5.30നാ​ണു പ​റ​ഞ്ഞു​വി​ട്ട​ത്. പൊ​ന്‍​കു​ന്ന​ത്തു​നി​ന്ന് മൂ​ന്നു പേ​രെ​യും കോ​ട്ട​യ​ത്തു​നി​ന്ന് ര​ണ്ടു പേ​രെ​യു​മാ​ണു ക​രു​ത​ല്‍…

Read More

തെ​രു​വി​ല്‍ ഏ​റ്റു​മു​ട്ടി കു​ട്ട​നാ​ട്ടി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍; രണ്ട് പേർക്ക് പരിക്ക് ; ഏഴ് സിപിഎം അനുഭാവികൾ പോലീസ് പിടിയിൽ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് സി​പി​എ​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഡി​വൈ​എ​ഫ്ഐ രാ​മ​ങ്ക​രി മേ​ഖ​ലാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത്, ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം ശ​ര​വ​ണ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ സി​പി​എം അ​നു​ഭാ​വി​ക​ളാ​യ ഏ​ഴ് പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​ല്‍ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്പി​ല്‍​വ​ച്ചാ​ണ് സം​ഭ​വം. സി​പി​എം നേ​താ​വി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ 12 പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.കു​ട്ട​നാ​ട്ടി​ലെ സി​പി​എ​മ്മി​ല്‍ ഔ​ദ്യോ​ഗി​ക​വി​മ​ത പ​ക്ഷ​ങ്ങ​ള്‍ ത​മ്മി​ല്‍ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളു​ടെ പോ​ര് തെ​രു​വി​ലെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​ര്‍ ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തു​ള്ള​വ​രാ​ണ്. വി​മ​ത പ​ക്ഷം ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.  

Read More

ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പാ​വ​കാ​ശം; കാ​ന്താ​ര സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വും പോലീസ് സ്‌​റ്റേ​ഷ​നി​ല്‍

കോ​ഴി​ക്കോ​ട്: കാ​ന്താ​ര സി​നി​മ​യു​ടെ ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പാ​വ​കാ​ശ കേ​സി​ല്‍ എ​തി​ര്‍​ക​ക്ഷി​ക​ളാ​യ സി​നി​മ​യു​ടെ സം​വി​ധാ​യ​ന്‍ ഋ​ഷ​ഭ് ഷെ​ട്ടി, നി​ര്‍​മ്മാ​താ​വ് വി​ജ​യ് കി​ര​ഗ​ന്ദൂ​ര്‍ എ​ന്നി​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ തു​ട​രു​ന്നു. ഇ​ന്ന​ലെ ഇ​രു​വ​രും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. കേ​സി​ല്‍ ഉ​പാ​ധി​ക​ളോ​ടെ ഋ​ഷ​ഭ് ഷെ​ട്ടി​ക്കും വി​ജ​യ് കി​ര​ഗ​ന്ദൂ​രി​നും ഹൈ​ക്കോ​ട​തി നേ​ര​ത്തേ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണ​ക്കാ​രാ​യ പൃ​ഥ്വി​രാ​ജ് ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് എ​തി​ര്‍ ക​ക്ഷി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. കാ​ന്താ​ര സി​നി​മ​യി​ലെ ‘വ​രാ​ഹ​രൂ​പം’ എ​ന്ന ഗാ​ന​ത്തി​ന്‍റെ സം​ഗീ​തം തൈ​ക്കു​ടം ബ്രി​ഡ്ജ് മ്യൂ​സി​ക് ബാ​ന്‍റ് ചി​ട്ട​പ്പെ​ടു​ത്തി​യ ‘ന​വ​ര​സം’ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പ​വ​കാ​ശം ലം​ഘി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ തൈ​ക്കു​ടം ബ്രി​ഡ്ജും ‘ന​വ​ര​സം’ ഗാ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ള്ള മാ​തൃ​ഭൂ​മി​യും കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സി​ല്‍ കാ​ന്താ​ര സി​നി​മ​യു​ടെ നി​ര്‍​മാ​താ​വി​നും സം​വി​ധാ​യ​ക​നു​മെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.’ ​വ​രാ​ഹ​രൂ​പം’ ഉ​ള്‍​പ്പെ​ട്ട ‘കാ​ന്താ​ര’ സി​നി​മ​യ്ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രിം​കോ​ട​തി നേ​ര​ത്തേ…

Read More

കാ​റു​ക​ള്‍​ക്ക് തീ​പ്പേ​ടി…കാ​റു​ക​ത്ത​ല്‍ സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു; കാ​ര​ണം തേ​ടി വാ​ഹ​നപ്രേ​മി​ക​ള്‍

കോ​ഴി​ക്കോ​ട്:​വാ​ഹ​ന​യാ​ത്ര​ക്കാ​രെ പേ​ടി​പ്പെ​ടു​ത്തി കാ​റു​ക​ള്‍ ക​ത്തു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍ വ​രെ ന​ട​ന്നി​ട്ടും ഇ​തി​നു​ള്ള കാ​ര​ണം ഉ​റ​പ്പി​ച്ച് പ​റ​യാ​ന്‍ ക​ഴി​യാ​ത്ത​ത് അ​ധി​കൃ​ത​രെ കു​ഴ​ക്കു​ക​യും ചെ​യ്യു​ന്നു. ക​ണ്ണൂ​രി​ല്‍ ദ​മ്പ​തി​ക​ള്‍ കാ​റി​ന് തീ​പി​ടി​ച്ച് ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ട​തി​ന്‍റെ ഞെ​ട്ട​ല്‍​മാ​റും മു​ന്‍​പ് ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളും വ​ര്‍​ധി​ക്കു​ക​യാ​ണ്.​ വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​ക്കി​ടെ അ​ഗ്‌​നി​ക്കി​ര​യാ​യ​ത് മൂ​ന്ന് കാ​റു​ക​ളാ​ണ്. കോ​ഴി​ക്കോ​ടും കാ​ര്‍ ക​ത്തി​യ സം​ഭ​വം ഉ​ണ്ടാ​യി.​ പ​ക​ല്‍ നേ​ര​ങ്ങ​ളി​ലെ ക​ന​ത്ത ചൂ​ട് തീ​പി​ടിത്ത​ത്തി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ഗ്‌​നി​ബാ​ധ​യു​ടെ മൂ​ല​കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​ത് സം​ശ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. അ​ഗ്‌​നി​ബാ​ധ​യി​ല്‍​പെ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​ക്കാ​ണ് യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടാ​റു​ള്ള​ത്. ത​ല​പ്പു​ഴ ടൗ​ണി​ന​ടു​ത്ത നാ​ല്‍​പ്പ​ത്തി​നാ​ലി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​താ​ണ് വ​യ​നാ​ട്ടി​ലെ അ​വ​സാ​ന​ത്തെ സം​ഭ​വം. പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട് വാ​ഹ​നം നി​ര്‍​ത്തി യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ന​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് വാ​ഹ​ന​ത്തെ അ​ഗ്‌​നി വി​ഴു​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്…

Read More

ഹ​നു​മ​ൽ സ്വാ​മി​ക്ക് ര​ണ്ടാ​യി​രം കി​ലോ ഭാ​രം വ​രു​ന്ന അ​ഞ്ച​ര അ​ടി നീ​ള​മു​ള്ള ഗ​ദ വഴിപാടായി സ​മ​ർ​പ്പി​ച്ച് ഭക്തൻ

 ക​ല​വൂ​ർ: കാ​ട്ടൂ​ർ പു​തി​യ വീ​ട്ടി​ൽ ഹ​നു​മ​ൽ ക്ഷേ​ത്ര​ത്തി​ൽ ര​ണ്ടാ​യി​രം കി​ലോ ഭാ​രം വ​രു​ന്ന, അ​ഞ്ച​ര അ​ടി നീ​ള​മു​ള്ള കൃ​ഷ്ണ​ശി​ല​യി​ൽ ഒ​റ്റ​ക്ക​ല്ലി​ൽ തീ​ർ​ത്ത ഹ​നു​മ​ൽ സ്വാ​മി​യു​ടെ ദി​വ്യാ​യു​ധ​മാ​യ ഗ​ദ ശ്രീ​വി​ലാ​സം ശ്രീ​ക​ണ്ഠ​കു​റു​പ്പി​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ചു. ക്ഷേ​ത്രം ത​ന്ത്രി മാ​ന്ത​റ​മ​ഠം മോ​ഹ​ന​ൻ​പോ​റ്റി, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി അ​ഭി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ക്ഷേ​ത്രം കീ​ഴ്ശാ​ന്തി​മാ​രാ​യ മ​നീ​ഷ് പോ​റ്റി, അ​ശോ​ക​ൻ പോ​റ്റി, ക്ഷേ​ത്രം സ്ഥ​പ​തി വി.​കെ. രാ​ഘ​വ​നാ​ചാ​രി, ശി​ല്പി ചെ​ങ്ങ​ന്നൂ​ർ സ​ദാ​ശി​വ​ൻ ആ​ചാ​രി, ക്ഷേ​ത്ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം.​വി. രാ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി പി.​ഡി. ബ​ാഹു​ലേ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

പരാതികൾ ഒന്നും അവർ പരിഗണിച്ചില്ല;  റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ്  അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്; പതിമൂന്നുകാരന്‍റെ കാൽ ഓടിഞ്ഞു

ഹ​രി​പ്പാ​ട്: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു. പതിമൂന്നു വയസുള്ള മകന്‍റെ കാ​ലൊ​ടി​ഞ്ഞു. മ​ണ്ണാ​റ​ശാ​ല​ അ​ഞ്ജ​നേ​യ​മ​ഠ​ത്തി​ൽ പ്രി​യ എ​സ്. പൈ, മ​ക​ൻ സ്നേ​ഹേ​ഷ് എ​സ്. ഷേ​ണാ​യി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ന് സു​ബ്ര​ഹ്മ​ണ്യസ്വാ​മി ക്ഷേ​ത്ര​ത്തി​നു പു​റ​കു​വ​ശ​ത്തു​ള്ള റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്രി​യ ഓ​ടി​ച്ച സ്കൂ​ട്ട​ർ റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ലേ​ക്ക് വീ​ണ് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രെ​യും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ദേ​വ​സ്വം ബോ​ർ​ഡി​നു ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാറാ​യി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More