കോഴഞ്ചേരി: സംസ്ഥാന സർക്കാറിന്റെ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിരൂപ തമിഴ്നാട് സ്വദേശിക്ക്. കോഴഞ്ചേരി- തോണിപ്പുഴയിൽ ഇസ്തിരി ജോലി ചെയ്യുന്ന തമിഴ്നാട് കന്പം സ്വദേശി ദീപനാണ് (40) ഭാഗ്യവാൻ.ഇയാൾ വാങ്ങിയ എഫ്ഡി 582 888 എന്ന നമ്പർ ഭാഗ്യക്കുറിക്കാണ് സമാനം ലഭിച്ചത്. കോഴഞ്ചേരി തെക്കേമലയിലെ എം.എ. ശിവരാജൻപിള്ളയെന്ന ഭാഗ്യക്കുറി മൊത്തവ്യാപാരിയിൽനിന്നുള്ള ടിക്കറ്റ് കുറിയന്നൂർ ഏജൻറായ രാമചന്ദ്രൻ നായരിൽ നിന്നാണ് വാങ്ങിയത്. ടിക്കറ്റ് തെക്കേമലയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ഏല്‍പ്പിച്ചു. ശിവരാജൻപിള്ള ഏജൻസിയിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാംതവണയാണ് സമ്മാനം ലഭിക്കുന്നത്. കഴിഞ്ഞ 13നു നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും ഇവിടെ വിറ്റ ടിക്കറ്റിനായിരുന്നു.
Read MoreCategory: Edition News
നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരുത്; കാവ്യാമാധവന്റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാനെന്ന് കാവ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയും മുൻ ഭാര്യയുമായ മഞ്ജുവാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കരുതെന്ന് നടൻ ദിലീപ്. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ദിലീപ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തെളിവുകളുടെ വിടവ് നികത്താനാണ്. കാവ്യാമാധവന്റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാനാണെന്നും ദിലീപ് പറയുന്നു. വിചാരണ കാലാവധി നീട്ടാനുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ വ്യാജമെന്നും ദിലീപ് സത്യവാംഗ്മൂലത്തിൽ ആരോപിച്ചു.
Read Moreലൈഫ് മിഷന് കോഴക്കേസ്; ശിവശങ്കര്‍ കുടുങ്ങിയത് സ്വപ്നയുടെ മൊഴിയില്‍
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുടുക്കിയത് സ്വപ്ന സുരേഷിന്റെ മൊഴി. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്ന സുരേഷിന്റെയും പേരിലുള്ള ലോക്കറില്‍നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്ന സുരേഷ് പിന്നീട് മൊഴി നല്‍കിയത് ശിവശങ്കറിന് തിരിച്ചടിയായി. ഇതാണ് ഇപ്പോള്‍ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചതും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. രാവിലെ ഇഡി ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിനുശേഷം ഇദേഹത്തെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അതിനുശേഷമാകും കോടതിയില്‍ ഹാജരാക്കുക. ഇന്നു തന്നെ ഇഡി കസ്റ്റഡി അപേക്ഷ നല്‍കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി…
Read Moreറവന്യു വകുപ്പിനു മൗനം; കോട്ടയം പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക വയല്‍ നികത്തല്‍
കോട്ടയം: റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയില്വ്യാപകമായി വയല്‍ നികത്തല്‍. മുന്‍ കാലങ്ങളില്‍ കര്‍ഷകര്‍ ഒറ്റയ്ക്കും കൂട്ടായും കൃഷി ചെയ്തിരുന്ന പാടങ്ങളാണു വാണിജ്യ ആവശ്യങ്ങളുടെ പേരിൽ ഉദ്യോഗസ്ഥലോബിയുടെ പിന്‍ബലത്തോടെ സ്വകാര്യവ്യക്തികള്‍ മണ്ണിട്ടുനികത്തുന്നത്. തിരുവാര്‍പ്പ്, കുമരകം വില്ലേജുകളിലാണു വ്യാപകമായി വയലുകള്‍ നികത്തുന്നത്. കോട്ടയം-ചേര്‍ത്തല പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള പാടശേഖരങ്ങളില്‍ നിരവധി സ്ഥലത്തു വയലുകള്‍ ഇപ്പോഴും നികത്തിക്കൊണ്ടിരിക്കുകയാണ്. റോഡ് സൈഡില്‍ കച്ചവടത്തിനെന്ന വ്യാജേന ചെറിയ ഷെഡുകള്കെട്ടി പിന്ഭാഗങ്ങളലുള്ള വയല്‍ഭാഗം കാണാനാവാത്തവിധം ഷീറ്റുകളും പഴയ സാധനങ്ങളും അടുക്കി മറകെട്ടിക്കൊണ്ടാണ് പലയിടത്തും പാടം നികത്തുന്നത്. രാത്രി ടിപ്പറുകളിലാണ് മണ്ണിറക്കൽ. വില്ലേജ് ഓഫീസര്‍മാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്ത ഇടങ്ങളില്‍വരെ നിര്‍ബാധം മണ്ണിട്ടുകൊണ്ടിരിക്കുന്നു. കൃഷിയിറക്കിയിരുന്ന പാടങ്ങള്‍ വന്‍തോതില്‍ നികത്തുന്നതു തടയാന്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടു. സമരപ്രഖ്യാപന കൺവൻഷനിൽ വി.എം. റെക്സോണ്‍ ജനറല്‍ കണ്‍വീനറും എം.എം. തമ്പി…
Read Moreകാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച പോലീസുകാരന്റെ തൊപ്പി തെറിക്കും
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽനിന്നു മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആർ ക്യാന്പിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി. കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയാണ് മാങ്ങാ മോഷമം നടന്നത്.കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസുകാരനായ പി.വി. ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.
Read Moreഇരിങ്ങാലക്കുട കാറളത്ത് മൂന്നംഗ കുടുംബം ജീവനൊടുക്കി; സാമ്പത്തിക ബാധ്യതകളില്ലെന്ന് നാട്ടുകാർ; പിന്നെ ഇവർക്ക് സംഭവിച്ചതെന്ത്?
സ്വന്തം ലേഖകൻഇരിങ്ങാലക്കുട: കാറളത്ത് ഒരു കുടുംബത്തിലെ ഗൃഹനാഥനും ഭാര്യയും മകനുമടക്കം മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിപുരം സ്വദേശി കുഴുപ്പുള്ളി പറമ്പിൽ മോഹനൻ (62), ഭാര്യ മിനി (56), മകൻ ആദർശ് (17) എന്നിവയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാരെ പുറത്തുകാണാതായതിനെ തുടർന്ന് ഇവരുടെ വീടിനു സമീപത്തുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നിട്ടും കിട്ടാതായതോടെ ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇന്നലെ അർധരാത്രി 11 ന് വീടിന്റെ പിറകിലെ വാതിൽ തകർത്ത് അകത്തുകയറി നോക്കിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടത്. ആദർശ് ഹാളിലും മോഹനനും മിനിയും മുറികളിലും ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനോട് ചേർന്ന് പലചരക്കുകട നടത്തുകയാണ്…
Read Moreശമ്പളം വേണ്ടാത്ത കെ.വി. തോമസിന്റെ ഓണറേറിയം ഫയലിൽ ഒപ്പിടാൻ ധനവകുപ്പു മടി; ചുവപ്പുനാടയിൽ കുരുങ്ങുന്നതിന്റെ കാരണം ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇന്ധന സെസ് നടപ്പാക്കിയതിലെ രൂക്ഷ വിമർശനം ഭയന്നു സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായി നിയമിച്ച മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ ഓണറേറിയം ഫയൽ വൈകിപ്പിച്ചു സർക്കാർ. സാന്പത്തിക പ്രതിസന്ധി സജീവ ചർച്ചാവിഷയമായതിനു പിന്നാലെ ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതിഭാരത്തിനെതിരേ യുഡിഎഫ് പ്രക്ഷോഭം ശക്തിപ്പെടുത്തിയതോടെയാണു കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായകെ.വി. തോമസിനു ഓണറേറിയം അനുവദിക്കുന്ന ഫയലിൽ ഒപ്പിടാൻ ധനവകുപ്പു മടിക്കുന്നത്. തനിക്ക് ശന്പളം വേണ്ടെ ന്നും ഓണറേറിയം മതിയെന്നും അറിയിച്ച് കെ.വി. തോമസ് മുഖ്യമന്ത്രിക്കു നൽകിയ കത്ത് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പ് വഴി ധനവകുപ്പിനു കൈമാറിയിരുന്നു. ജനുവരി 31നു കത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൈവശമെത്തിയതായാണ് സെക്രട്ടേറിയറ്റിലെ ഇ-ഫയലിംഗ് രേഖകൾ വ്യക്തമാകുന്നത്. ഈ മാസം മൂന്നിനു ഫയൽ ധനവകുപ്പിന്റെ എക്സ്പൻഡിച്ചർ വിംഗിലെത്തി. അവിടെനിന്ന് ഈ മാസം നാലിന് ഫയൽ എക്സ്പൻഡിച്ചർ…
Read Moreഇനി അഭ്യാസം നടക്കില്ല! ബൈക്ക് അഭ്യാസ നടത്തി അപകടമുണ്ടാക്കിയ യുവാവിന്റെ ലൈസൻസ് തിരിച്ചെടുക്കും, ഒരിക്കലും ലഭിക്കില്ല
തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അഭ്യാസ നടത്തി അപകടമുണ്ടാക്കിയ യുവാവിന്റെ ലൈസൻസ് റദ്ദാക്കും. കല്ലമ്പലം സ്വദേശി നൗഫലിന്റെ (18) ലൈസൻസാണ് തിരിച്ചെടുക്കുന്നത്. ഇയാൾക്ക് ഇനി ഒരിക്കലും ലൈസൻസ് ലഭിക്കില്ല. നൗഫൽ ആറു തവണ ബൈക്കപകടമുണ്ടാക്കിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ്. വിനോദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടുറോഡിൽ ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസം നടത്തി വഴിയാത്രക്കാരിയായ വിദ്യാർഥിയെ ഇടിച്ചു വീഴ്ത്തിയ സംഭവം വാർത്തയായതോടെയാണ് കടുത്ത നടപടിയുണ്ടായത്. കല്ലമ്പലത്ത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാർഥിനികൾ റോഡിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു അഭ്യാസപ്രകടനം. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് തെന്നിനീങ്ങിച്ചെന്ന് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. നൗഫലിനും ഒപ്പമുണ്ടായിരുന്ന ആൾക്കും പരുക്കേറ്റു. പെണ്‍കുട്ടികളെ ആകർഷിക്കാനും നവമാധ്യമങ്ങളില്‍ തരംഗമാകാനുമാണ് നൗഫൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നത്. മുൻപ് പലതവണ അപകടമുണ്ടാക്കിയതിനും അഭ്യാസ പ്രകടനം നടത്തിയതിനും നൗഫലിന് പിഴ ചുമത്തിയിട്ടുണ്ട്.
Read Moreപൂജാരി മൂന്നരവയസുകാരിയെ പീഡിപ്പിച്ചത് കല്‍ക്കണ്ടവും മുന്തിരിയും നല്കി! 83 കാരന് ഇനി 45 വര്‍ഷം തടവും പിഴയും
കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 83 കാരനായ പൂജാരിക്ക് 45 വർഷം കഠിത തടവും 80,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയം പേരൂർ സ്വദേശി പുരുഷോത്തമനെയാണ് ഏറണാകുളം കോടതി ശിക്ഷിച്ചത്. കൽക്കണ്ടവും മുന്തിരിയും നൽകിയാണ് മൂന്നര വയസുകാരായെ ഇയാൾ പീഡനത്തിനിരയാക്കിയത്. 2019-2020 കാലഘട്ടത്തിലാണ് കേസിനാസ്പതമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയിൽ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. പോക്സോ കേസ് ഉൾപ്പെടെ 10 ഓളം കേസുകളാണ് ഇയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചു കുട്ടിയുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്തത് അതിഹീനമായ പ്രവർത്തിയാണെന്നും അതിനാൽ ഇയാൾ യാതൊരു ദയയും ഇദ്ദേഹം അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
Read More‘വരാഹരൂപം’ ഗാന വിവാദം ഉടന്‍ തീരില്ല; നടന് പൃഥ്വിരാജ് ഉള്‍പ്പെടെ ഏഴുപേരെക്കൂടി ചോദ്യം ചെയ്യും
കോഴിക്കോട്: കാന്താരസിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളിലേക്ക് പോലീസ്. കേസില്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെയും നിര്‍മാതാവ് വിജയ് കിരഗന്ദൂരിന്റെയും ചോദ്യം ചെയ്യല്‍ ഇന്നലെ കോഴിക്കോട്ട് പൂര്‍ത്തിയായി. സംഗീതസംവിധായകന് അജനീഷ് ലോക്നാഥിനെ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.സംഗീതവിദഗ്ധരുടെ ഉപദേശം തേടിയശേഷം പോലീസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങും. പാട്ടിന്റെ ട്രാക്കില്‍ സാമ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, പാട്ടിന്റെ രാഗങ്ങളും ഉപയോഗിച്ച ഉപകരണങ്ങളും വ്യത്യസ്തമാണെന്നാണ് കാന്താരയുടെ അണിയറക്കാരുടെ വാദം. നടന് പൃഥ്വിരാജ് ഉള്‍പ്പെടെ കാന്താരയുടെ കേരളത്തിലെ വിതരണക്കാരും കേസിലെ പ്രതികളാണ്. പൃഥ്വിരാജ് ഉൾപ്പെടെ ഏഴു പേരിൽനിന്നുകൂടി മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരായത്. പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ്…
Read More