കോഴിക്കോട്: താമരശേരിയില്‍ മുന്‍പ്രവാസിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടു കാറുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാന്‍ സഹായം ചെയ്ത മൂന്നുപേര്‍ താമരശേരി പോലിസിന്റെ കസ്റ്റഡിയിലുണ്ട്. താമരശേരി സംസ്ഥാന പാതയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തച്ചംപൊയില്‍ അവേലം പയ്യമ്പടി വീട്ടില്‍ മുഹമ്മദ് അഷ്റഫ് എന്ന വിച്ചിയെ (55) ആണ് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.ശനിയാഴ്ച രാത്രി ഒമ്പതേ മുക്കാലിനായിരുന്നു സംഭവം. ഞായറാഴ്ചയും ഇന്നലെയുമായി പ്രതികള്‍ ഉപയോഗിച്ച കാറുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു. മലപ്പുറം ഭാഗത്തേക്ക് കാര്‍ ഓടിച്ചുപോയ പ്രതികള്‍ അവിടെ എവിടെയെങ്കിലും അഷ്റഫിനെ താമസിപ്പിച്ചിട്ടുണ്ടാകമെന്നാണ് കരുതുന്നത്. കണ്ടെടുത്ത കാറുകള്‍ക്കുപുറമേ മറ്റേതെങ്കിലും വാഹനം ഉപയോഗിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. അഷ്റഫിന്റെ ബന്ധുക്കളുടെ പരാതിയിലാണ് താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം…
Read MoreCategory: Edition News
കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ തുറന്നു; നിർമാണം പൂർത്തീകരിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന്
കോട്ടയം: കാത്തിരിപ്പിനു വിരാമമായി, ചെളിയും പൊടിയും നിറഞ്ഞ് ബസ് കാത്തു നിൽക്കൻ സ്ഥലമില്ലാതെ മഴയും വെയിലുമേറ്റ് ഇനി നിൽക്കേണ്ട, യാത്രക്കാര്‍ക്ക് ആശ്വാസമായി കോട്ടയം കെഎസ്ആര്‍ടിസിയില്‍ പുതിയ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 1.81 കോടി രൂപ ചെലവിട്ടാണ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു നിലയുള്ള കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സംവിധാനങ്ങളുമടക്കം 6000 ചതുരശ്ര അടിയിലാണ് ടെര്‍മിനല്‍. കാലപ്പഴക്കത്തില്‍ അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. തറയോടുകള്‍ പാകിയതോടെ സ്റ്റാന്‍ഡിലെ കുഴികള്‍ മാറി. ഒരേ സമയം 10 ബസുകള്‍ നിരനിരയായി ടെര്‍മിനലിനു മുന്നില്‍ പാര്‍ക്കു ചെയ്യാം. മറ്റു ബസുകളുടെ പാര്‍ക്കിംഗ് ടെര്‍മിനലിന്റെ മറുഭാഗത്താണ്. എന്‍ക്വയറി, സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്, കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസ്, സെക്യൂരിറ്റി ഓഫീസ്, പോലീസ് എയ്ഡ്പോസ്റ്റ് എന്നിവ ടെര്‍മിനലിലുണ്ട്. ഇതുകൂടാതെ യാത്രക്കാര്‍ക്കായി 16 ശുചിമുറികളുമുണ്ട്. കോഫി ഷോപ്പും…
Read Moreമൃതസഞ്ജീവനി തേടിപ്പോയ ഹനുമാന്റെ കൈ വിരൽ തട്ടി നിന്ന കല്ലോ? ടൂറിസം ഭൂപടത്തിൽ ഇടംതേടി വരക്കല്ല്; പഴമക്കാര്‍ പറയുന്നത് പല ഐതിഹ്യവും
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട് മണ്ണാർക്കാട് : ടൂറിസം ഭൂപടത്തിൽ ഇടം പിടിയ്ക്കുന്നും കാത്ത് പ്രകൃതിയുടെ വരദാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള വരക്കല്ല്. അട്ടപ്പാടിയുടെ പ്രവേശന കവാടമായി വിശേഷിപ്പിക്കുന്ന വരക്കല്ല് സൈലന്റ് വാലി വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് -ചിന്നതടാകം ചുരംപാതയിൽ പത്താം വളവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വരക്കല്ല് അട്ടപ്പാടിയുടെ മുഖം എന്നാണ് അറിയപ്പെടുന്നത്. സൈലന്റ് വാലിയിലേക്ക് എത്തുന്നവരുടെ കൗതുക കാഴ്ചയാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2500 അടി ഉയരത്തിൽ ഒരേക്കറിലധികം സ്ഥലത്ത് പരന്നു കിടക്കുകയാണ് ഈ ശില. ഒക്ടോബറിലെ കോടമഞ്ഞും കുളിർകാറ്റുമെല്ലാം വരക്കല്ലിന് കൂടുതൽ ദൃശ്യഭംഗിയും ചാരുതയും നൽകുന്നു. മഴക്കാലത്ത് വരക്കല്ലിനിടയിലൂടെ വെള്ളം താഴേക്ക് പതിക്കുന്നത് മനോഹര കാഴ്ചയാണ്. അട്ടപ്പാടിയിലേക്ക് പോകുന്നചുരം റോഡിലെ മിക്ക വളവുകളിൽ നിന്നും ഈ ദൃശ്യഭംഗി ആസ്വദിക്കാനാകും. മണ്ണാർക്കാട്, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, കരിന്പ, കാരാകുറുശ്ശി പഞ്ചായത്തുകളിലെ ഏത് പ്രദേശത്തുനിന്ന് നോക്കിയാലും പുരുഷാരത്തിന്…
Read Moreഅടുപ്പു പോലും കത്തിക്കാൻ പറ്റാത്ത അവസ്ഥ! സംരക്ഷണമില്ലാത്ത ടാർപോളിൻ കൂരയിൽ അമ്മയും പത്താംക്ലാസുകാരി മകളും
തിരുവില്വാമല: സംരക്ഷണം ഇല്ലാത്ത ടാർപോളിൻ കൂരയിൽ അമ്മയും പത്താം ക്ലാസുകാരിയായ മകളും പിന്നിട്ടത് വർഷങ്ങൾ. തിരുവില്വാമല കണിയാർ കോട് വാരിയത്ത് പടി പരേതനായ ഗോവിന്ദന്റെ മകൾ വിജയശ്രീയും വിദ്യാർഥിനിയായ മകൾ അക്ഷയയുമാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ അന്തിയുറങ്ങുന്നത്. ഇടിയോടുകൂടിയ മഴയും കാറ്റുമൊക്കെയുള്ള ദിവസങ്ങളിൽ മകളെ ചേർത്തു പിടിച്ച് അപകടാവസ്ഥയിലുള്ള വീട് വീഴല്ലേ എന്ന് പ്രാർഥിച്ച് കിടക്കുകയാണ് വിജശ്രീ. ഭക്ഷണം തയ്യാറാക്കാൻ അടുപ്പു പോലും കത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്, അതുകൊണ്ട് പുറത്താണ് അടുപ്പ് നിർമിച്ചിരിക്കുന്നത്. പ്രാഥമിക കാര്യങ്ങൾക്കും സൗകര്യമില്ല. തൊട്ടടുത്ത തറവാട്ട് വീട്ടിലാണ് പ്രാഥമിക ആവശ്യ ങ്ങൾക്ക് പോകുന്നത്. വിജയശ്രീക്ക് കുത്താന്പുള്ളി യിൽ നെയ്ത്ത് ജോലിയാണ്. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. അക്ഷയയുടെ അച്ഛൻ അനിൽ കുമാർ വല്ലപ്പോഴും വീട്ടിൽ എത്താറുണ്ടെങ്കിലും യാതൊരു സഹായവും ചെയ്യാറില്ലെന്ന് വിജശ്രീ പറഞ്ഞു. അക്ഷയ തിരുവില്വാമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ…
Read Moreവ്യക്തിപരമായി അവഹേളിക്കാൻ ഇല്ലാക്കഥകൾ ചമച്ച് കേസെടുപ്പിക്കുന്നു! മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരേ പരാതിയുമായി യുവാവ്
പറവൂർ: അഴിമതിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ജോയിന്റ് ആർടി ഓഫീസിലെ ഒരു എംവിഐയുടെ നേതൃത്വത്തിൽ തന്നേയും തന്റെ പിതാവ് 45 വർഷത്തിലധികമായി നടത്തുന്ന ഡ്രൈവിംഗ് സ്കൂളിനേയും അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി യുവാവ് പരാതി നൽകി. തന്നെ വ്യക്തിപരമായി അവഹേളിക്കാൻ ഇല്ലാക്കഥകൾ ചമച്ച് കേസെടുപ്പിക്കുകയാണെന്ന് മിനി ഡ്രൈവിംഗ് സ്കൂൾ ഉടമ എൻ.വി. ജോയിയുടെ മകൻ മിഥുൻജോയ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യങ്ങൾ കാണിച്ച് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, ട്രാൻസ്പോർട്ട് കമ്മീഷണർ, സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, ജില്ല കളക്ടർ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടർ, ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവർക്കു നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മിഥുൻ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നാലു മാസം മുൻപു വിജിലൻസിനും ട്രാൻസ്പോർട്ട് മേധാവികൾക്കും വേറെയും പരാതി നൽകിയിരുന്നു. എന്നാൽ ന്യൂനതകൾ ഉണ്ടായതു…
Read Moreവിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭിണിയായപ്പോള്‍ ഗർഭഛിദ്രം നടത്തിച്ചു! 24 കാരന് രതീഷ് ഹരിക്കുട്ടനെ പൊക്കി പോലീസ്
ചെങ്ങന്നൂർ: പത്തനാപുരം സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരവധിതവണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. വെണ്മണി കോടുകുളഞ്ഞി കരോട് മേലേടത്തു രതീഷ് ഭവനത്തിൽ രതീഷ് ഹരിക്കുട്ടൻ (24) ആണ് അറസ്റ്റിലായത്. യുവതിയെ നിർബന്ധിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ടു മാനഹാനിവരുത്തുകയും ഗർഭിണിയായ യുവതിയെക്കൊണ്ട് ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തതിനു കേസ് രജിസ്റ്റർ ചെയ്തിരുന്നു. വെണ്മണി ഇൻസ്പെക്ടർ എ. നസീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അരുൺ കുമാർ, സീനിയർ സിപിഒമാരായ ഹരികുമാർ, ശ്രീജ, സിപിഒമാരായ ഗോപകുമാർ, സതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Read Moreഅടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിച്ചില്ല! ഭക്ഷണം കഴിക്കാനെത്തിയവര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു; ഒടുവില്‍…
മാവേലിക്കര: അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് ആറംഗസംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരം. മാവേലിക്കര റെയില്‍വേ ജംഗ്ഷനു പടിഞ്ഞാറ് വെള്ളൂര്‍ കുളത്തിനു സമീപം പുതുച്ചിറ നിസി കോട്ടേജില്‍ നിസിയുടെ ഉടമസ്ഥതയിലുള്ള കസിന്‍സ് ഫാസ്റ്റ്ഫുഡ് ഹോട്ടലില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ആക്രമണം നടത്തിയ കണ്ടിയൂര്‍ പത്തായത്തിങ്കല്‍ രതീഷ് (31), അരീക്കര തെക്കതില്‍ മഹേഷ് (28), മണികണ്ഠന് (34), കിഴക്കടത്ത് വടക്കതില്‍ രാജീവ് (24), ചെമ്പന്‍പറമ്പില്‍ വസിഷ്ഠ് (21) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ സമയം ഹോട്ടലിലുണ്ടായിരുന്ന നിസി ഡാനിയേലിന്റെ സഹോദരന് മാവേലിക്കര നഗരസഭ ഉമ്പര്‍നാട് 13-ാം വാര്‍ഡില്‍ കുന്നുപറമ്പില്‍ വീട്ടില്‍ അനു ജയരാജും (34), സുഹൃത്ത് രതീഷ് ചന്ദ്രനും ജീവനക്കാരന് ജോസഫുമാണ് അക്രമത്തിനിരയായത്. ഭക്ഷണം കഴിച്ചശേഷം വാഷ്ബേസിനില്‍ കൈകഴുകാതെ അടുക്കളയില്‍ പാത്രം കഴുകുന്ന…
Read Moreഅഞ്ചുകോടിയുടെ മനോഹര നിർമിതി! പാലായിലെ ലണ്ടന്‍ ബ്രിഡ്ജ് കടക്കണമെങ്കില്‍ കടമ്പകളേറെ…
പാലാ: ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി മീനച്ചിലാറിന്റെയും ളാലം തോടിന്റെയും സംഗമസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെങ്കില്‍ കടമ്പകളേറെ. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയിലുള്ള 30 മീറ്റര്‍ ഇരുമ്പുപാലവും പാരീസിലെ ലവ്റെ മ്യൂസിയത്തിന്റെ രൂപത്തില്‍ ഗ്ലാസ് മേല്ക്കൂരയോടു കൂടിയ ഭൂഗര്‍ഭ ഹാളും ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. തർക്കം നീളുന്നു, പരിഹാരം അകലെ കുടിവെള്ള കണക്ഷനും വൈദ്യുതി കണക്ഷനും ഇവിടെ ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച് കേരള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും കോണ്‍ട്രാക്ടറും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. കരാര്‍ പ്രകാരമുളള ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി കോണ്‍ട്രാക്ടറും ഇല്ലെന്ന് കിറ്റ്കോയും പറയുന്നു. പ്രശ്നപരിഹാരത്തിനു ചര്‍ച്ച നടക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. ഇവിടെ വൈദ്യുതി, ജല കണക്ഷനുകള്‍ എടുത്തുനല്‍കിയ ശേഷം കിറ്റ്കോ വിനോദ സഞ്ചാര വകുപ്പിന് കൈമാറാതെ ഈ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനാവില്ല. പാലായില്‍ നിന്നും 50 കിലോമീറ്റര്‍…
Read Moreഞാന്‍ കൊച്ചിക്കാരനാ… പക്ഷേ..! യുവാവിന്റെ വിക്രയകള്‍ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം; നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന അവസ്ഥയില്‍ പോലീസെത്തി; ഒടുവില്‍…
കടുത്തുരുത്തി: ലഹരിക്കടിമപ്പെട്ടു യുവാവ് കാട്ടിയ വിക്രിയകള്‍ നാട്ടുകാരെ മണിക്കൂറുകളോളം വട്ടം ചുറ്റിച്ചു. ലഹരിമൂത്ത് അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന അവസ്ഥയില്‍ പോലീസെത്തി യുവാവിനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. ശനിയാഴ്ച്ച രാത്രി 9.30നു കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം. മറ്റൊരു യുവാവിനൊപ്പമാണ് രാത്രിയില്‍ നാട്ടുകാര്‍ ഇയാളെ കാണുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയ യുവാവ് ഈ സമയം അവിടെ ബസ് കാത്തു നില്‍ക്കുകയായിരുന്നയാളെ അകാരണമായി മര്‍ദിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ രംഗം പന്തിയല്ലെന്നു മനസിലാക്കി ഒപ്പമുണ്ടായിരുന്നയാള്‍ സ്ഥലം വിട്ടു. നാട്ടുകാര്‍ ചുറ്റുംകൂടിയതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി ഇയാള്‍ അവിടെ കിടന്നു. ഇതിനിടെ, ഇതുവഴിയെത്തിയ തെരുവുനായയെ പിടിച്ച് ഇയാള്‍ മടയിലിരുത്തി. നാട്ടുകാര്‍ ഇതു ചോദ്യം ചെയ്തതോടെ ഇയാള്‍ നാട്ടുകാര്‍ക്കുനേരേ തിരിഞ്ഞു. ഇതോടെ നാട്ടുകാര്‍ യുവാവിനെ കൈകാര്യം ചെയ്യുമെന്ന അവസ്ഥയിലേക്കെത്തി. താന്‍ കൊച്ചിക്കാരനാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ നാട്ടുകാരെ പേടിപ്പിക്കാന്‍…
Read Moreചെങ്ങന്നൂരില്‍ കിടപ്പിലായ വയോധികയെ വെട്ടിനുറുക്കി;ആദ്യം ആക്രമിച്ചത് അച്ഛനെയും അമ്മയേയും; ചെങ്ങന്നൂരിലെ സംഭവം ഞെട്ടിക്കുന്നത്
ചെങ്ങന്നൂര്‍: മുളക്കുഴയിലെ വാടകവീട്ടില്‍ കിടപ്പുരോഗിയായ വയോധികയെ വെട്ടിനുറുക്കി കൊലപ്പെടുത്തി. ചാരുമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്നമ്മയുടെ സഹോദരിയുടെ ചെറുമകനായ റിഞ്ജു സാമിനെ (24) ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷന് സമീപമുള്ള വാടകവീട്ടിലാണ് സംഭവം. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി ഡോ. ആര്. ജോസ് പറഞ്ഞു. റിഞ്ജുവിന്റെ അച്ഛനും അമ്മയും റിഞ്ജുവിന്റെ മുത്തശ്ശിയുടെ അനിയത്തി അന്നമ്മ വര്‍ഗീസുമാണ് വാടകവീട്ടിൽ താമസിക്കുന്നത്. മെഴുവേലി സ്വദേശികളായ ഇവര്‍ നാളുകളായി ഇവിടെ താമസിക്കുകയായിരുന്നു. അന്നമ്മ കിടപ്പുരോഗിയാണ്. രഞ്ജുവും മാതാവും ഒരു മുറിയിലാണ് കിടന്നിരുന്നത്. പുലര്‍ച്ചെ എണീറ്റ രഞ്ജു ഹാളില്‍ സെറ്റിയില്‍ കിടക്കുകയായിരുന്ന അച്ഛനെയാണ് ആദ്യം ആക്രമിച്ചത്. തടിക്കസേരകൊണ്ട് തലയ്ക്കടിയേറ്റ ഇയാൾ ഭാര്യയെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു.ഇതിനോടകം വീട് മുഴുവന്‍ ലോക്ക് ചെയ്ത രഞ്ജു കിടപ്പുരോഗിയായ അന്നമ്മയുടെ മുറിയിലേക്ക് ചെന്ന് തുടരെ…
Read More