നെന്മാറ: സമൂഹമാധ്യമത്തിൽ സ്കൂട്ടർ കൊടുക്കാനുണ്ടെന്ന പരസ്യത്തിൽ വാങ്ങാനുള്ള ശ്രമത്തിൽ നെന്മാറയിലെ വ്യാപാരിയ്ക്ക് 21,000 രൂപ നഷ്ടമായി. നെന്മാറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിക്കാണ് തുക നഷ്ടമായത്. ഫേസ് ബുക്കിൽ സ്കൂട്ടറിന്റെ ചിത്രസഹിതം വിൽപനയ്ക്ക് എന്നു കണ്ട് അതിൽ കൊടുത്ത നന്പറിൽ ബന്ധപ്പെടുകയായിരുന്നു. പട്ടാളക്കാരനാണെന്ന് പരിചയപ്പെടുത്തി ഹിന്ദി സംസാരിക്കുന്നയാളാണ് സ്കൂട്ടർ വിൽപനയ്ക്ക് പരസ്യം നൽകിയതെന്ന് വ്യാപാരി പറഞ്ഞു. മലപ്പുറം രജിസ്ട്രേഷനിലുള്ള സ്കൂട്ടറിന്റെ ചിത്രങ്ങളും വണ്ടിയുടെ രജിസ്ട്രേഷൻ രേഖകളും, വിൽപന നടത്തുന്നയാളുടെ തിരിച്ചറിൽ രേഖകളും ഫോട്ടോയും ഉൾപ്പെടെയുള്ളവ വാട്ട്സ്ആപ്പിലൂടെ അയച്ചു നൽകി. അയച്ചുതന്ന രേഖകളിൽ വിശ്വസിച്ച് സ്കൂട്ടറിന് 18,000 രൂപ വില ഉറപ്പിച്ചു അഡ്വാൻസായി 4000 രൂപ ഇദ്ദേഹം തുക ഗൂഗിൾ പേ മുഖാന്തിരം അയച്ചുകൊടുത്തു. പിന്നീട് വാഹനം പാർസൽ ചെയ്യുന്നതിന്റെയും പട്ടാളട്രക്കിൽ കയറ്റുന്നതിന്റെയും ചിത്രം അയച്ചുകൊടുത്ത് വാഹനത്തിന്റെ ബാക്കി തുക കൂടി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. പാർസൽ ബിൽ കൂടി വാട്ട്സ്ആപ്പിലൂടെ…
Read MoreCategory: Edition News
നഗ്നപൂജ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇര; പ്രതിക്കെതിരെ പോക്സോ ചുമത്തി പൊലീസ്
കൊല്ലം: ചടയമംഗലത്ത് അബ്ദുല്‍ ജബ്ബാര്‍ എന്ന മന്ത്രവാദി നഗ്നപൂജ നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു എന്ന് തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നപൂജ നടത്തിയതില്‍ പോക്സോ വകുപ്പ് പ്രകാരമാണ് അബ്ദുല്‍ ജബ്ബാറിനെതിരെ പുതിയ കേസ് ചുമത്തിയത്. മൂന്നുവര്‍ഷം മുമ്പ് അബ്ദുല്‍ ജബ്ബാറും സിദ്ധിക്കും ശ്രുതിയും ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനില്‍ നിലവില്‍ ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മന്ത്രവാദത്തിനുപയോഗിച്ചതിനും കടന്നുപിടിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോക്സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടിലും പെണ്‍കുട്ടിക്കും ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം. അതേസമയം, പ്രതികളെ കണ്ടെത്തുന്നതിന് തമിഴ്നാട്ടിലെ തീര്‍ത്ഥാടന…
Read Moreഅക്ഷയയിലൂടെ ഭാഗ്യദേവത കനിഞ്ഞു; അതിഥി തൊഴിലാളിയായ ‘ഭാഗ്യവാൻ’ പോലീസ് സഹായം തേടി
ചാത്തന്നൂർ: സംസ്ഥാനഭാഗ്യക്കുറിയുടെ അക്ഷയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ബംഗാൾ സ്വദേശിയായ തൊഴിലാളിക്ക്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഭാഗ്യം കടാക്ഷിച്ചപ്പോൾ നേരേ എത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. പോലീസ് സഹായത്തോടെ എസ് ബി ഐ യുടെ ചാത്തന്നൂർ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. പശ്ചിമ ബംഗാൾ കുച്ച്ബീഹാർ ബാരാ ഹാൽഡിബാരി സ്വദേശിയായ ഉത്തം ബർമാനാ (45) ണ് 572-ാം നമ്പർഅക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയത്. എ. എക്സ് 1708 14 എന്ന നമ്പരിനാണ് 70 ലക്ഷം രൂപ. നിർമാണതൊഴിലാളിയായ ഉത്തം ബർമൻ അഞ്ച് വർഷം മുമ്പാണ് ചാത്തന്നൂരിൽ ജോലി തേടി എത്തിയത്. പണിക്ക് പോയി തിരിച്ചുവരുമ്പോൾ ചാത്തന്നൂരിലെ വഴിയോരത്ത് നടന്ന് ഭാഗ്യക്കുറി ടിക്കറ്റ് വിലക്കുന്ന ഒരു സ്ത്രീയുടെ കൈയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. വൈകുനന്നേരം താമസ സ്ഥലത്തെത്തി ഭാഗ്യക്കുറിയുടെ ഫലം നോക്കിയെങ്കിലും ഒന്നാം സമ്മാനം കിട്ടിയ വിവരമറിഞ്ഞില്ല.…
Read Moreവഴിതെറ്റിയ എട്ട് വയസുകാരന് തുണയായി അങ്കണവാടി അധ്യാപിക; മകനെ തിരികെകിട്ടിയ കുടുംബം ടീച്ചറുടെ വീട് സന്ദർശിച്ചു
അമ്പലപ്പുഴ: വഴി തെറ്റിയ എട്ട് വയസുകാരന് തുണയായി അങ്കണവാടി അധ്യാപിക . അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 63-ാം നമ്പർ അങ്കണവാടി അധ്യാപിക പുറക്കാട് പുന്തല ലൈജു ഭായിയാണ് കുട്ടിക്ക് രക്ഷകയായത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ അമ്പലപ്പുഴയിലായിരുന്നു സംഭവം.വിനോദയാത്രക്ക് പോയ തിരുനെൽവേലി കുടുംബം അമ്പലപ്പുഴ ജംഗ്ഷന് സമീപം കടയിൽ ചായ കുടിക്കാനിറങ്ങിയ സമയത്ത് ഇവർക്കൊപ്പം വന്ന എട്ട് വയസുകാരനെ കാണാതാകുകയായിരുന്നു. ഈ സമയം വീട്ടിലേക്ക് മടങ്ങാൻ ജംഗ്ഷനിലെത്തിയപ്പോൾ ഒരു കുട്ടി കരയുന്നത് ലൈജു ഭായിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരങ്ങൾ തിരക്കിയപ്പോൾ തന്റെ മാതാപിതാക്കളെ കാണുന്നില്ലെന്നായിരുന്നു കുട്ടി പറഞ്ഞത്. ഉടൻ തന്നെ കുട്ടിയെ ലൈജു ഭായ് അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി അറിയിച്ചു.പോലീസ് പറഞ്ഞതനുസരിച്ച് മാതാപിതാക്കൾ സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റു വാങ്ങി. തങ്ങളുടെ കുട്ടിയെ തിരികെയേൽപ്പിച്ച ലൈജു ഭായിയുടെ പുന്തലയിലെ…
Read Moreവിശ്വാസികളാകാം, അന്ധവിശ്വാസികള്‍ വേണ്ട; ‘ഭഗവല്സിംഗിനെപ്പോലെയുള്ളവരെ പാര്‍ട്ടി ചുമക്കേണ്ടതില്ല’; അണികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സിപിഎം സെക്രട്ടറി
പത്തനംതിട്ട: സിപിഎമ്മില്‍ അംഗത്വം നല്കുന്നതില് കുറെക്കൂടി ജാഗ്രത കാട്ടേണ്ട കാലമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ പ്രതി ഭഗവല്സിംഗിനെപ്പോലെയുള്ളവരെ ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും ഇത്തരക്കാര്‍ നുഴഞ്ഞു കയറുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം. ജില്ലയിലെ സിപിഎം ഏരിയാ കമ്മിറ്റിയംഗങ്ങള്‍ ഉപരി നേതാക്കളുടെ യോഗം വിളിച്ചാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയത്. സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യമായി ഇന്നലെ ജില്ലയിലെത്തിയ ഗോവിന്ദന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിലും പങ്കെടുത്തു. ഇലന്തൂര്‍ ഇരട്ടനരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസവും അനാചാരവും സംബന്ധിച്ച് അണികളെ ബോധവത്കരിക്കാനുള്ള ശ്രമമാണ് ഗോവിന്ദന് നടത്തിയത്. പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചതിനു പുറമേ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ കെഎസ്കെടിയു സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസ്ഥാന സെക്രട്ടറി പ്രസംഗിച്ചു. വിശ്വാസികള്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കൊപ്പം ചുവന പതാക പിടിച്ച് പിന്തുണ നല്കിയ…
Read Moreമെഡിക്കല്‍ കോളജില്‍ യുവതി മരിച്ച സംഭവം; മരുന്ന് മാറി കുത്തിവച്ചോ? പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകം; വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലുറച്ച് അധികൃതര്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. അതേസമയം തങ്ങള്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍.മരുന്ന് മാറി കുത്തിവച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചത്. ടെസ്റ്റ് ഡോസ് എടുത്ത ശേഷമാണ് യുവതിക്ക് ഇന്ജക്ഷന് നല്‍കിയത്.ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് മാറിയിട്ടില്ലെന്നും ക്രിസ്റ്റലിന് പെനിസിലിന് എന്ന മരുന്നാണ് കുത്തിവച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് സിന്ധു മരിച്ചതെന്ന് കാണിച്ച് ഭര്‍ത്താവ് രഘു ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ ആശുപത്രിയില്‍ നിന്ന് മടങ്ങാനിരുന്ന യുവതിക്കാണ് മരണം സംഭവിച്ചത്. നഴ്സിനു പറ്റിയ പിഴവാണിതെന്നാണ് ആരോപണം. നഴ്സ് തുടര്‍ച്ചയായി രണ്ട് ഇന്ജക്ഷന് നല്‍കിയെന്നും അതു കഴിഞ്ഞയുടന്‍ യുവതിയുടെ ശരീരം തളരുകയുമായിരുന്നുവെന്നാണ്…
Read Moreരൂപവും കാലിലെ ചെരുപ്പും അതുപോലെ തന്നെ; യൂത്ത് കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് മാലമോഷണക്കഥ; അക്ബറിനെ കൈവിലങ്ങണിയിച്ച് പോലീസ്
കൊച്ചി: കലൂര്‍ പള്ളിക്കു മുന്നിലൂടെ ഭര്‍ത്താവിനൊപ്പം നടന്നു പോകുകയായിരുന്ന എഴുപതുകാരിയുടെ മാല മോഷ്ടിച്ചു കടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെമ്മരന്തി മേലേത്തില്‍ വീട്ടില്‍ അക്ബര്‍ ഷാ(35)യെയാണ് നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കല നടയറ ടൗണ്‍ മുന്‍ പ്രസിഡന്റാണ്.കഴിഞ്ഞ 23ന് വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. കലൂര്‍ ബാങ്ക് റോഡില്‍ താമസിക്കുന്ന വയോധികയുടെ രണ്ടു പവന്റെ മാലയാണ് പ്രതി മോഷ്ടിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നോര്‍ത്ത് പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു. എസ്ആര്‍എം റോഡില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധനയിക്കിടെ സിസി ടിവി ദൃശ്യങ്ങളിലേതിനു സമാനമായ പ്രതിയുടെ രൂപവും, ചെരുപ്പും മറ്റും ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയും, തുടർന്ന് കൂടുതൽ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.…
Read Moreആന കയറാതിരിക്കാൻ വേലികെട്ടുന്നതിനിടെ ആനയുടെ ആക്രമണം; യുവാവിന് ദാരുണാന്ത്യം; തുമ്പക്കെയ്ക്ക് ചുറ്റി യെറിഞ്ഞിട്ടും ഭാഗ്യം തുണയായെന്ന് ബർണബാസ്
അടിമാലി: എസ്റ്റേറ്റിൽ വേലി കെട്ടുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിത്തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദർശൻ (27) ആണ് മരിച്ചത്. ഇരട്ടയാർ സ്വദേശി ബർണബാസിനു പരിക്കേറ്റു. പീച്ചാട് കൈനഗിരിയിലെ സെന്റ് തോമസ് എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സുദർശനെ കാട്ടാന ഓടിച്ചപ്പോൾ പാറയിൽനിന്നു വീണാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാനയെ കണ്ട് നാലു പേരടങ്ങുന്ന തൊഴിലാളി സംഘം ഭയന്നോടുകയായിരുന്നു. പിന്നീട് ഒപ്പമുണ്ടായിരുന്നവർ സുദർശനെ അന്വേഷിച്ച് എത്തിയപ്പോഴാണ് പാറയിൽനിന്നു വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വന്യമൃഗശല്യം പരിഹരിക്കാൻ തോട്ടത്തിനു ചുറ്റും കന്പിവേലി നിർമിക്കുന്ന നാലംഗ സംഘത്തിൽപ്പെട്ടയാളാണ് സുദർശൻ. ആന തുന്പിക്കൈയിൽ ചുറ്റി എറിഞ്ഞാണ് പരിക്കേറ്റതെന്ന് ചികിത്സയിൽ കഴിയുന്ന ബർണബാസ് പറഞ്ഞു.
Read Moreവയറിനു നേരെയുള്ള കുത്ത് തടയുമ്പോള്‍ പരിക്കേറ്റത് കൈയില്‍; വീണ്ടും കുത്താന്‍ ശ്രമിച്ചപ്പോള്‍…! കോട്ടയത്തെ പ്രണയപകയില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍….
കറുകച്ചാൽ: പ്രണയ നൈരാശ്യത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ വളപ്പിൽ പതിനേഴുകാരിയെയും ആൺ സുഹൃത്തിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പാമ്പാടി പൂതക്കുഴി ചീനിക്കടുപ്പിൽ അഖിലിനെ (22) കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു. വയറിനു നേരെയുള്ള കുത്ത് തടയുമ്പോൾ പെൺകുട്ടിയുടെ കൈയ്യിലാണ് പരിക്കേറ്റത്. വീണ്ടും കുത്താൻ ശ്രമിച്ച അഖിലിനെ സുഹൃത്തും പെൺകുട്ടിയും ചേർന്ന് ബലമായി പടിച്ചു വലിച്ച് പോലീസ് സ്റ്റേഷന്റെ മുറ്റത്തെത്തിച്ചു. നിലവിളികേട്ട രണ്ടു പോലീസുകാരാണ് ആദ്യം ഓടിയെത്തി ഇവരെ രക്ഷിച്ചത്. പരിക്കേറ്റ് രക്തം വാർന്നൊലിച്ച പെൺകുട്ടിയെ ആശുപത്രിയിലും അഖിലിനെ സ്റ്റേഷനിലുമാക്കി. സംഭവത്തെപ്പറ്റി കറുകച്ചാൽ പോലീസ് പറഞ്ഞതിങ്ങനെ; പെൺകുട്ടിയും അഖിലും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഏതാനും മാസം മുൻപ് പെൺകുട്ടി അഖിലിൽ നിന്നും അകന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി അടുക്കുകയായിരുന്നു. ഇതോടെ അഖിലിന് ഇവരോട് കടുത്ത പകയായി. ഇന്നലെ രാവിലെ പത്തരയോടെ പന്ത്രണ്ടാംമൈലിൽ നിന്നും സുഹൃത്തിനൊപ്പം കറുകച്ചാലിലേക്ക് പെൺകുട്ടി ബസിൽ പോകുന്നത്…
Read Moreമീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി! 48 പന്നികളെ കൊന്ന് സംസ്കരിച്ചു! മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി
കോട്ടയം: മീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍നിന്നു പന്നിമാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍നിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും ഉത്തരവായി. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് ദ്രുതകര്‍മസേന രൂപീകരിച്ചു. ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാര്‍, മൂന്നിലവ്, കരൂര്‍,…
Read More