ജോൺസൺ വേങ്ങത്തടം കോട്ടയം: റബർവിലയിടിവു മൂലം നട്ടം തിരിയുന്ന കർഷകർക്കു ഇരുട്ടടിയായി റബർത്തടി വിലയിടിവ്. ീർക്കറ്റിൽ റബർത്തടിക്കു ഉയർന്നവിലയുണ്ടെങ്കിലും ഇടനിലക്കാരും കച്ചവടക്കാരും തൊഴിലാളികളും നോക്കുകൂലിക്കാരും എടുത്തതിനുശേഷം മിച്ചം വരുന്ന തുകയാണു കർഷകരുടെ കൈയിലേക്കു വരുന്നത്. തടിവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരിൽ ഒരു ടൺ റബർത്തടിക്കു 8,000-8,500 രൂപ വരെ ലഭിക്കുമ്പോൾ റബർത്തടി വില്‍ക്കുന്ന കർഷകർക്കു ലഭിക്കുന്നതു 3,800-4,000 രൂപയാണ്. റബർത്തടിക്കു മാർക്കറ്റിൽ വില ഉയർന്നുനില്ക്കുമ്പോൾത്തന്നെ മുറിക്കൽക്കൂലി, ലോറിവാടക, നോക്കുകൂലി, ഇടനിലക്കാരുടെ കമ്മീഷൻ ഉൾപ്പെടെ മുന്നിൽ കണ്ടാണ് കച്ചവടക്കാർ റബർത്തടിക്കു വില പറയുന്നത്. ഒരു ദിവസം 300-350 ലോഡുകളാണ് പെരുമ്പാവൂരിൽ എത്തുന്നത്. ഇവിടെയുള്ള വൻകിട ഇടനിലക്കാരുടെ തീരുമാനമനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുന്നത്. 30-35 വർഷക്കാലം റബറിനെ പരിപാലിച്ചു വളർത്തിയ കർഷകർക്ക് അധ്വാനിച്ചതിന്റെ ഫലം പോലും ലഭിക്കാത്ത സ്ഥിതിയാണ്. റബർത്തടി വെട്ടി ലോറിയിലാക്കുന്നതുവരെ യന്ത്രവത്കരണം ഉണ്ടായിട്ടും ചില മേഖലകളിൽ തൊഴിലാളിയൂണിയനുകൾ നോക്കുകൂലി…
Read MoreCategory: Edition News
കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കി; യു.ജി.സി മാനദണ്ഡങ്ങൾ ബാധകമല്ലെന്ന സർക്കാരിന്റെ വാദം പൊളിഞ്ഞു
കൊച്ചി: ഫിഷറീസ് സർവകലാശാല വിസി നിയമനം ഹൈക്കോടതി റദ്ദാക്കി. ഇതോടെ കുഫോസ് വൈസ് ചാൻസലർ ഡോ. കെ. റിജി ജോണാണ് പുറത്തായത്. നിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. യുജിസി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. വൈസ് ചാൻസലർ നിയമനം യുജിസി മാനദണ്ഡം ലംഘിച്ചെന്ന പരാതിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിയിലാണ് ഹൈക്കോടതി ഇന്ന് രാവിലെ വിധി പറഞ്ഞത്. കുഫോസ് വി സി ആയി ഡോ. കെ. റിജി ജോണിനെ നിയമിച്ചതു യുജിസി ചട്ടപ്രകാരം അല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.…
Read Moreകൂട്ടബലാത്സംഗക്കേസിലെ സിഐക്കെതിരായ പീഡന പരാതി; ഭർത്താവിന്റെ സമ്മർദത്തിലാണ് പരാതി നൽകിയതെന്ന് യുവതി
കാക്കനാട്: കാക്കനാട് കൂട്ടബലാത്സംഗക്കേസിൽ സിഐക്കെതിരേ പരാതി പീഡന പരാതി നൽകിയത് ഭർത്താവിന്റെ സമ്മർദം മൂലമെന്ന് യുവതി സമ്മതിച്ചതായി പോലീസ്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത സിഐ അടക്കമുള്ളവരെയെല്ലാം രാത്രിയോടെ വിട്ടയച്ചു. തൃക്കാക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന 22 കാരിയായ വീട്ടമ്മ, കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സിഐ അടക്കം ഏഴുപേക്കെതിരേ ശനിയാഴ്ചയാണ് ജില്ലാ പോലീസ് മേധാവിക്ക് പീഡന പരാതി നൽകിയത്. യുവതിയുടെ മൊഴി ലഭിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് തൃക്കാക്കര സിഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇന്നലെ വെളിപ്പിന് കോഴിക്കോട്നിന്നും സിഐ പി.ആർ. സുനുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ മൊഴിൽ പറയുന്ന വീട്ടുജോലിക്കാരി വിജയലക്ഷ്മി, രാജീവ്, അഭിലാഷ്, വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്ത് ശശി എന്നിവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിനിടെ…
Read Moreകെ. സുധാകരന് എന്തുപറ്റി? ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണം; രാഹുൽ ഗാന്ധി പറഞ്ഞതോർമിപ്പിച്ച് എം.കെ.മുനീർ
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. കെ. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുനീർ പറഞ്ഞു. സുധാകരന്റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ് ലിം ലീഗിന് ആയിട്ടില്ല. ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യണം. ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ തുറന്നടിച്ചു. സുധാകരന്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയി.ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. പരാമര്‍ശം കോൺഗ്രസ് ചർച്ച ചെയ്യണം. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പ്രസ്താവനയിൽ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നൽകി. പൊതുവിഷയങ്ങളിൽ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയരുത്. മുന്നണിയിലും പാർട്ടിയിലും കൂടിയാലോചന ഇല്ലാത്തതിനാൽ ആണ് ഇത് സംഭവിക്കുന്നതെന്ന് മുനീർ പറഞ്ഞു.…
Read Moreലോകത്തെ അതിസാഹസികമായ ഓഫ് റോഡ് റേസ്! മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ ചീറിപ്പായാൻ കോട്ടയത്തിന്റെ സ്വന്തം ‘ജിപ്സി’യും
കോട്ടയം: മലേഷ്യന്‍ ഇന്റര്‍നാഷണല്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ആദ്യമായി മലയാളി സംഘം. ലോകത്തെ അതിസാഹസികമായ ഓഫ് റോഡ് റേസില്‍ മൂന്നാം സ്ഥാനത്തുള്ള മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ കോട്ടയം വാഴൂര്‍ മാഞ്ഞൂരാന് ഹൗസില്‍ ആനന്ദ് മാഞ്ഞൂരാനും സഹഡ്രൈവറും നാവിഗേറ്ററുമായ എറണാകുളം സ്വദേശി വിഷ്ണുരാജുമാണ് കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനവുമായി പങ്കെടുക്കുന്നത്. കെഎല്‍ 05 എഎം 1810 എന്ന സുസുക്കി ജിപ്സിയിലാണ് ഇവര്‍ ചീറിപ്പായുന്നത്. ഇന്ത്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ 2019ലും 2021ലും ഫസ്റ്റ് റണ്ണറപ്പായതിനാലാണ് ആനന്ദിനു മലേഷ്യന്‍ റെയ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ മലയാളികള്‍ പങ്കെടുക്കുന്നതും ഇന്ത്യന്‍ വാഹനം ഉപയോഗിക്കുന്നതും ആദ്യമാണ്. കൊച്ചിയില്‍നിന്നും കപ്പലില്‍ മലേഷ്യയിലേക്കു അയച്ച കാര്‍ 16ന് അവിടെയെത്തും. മലേഷ്യയിലെ കാനനവഴികളിലുടെ 10 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 26 ഘട്ടങ്ങളാണുള്ളത്. ക്വലാലംപൂരില്നിന്നു 450 കിലോമീറ്റര്‍ അകലെയുള്ള കാടിനുള്ളിലാണ് റേസ്…
Read Moreകാഞ്ഞിരപ്പള്ളിയിലെ സംഭവങ്ങളുടെ ബംഗ്ലാവ്! പെരുമയുടെ തലക്കനമില്ലാതെ നെഹ്റു വിശ്രമിച്ച ബംഗ്ലാവ് പുതിയ ദൗത്യത്തിനൊരുങ്ങുന്നു
കാഞ്ഞിരപ്പള്ളി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സാന്നിധ്യംകൊണ്ടു പെരുമ നേടിയതിന്റെ തലക്കനമില്ലാതെ കാഞ്ഞിരപ്പള്ളിയുടെ “താലൂക്ക് ബംഗ്ലാവ്’ പുതിയ ദൗത്യത്തിനൊരുങ്ങുന്നു. നെഹ്റുവിന്റെ ജന്മദിനാഘോഷത്തിനായി നാടൊരുങ്ങുന്പോൾ 63 വർഷം മുന്‍പത്തെ ഓർമകളിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ഈ പഴയ കെട്ടിടത്തിന്റെ ചരിത്രം. അന്ന് കൊച്ചിയിൽനിന്നു കാർമാർഗം കുമളിയിലേക്കു പോവുകയായിരുന്നു പ്രധാനമന്ത്രി നെഹ്റു. കുമളിയിലേക്കുള്ള യാത്രാമധ്യേ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ വിശ്രമിക്കാൻ തീരുമാനിച്ചു. നെഹ്റു വരുന്ന വിവരം മണിക്കൂറുകൾക്കു മുന്‍പ് മാത്രമാണ് ലഭിച്ചത്. അന്നത്തെ താലൂക്ക് ഓഫീസ് ഒരു വലിയ ബംഗ്ലാവ് ആയിരുന്നതിനാലാണ് വിശ്രമത്തിന് ഇവിടം തെരഞ്ഞെടുത്തത്. ഏതാനും മണിക്കൂർ ഇവിടെ വിശ്രമിച്ച ശേഷമാണ് പ്രധാനമന്ത്രി യാത്ര തുടർന്നത്. അന്പരപ്പിച്ച വരവ് നെഹ്റു വരുന്ന വിവരമറിഞ്ഞു കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനിലുള്ള താലൂക്ക് ഓഫീസ് പടിക്കല്‍ ആദ്യമായി പ്രധാനമന്ത്രിയെ നേരിട്ടു കാണാന്‍ സ്ഥലവാസികളായ നൂറുകണക്കിനാളുകള്‍ ഇരന്പിയെത്തി. കൃത്യസമയത്തു തന്നെ പോലീസ് അകമ്പടിയോടെ പ്രധാനമന്ത്രി…
Read Moreഭർത്താവിനെതിരേയുള്ള വധഭീഷണിയിൽ യുവതിയുടെ പരാതി! ഡിജിപിക്ക് നൽകിയത് വ്യാജ റിപ്പോർട്ട്; പുനരന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
ചെങ്ങന്നൂർ: ഭർത്താവിനെതിരേയുള്ള വധഭീഷണിയിൽ സംസ്ഥാന പോലീസ് മേധാവിക്ക് ഭാര്യ നൽകിയ പരാതിയിൽ ചെങ്ങന്നൂർ പോലീസ് വ്യാജമൊഴി ചമച്ച് കള്ള ഒപ്പിട്ട് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഇക്കാര്യം വിവരാവകാശത്തിലൂടെ മനസിലാക്കിയ യുവതി ഡിജിപിക്ക് വീണ്ടും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപ് ഡിജിപി ഓഫീസ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫീസിൽ നിന്നു യുവതിയുടെ മൊഴിയെടുത്തു. ആദ്യം ഡിജിപിക്കു നൽകിയ പരാതിയിൽ ചെങ്ങന്നൂർ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നുമാണ് അന്വേഷണം നടത്തിയത്. ചെങ്ങന്നൂർ പുത്തൻമഠത്തിൽ ശ്രീഭവനത്തിൽ മീര ശ്യാമണ് പരാതിക്കാരി. മീരയുടെ ഭർത്താവായ അനൂപ് എസ്. കുമാറിന് ഒരു വ്യക്തിയിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടിയാണ് ഡിജിപി മുൻപാകെ പരാതി സമർപ്പിച്ചത്. എന്നാൽ ചെങ്ങന്നൂർ പോലീസ് പരാതിക്കാരിയായ മീരാ ശ്യാമിന്റെ മൊഴി നേരിട്ടെടുക്കാതെ വ്യാജ മൊഴി തയ്റാക്കി കള്ള ഒപ്പിട്ട് റിപ്പോർട്ട് നൽകി ഡിജിപിയെ കബളിപ്പിക്കുകയായിരുന്നു.…
Read Moreകംപ്യൂട്ടർ കീബോർഡിൽ ഓടിനടന്നിരുന്ന വിരലുകൾ ഇനി ചലിക്കില്ല! എലിസബത്ത് ഇനി ആത്മരക്ഷയുടെ കാവൽക്കാരി
മങ്കൊമ്പ്: നാലര വർഷം മുന്‍പ് പലിശക്കണക്കു കൂട്ടാൻ കംപ്യൂട്ടർ കീബോർഡിൽ ഓടിനടന്നിരുന്ന വിരലുകൾ ഇനി ജപമാല മുത്തുകളെ മുറുകെപ്പിടിക്കും. പതിനായിരങ്ങൾ ശമ്പളം വാങ്ങി ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന കുട്ടനാട് സ്വദേശിനി എലിസബത്ത് കുഞ്ചെറിയയാണ് സന്യാസ സമർപ്പണ വഴിയിൽ സഭാവസ്ത്രം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗം തോപ്പിൽ വിമുക്തഭടൻ ടോമിച്ചന്റെയും ജയ്സമ്മയുടെയും മൂത്തമകൾ ഇന്നലെയാണ് ആലുവയിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ അംഗമായി സഭാവസ്ത്രം സ്വീകരിച്ചത്. ഇന്നലെ 2.30ന് ആരംഭിച്ച ചടങ്ങിൽ സെന്റ് മേരീസ് ബസിലിക്ക റെക്ടർ മോൺ. ആന്റണി നരികുളത്തിൽനിന്നാണ് സിസ്റ്റർ എലിസബത്ത് വിശുദ്ധിയുടെ വസ്ത്രം സ്വീകരിച്ചത്. ചെറുപ്പം മുതൽ ദൈവവിളിയെന്ന സ്വപ്നം കൊണ്ടുനടന്നിരുന്ന എലിസബത്ത് പക്ഷേ, ആഗ്രഹം നാലര വർഷം മുൻപുവരെ മനസിൽ സൂക്ഷിക്കുകയായിരുന്നു. പഠനത്തിൽ മികവു കാട്ടിയിരുന്ന എലിസബത്ത് 2012ൽ തിരുവനന്തപുരം ലൂർദ് എൻജിനിയറിംഗ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ എൻജിനിയറിംഗ് ബിരുദം നേടി. തുടർന്ന് ബംഗളൂരിലും…
Read Moreനടുറോഡിൽ കൃഷിവകുപ്പ് ജീവനക്കാരന് മർദനം: പ്രതികളെ പോലീസ് ഇനിയും പിടികൂടിയില്ല; അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്ന് കരമന പോലീസ്
തിരുവനന്തപുരം: കരമനയിൽ നടുറോഡിൽ വച്ച് കൃഷിവകുപ്പ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളായ സഹോദരൻമാരെ പോലീസ് ഇനിയും പിടികൂടിയില്ല. കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് ഇസ്മായിൽ , അനീഷ് എന്നിവരാണ് കേസിലെ പ്രതികൾ.നെയ്യാറ്റിൻകര അമരവിള സ്വദേശിയായ പ്രദീപിനെയാണ് രണ്ട് ദിവസം മുൻപ് നീറമണ്‍കരയിൽ വച്ച് ഇരുവരും ചേർന്ന് മർദ്ദിച്ചത്. സിഗ്നൽ പോയിന്റിൽ വച്ച് ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് പ്രദീപിനെ ഇരുവരും മർദ്ദിച്ചത്. പാറോട്ട് കോണത്തെ ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകവെയായിരുന്നു സംഭവം. മർദ്ദനത്തെ തുടർന്ന് അവശനായ പ്രദീപ് കരമന പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ് നീതി നിഷേധിച്ചുവെന്ന് പ്രദീപ് പറഞ്ഞു. രണ്ട് ദിവസം പോലീസ് സ്റ്റേഷനിൽ ചികിത്സാ രേഖകളുമായി എത്തിയിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രദീപ് മാധ്യമങ്ങൾക്ക് നൽകുകയും വാർത്തകൾ പ്രചരിച്ചതോടെ ഇന്നലെ വൈകുന്നേരം പ്രദീപിനെ സ്റ്റേഷനിലേക്ക് വിളിച്ച്…
Read Moreകെഎസ്ആർടിസിയിൽ ദിവസവേതനത്തിൽ ജൂണിയർ അസിസ്റ്റന്റുമാരെ നിയമിക്കുന്നു; നിയമനത്തിനുള്ള മാനദണ്ഡം സ്വാധീനമാണെന്ന ആരോപണവും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ജൂണിയർ അസിസ്റ്റന്റ് തസ്തികയിൽ കെ എസ് ആർ ടി സി ദിവസ വേതനാടിസ്ഥാനത്തിൽ നിയ മനം നടത്തുന്നു. വിവിധ യൂണിറ്റുകളിലെ ടിക്കറ്റ് ആന്റ് കാഷ് കൗണ്ടറുകളിലേയ്ക്കാണ് നിയമനം. ഇരുന്നൂറിലധികം പേരെയാണ് ഈ തസ്തികയിലേയ്ക്ക് നിയമിക്കുന്നതെന്നറിയുന്നു. നിയമനം ലഭിച്ചവർ 16 – ന് ചുമതലയേല്‍ക്കണമെന്നാണ് അറിയിപ്പ്. അതേസമയം നിയമനത്തിനുള്ള മാനദണ്ഡം സ്വാധീനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. യൂണിറ്റുകളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. നിരവധി എംപാനൽകാർ ജോലി ചെയ്തിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ഇവരെ പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ ആറ് മാസമായി മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയാണ് താത്ക്കാലികാടിസ്ഥാനത്തിൽ അദർ ഡ്യൂട്ടിയായി ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിൽ നിയോഗിച്ചിരുന്നത്. ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിൽ ജോലി ചെയ്യുന്ന എല്ലാ മെക്കാനിക്കൽ ജീവനക്കാരും മാതൃ വിഭാഗമായവർക്ക് ഷോപ്പു കളിലേക്ക് 16 – നകം റിപ്പോർട്ട് ചെയ്യണമെന്നും ഭരണ വിഭാഗം…
Read More