ഡൊമനിക് ജോസഫ്മാന്നാർ: സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നത് ആഘോഷമാക്കുവാൻ തയാറെടുക്കുകയാണ് ചെങ്ങന്നൂർ. നാലിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്ത എത്തിയതോടെയാണ് ചെങ്ങന്നൂർ മണ്ഡലം ഉണർന്നു കഴിഞ്ഞു. സത്യപ്രതിജ്ഞാ ദിനത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലാകെ മധുര പലഹാരങ്ങൾ വിതരണം ചെയ്യുവാനും ആഹ്ലാദപ്രകടനങ്ങൾ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. സജി ചെറിയാനിലൂടെ ചെങ്ങന്നൂർ മണ്ഡലത്തിന് ആദ്യമായി ലഭിച്ച മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മനോവിഷമത്തിലായിരുന്ന ജനങ്ങൾ ഇപ്പോൾ ആഹ്ലാദത്തിലാണ്. സംസ്ഥാനത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ സജി ചെറിയാന് രാഷ്ട്രീയത്തിലുപരിയായി ഒരു ജനകീയബന്ധം മണ്ഡലത്തിലാകമാനം ഉണ്ടാക്കിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പുതുവത്സരത്തലേന്നെത്തിയ സന്തോഷവാർത്ത മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് മണ്ഡലത്തിന്റെ പ്രതീക്ഷ. ഫിഷറീസ്- സാംസ്കാരിക വകുപ്പുകൾതന്നെ സജി ചെറിയാന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടന്ന ഒരു സിപിഎം പൊതുയോഗത്തിലാണ് സജി വിവാദ പ്രസംഗം നടത്തിയത്.…
Read MoreCategory: Edition News
ഫോർട്ട്കൊച്ചിയിലെ പുതുവർഷാഘോഷം; സുരക്ഷാ വീഴ്ചയിൽ സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് തേടി
കൊച്ചി: ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നറിയാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ ഡിസിപി എസ്. ശശിധരനെ ചുമതലപ്പെടുത്തിയതായി കമ്മീഷണർ കെ. സേതുരാമൻ പറഞ്ഞു. എത്തിയത് നാല് ലക്ഷം പേർഡിസംബർ 31 ന് ഫോർട്ടുകൊച്ചിയിൽ നടന്ന പുതുവർഷാഘോഷത്തിൽ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വർണാഭമായ പുതുവത്സരാഘോഷം നടന്ന ഫോർട്ട്കൊച്ചിയിൽ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധിപ്പേരാണ് അവശരായത്. ഇരുപതിനായിരം പേർ മാത്രം ഉൾക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിൽ നാല് ലക്ഷത്തോളം പേർ എത്തിയെന്നാണ് കണക്ക്. തിരക്ക് മുന്നിൽകണ്ടുള്ള ഗതാഗത ക്രമീകരണങ്ങളോ സുരക്ഷയോ ഒരുക്കിയില്ലെന്നും ആക്ഷേപം ഉയരുകയാണ്. എങ്കിലും ഇത്രയധികം ജനം എത്തിയിട്ടും ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. മുന്നൊരുക്കത്തിൽ വൻ വീഴ്ച്ചഫോർട്ടുകൊച്ചിയിൽ മുന്നൊരുക്കത്തിൽ വലിയ വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക വിവരം.…
Read Moreമാനേജ്മെന്റ് പിരിച്ചെടുത്ത പ്രീമിയം തുക അടച്ചില്ല : കെഎസ്ആർടിസി ജീവനക്കാരുടെ ഇൻഷ്വറൻസ് റദ്ദായി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാരുടെ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കാതിരുന്നതിനാൽ കഴിഞ്ഞ വർഷത്തെ ഇൻഷ്വറൻസ് റദ്ദായി. കഴിഞ്ഞ വർഷം ഇൻഷുറൻസ് പ്രീമിയമായി മാനേജ്മെന്റ് ജീവനക്കാരിൽ നിന്നും ഈടാക്കിയ പ്രീമിയം തുക ജീവനക്കാർക്ക് നഷ്ടമായി. 2023 ജനുവരി മുതൽ പുതിയ പ്രീമിയം അടച്ച് ഇൻഷുറൻസ് പദ്ധതിയിൽ ചേരണമെന്ന് മാനേജ്മെന്റ് നേരത്ത അറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വർഷം ലാപ്സായ ഇൻഷ്വറൻസിന്റെ പ്രീമിയംപലിശ സഹിതം കുടിശിക തുക അടച്ചാൽ മാത്രമേ ഇൻഷ്വറൻസ് പുനരുജ്ജീവിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ഇൻഷ്വറൻസ് അധികൃതർ രേഖാമൂലം കെ എസ് ആർ ടി സിയെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷ്വറൻസ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് എന്നിവയുടെ പ്രീമിയമാണ് മുടങ്ങിയത്. പ്രതിമാസം ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനായി 700 രൂപ 500 രൂപ ക്രമത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്നുണ്ട്. മാനേജ്മെന്റ് ഈടാക്കുന്ന തുക സ്റ്റേറ്റ് ഇൻഷ്വറൻസ് ഓഫീസുകളിൽ കോർപ്പറേഷൻ അടയ്ക്കാറില്ലാത്തതിനാലാണ് ജീവനക്കാരുടെ…
Read Moreകൗമാരകലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയുടെ വേദി ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം; സ്വർണക്കപ്പ് കോഴിക്കോട്ട് എത്തി
കോഴിക്കോട്: കൗമാരകലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയുടെ വേദി ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കലോത്സവത്തെ വരവേൽക്കാനുള്ള കോഴിക്കോടിന്റെ ഒരുക്കങ്ങൾ എല്ലാം ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. നാളെ രാവിലെ വിക്രം മൈതാനിയിൽ പതാക ഉയരുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിയും. കലോത്സവത്തിനായി കോഴിക്കോട്ടെത്തുന്ന ടീമുകളുടെ രജിസ്ട്രേഷൻ കൗണ്ടർ രാവിലെ 10ന് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയതു. കലോത്സവത്തിനായി കോഴിക്കോട് എത്തുന്ന ആദ്യ ജില്ലാ ടീമിന് റെയിൽവേ സ്റ്റേഷനിൽ റിസപ്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. രാവിലെ 10:30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോ നടത്തി. അക്കോമഡേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് സ്കൂൾ കുട്ടികൾക്ക് താമസ സൗകര്യത്തിനായി തുറന്നുകൊടുത്തു. കലോത്സവത്തിന്റെ സ്വർണക്കപ്പ് ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെത്തി.…
Read Moreമോക് ഡ്രില്ലിനിടെ മുങ്ങിമരണം; കേസ് അന്വേഷിക്കാൻ പോലീസും; സംഭവത്തിൽ സബ് കളക്ടറുടെ റിപ്പോർട്ടിങ്ങനെ…
പത്തനംതിട്ട: മണിമലയാറ്റിൽ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ എന്ന യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ പോലീസും അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കാനിരിക്കവേയാണ് പോലീസും കേസെടുത്ത് അന്വേഷിക്കുന്നത്. സംഭവത്തിൽ ആസ്വഭാവിക മരണത്തിനു നേരത്തെ കീഴ്വായ്പൂര് പോലീസ് കേസെടുത്തിരുന്നു.നേരത്തെ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്കു വേണ്ടി തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടി തയാറാക്കിയ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു. മുന്നൊരുക്കമില്ലാതെആവശ്യമായ മുന്നൊരുക്കങ്ങൾ കൂടാതെയാണ് മോക്ഡ്രിൽ നടത്തിയതെന്നാണ് സബ് കളക്ടറുടെ നിഗമനം.പ്രളയകാല രക്ഷാപ്രവർത്തനം അനുകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ദുരന്തനിവാരണ അഥോറിറ്റി മോക്ഡ്രിൽ നടത്തിയത്. മല്ലപ്പള്ളി താലൂക്കുതല പരിപാടി മണിമലയാറ്റിൽ നടത്തണമെന്ന നിർദേശം ഉണ്ടായി.എന്നാൽ, ബന്ധപ്പെട്ട വകുപ്പുകൾ യോജിച്ചല്ല നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. നടപടിക്കു സാധ്യത ഇല്ലമോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ തത്കാലം ആർക്കെതിരെയും നടപടി ഉണ്ടാകില്ല. മണിമലയാർ…
Read Moreയുവതി തുറന്നുപറഞ്ഞു..! പീഡനം നടന്നിട്ടില്ലെന്ന് കൊറിയന്‍ യുവതി; കേസ് അവസാനിപ്പിച്ചു
കോഴിക്കോട്: കരിപ്പൂരില്‍ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന കേസ് അവസാനിപ്പിച്ചു. പീഡിപ്പിക്കപ്പെട്ടില്ലെന്ന പരാതിക്കാരിയായ കൊറിയന്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ നടപടി. കുറേ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് യുവതി പറഞ്ഞിരുന്നു. ഡിസംബര്‍ ഒമ്പതിനാണ് താന്‍ പീഡനത്തിനിരയായതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് യുവതി വെളിപ്പെടുത്തിയത്. മതിയായ യാത്രാ രേഖകളില്ലാത്തതിനാല്‍ വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസിന് കൈമാറി. ശേഷം വൈദ്യപരിശോധനക്കായാണ് യുവതിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ യുവതിയെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ദക്ഷിണകൊറിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് മാറ്റിയിരുന്നു. നേരത്തെ ടൂറിസ്റ്റ് വിസയിലെത്തിയ യുവതി കോഴിക്കോട്ട് രണ്ട് ഹോട്ടലുകളിലായാണ് താമസിച്ചിരുന്നത്.
Read Moreലോട്ടറി വ്യാപാരിയുടെ സത്യസന്ധതയിൽ ബാബു ലക്ഷാധിപതി! ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ വിളിച്ച് ബാബു പറഞ്ഞത് ഇങ്ങനെ…
പാലാ: ഭാഗ്യം തുണച്ചതും ലോട്ടറി വ്യാപാരിയുടെ സത്യസന്ധതയും ഉഴവൂര്‍ സ്വദേശി ബാബുവിനെ ലക്ഷാധിപതിയാക്കി. കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിലെ ശ്രീശങ്കര ലോട്ടറി ഏജന്‍സിയില്‍നിന്നു വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. എന്‍വി 8086219 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഉഴവൂര്‍ പുഴോട്ട് തെക്കേപുത്തന്‍പുരയില്‍ ബാബു വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബാബു ഇന്നലെ രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ വിളിച്ച് ഇതേ നമ്പറിലുള്ള 12 ടിക്കറ്റുകള്‍ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് അപ്പോള്‍ തന്നെ മാറ്റിവയ്ക്കുകയും ചെയ്തു. വൈകുന്നേരം ലോട്ടറി അടിച്ച വിവരവും പ്രമോദ് തന്നെയാണ് ബാബുവിനെ അറിയിച്ചത്. താന്‍ പറഞ്ഞ നമ്പറിലുള്ള ടിക്കറ്റുകള്‍ മാറ്റിവയ്ക്കാനും സമ്മാനം നേടിയ വിവരം അപ്പോള്‍ തന്നെ അറിയിക്കാനും പ്രമോദ് തയാറായതിലുള്ള സന്തോഷത്തിലാണ് ബാബു. സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഏൽപ്പിച്ചിരിക്കുകയാണ് ബാബു.
Read Moreനടക്കുകയല്ല, മൂന്ന് കാലിൽ ചാടിച്ചാടി..! പദയാത്ര സംഘത്തോടൊപ്പം ജീബ്രു നടക്കുകയാണ്… പേര് സമ്മാനിച്ചത് പോലും പദയാത്ര സംഘം
ചാത്തന്നൂർ : ബസിടിച്ച് പരിക്കേറ്റിട്ടും വേദനിക്കുന്ന കാലുമായി ജീബ്രു അച്ചടക്കമുള്ള കുട്ടിയായി നടക്കുകയാണ്. നടക്കുകയല്ല, മൂന്ന് കാലിൽ ചാടിച്ചാടി. അല്പ ദൂരം യാത്രയ്ക്ക് ശേഷം നില്ക്കും. കുട്ടനാട്ടിൽ നിന്നുള്ള ശിവഗിരി തീർഥാടന പദയാത്ര സംഘത്തിനൊപ്പം വഴിയിൽ ഒപ്പം കൂടിയതാണ് ഈ നായയും. ഇപ്പോൾ പദയാത്ര സംഘത്തിന്റെ ഓമനയായി അവൻ മാറി. അനുസരണയുള്ള കുട്ടിയായാണ് അവന്റെ പെരുമാറ്റം. ജീബ്രു എന്ന പേര് സമ്മാനിച്ചത് പോലും പദയാത്ര സംഘമാണ്. കുട്ടനാട് മാമ്പുഴക്കരയിൽ നിന്നുള്ള തീർഥാടക പദയാത്രാ സംഘം പുറപ്പെട്ട് അഞ്ച് കിലോമീറ്റർ പിന്നിട്ട് കളങ്ങര എത്തിയപ്പോഴാണ് ഇവൻ പദയാത്രാ സംഘത്തോടൊപ്പം കൂടിയത്. പിന്നെ ശിവഗിരിയിലേയ്ക്കുള്ള പദയാത്ര സംഘത്തിന്റെ ഭാഗം പോലെയായി. സംഘാംഗങ്ങൾ നൽകുന്ന ഭക്ഷണം കഴിക്കും. അവർ വിശ്രമിക്കുമ്പോൾ അവൻ വിശ്രമിക്കും. റോഡ് ഓരം ചേർന്ന് നടക്കും. തെരുവ് പട്ടികളെ കണ്ടാൽ ശ്രദ്ധിക്കുക പോലുമില്ല. തെരുവ് പട്ടികൾ ആക്രമിക്കാനെത്തിയാൽ ജാഥാംഗങ്ങൾ അവയെ…
Read Moreരാഷ്ട്രീയവും മതവും വിഭാഗീയതകളും മറന്ന് മറന്ന് നാട്ടുകാർ ഒന്നിച്ചു; പതിനാലാം നാൾ ജനവാസകേന്ദ്രത്തിലെ കള്ളുഷാപ്പ് പൂട്ടിച്ചു
മാന്നാർ: നാട്ടുകാർ രാഷ്ട്രീ യവും മതവും മറ്റ് വിഭാഗീയതകളും മറന്ന് ഒന്നിച്ചപ്പോൾ അത് നാടിന്റെ വിജയമായി. മാന്നാറിലെ ജനവാസ കേന്ദ്രത്തിലെ കള്ള് ഷാപ്പിനെതിരേ നാട്ടുകാർ നടത്തിയ സമരം വിജയം കണ്ടത് നാട്ടുകാരുടെ ഈ ഒത്തുചേരലിലൂടെയാണ്. കള്ളുഷാപ്പ് നിലനിർത്താൻ രാഷ്ട്രീയ പാർട്ടികളിലും സമുദായ സംഘടനകളിലും വിള്ളൽ വീഴ്ത്തി സമരം തകർത്ത് ഷാപ്പ് നടത്താമെന്ന് വിചാരിച്ചവർക്ക് നാട്ടുകാരുടെ ഈ കൂട്ടായ്മ തിരിച്ചടിയായി. 14 ദിവസം നടന്ന സമരം ഷാപ്പിന്റെ ബോർഡുകളും മറ്റും അധികൃതർ എടുത്തുമാറ്റുന്നതുവരെ തുടർന്നു.ഷാപ്പ് ഇവിടെ പ്രവർത്തിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സന്തോഷസൂചകമായി ഇന്നലെ ഉച്ചയ്ക്ക് നാട്ടുകാർ ഒത്ത് ചേർന്ന് സമൂഹസദ്യയും കഴിച്ചാണ് പിരിഞ്ഞത്. സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ കൂടിയ സമരസമിതി നേതാക്കളുടെയും ഷാപ്പ് തൊഴിലാളി സംഘടനകളുടെയും ലൈസൻസിയുടെയും ഷാപ്പ് കോൺട്രാക്ടറുടെയും സംയുക്ത യോഗത്തിലാണ് ജനവാസ കേന്ദ്രത്തിൽ ഷാപ്പ് തുറക്കണ്ട എന്ന് തീരുമാനമെടുത്തത്. സമരസമിതി…
Read Moreപോക്സോ കേസിൽ പിതാവിനെയും സുഹൃത്തിനെയും വെറുതെവിട്ടു; കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് പരാജയം
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു എന്ന കേസിലെ പ്രതിയായ പിതാവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു. പ്രായപൂർത്തി ആകാത്ത 6 വയസുകാരിയായ മകളെ പീഡിപ്പിച്ചു എന്ന് ആരോപിച്ചു ആലപ്പുഴ സൗത്ത് പോലീസ് അന്വേഷിച്ച കേസിലെ പ്രതികളായ കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയുമാണ് ആലപ്പുഴ അഡിഷണൽ സെഷൻസ് ജഡ്ജ് (1) (പോക്സോ ) ആഷ് കെ. ബാൽ വെറുതെ വിട്ടത്. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയം വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോൾ പലപ്പോഴും കുട്ടിയെ പിതാവായ ആലപ്പുഴ ബീച്ച് വാർഡിൽ പനയ്ക്കൽ പുരയ്ക്കൽ ജോസി എന്ന സെബാസ്റ്റ്യൻ ( 42 ) സുഹൃത്തായ ആലപ്പുഴ ബീച്ച് വാർഡിൽ വെളിമ്പറമ്പ് വീട്ടിൽ ചന്ദ്ര ബോസ് ( 43 ) എന്നിവർ ചേർന്ന് ശാരീരികമായി പീഡിപ്പിച്ചു എന്നും കൂടാതെ ട്യൂഷൻ ക്ലാസിൽ പോയിരുന്ന കുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി വിളിച്ചു കൊണ്ടുവന്നു…
Read More