മലപ്പുറം: ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വർണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കരുവാരകുണ്ട് സ്വദേശി മുനീഷ് (32) നെയാണ് 1.162 കിലോഗ്രാം 24 ക്യാരറ്റ് സ്വർണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പോലീസ് പിടികൂടിയത്. 1.162 കി.ഗ്രാം സ്വണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അഭ്യന്തര വിപണിയില്‍ പിടിച്ചെടുത്ത സ്വർണത്തിന് 63 ലക്ഷം രൂപ വില വരും. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുനീഷിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചു. തുടർന്ന് ഇയാളെ…
Read MoreCategory: Edition News
വിസ തട്ടിപ്പ്: യുകെ മോഹം പൊലിഞ്ഞ യുവാവ് ജീവനൊടുക്കി; പിന്നാലെ സ്ഥാപനത്തിനെതിരേ വീണ്ടും കേസ്
പയ്യന്നൂര്‍: വിസ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ തളിപ്പറമ്പിലെ സ്ഥാപനം വഞ്ചിച്ചുവെന്ന പരാതിയില്‍ പയ്യന്നൂർ പോലീസിലും കേസ്. കുന്നരു കാരന്താട്ടെ താത്രാടന്‍ വീട്ടില്‍ ശശിയുടെ പരാതിയിലാണ് തളിപ്പറമ്പിലെ സ്റ്റാര്‍ ഹൈറ്റ്സ് കണ്‍സള്‍ട്ടന്‍സിയിലെ കിഷോര്‍ കുമാറിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഇയാള്‍ പരാതിക്കാരനില്‍നിന്നും 13 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.കാനറ ബാങ്ക് അക്കൗണ്ടുവഴിയാണ് 2021 ആഗസ്റ്റ് അവസാന ആഴ്ചമുതല്‍ കഴിഞ്ഞ വര്‍ഷം ജൂലൈവരെ പരാതിക്കാരന് പണം നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരന് വിസ കിട്ടിയില്ല. പലവട്ടമാവശ്യപ്പെട്ടിട്ടും വിസയ്ക്കായി നല്കിയ പണം തിരിച്ചുനല്‍കാതെയും വന്നപ്പോഴാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആറ് ലക്ഷം രൂപ നല്കി വീസ തട്ടിപ്പിനിരയായ വയനാട് പുല്‍പ്പള്ളിയിലെ ടോമി-വിന്‍സി ദമ്പതികളുടെ മകന് മുത്തേടത്ത് അനൂപ് ടോമി (24)കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു. യുകെയിലേക്കുള്ള വിസ വാഗ്ദാനത്തില്‍ കുടുങ്ങി…
Read Moreനെടുങ്കണ്ടത്തെ സിപിഎമ്മിൽ ചേരിപ്പോര്; എതിരാളികളെ തോൽപ്പിക്കാൻ സ്വന്തം ബൈക്ക് കത്തിച്ച് ബ്രാഞ്ച് സെക്രട്ടറി; കത്തിക്കൽ തന്ത്രം പൊളിഞ്ഞതിങ്ങനെ…
നെടുങ്കണ്ടം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇരുചക്രവാഹനം കത്തിച്ചെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ബ്രാഞ്ച് സെക്രട്ടറി സ്വന്തമായി കത്തിച്ചതാണെന്നു കണ്ടെത്തൽ. സംഘർഷത്തിനിടെ മാല കവർന്നെന്ന പരാതിയും വ്യാജമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാല ബ്രാഞ്ച് സെക്രട്ടറി തന്നെ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്നും പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ബ്രാഞ്ച് സെക്രട്ടറി വ്യാജ പരാതി നൽകിയെന്ന നിഗമനത്തിലാണ് പോലീസ്.സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കത്തിക്കുകയും അതിക്രമം നടത്തുകയും സ്വർണാഭരണം കവർന്നതെന്നുമാണ് ബ്രാഞ്ച് സെക്രട്ടറിയുടെ പരാതി. സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോണിനു നേരെയാണ് അതിക്രമം നടന്നത്. ഷാരോണിന്റെ ബൈക്ക് ആക്രമണത്തിനെത്തിയ സംഘം കത്തിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് വട്ടപ്പാറയ്ക്കു സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ആക്രമണവും ബൈക്ക് കത്തിക്കലും നടന്നത്. പാർട്ടിയിൽ ചേരി തിരിഞ്ഞുണ്ടായ…
Read Moreഅപകടം വരട്ടെ, അപ്പോൾ നോക്കാം! വാഗമണ്ണിൽ നെഞ്ചിടിപ്പ് കൂട്ടുന്ന വാച്ച്ടവർ; അധികാരികളേ, ഒന്നു കണ്ണുതുറക്കൂ!
ഈരാറ്റുപേട്ട: അപകടത്തിലേക്ക് വായ് പിളർന്നു പണിതീരാത്ത ഒ രു വാച്ച്ടവർ നാളുകളായി നിന്നിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല. അപകടക്കെണി അറിയാതെ വിദൂരങ്ങളിൽനിന്നു പോലും എത്തുന്ന നൂറുകണക്കിനു സഞ്ചാരികൾ വാച്ച്ടവറിൽ കയറുന്നതു കണ്ടിട്ടും കുലുക്കമില്ലാതെ നിൽക്കുകയാണ് നമ്മുടെ അധികാരികൾ. അല്പം ശ്രദ്ധ പിഴച്ചാൽ മരണം പോലും സംഭവിക്കാവുന്ന ഞാണിൻമേൽകളിയാണ് ഈ വാച്ച്ടവറിൽ കയറുന്നതെന്ന് അറിയാമായിരുന്നിട്ടും അവർ കണ്ടില്ലെന്നു നടിക്കുന്നു. ഒന്നുകിൽ സുരക്ഷിതമാക്കണം അല്ലെങ്കിൽ ആളുകൾ ഇവിടേക്കു കയറാതിരിക്കാൻ ക്രമീകരണം ഉണ്ടാക്കണം. ഇതൊന്നും ചെയ്യാതെ അപകടം വരാൻ കാത്തിരിക്കുകയാണ് അധികൃതർ. പണിതീരാതെ കെണിഈരാറ്റുപേട്ട-വാഗമൺ സംസ്ഥാന പാതയ്ക്കു സമീപത്തെ കാരികാട് ടോപ്പിലെ പണി പൂർത്തിയാകാത്ത വാച്ച് ടവറിലാണ് അപകടം പതിയിരിക്കുന്നത്. 70 ലക്ഷം രൂപ മുടക്കിയിട്ടും പണി പൂർത്തിയാകാതെ കിടക്കുകയാണ് ഈ വാച്ച്ടവർ. കെട്ടിടത്തിന്റെ രണ്ടാംനിലയിൽ ചുറ്റുമതിലും സംരക്ഷണവേലിയും നിർമിക്കാത്തതാണ് അപകടം കെണിയാകുന്നത്. കാരികാട് ടോപ്പിലെത്തുന്ന കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികൾ റോഡിൽനിന്നു…
Read Moreഫോർട്ട് കൊച്ചിയിലെ പുതുവർഷാഘോഷം; സംഘാടനപ്പിഴവിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ; കാർണിവൽ ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊച്ചി: ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിൽ സംഘാടനത്തിൽ വന്ന പിഴവിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടും. ഗതാഗത സംവിധാനത്തിൽ വന്ന പിഴവ്, പരേഡ്ഗ്രൗണ്ടിലെ ക്രമീകരണങ്ങൾ, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് ജില്ലാഭരണകൂടം പരിശോധിക്കുന്നത്. ഫോർട്ടുകൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാർണിവൽ കമ്മിറ്റിക്കാണ്. ക്രമീകരണങ്ങളായി വിവിധ വകുപ്പുകളുടെ ഏകോപനമാണ് സർക്കാർ ചുമതല. ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാൻ സംഘാടകസമിതിക്ക് കഴിഞ്ഞില്ലെന്നതാണ് വാസ്തവം. സർക്കാർ സഹായം രണ്ടു ലക്ഷം രൂപ മാത്രം കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷ വേദികളിലൊന്നാണ് ഫോർട്ട് കൊച്ചി. എന്നാൽ ഇവിടത്തെ ആഘോഷത്തിന് സർക്കാരിന്റെ സാന്പത്തിക സഹായം രണ്ട് ലക്ഷം രൂപ മാത്രമാണ്. നാലു മാസം കഴിഞ്ഞാണ് ഈ തുക ലഭിക്കുന്നത്. കാർണിവൽ റാലി, മത്സര വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും വാങ്ങുന്നതിനായി കൊച്ചി നഗരസഭ നൽകുന്നത് നാലു ലക്ഷം രൂപയുമാണ്. 2019ലെ കാർണിവലിന് അനുവദിച്ച നാലു ലക്ഷം…
Read Moreഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം ! ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു
ഹോട്ടലില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. സിസിടിവി കാമറകളും ഹോട്ടലിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികള്‍ ഉള്‍പ്പെടെയുള്ളവയും നശിപ്പിച്ചു. കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടലിനു (മലപ്പുറം കുഴിമന്തി) നേരെയാണ് പ്രതിഷേധം. ഹോട്ടലില്‍ നിന്ന് കഴിഞ്ഞ മാസം 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് രശ്മിക്കു രോഗബാധയുണ്ടായത്. അല്‍ഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയവെ ഇന്നലെ രാത്രി ഏഴിനായിരുന്നു മരണം. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗാന്ധിനഗര്‍…
Read Moreമകരവിളക്കിന് പമ്പയിലേക്ക് 590 ബസ് സർവീസ്; കെഎസ്ആർടിസിയുടെ ലക്ഷ്യം തീർത്ഥാടകരുടെ യാത്രാ ബുദ്ധിമുട്ടൊഴിവാക്കൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശബരിമല മകരവിളക്ക് തീർഥാടന ദിവസങ്ങളിൽ കെഎസ്ആർടിസി യുടെ 590 ബസുകൾ സർവീസ് നടത്തും. ജനുവരി 14 നും തൊട്ടു മുമ്പുള്ള ദിവസങ്ങളിലും മകരവിളക്ക് കഴിഞ്ഞുള്ള നിശ്ചിത ദിവസങ്ങളിലുമായിരിക്കും ഈ സർവീസുകൾ . നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് 590 ബസുകൾ കൂടി സർവീസിന് സജ്ജമാക്കുന്നത്. 5ന് മുമ്പ് ബസുകൾ തയാറാക്കി ബോണറ്റ് നമ്പർ മെക്കാനിക്കൽ എഞ്ചിനീയർക്ക് നല്‍കണമെന്ന് ഡി സി പി മേധാവികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ 200 ബസുകളാണ് സർവീസ് നടത്താൻ പമ്പയിലുള്ളത്. പമ്പയിലെത്തുന്ന ബസുകൾ കേരളത്തിലെയും തമിഴ് നാട്ടിലെയും വിവിധ സ്ഥലങ്ങളിലേക്കായിരിക്കു സർവീസ് നടത്തുന്നത്. തീർത്ഥാടകരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തവണത്തെ മണ്ഡലവിളക്ക് ഉത്സവ കാലം കെ എസ് ആർ ടി സി യ്ക്ക് നല്ല കാലമായിരുന്നു. ഒരു കോടിയിലധികം രൂപ വരുമാനമുണ്ടാക്കിയ ദിവസവുമുണ്ടായിരുന്നു. മകരവിളക്ക് കാലത്തേയ്ക്ക് ഓരോ ഡി സി…
Read Moreബയോമെട്രിക് പഞ്ചിംഗ് പൂർണമായി നടപ്പായില്ല; പഞ്ചിംഗ് സംവിധാനം ബന്ധിപ്പിക്കാൻ കാലതാമസം വേണ്ടി വരുമെന്ന് വിദഗ്ധർ
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിംഗ് എല്ലായിടത്തും നടപ്പായില്ല. ശന്പള സോഫ്റ്റ്വെയറായ സ്പാർക്കുമായി ഹാജർ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകാത്തതാണ് കാരണം. സ്പാർക്കുമായി പഞ്ചിംഗ് സംവിധാനം ബന്ധിപ്പിക്കാൻ ഒരു മാസക്കാലം വേണ്ട ിവരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ജില്ലാ കളക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകൾ ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളിലുമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഇന്നു മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്. ഇത് പല ജില്ലകളിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇന്നു മുതൽ നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഇന്ന് മുതൽ ബയോ മെട്രിക് പഞ്ചിംഗ് കർശനമാക്കാനാണ് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് നൽകിയിരുന്ന നിർദേശം. മാര്‍ച്ച് 31 ഓടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് സജ്ജമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Read Moreഅമിതമദ്യപാനവും ശാരീരിക ഉപദ്രവും സഹിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി യുവതി; ഭാര്യവരാത്ത ദേഷ്യത്തിൽ അമ്മായിയപ്പനെ കുത്തിവീഴ്ത്തി മരുമകൻ; കൊല്ലത്തെ സംഭവം ഇങ്ങനെ…
കൊല്ലം: തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പാരിപ്പള്ളി വിനീത് ഭവനില്‍ വിപിൻ(27) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഉപദ്രവം മൂലം സഹികെട്ട യുവതി എഴിപ്പുറത്തുള്ളവീട്ടിൽ പിതാവിനോടൊപ്പം താമസിച്ചുവരികയായിരുന്നു.കഴിഞ്ഞ 22ന് മദ്യലഹരിയിൽ വീട്ടിലെത്തിയ വിപിൻ ഭാര്യയെ തന്നോടൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിതാവ് തയാറായില്ല. തുടർന്ന് കൈയിൽ കരുതിയിരുന്ന മാരകായുധം കൊണ്ട് വിപിൻ ഭാര്യാപിതാവ് പ്രസാദിനെ കുത്തിപരിക്കേൽപ്പിച്ചു. പ്രസാദിന്റെ പരാതിയെതുടർന്ന് പാരിപ്പള്ളി പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreഅയ്യപ്പഭക്തർ സഞ്ചരിച്ച മിനിബസ് വീടിനു മുകളിൽ വീണു 16 പേര്‍ക്ക് പരിക്ക്; 2016ലും ഇതേ വീടിന് മുകളിൽ വാഹനം മറിഞ്ഞിരുന്നു
ഇടുക്കി: കട്ടപ്പനയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് വീടിന് മുകളിലേക്ക് പതിച്ച് ബസിലുണ്ടായിരുന്ന കുട്ടികളടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട് ദിണ്ഡുക്കല് വീരാളിപ്പെട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെ 3.45 ന് കട്ടപ്പന പാറക്കടവ് ബൈപാസ് റോഡിലാണ് അപകടം. കുത്തിറക്കത്തോടുകൂടിയ കൊടുംവളവില്‍ നിയന്ത്രണം നഷ്ടമായ മിനിബസ് സമീപത്തെ കാപ്പാട്ട് ഷെഫീഖിന്റെ വീടിന്റെ കാര്‍പോര്‍ച്ചിന് മുകളിലേക്കാണ് പതിച്ചത്. വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് അപകടമാണെന്ന് മനസിലായതെന്ന് ഷെഫീഖ് പറഞ്ഞു. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഗുരുനാഥന് (55) എന്നയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രംഗദുരെ (28), വെങ്കിടേഷ് (48), രഘുരാജ , മനോഹരന് (50), പ്രഭു (35), ശേഖര്‍ (48), ഗുരുനാഥന് (55), പാണ്ടി ചന്ദ്ര (12), സിദ്ധാര്‍ത്ഥ് (10), ജഗദീഷ്…
Read More