വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട എ​സ്ഐയെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​പ്പൂ​ർ:​ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 200 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട എ​സ്ഐ​യെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. ഉൗ​ത്തു കു​ളി എ​സ്ഐ രാ​ജ മൂ​ർ​ത്തി​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ലീ​പ്പാ​ള​യം അ​ർ​ജു​ൻ രാ​ജി​ൽ നി​ന്നും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്. കൂ​ലിപ്പാ​ള​യം റോ​ഡി​ൽ പോ​ലീ​സ് എ​സ്ഐ രാ​ജ മൂ​ർ​ത്തി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ സ​ർ​ക്കാ​ർ പെ​രി​യ പാ​ള​യ​ത്തു നി​ന്നും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി വ​ന്നു​കൊ​ണ്ടി​രു​ന്ന അ​ർ​ജു​ൻ രാ​ജി​ന്‍റെ വ​ണ്ടി​യും പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ​എ​ല്ലാ രേ​ഖ​ക​ളും കാ​ണി​ച്ചി​ട്ടും എ​സ്ഐ രാ​ജ മൂ​ർ​ത്തി 200 രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡീ​സ​ൽ ദേ​ഹ​ത്തൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.​ഇ​തേ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ കാ​ങ്കേ​യം ഡി​എ​സ്പി സെ​ൽ​വം എ​സ്ഐ രാ​ജ മൂ​ർ​ത്തി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

മാലമോഷണം തടയാം;  സേ​ഫ്റ്റി പി​ൻ  സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണവുമായി പോലീസ് 

ക​ല്ല​ടി​ക്കോ​ട്:​ സ്വ​ർ​ണാ​ഭ​ര​ണം അ​ണി​ഞ്ഞ് സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സേ​ഫ്റ്റി പി​ന്നി​നു മാ​ല മോ​ഷ​ണം ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​ക​യാ​ണ് ക​ല്ല​ടി​ക്കോ​ട് ജ​ന​മൈ​ത്രി​പോ​ലീ​സ്. താ​ല​പ്പൊ​ലി ന​ട​ക്കു​ന്ന ചു​ങ്കം കാ​ട്ടു​ശ്ശേ​രി അ​യ്യ​പ്പ​ൻ​കാ​വ് പ​രി​സ​ര​ത്താ​ണ് ഇ​തേ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി​യ​ത്.​ ക​ല്പാ​ത്തി ര​ഥോ​ത്സ​വ സ​മ​യ​ത്ത് ത​ല​വേ​ദ​ന​യാ​യി മാ​റു​ന്ന മാ​ല മോ​ഷ​ണം ത​ട​യാ​നാ​ണ് ജി​ല്ല​യി​ൽ സേ​ഫ്റ്റി പി​ൻ പ​ദ്ധ​തി പൊ​ലീ​സ് ആ​ദ്യം ന​ട​പ്പി​ലാ​ക്കി​യ​ത്. സേ​ഫ്റ്റി​പി​ൻ വ​ഴി മാ​ല​ക​ൾ അ​ണി​ഞ്ഞി​രി​ക്കു​ന്ന വ​സ്ത്ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന രീ​തി​യാ​ണി​ത്. പി​റ​കി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യാ​ൽ എ​ളു​പ്പ​ത്തി​ൽ മാ​ല മോ​ഷ്ടാ​വി​ന്‍റെ ക​യ്യി​ൽ പോ​കി​ല്ല. മാ​ല മോ​ഷ​ണം അ​റി​യാ​ൻ സാ​ധി​ക്കും. ഇ​ത് സ​മീ​പ​ത്തു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടാ​ൻ സ്ത്രീ​ക​ൾ​ക്ക് ക​ഴി​യു​ക​യും ചെ​യ്യും. സേ​ഫ്റ്റി പി​ൻ പോ​ലീ​സ് ത​ന്നെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. എ​സ്.​ഐ.​എം ബി​ജു, ബീ​റ്റ്ഓ​ഫീ​സ​ർ​മാ​രാ​യ പു​ഷ്പ​ദാ​സ്,ബി​ബീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ സ​ർ​ക്കാ​ർ ര​ക്ത ബാ​ങ്ക് ​ഒ​റ്റ​പ്പാ​ലം​ താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ

ഒ​റ്റ​പ്പാ​ലം:​ താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ര​ക്ത ബാ​ങ്ക് വ​രു​ന്ന​തി​ന്‍റെ ഗു​ണം ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യ്ക്ക്.​ നി​ല​വി​ൽ ഒ​റ്റ​പ്പാ​ലം, പ​ട്ടാ​ന്പി, തൃ​ത്താ​ല, ഷൊ​ർ​ണൂ​ർ, എ​ന്നീ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ത്യാ​വ​ശ്യ സ​മ​യ​ങ്ങ​ളി​ൽ ര​ക്തം ല​ഭി​ക്കു​ന്ന​ത് മ​ണ്ണാ​ർ​ക്കാ​ട്ടും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും തൃ​ശ്ശൂ​രി​ലു​മു​ള്ള ര​ക്ത​ബാ​ങ്കു​ക​ളി​ൽ നി​ന്നാ​ണ്. പ​ല​പ്പോ​ഴും ഈ ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ത​ക്ക​സ​മ​യ​ത്ത് ര​ക്തം എ​ത്തി​ക്കാ​ൻ ക​ഴി​യാ​റി​ല്ല. ഒ​റ്റ​പ്പാ​ല​ത്ത് ര​ക്ത​ബാ​ങ്ക് വ​രു​ന്ന​തോ​ടെ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്കെ​ല്ലാം ര​ക്ത ബാ​ങ്കി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​വും. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ൻ​റ് ആ​ശു​പ​ത്രി​യി​ൽ പി.​ഉ​ണ്ണി എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ധ​ന​കാ​ര്യ ജോ​യി​ൻ സെ​ക്ര​ട്ട​റി എം. ​അ​നി​ൽ​കു​മാ​ർ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യാ​ണ് ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ സ​ർ​ക്കാ​ർ ര​ക്ത ബാ​ങ്കി​ന് ഒ​റ്റ​പ്പാ​ല​ത്ത് അ​നു​മ​തി ന​ൽ​കി​യ​ത്. ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ര​ക്ത ബാ​ങ്കു​ക​ൾ ജി​ല്ല​യി​ലു​ള്ള​ത്. പ്ലേ​റ്റ്‌ലെറ്റ് അ​ട​ക്ക​മു​ള്ള ര​ക്ത ബാ​ങ്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ആ​ണ്…

Read More

മു​റ്റ​ത്തെ​മു​ല്ല പ​ദ്ധ​തി ഇ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ സെ​മി​നാ​ർ; വി​ദ​ഗ്ദ​സം​ഘം മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്ക്

മണ്ണാർക്കാട്: ഗ്രാ​മീ​ണ ജ​ന​ത​യെ വ​ട്ടി​പ്പ​ലി​ശ​ക്കാ​രി​ൽ നി​ന്നും സം​ര​ക്ഷി​ക്കാ​നാ​യി കേ​ര​ളം ന​ട​പ്പാ​ക്കി​യ മു​റ്റ​ത്തെ മു​ല്ല പ​ദ്ധ​തി ഇ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വു​മാ​യി ദേ​ശീ​യ സെ​മി​നാ​ർ.​ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന ബി​ഐ​ആ​ർ​ഡി, ന​ബാ​ർ​ഡ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ൽ ന​ട​ന്ന ദേ​ശീ​യ സെ​മി​നാ​റി​ലാ​ണ് മു​റ്റ​ത്തെ മു​ല്ല രാ​ജ്യ​വ്യാ​പ​ക​മാ​ക്കാ​നു​ള്ള നി​ർ​ദ്ധേ​ശ​മു​യ​ർ​ന്ന​ത്.​ രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ 80 പ്ര​ധാ​ന വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത സെ​മി​നാ​റി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക പ്ര​തി​നി​ധി​യാ​യി ദേ​ശീ​യ പാ​ന​ലി​സ്റ്റി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​പു​രു​ഷോ​ത്ത​മ​നാ​ണ് മു​റ്റ​ത്തെ മു​ല്ല പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം വി​ല​യി​രു​ത്തി​യ സെ​മി​നാ​ർ കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നാ​യി വി​ദ​ഗ്ധ സം​ഘ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്കി​ലേ​ക്കാ​ണ് സം​ഘം ആ​ദ്യ​മെ​ത്തു​ക. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ല​ക്ഷ്മി​കാ​ന്ത് റാ​യ്, ബി​ഐ​ആ​ർ​ഡി ഡ​യ​റ​ക്ട​ർ രാ​ജി ജെ​യി​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ന്…

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ പ്ര​മേ​യം: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ കൈ​യാ​ങ്ക​ളി

പാ​ല​ക്കാ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ബി​ജെ​പി ഭ​രി​ക്കു​ന്ന പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം പ്ര​മേ​യം കൊ​ണ്ടു​വ​ന്നു. ഇ​ന്ന് ചേ​ർ​ന്ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് സി​പി​എം അം​ഗ​ങ്ങ​ൾ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തോ​ടെ സി​പി​എം അം​ഗ​ങ്ങ​ൾ ബ​ഹ​ളം വ​ച്ചു. തു​ട​ർ​ന്ന് യോ​ഗ​ത്തി​നി​ടെ സി​പി​എം-​ബി​ജെ​പി അം​ഗ​ങ്ങ​ൾ ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യു​ണ്ടാ​യി. സി​പി​എ​മ്മി​ന്‍റെ പ്ര​മേ​യ​ത്തെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച​തോ​ടെ ബി​ജെ​പി ഒ​റ്റ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം നി​ർ​ത്തി​വ​ച്ചു.

Read More

ഭാഗ്യമത്‌സരമല്ല, ഒരുമയുടെ മേള; സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക​ലാ, കാ​യി​ക മേ​ള 21, 22 തീ​യ​തി​ക​ളി​ൽ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്‍റ്മാ​രു​ടേ​യും വി​ല്പ​ന​ക്കാ​രു​ടെ​യും ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള​ൾ​ക്കു​മാ​യി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് സം​സ്ഥാ​ന​ത​ല ക​ലാ​കാ​യി​ക മേ​ള 21, 22 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ന​ട​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​സം​ഗ​മം, പൊ​തു സ​മ്മേ​ള​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. മേ​ള​യു​ടെ വ​ര​വ​റി​യി​ച്ച് 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വി​ള​ക്ക് മു​ത​ൽ സ്റ്റേ​ഡി​യം​വ​രെ വി​ളം​ബ​ര ജാ​ഥ​യും​ന​ട​ക്കും. ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ക്കും.

Read More

 ഞാൻ പതിനാറുകാരിയെ വിവാഹം  ചെയ്തതിൽ തെറ്റുണ്ടോ സാർ; പറഞ്ഞ് പൂർത്തിയാകും മുമ്പ് പോക്സോ കേസ് ചുമത്തി വരനെ അകത്താക്കി പോലീസ്

കോ​യ​ന്പ​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വി​നോ​ദ് (21) ആ​ണ് പോ​ക്സോ ആ​ക്ടു​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. കോ​യ​ന്പ​ത്തൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഉ​ടു​മ​ലൈ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ​യാ​ണ് വി​നോ​ദ് വി​വാ​ഹം ക​ഴി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ത്ത് ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​താ​യും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ പോ​കു​ന്ന​താ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച പോ​ലീ​സ് മൈ​ന​ർ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും പീ​ഡിപ്പി​ക്കു​ക​യും ചെ​യ്ത വി​നോ​ദി​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. പെൺകുട്ടിയെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.    

Read More

ശിലാസ്ഥാപനം കഴിഞ്ഞിട്ട് 24 വർഷംച ഗു​രു​വാ​യൂ​ർ​- താ​നൂ​ർ പാ​ത ഫയലിൽ തന്നെ

ഗു​രു​വാ​യൂ​ർ: കേ​ര​ള​ത്തി​ലെ റെ​യി​ൽ​വെ വി​ക​സ​ന​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​മു​ള്ള ഗു​രു​വാ​യൂ​ർ​-താ​നൂ​ർ പാ​ത​യു​ടെ ശി​ലാ സ്ഥാ​പ​നം ന​ട​ത്തി​യി​ട്ട് ചൊ​വ്വാ​ഴ്ച 24വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു.1995 ഡി​സം​ബ​ർ 17ന് ​ത​റ​ക്ക​ല്ലി​ട്ട പാ​ത​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം ഇ​ല്ലാ​താ​കു​ന്ന​ത്.​ഗു​രു​വാ​യൂ​ർ താ​നൂ​ർ പാ​ത പി​ന്നീ​ട് ഗു​രു​വാ​യൂ​ർ​തി​രു​നാ​വാ​യ പാ​ത​യാ​ക്കി നി​ശ്ച​യി​ച്ചു.​ ഇ​തി​ന്‍റെ ഭൂ​മി​യെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പെ​ട്ട് നി​ര​വ​ധി യോ​ഗ​ങ്ങ​ൾ ന​ട​ന്നെ​ങ്ക​ലും ഭൂ​മി​യെ​ടു​ക്ക​ൽ തു​ട​ങ്ങാ​നാ​കാ​തെ പാ​ത അ​നി​ശ്ഛി​ത​മാ​യി നീ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.2014​ൽ അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് ഗു​രു​വാ​യൂ​രി​ൽ നി​ന്ന് കു​ന്നം​കു​ളം വ​ഴി തി​രു​നാ​വാ​യ പാ​ത​ക്കു​ള്ള അ​ലൈ​ൻ​മെ​ന്‍റെ്് സ​ർ​ക്കാ​ർ അം​ഗീ​രി​ച്ചി​രു​ന്നു.​എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ളി​ല്ലാ​തെ പാ​ത വീ​ണ്ടും ചു​വ​പ്പ് സി​ഗ്ന​ലി​ൽ കു​ടു​ങ്ങി.​ പു​തി​യ സ​ർ​ക്കാ​ർ വ​ന​ന​ശേ​ഷം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ത​ക്കാ​യി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും എ​ങ്ങും എ​ത്തി​യി​ല്ല.​ഈ​പാ​ത​ക്കാ​യി വ​ർ​ഷം തോ​റും റെ​യി​ൽ​വെ ബ​ജ​റ്റി​ൽ കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഈ​തു​ക മ​റ്റു പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​ക​മാ​റ്റു​ക​യാ​ണ് പ​തി​വ്.​ഭൂ​മി​യെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​കാ​തെ…

Read More

കാറിടിച്ച് വീഴ്ത്തിയ കുട്ടിയെ റോഡിൽ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് മരണപ്പെട്ട സംഭവം; ഡ്രൈ​വ​റെ റിമാന്‍റ് ചെയ്ത്  കോടതി; മ​ന​:പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേസെടുത്ത് പോലീസ്

പാ​ല​ക്കാ​ട്: കാ​റി​ടി​ച്ചു വീ​ണ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവറെ റിമാൻഡ് ചെയ്തു. മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി നാ​സ​റി​നെ​യാ​ണു കോടതി റിമാൻഡ് ചെയ്തത്. മ​ന​:പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു കസബ പോലീസ് കേസെടുത്ത നാസറിന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ കൈ​ത​ക്കു​ഴി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ന​ല്ലേ​പ്പി​ള്ളി കു​റു​മ​ന്ദാം പ​ള്ളം സു​ദേ​വ​ന്‍റെ മ​ക​ൻ സു​ജി​തി​നെ ( 12) ആ​ണ് കാ​റി​ടി​ച്ച​ത്. ഇ​ടി​ച്ച​ശേ​ഷം അ​തേ കാ​റി​ൽ കൊ​ണ്ട ുപോ​യെ​ങ്കി​ലും പ​കു​തി വ​ഴി​യി​ലെ​ത്തി​യ​പ്പോ​ൾ ട​യ​ർ പ​ഞ്ച​റാ​യാ​യെ​ന്നു പ​റ​ഞ്ഞ് ഡ്രൈ​വ​ർ ഇ​റ​ക്കി​വി​ട്ടു. മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ട ശേ​ഷം കാ​റി​ലെ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സു​ജി​ത്ത് മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ക​സ​ബ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കാ​റി​ന്‍റെ ഉ​ട​മ മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി അ​ഷ്റ​ഫാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്.…

Read More

പരീക്ഷ തീയതി പ്രഖ്യാപിച്ചു; പഠിക്കാൻ സമയം കിട്ടില്ലെന്ന്  ആരോപിച്ച് ചി​റ്റൂ​ർ കോ​ളേ​ജ് പ്രി​ൻസി​പ്പ​ലി​നെ ഉപരോ ധിച്ച് വിദ്യാർഥികൾ

ചി​റ്റൂ​ർ: പ​രീ​ക്ഷാ തീ​യ​തി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​താ​യി ആ​രോ​പി​ച്ച് ചി​റ്റൂ​ർ കോ​ളേ​ജ് പ്രി​ൻസി​പ്പ​ലി​ന്‍റെ മു​റി​യ്ക്കു മു​ന്നി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. ഈ ​മാ​സം 16 നാ​ണ് ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മാ​തൃ​കാ​പ​രീ​ക്ഷ തി​യ​തി പ്ര​ഖ്യാ​പി ച്ച​ത്. എ​ന്നാ​ൽ പ​ഠി​ക്കാ​ൻ സ​മ​യ​ക്കു​റ​വാണെ​ന്നും പ​രീ​ക്ഷ ജ​നു​വ​രി​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ളേ​ജ് യൂ​ണി​യ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​പേ​ക്ഷ നി​ര​സി​ച്ച​തോ​ടെ ഇ​ന്ന​ലെ കാ​ല​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. കോ​ളേ​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ ചി​റ്റൂ​ർ പോ​ലീ​സ് പ്രി​ൻ​സി​പ്പ​ലും വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ൽ ഒ​ത്തു തീ​ർ​പ്പാ​യി. പി​ന്നീ​ട് പ​രീ​ക്ഷ തി​യ​തി മാ​റ്റാ​മെ​ന്നും പ​രീ​ക്ഷാ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ സ​മ​രം നി​ർ​ത്തി പി​രി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ളേ​ജ് അ​ധ്യാ​പ​ക​ൻ ബി​ജു​ലാ​ലി​നെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​സം​ഘം മ​ർ​ദ്ദി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. പു​റ​ത്തു നി​ന്നു ബൈ​ക്കി​ലെ​ത്തി​യ​വ​രാ​ണ് മ​ർ​ദ്ദി​ച്ച​തെ​ന്ന്…

Read More