ചിറ്റൂര്‍: തത്തമംഗലം ബസ് സ്റ്റാന്‍ഡ് വീണ്ടും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏരിയയായി മാറി. നാല്‍പ്പതോളം ബസ്സുകള്‍ ഇതുവഴി സഞ്ചരിക്കുന്നുണ്ടെങ്കിലും ഒരു തമിഴ്നാട് സര്‍ക്കാര്‍ ബസ്സും മൂന്നു സ്വകാര്യ ബസ്സും മാത്രമാണ് സ്റ്റാന്‍ഡില്‍ കയറുന്നത്. ഇതാകട്ടെ സമയക്രമീകരണത്തിനു വേണ്ടി മാത്രം. സ്റ്റാന്‍ഡിനകത്ത് പകലും രാത്രിയിലും ഇതര വാഹനങ്ങള്‍ മാത്രമാണ് നിര്‍ത്തിയിടുന്നത്. യാത്രക്കാരുടെ വിശ്രമ ഇരിപ്പിടങ്ങളും അനുബന്ധ സ്ഥലങ്ങളും ഭിക്ഷക്കാര് കയ്യടക്കിയിട്ടുമുണ്ട്. യാത്രക്കാരും കയറാതായതോടെ തെരുവുനായകളും കൂടുതലായി തമ്പടിച്ചിട്ടുണ്ട്. വൈകുന്നേരം ആറര കഴിയുന്നതോടെ കഞ്ചാവ് വിപണന കേന്ദ്രമായും ബസ് സ്റ്റാന്‍ഡിനു പരിവര്ത്തനമുണ്ടാവുന്നുമുണ്ട്. ഇത്രയൊക്കെ സാമൂഹ്യ അനീതി അരങ്ങേറുമ്പോഴും ബന്ധപ്പെട്ട ചിറ്റൂര്‍- തത്തമംഗലം നഗരസഭ അധികൃതര്‍ എല്ലാം സ്വഭാവികമാണെന്ന മട്ടില്‍ ഉറക്കം നടിക്കുകയാണ്. നഗരസഭയില്‍ കഞ്ചാവു വില്‍പ്പനയ്ക്കെതിരെ നഗരസഭാ ചെയര്പേഴ്സന് കെ.എ ഷീബ ശക്തമായ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനു ശേഷം ബന്ധപ്പെട്ട എക്സൈസ് വകുപ്പ് അധികൃതര്‍ ഇടയ്ക്കിടെ ബസ്…
Read MoreCategory: Palakkad
തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ടിപ്പര്ലോറികളുടേയും മോട്ടോര്‍ വാഹനവകുപ്പിന്റേയും ഒളിച്ചുകളി
വടക്കഞ്ചേരി: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ടിപ്പര്ലോറികളുടെയും മോട്ടോര്‍ വാഹനവകുപ്പിന്റേയും ഒളിച്ചുകളി. പാതയില്‍ എവിടെയെങ്കിലും വാഹനം നിര്‍ത്തി വാഹന പരിശോധന തുടങ്ങിയാല്‍ ഉടനേ ടിപ്പര്‍ലോറികളും ചരക്കുലോറികളും വാഹനം പാതയോരത്ത് നിര്‍ത്തിയിട്ട് മാറിനില്‍ക്കും. ചിലപ്പോള്‍ കിടപ്പ് ഏറെ മണിക്കൂറുകള്‍ നീളും. ഇന്നലെ രാവിലെയും ദേശീയപാതയില്‍ ഈ ഒളിച്ചുകളി നടന്നു. വടക്കഞ്ചേരി ജംഗ്ഷനടുത്തെ ഫ്ളൈ ഓവര്‍ തുടങ്ങുന്ന വീതികൂടിയ സ്ഥലത്താണ് പരിശോധന നടത്തിയത്. ഈ വിവരം മിന്നല്‍വേഗത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും ഫോണിലൂടെയും ചരക്കുലോറികള്‍ അറിഞ്ഞ് റോയല്‍ ജംഗ്ഷന് മുതല്‍ മംഗലംപാലം വരെ ലോറികള്‍ വരിയായി നിര്‍ത്തിയിട്ടു. ലോറികള്‍ ഇപ്പോള്‍ വരുമെന്നു പ്രതീക്ഷിച്ച് അരകിലോമീറ്റര്‍ മാറി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും നിലയുറപ്പിച്ചു. ലോറികള്‍ മുഴുവന്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് വാഹനവകുപ്പിനും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം തൊട്ടുമുന്നിലുണ്ടെന്ന് അറിയാം. പരസ്പരം ഒളിച്ചു കളിച്ച് പിന്നീട് ഇവര്‍ കടന്നുപോകും. അമിതഭാരം, പേപ്പറില്ല എന്നൊക്കെ പറഞ്ഞ് തോന്നുംമട്ടിലാണ്…
Read Moreരണ്ടാം വിള നെല്‍കൃഷിക്കായി മംഗലംഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളം പാഴാകുന്നു; പരാതിയുമായി കർഷകർ
വടക്കഞ്ചേരി : മംഗലംഡാമില്‍ നിന്നും കനാല്‍ വഴി രണ്ടാം വിള നെല്‍കൃഷിക്കായി തുറന്ന് വിടുന്ന വെള്ളം പലയിടത്തും പാഴായി പോകുന്നതായി പരാതി. ഡാമിന്റെ അണക്കെട്ട് പ്രദേശങ്ങളില്‍ വലിയ ഓവ് വന്നതോടെ തരിശായി കിടക്കുന്ന സ്ഥലങ്ങളിലും പറമ്പുകളിലും വെള്ളം കെട്ടിനിന്ന് പാഴാകുന്നു. ഡാം നിര്‍മ്മിക്കുമ്പോള്‍ ഉണ്ടായിരുന്ന അണക്കെട്ട് പ്രദേശത്തിന്റെ 40 ശതമാനം നെല്‍കൃഷിയും ഇല്ലാതായെന്നാണ് കണക്ക്. എന്നാല്‍ കൃഷി ഇല്ലാത്ത ഇവിടേക്ക് ഇപ്പോഴും കനാല്‍ വഴി വെള്ളം എത്തുന്നുണ്ട്. പറമ്പുകളും തോട്ടങ്ങളും നനയ്ക്കാനാണ് കനാല്‍ വെള്ളം ഉപയോഗിക്കുന്നത്. കനാലിന്റെ പരിശോധന നടത്താന്‍ സംവിധാനമില്ലാത്തതിനാല്‍ ഡാമില്‍ സംഭരിക്കുന്ന വെള്ളം പ്രയോജനപ്പെടാതെ പോകുന്ന സ്ഥിതിയാണ്. കനാലുകളുടെ വാലറ്റങ്ങളിലെ പാടശേഖരങ്ങളാണ് അധികൃതരുടെ ഇത്തരം അനാസ്ഥ മൂലം വെള്ളം കിട്ടാതെ കൃഷി ഉണങ്ങി നശിക്കുന്ന സാഹചര്യം ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
Read Moreവടക്കഞ്ചേരി ദേശീയപാതയിൽ അപകട പരമ്പര; സുരക്ഷ നടപടികൾ സ്വീകരിക്കാതെ അധികൃതർ മൗനം തുടരുന്നു
വടക്കഞ്ചേരി: ദേശീയ പാത തങ്കം ജംഗ്ഷനടുത്ത് മേല്‍പ്പാലത്തിന്റെ പ്രവേശന ഭാഗത്ത് അപകട പരമ്പര തുടരുമ്പോഴും അധികൃതര്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാകാത്ത ഭാഗത്തു കൂടെയാണ് ഇവിടെ തൃശൂരിലേക്കും പാലക്കാടിലേക്കും വാഹനങ്ങള്‍ കടന്നു പോകുന്നത്. തൃശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന വാഹനങ്ങളാണ് അപകടകെണികളില്പ്പെടുന്നത്. തേനിടുക്ക് മേല്‍പ്പാലത്തിലൂടെ മൂന്ന് വരിപ്പാത വഴി വരുന്ന വാഹനങ്ങള്‍ പീടിക പറമ്പ് ജംഗ്ഷനില്‍ എത്തിയാല്‍ പിന്നെ സര്‍ക്കസ് റോഡ് വഴി വേണം പോകാന്‍ എന്നാല്‍ മുന്നോട്ട് മൂന്ന് വരി റോഡില്ലെന്ന് കാണിക്കുന്ന തരത്തിലുള്ള സൂചനാ ബോര്‍ഡുകളും ഇവിടെയില്ല. എന്നാല്‍ വാഹനങ്ങള്‍ നേരെ പോയി പണിപൂര്‍ത്തിയാകാത്ത മേല്‍പ്പാലത്തിന്റെ പ്രവേശന ഭാഗത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇടിച്ച് തകരും. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പുറകില്‍ കാറിടിച്ച് കാറിലെ യാത്രക്കാര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. കൊല്ലത്തു നിന്നും പൊള്ളാച്ചിയിലേക്ക് പോയിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സ്ഥലം…
Read Moreവാളയാർ സംഭവം; പ്രാഥമിക അന്വേഷണത്തില്‍ പോലീസിന്റെ വീഴ്ച സമ്മതിച്ച് എസ്പി
ആലുവ: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാളയാർ കേസിൽ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് ജുഡീഷൽ കമ്മീഷന് പാലക്കാട് എസ്പി ശിവംവിക്രം മൊഴി നല്കി. വാളയാര്‍ കേസിലെ വീഴ്ച പരിശോധിക്കുന്ന പി.കെ. ഹനീഫ കമ്മീഷന്റെ ആലുവ പാലസിലെ സിറ്റിംഗിലാണ് എസ്പി മൊഴി നല്‍കിയത്. തെളിവുകള്‍ ശേഖരിക്കുന്നതിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ആദ്യ ഘട്ടത്തിൽ വീഴ്ചയുണ്ടായി. കേസ് അന്വേഷിച്ചിരുന്ന എസ്ഐ പി.സി. ചാക്കോയ്ക്കാണ് ആദ്യ ഘട്ട അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചത്. ഡിവൈഎസ്പിയായിരുന്ന സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടില്ല. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതെന്നാണ് കോടതി ഉത്തരവില്‍ നിന്നു താന്‍ മനസിലാക്കുന്നതെന്നും ശിവംവിക്രം മൊഴി നല്‍കിയിട്ടുണ്ട്. ഈ മാസം 15ന് പാലക്കാട് നടക്കുന്ന അടുത്ത സിറ്റിംഗിൽ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയാകുമെന്നാണ് സൂചന. ഇനി മരണമടഞ്ഞ സഹോദരിമാരുടെ മാതാപിതാക്കൾ, പ്രോസിക്യൂട്ടര്‍മാരില്‍ ഒരാളായ ജലജ മാധവൻ, പാലക്കാട് ജില്ലാ പോലീസ്…
Read Moreസമകാലീന ഹിന്ദി കവിതയില്‍ ഡോക്ടറേറ്റ് ; അട്ടപ്പാടിക്ക് അഭിമാനമായി ഷോളയൂര്‍ രങ്കസ്വാമി
അഗളി: കാലിക്കട്ട് സര്‍വകലാശാലയില്‍നിന്നും സമകാലീന ഹിന്ദി കവിതയില്‍ ഡോക്ടറേറ്റ് നേടി പട്ടികവര്‍ഗക്കാരനായ ഷോളയൂര്‍ രങ്കസ്വാമി അട്ടപ്പാടിയുടെ അഭിമാനമായി. അട്ടപ്പാടി ഷോളയൂരില്‍ പരേതനായ വസന്തം വീട്ടില്‍ നഞ്ചപ്പന് – കണ്മണി ദമ്പതികളുടെ മകനാണ് രങ്കസ്വാമി. അട്ടപ്പാടി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഹിന്ദി വിഭാഗം ഗസ്റ്റ് അധ്യാപകനായി ജോലി നോക്കിവരികയാണിപ്പോള്. രങ്കസ്വാമിയുടെ ബാല്യകാലജീവിതം ദുരിതപൂര്‍ണമായിരുന്നു. കൊടുംപട്ടിണിമൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന രങ്കസ്വാമി ദുര്‍വിധികളോടു പടവെട്ടിയാണ് ഈ തിളക്കമേറിയ നേട്ടം സ്വന്തമാക്കിയത്. അമ്മാവന്റെ സംരക്ഷണയില്‍ പറമ്പിലെ ചെറിയ ഷെഡില്‍ താമസമാക്കിയ രങ്കസ്വാമിക്ക് അമ്മാവന്റെ മകന് രാമന്‍കുട്ടിയാണ് പുനര്‍പഠനം ഏര്‍പ്പാടാക്കിയത് . ഇതിനിടെ അച്ഛനും മരണപ്പെട്ടു. തന്റെ തുടര്‍ന്നുള്ള എല്ലാ പഠനത്തിനും സഹായം നല്‍കിയത് രാമന്കുട്ടിയേട്ടനാണെന്നു രങ്കസ്വാമി അനുസ്മരിക്കുന്നു. ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹൈസ്കൂളില്‍നിന്ന് എസ്എസ്എല്‍സി വിജയിച്ചശേഷം വയനാട് എംആര്‍എസ് സ്കൂളില്‍നിന്നു പ്ലസ്ടു പാസായി. തുടര്‍ന്ന്…
Read Moreചിറങ്ങരയിൽ 60 ലക്ഷത്തിന്റെ മാംസം കൊള്ളയടിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ
കൊരട്ടി: ചിറങ്ങരയിൽ സംസ്കരിച്ച മാംസം കൊള്ളയടിച്ച സംഭവത്തിൽ ഒരാളെക്കൂടി ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്തു. ആലപ്പുഴ അരൂർ കടപ്പള്ളിപ്പാലം സ്വദേശി പുതുക്കേരിക്കടവിൽ കണ്ണൻ എന്നറിയപ്പെടുന്ന കാന്തിലാൽ(41) ആണ് അറസ്റ്റിലായത്. കേസിലെ വാദിയുമായി ബിസിനസ് ഇടപാടുകളുള്ളയാളാണ് കാന്തിലാൽ. ഇവരിൽനിന്നും പത്തുലക്ഷത്തോളം രൂപ ഇയാൾ വായ്പ വാങ്ങിയിരുന്നു. തുടർന്നാണ് മാംസ ലോഡ് തട്ടിയെടുക്കാൻ പദ്ധതി തയാറാക്കിയത്.കഴിഞ്ഞ ജൂലൈയിലാണ് കൊച്ചിയിൽനിന്നും ഹൈദരാബാദിലേക്കു കൊണ്ടുപോയ ഒരു ലോഡ് സംസ്കരിച്ച മാംസം ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. ആദ്യം പിടിയിലായ കുപ്രസിദ്ധ ക്രിമിനലും എറണാകുളം സ്വദേശിയുമായ ഷനിൽ പീറ്ററിൽനിന്നും ലോറി ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചതിന്റെ വിശദവിവരങ്ങളും മറ്റും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. എങ്കിലും ലോഡ് കൊള്ളയടിക്കുന്നതിനുള്ള ക്വട്ടേഷൻ അരൂരിൽനിന്നാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ഷനിൽ പീറ്ററിന്റെ മൊഴിപ്രകാരം പോലീസ് അരൂരിലെത്തി അന്വേഷണം നടത്തിയെങ്കിലും കാന്തിലാലടക്കമുള്ളവർ…
Read Moreഅഴിമതിയും, നിർമാണത്തിലെ അപാകതയും; ഭാരതപ്പുഴയില്‍ പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച ഷൊര്‍ണൂര്‍ ചെറുതുരുത്തി തടയണ തകര്‍ന്നു
ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ നിര്‍മിച്ച ഷൊര്‍ണൂര്‍- ചെറുതുരുത്തി തടയണ തകര്‍ന്നു. തടയണ കെട്ടി സംരക്ഷിച്ചിരുന്ന പുഴയിലെ ജലമെല്ലാം നഷ്ടമായി. നിര്‍മാണത്തിലെ അപാകതയാണ് അകാലത്തില്‍ തടയണ തകരാന്‍ കാരണമായത്. പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച തടയണയുടെ ചെറുതുരുത്തി ഭാഗത്തെ പാർശ്വഭിത്തിയാണ് തകര്‍ന്നത്. രണ്ടു പ്രളയങ്ങളെ അതിജീവിച്ച തടയണയില്‍ മണലും ചെളിയും നിറഞ്ഞിരുന്നു. രണ്ടുവര്‍ഷംമുമ്പ് നിര്‍മാണം പൂര്ത്തിയാക്കിയങ്കിലും കഴിഞ്ഞവര്‍ഷം ഉദ്ഘാടനം ചെയ്ത തടയണ വള്ളത്തോള്‍നഗര്‍ ഷൊര്‍ണൂര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന കുടിവെള്ളസ്രോതസായിരുന്നു. നിര്‍മാണത്തിൽ അപാകതകളും അഴിമതിയും ആരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു. അതേസമയം തടയണയുടെ പാര്‍ശ്വഭിത്തി തകര്ത്തതാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടുകൂടിയാണ് പാര്‍ശ്വഭിത്തി തകര്‍ന്ന് വെള്ളം ഒഴുകിപ്പോകുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഇവര്‍ ഉടനേതന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് ആരോപണമുയര്‍ന്നു. അവശേഷിക്കുന്ന ജലമെങ്കിലും തടഞ്ഞുനിര്‍ത്തി സംരക്ഷിക്കാനും ആരും തയാറായില്ല.
Read Moreഇറീഡിയം വീട്ടിൽ സൂക്ഷിച്ചാൽ ഭാഗ്യം വരും; ആടുവ്യാപാരിയില്നിന്നും അഞ്ചരലക്ഷം തട്ടിയ മൂന്നുപേര്‍ പോലീസ് പിടിയില്‍
കോയമ്പത്തൂര്‍: ഇറീഡിയത്തിന്റെ പേരില്‍ ആടുവ്യാപാരിയില്നിന്നും അഞ്ചരലക്ഷം രൂപ തട്ടിപ്പു നടത്തിയ മൂന്നുപേര്‍ പോലീസ് പിടിയില്‍. സോമന്നൂര്‍ സെന്തില്പാളയം ധനപാലന് (30), തിരുപ്പൂര്‍ കുമാരസ്വാമി നഗര്‍ ആറുമുഖം (38), രാജ(43) എന്നിവരാണ് മൂലനൂര്മൂവേന്ദര് നഗര്‍ സ്വാമിനാഥന്റെ പരാതിയെതുടര്‍ന്ന് അറസ്റ്റിലായത്. സ്വാമിനാഥന്റെ സുഹൃത്തായിരുന്ന രാജ തന്റെ പരിചയക്കാരുടെ കൈയില്‍ ഗോപുര കലശത്തിലുള്ള ഇറീഡിയം ഉള്ളതായും ഇതു വീട്ടില്‍ സൂക്ഷിച്ചാല്‍ സമ്പത്ത് വര്‍ധിക്കുമെന്നും രോഗങ്ങള്‍ വരില്ലെന്നും സ്വാമിനാഥനെ ധരിപ്പിച്ചു. ഇറീഡിയം വേണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച സ്വാമിനാഥന് രാജയ്ക്കും കൂട്ടര്‍ക്കും അഞ്ചുലക്ഷം രൂപ അഡ്വാന്‍സും കൊടുത്തു. പിന്നീട് ഇറീഡിയം തയാറായതായും 20 ലക്ഷം രൂപയുമായി പെരിയനായ്ക്കന്‍ പാളയത്തേക്കു വന്നാല്‍ കൊണ്ടുപോകാമെന്നും അറിയിച്ചു. സ്വാമിനാഥന് അവര്‍ പറഞ്ഞ സ്ഥലത്തേക്കു പണവുമായി ചെന്നപ്പോള്‍ കാറില്‍ വന്നിറങ്ങിയ മൂന്നുപേരും ഇറീഡിയം തയാറായിട്ടുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം…
Read Moreചെന്താമരനഗറിൽ തുടങ്ങുന്ന മദ്യശാലയ്ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം വ്യാപകമാകുന്നു; കൊടികുത്തി പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും
ചിറ്റൂർ: തത്തമംഗലം ചെന്താമരനഗറിൽ തുടങ്ങുന്ന വിദേശ മദ്യശാലയ്ക്കെതിരേ ജനരോക്ഷം ശക്തമാകുന്നു. ചെന്താമര നഗർ യുപി സ്കൂളിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡിലെ തത്തമംഗലം കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി കെട്ടിടത്തിലാണ് മദ്യശാല തുടങ്ങാനാണ് അധികൃതരുടെ നീക്കം. നിലവിൽ ആറുമാസമായി പൂട്ടിക്കിടക്കുന്ന കെട്ടിടത്തിന്റെ മുകൾനിലയിൽ സൊസൈറ്റി ഓഫീസും ഗ്രൗണ്ട് ഫ്ളോറിൽ സിവിൽ സപ്ലൈസ് ഗോഡൗണുമാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞമാസം ബിവറേജസ് അധികൃതർ കഴിഞ്ഞമാസം മദ്യശാല തുറക്കാൻ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം രണ്ടു ലോറികൾ മൂടിക്കെട്ടിയ നിലയിൽ കെട്ടിടത്തിനു മുൻഭാഗം റോഡിൽ നിന്നിരുന്നതും നാട്ടുകാരുടെ സംശയം വർധിപ്പിച്ചു. രാത്രിയിൽ ലോഡ് ഇറക്കി കെട്ടിടത്തിലേക്ക് മദ്യം മാറ്റുമെന്ന് കണക്കാക്കി ഇതു തടയുന്നതിനു വിവിധ രാഷ്ട്രീയപാർട്ടികൾ ഗോഡൗണു മുന്നി ൽ കൊടികെട്ടി നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൊടികൾ നീക്കം ചെയ്താൽ പ്രതിഷേധം ശക്തമാകുമെന്നതിനാൽ ബീവറേജ് അധികൃതർ ചരക്കുലോറികൾ തത്കാലം മാറ്റി നിർത്തിയതായും നാട്ടുകാർ ആരോപിച്ചു. ചിറ്റൂർ…
Read More