കൊല്ലങ്കോട്:സ്ഥിരം അപകട മേഖലയായ വടവന്നൂർ മന്ദംപുള്ളി വളവു റോഡിൽ യാത്ര സുരക്ഷയേർപ്പെടുത്തണമെന്നതാണ് യാത്രക്കാരുടെ അടിയന്തരം,ഈ സ്ഥലത്ത് ഇതുവരെ പത്തിൽ കൂടുതൽ അപകടങ്ങൾ നടന്നിട്ടുണ്ട്.രണ്ടു തവണ നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഓടിയിറങ്ങിയ സംഭവം നടന്നിരുന്നു. ഇതു കുടാതെ രണ്ടു ലോറികളും,ടെന്പോ,ഓട്ടോ ബൈക്കുളും അപകടത്തിൽപ്പെട്ടിരുന്നു. ആര്യ വൈദ്യശാലയിൽ നിന്നും വടവന്നൂരിലേ കുത്തനെയുള്ള വളവിൽ എതിരെ വരുന്ന വാഹനങ്ങൾ വഴി മാറി കൊടുക്കുന്പോഴാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. വളവുറോഡിൽ വിടുകളും,വ്യാപാര സ്ഥാപനങ്ങളുടെയും മറവു കാരണം ദൂരെ നിന്നും വാഹനങ്ങൾ വരുന്നതു തിരിച്ചറിയാനും കഴിയുന്നില്ല.റോഡിൽ വാഹന വേഗതം കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. കൊല്ലങ്കോട് പാലക്കാട് പ്രധാന പാതയെന്നതിനാൽ നിരന്തരം വാഹനങ്ങൾ ഇതുവഴി ഇടതടവില്ലാതെ സഞ്ചരിക്കുന്നുമുണ്ട്.അപകടം നടക്കുന്പോൾ സ്ഥലത്തെത്തുന്ന പോലീസ് റിപ്പോർട്ട് ശേഖരിച്ച് മടങ്ങുന്ന തൊഴിച്ചാൽ വാഹന അപകടങ്ങൾ ഒഴിവാക്കാൻ ഉതകുന്ന ശുപാർശകൾ പൊതുമരാമത്തിനു നല്കാറുമില്ല.തമിഴ്നാട്ടിൽ നിന്നും കൊല്ലങ്കോട്,നെ·ാറ ഭാഗത്തേക്ക്…
Read MoreCategory: Palakkad
ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കാൻ ചുമർചിത്രം തയാറാക്കി എൻഎസ്എസ് യൂണിറ്റ്
ഒറ്റപ്പാലം: വരോട് കെപിഎസ് എംഎംവി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാന്പിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ഉയർത്തി ചുവർചിത്രം തയാറാക്കി. ജിജെബി സ്കൂളിന്റെ ചുവരിലാണ് ചിത്രം വരച്ചത്. ക്യാന്പിലെ വിദ്യാർത്ഥികളോടൊപ്പം ശ്രീജ പള്ളമാണ് ചിത്രം തയാറാക്കിയത്. ചുവർചിത്ര നിർമാണത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്നതിന്റെ ഭാഗമായിട്ടാണ് ചുവരിൽ ചിത്രം വരച്ചത്. ലഹരി പദാർത്ഥങ്ങൾ വർജിക്കാനുള്ള സന്ദേശമാണ് ചിത്രത്തിലൂടെ നല്കിയത്. ചുവർചിത്രങ്ങൾ നല്കുന്ന സന്ദേശങ്ങൾ, അതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ചിത്രകാരി ശ്രീജ പള്ളത്തിന്റെ ചിത്രരചനകൾ പരിചയപ്പെടുത്തിയുള്ള പരിശീലന ക്ലാസ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. പ്രിൻസിപ്പൽ സി.രാജേഷ് കുമാർ, പ്രോഗ്രാം ഓഫീസർ അരുണിമ പി.നായർ, ജിത പി.നായർ, പി.സ്മിത, എസ്.ഗീത എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
Read Moreനവീകരണത്തിന്റെ പാതയിൽ കെഎസ്ഇബി; പഴയ അലുമിനിയം കന്പിലൈനുകൾ ഓർമയാവുന്നു
കഞ്ചിക്കോട് : സംസ്ഥാനത്ത് കെ.എസ്.ഇ.ബി അനുദിനം ഹൈടെക്കായിമാറുന്ന സാഹചര്യത്തി വൈദ്യുതി ലൈനുകളിലെ പഴയ അലുമിനിയം കന്പികൾ ഇനി ഓർമ്മയാവുകയാണ്. ഇത്തരം കന്പികൾക്കു പകരം തികച്ചും സുരക്ഷിതത്വമുറപ്പാക്കുന്ന ഇൻസുലേറ്റർ കേബിളുകൾ സ്ഥാപിച്ചു വരികയാണ്. പാതയോരങ്ങളിലെ പ്രധാന വൈദ്യുത ലൈനുകളിലെ പഴയ അലുമിനിയം കന്പികളെല്ലാം മാറ്റി കന്പികൾ പുറത്തു കാണാത്ത പ്രത്യേകതരം ഏരിയ ബെഞ്ച്ഡ് കേബിളുകൾ ആക്കി മാറ്റുകയാണ്. പ്രവർത്തികൾ പൂർത്തിയാവുന്നതോടെ മഴക്കാലത്തും മറ്റും വൈദ്യുതി ലൈനുകൾ പൊട്ടിവീഴുന്നതു മൂലമുണ്ടാവുന്ന ചെറുതും വലുതുമായ അപകടങ്ങൾ ഒഴിവാക്കാനാവുകയും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയും ചെയ്യാനും കഴിയുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അനുവദിച്ച ഫണ്ടി ജില്ലയിലെ വിവിധ കെഎസ്ഇബി സർക്കിളുകൾക്കനുവദിച്ച 272 കോടി രൂപയുപയോഗിച്ചാണ് പ്രവർത്തികൾ നടക്കുന്നത്. സംസ്ഥാനത്ത് അനുദിനമുണ്ടാകുന്ന വൈദ്യുതിയപകടങ്ങൾ കുറക്കുകയും മുടക്കമില്ലാത്ത വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനും കൂടിയാണ് കെ.എസ്.ഇ.ബി-യുടെ ’ ദ്യുതി ’ പദ്ധതിയുടെ…
Read Moreമാലിന്യം നിറഞ്ഞ് കനാൽ ബണ്ട് തകർന്നു; ഉടൻ പുനർനിർമിക്കണമെന്ന ആവശ്യവുമായി കർഷകർ
വണ്ടിത്താവളം:കല്ലന്തോട്ടിൽ ഇക്കഴിഞ്ഞ ദിവസം കനാൽ ബണ്ട് തകർന്നത് യുദ്ധകാലടി സ്ഥാനത്തിൽ പുനർനിർമ്മിക്കണമെന്ന് കർഷകർ.കനാലിൽ മാലിന്യം നിറഞ്ഞ് ജലഗതാഗതം തടസ്സപ്പെട്ടതാണ് ബണ്ട് പൊട്ടാൻ കാരണമായത്.കനാൽ വെള്ളം റോഡിലും വയലുകളിലും നിറഞ്ഞൊഴുകിയിരുന്നു.30 വർഷം മുൻപ് നിർമ്മിച്ച കനാൽ സമയോചിതമായി ശുചീകരണം നടത്താതിനാലാണ് തകർച്ചക്കു കാരണമായത്. കനാലിൽ പല ഭാഗത്തും ബണ്ടുകൾക്ക് ബലക്ഷയം ഉണ്ടായിരിക്കുകയാണ്. അടുത്ത മാസം നെൽകൃഷിക്ക് വെള്ളം അത്യാവശ്യമാണ്. ഈ സമയത്ത് ബണ്ടിനു തകർച്ച ഉണ്ടായാൽ നെൽകൃഷി ഉണങ്ങുമെന്നതാണ് കർഷകർക്ക് ആശങ്ക.കഴിഞ്ഞ മൂന്നു മാസം മുന്പ് ജലസേചന വകുപ്പ് അധികൃതർ കർഷകരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ താലൂക്കി ലെ മുഴുവൻ കനാലുകളും ചാലുകളും പുനർനിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പൂർണ്ണ തോതിൽ നടത്താൽ കഴിഞ്ഞിട്ടില്ലെന്നും കർഷകർ പരാതിപ്പെട്ടു.
Read Moreബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽവാഹനം നിറുത്തിയിടുന്നെന്ന് പരാതി
പാലക്കാട്: ശേഖരിപുരം പെട്രോൾ പന്പിനുസമീപം നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പണിത ബസ് കാത്തിരിപ്പുകേന്ദ്രം പ്രവർത്തനസജ്ജമായിട്ട് ഏറെ നാളായെങ്കിലും ഇതിനു മുന്നിൽ കോളജ് ബസുകൾ നിത്തിയിടുകയും നാലുചക്ര തട്ടുകടയും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും കൂട്ടിയിട്ടിരിക്കുന്നതായും പരാതി. ഇതുമൂലം യാത്രക്കാർ ഇപ്പോഴും മഴയും വെയിലുംകൊണ്ട് പെട്രോൾ പന്പിന് മുന്നിലാണ് ബസ് കാത്തുനില്ക്കുന്നത്. എത്രയും ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ തടസം സൃഷ്ടിച്ച് നില്ക്കുന്നവ മാറ്റുന്നതിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഹരിദാസ് മച്ചിങ്ങൽ ട്രാഫിക്ക് ഇൻസ്പെക്ടർക്കും നഗരസഭാ ചെയർപേഴ്സണും സെക്രട്ടറിക്കും പരാതി നല്കി.
Read Moreനെടുമ്പാശേരിയിൽ യാത്രക്കാരന്റെ അടിവസ്ത്രത്തിലും ജീൻസിന്റെ അരപ്പട്ടയിൽ നിന്നുമായി പിടിച്ചെടുത്തത് 88 ലക്ഷത്തിന്റെ സ്വർണം
നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വർണമൊഴുകുന്നു. ഇന്ന് പുലർച്ചെ വിദേശത്തുനിന്നും വന്ന യാത്രക്കാരനിൽ നിന്നും 88 ലക്ഷം രൂപ വിലവരുന്ന സ്വർണ മിശ്രിതമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഷാർജയിൽനിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന പാലക്കാട് തേൻകുറിശി സ്വദേശിയായ യാത്രക്കാരൻ അടിവസ്ത്രത്തിലും ജീൻസിന്റെ അരപ്പട്ടയിലുമാണ് 2.5 കിലോഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. മൂന്ന് പ്ലാസ്റ്റിക് കവറുകളികളിലായിട്ടാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. ഒരു കവർ അടിവസ്ത്രത്തിനകത്തും രണ്ടെണം ജീൻസിന്റെ ഉള്ളിലുമായാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. വൻ കള്ളകടത്ത് ലോബിയുടെ കാരിയറായി പ്രവർത്തിക്കുന്ന ആളാണ് താനെന്ന് പിടിയിലായ യാത്രക്കാരൻ എയർ കസ്റ്റംസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ശനിവരെയുള്ള ആറ് ദിവസങ്ങളിലും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിട്ടുണ്ട്. ഈ ആഴ്ചയിൽ 18 കിലോ സ്വർണമാണ് പിടികൂടിയത്.
Read Moreപൗരത്വ ബിൽ: ഇടതുപക്ഷവുമായി ചേർന്ന് ഒരു സമരത്തിനും തയാറല്ലെന്ന് കെ. മുരളീധരൻ
പാലക്കാട്: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ ഇടതുപക്ഷവുമായി ചേർന്ന് ഒരു സമരത്തിനും തയാറല്ലെന്ന് കോൺഗ്രസ് എംപി കെ. മുരളീധരൻ. എന്നാൽ നിയമം നടപ്പാക്കാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കിൽ ഒന്നിച്ച് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ഇടതു പക്ഷത്തോട് ചേർന്ന് സമരം തുടരും. രാജ്യത്ത് നിലവിൽ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreപാലക്കാട്ട് പത്തുവയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ; പോലീസ് അന്വേഷണം തുടങ്ങി
പാലക്കാട്: പാലക്കാട് ഇരട്ടയാലിൽ പത്തുവയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇരട്ടയാലിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണു മരിച്ചത്. മരുതറോഡ് എൻഎസ്എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണു മരിച്ച കുട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നു.
Read Moreചിറ്റൂർ താലൂക്കിലെ കനാലുകളിൽ മാലിന്യം തള്ളുന്നത് വ്യാപകം; ഒന്നുമറിയില്ലെന്ന മട്ടിൽ അധികൃതർ
ചിറ്റൂർ: താലൂക്കിലെ കനാലുകളിൽ പ്ലാസ്റ്റിക് കവറുകൾ, പൊട്ടിയ കുപ്പികൾ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം തള്ളൽ എന്നിവ പെരുകുന്നു. ഇത്തരം നിയമ ലംഘനകൾ ഫലപ്രദമായി തടയാൻ ബാധ്യതയുള്ള ജലസേചന വകുപ്പ് അധികൃതർ ഒന്നുമറിയില്ലെന്ന മട്ടിൽ നിസംഗതയിലാണ്. റോഡിൽ വാഹനമിടിച്ചു ചാകുന്ന പൂച്ച, നായ മറ്റും അറവുമാലിന്യങ്ങളും കനാലുകൾ തള്ളുന്ന പ്രവണത ഏറുകയാണ്. കന്നിമാരിയിൽ മൂലത്തറ ഇടതുകനാലിൽ വെള്ളത്തിൽ ഒഴുകിയെത്തിയ പാന്പ് കുളിക്കുകയായിരുന്ന സ്ത്രീയുടെ ശരീരത്തിൽ ചുറ്റിയത് പരിഭ്രാന്തി പരത്തിയിരുന്നു. സ്ത്രീ ഭയന്ന് ബഹളം വച്ചതോടെ ഓടിയെത്തിയ യുവാക്കൾ ചത്ത പാന്പാണെന്നു കണ്ടെത്തി. കനാലുകളിൽ തള്ളുന്ന പ്ലാസ്റ്റിക്ക് കവറും കുപ്പിച്ചില്ലുകളും വയലുകളിലെത്തുന്നത് പതിവാണ്. വയലുകളിൽ കൃഷിപ്പണിയെടുക്കുന്നവരുടെ കാലുകളിൽ കുപ്പിച്ചില്ലുകൾ തട്ടി പരിക്കേല്ക്കാറുണ്ട്. തത്തമംഗലം കനാൽ ബണ്ടിൽ മത്സ്യക്കച്ചവടം നടത്തുന്നവർ മാലിന്യം കനാലിലാണ് ഒഴുക്കുന്നത്. വെള്ളം മലിനമാകുന്നതോടൊപ്പം കനാലിൽ വസ്ത്രശുചീകരണത്തിനും കുളിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.ചപ്പുചവറുകളും മാലിന്യം തള്ളലുംമൂലം ബ്രാഞ്ച് കനാൽ, കാഡാ ചാലുകൾ…
Read Moreനാട്ടുവാർത്തയിൽ വടക്കഞ്ചേരിയിലെ വിരമിച്ച പത്ര ഏജന്റുമാരുടെ ചില വിശേഷങ്ങളിലൂടെ…
വടക്കഞ്ചേരി: നാല്പതും അന്പതുംവർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്നും വിരമിച്ച പത്ര ഏജന്റുമാരാണ് ഇവരെല്ലാം. ഇതിൽ 85 വയസുള്ള മേലാർക്കോട് കോട്ടേക്കുളം ചിറ്റിലപ്പിള്ളി ജോർജാണ് സീനിയർ. തൊട്ടുതാഴെ 73 കാരായ മുടപ്പല്ലൂർ പതിയാൻവീട്ടിൽ ഫ്രാൻസിസ്, കോട്ടേക്കുളം മാങ്ങോട് കുറ്റിക്കാടൻ പോൾ, കൂട്ടായ്മയിലെ ചെറുപ്പക്കാരനാണ് 59 കാരനായ മേലാർക്കോട് ആർസി സ്ട്രീറ്റിലെ പതിയാൻ ലൂവീസ്. മുടപ്പല്ലൂരിൽ താമസിക്കുന്ന ഫ്രാൻസിസാണ് ഇവരുടെ കോ-ഓർഡിനേറ്റർ. പഴയ ഓർമകൾ പങ്കുവയ്ക്കാൻ ഇവർ ഇടയ്ക്കൊക്കെ ഒത്തുകൂടും. ലൂവീസേട്ടന്റെ മകൻ ഡീക്കൻ ലീരാസി (വർഗീസ്)ന്റെ തിരുപ്പട്ട സ്വീകരണം 31ന് നടക്കുന്നതിനാൽ വീട്ടുകാരും ബന്ധുക്കളുമായ ഇവർ ദിവസവും ഇപ്പോൾ കണ്ടുമുട്ടുന്നുണ്ട്.പതിനഞ്ചും പതിനാറും വയസിൽ പത്രവിതരണം ആരംഭിച്ചവരാണ് ഇവർ. മൊബൈലോ മോട്ടോർ സൈക്കിളോ ലാന്റ് ഫോണോ ഒന്നുമില്ലാതിരുന്ന കാലം. ദിവസം നാല്പതും അന്പതും കിലോമീറ്റർ സൈക്കിൾ ചവിട്ടി വീടുകളിൽ പത്രം എത്തിച്ചിരുന്നവർ ഇന്നു വിശ്രമ ജീവിതത്തിലാണ്. ആറുപൈസയായിരുന്നു അന്ന് പത്രത്തിന്റെ വിലയെന്ന്…
Read More