വടക്കഞ്ചേരി: മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും പരസ്പരമുള്ള പഴിചാരലുകൾക്കുമൊടുവിൽ കുതിരാനിൽ തട്ടികൂട്ട് കുഴി അടക്കൽ ഒഴിവാക്കി നിലവാരമുള്ള റീ ടാറിംഗ് പ്രവൃത്തികൾ തുടങ്ങി. നല്ല വീതിയിൽ മെറ്റൽ വിരിച്ച് ടാറിംഗ് പണികളാണ് ആരംഭിച്ചിട്ടുള്ളത്.വാഹനങ്ങൾക്ക് കടന്ന് പോകാൻ സ്ഥലമുള്ള ഭാഗങ്ങളിൽ താല്‍ക്കാലിക വഴി ഉണ്ടാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ നോച്ച് എന്ന ഹൈവെ കണ്‍സ്ട്രക്ഷൻ കന്പനിയാണ് പണി നടത്തുന്നത്. മഴ മാറിനില്‍ക്കുന്നതിനാൽ പണികൾക്ക് മറ്റു തടസ്സങ്ങളില്ല. റീ ടാറിംഗ് പണികൾ ആരംഭിച്ചതോടെ കുതിരാൻ കുരുക്കിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇരുന്പ് പാലത്ത് അനിശ്ചിതകാല റിലെ നിരാഹാര സമരം നടത്തി വരുന്ന ജനകീയ പ്രതിഷേധ കൂട്ടായ്മ പ്രവർത്തകർ ഏറെ സന്തോഷത്തിലാണ്. കൊന്പഴമുതൽ വഴുക്കുംപാറ വരെയുള്ള നാല് കിലോമീറ്റർ ഭാഗം പൂർണ്ണമായും റീടാറിംഗ് ആവശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. എം പിമാർക്കും കുതിരാൻ തലവേദന തൽക്കാലത്തെക്കെങ്കിലും മാറി കിട്ടും.
Read MoreCategory: Palakkad
വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം; മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് താവളത്തിൽ നിന്ന് സുപ്രധാന രേഖകൾ കണ്ടെത്തിയതായി പോലീസ്
പാലക്കാട്: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളുടെ താവളത്തിൽനിന്ന് സുപ്രധാനമായ രേഖകൾ കണ്ടെത്തിയതായി പോലീസ്. ഇതു സംബന്ധിച്ച രേഖകൾ പുറത്തുവിട്ടു. രേഖാ ചിത്രങ്ങൾ, മാപ്പുകൾ, ഡയറിക്കുറിപ്പുകൾ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. ഇതിൽ മാവോയിസ്റ്റുകൾ ആക്രമണത്തിന് പദ്ധതിയിടുന്ന കാര്യങ്ങളും വിശദീകരിക്കുന്നതായി പോലീസ് പറഞ്ഞു. ഏതൊക്കെ പ്രദേശങ്ങളിൽ അംഗങ്ങളെ വിന്യസിക്കണം, എങ്ങിനെ ഒളിഞ്ഞിരിക്കണം, ആവശ്യമെങ്കിൽ തുരങ്കങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകൾ, തണ്ടർബോൾട്ട് അംഗങ്ങളെ വളഞ്ഞ് അക്രമിക്കേണ്ട വിധം എന്നിങ്ങനെയുള്ള കാര്യങ്ങൾ സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകളാണ് കണ്ടെടുത്തത്. നാലു മാവോയിസ്റ്റുകൾ വെടിയേറ്റുമരിച്ച സ്ഥലത്തെ താത്ക്കാലിക ക്യാന്പിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഹിന്ദിയിലാണ് ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നത്. അഞ്ചാമൊരാൾ ഓടിരക്ഷപ്പെട്ടിരുന്നതായും ഇയാളടങ്ങുന്ന സംഘം ആയുധപരിശീലനം നടത്തുന്ന വീഡിയോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് പോലീസ് കൂടുതൽ വീഡിയോ ദൃശ്യങ്ങളും തെളിവുകളും പുറത്തുവിട്ടിരിക്കുന്നത്.
Read Moreമുഖ്യമന്ത്രി തന്ന ഉറപ്പിൽ വിശ്വാസം; വാളയാർ കേസ് പ്രതികൾ സിപിഎമ്മുകാർ; ആവർത്തിച്ച് പെണ്‍കുട്ടികളുടെ അമ്മ
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസിലെ പ്രതികൾക്കു സിപിഎം ബന്ധമുണ്ടെന്ന് ആവർത്തിച്ചു പെണ്‍കുട്ടികളുടെ അമ്മ. ഇക്കാര്യം തന്നെകൊണ്ട് ആരും പറയിച്ചതല്ലെന്നും പാർട്ടിക്കാരോടൊപ്പം പ്രതികളെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. മക്കൾക്കു നീതി കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ സമരം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു ഹൈക്കോടതിയെ സമീപിക്കുന്നത്. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോകുമെന്നു മുഖ്യമന്ത്രിയോട് പറഞ്ഞപ്പോൾ ഇക്കാര്യത്തിൽ സർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞെന്നും മുഖ്യമന്ത്രി തന്ന ഉറപ്പിൽ വിശ്വാസമുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.
Read Moreവാളയാർ സഹോദരിമാരുടെ ദുരൂഹ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ
പാലക്കാട്: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പാലക്കാട്ട് ഏകദിന ഉപവാസം നടത്തിയിരുന്നു.
Read Moreവാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളിയുടെ ഏകദിന ഉപവാസസമരം
പാലക്കാട്: അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഏകദിന ഉപവാസ സമരം രാവിലെ ഒന്‍പതിന് കോട്ടമൈതാനത്ത് തുടങ്ങി. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. എംപിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എംഎൽഎമാരായ ഷാഫി പറന്പിൽ, പി.ടി.തോമസ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കൾ എന്നിവർ ഉപവാസത്തിൽ പങ്കാളികളായി. ഇന്നു വൈകുന്നേരം ആറിന് ഉപവാസത്തിന്റെ സമാപനസമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ രാവിലെ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ വീട് സന്ദർശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പള്ളത്തെ നാട്ടുകാർ നടത്തുന്ന റിലേ നിരാഹാരസമരം ഇന്ന് രണ്ടാം ദിവസത്തേക്ക് കടന്നു. ബിജെപിയും സമരപരിപാടികളുമായി രംഗത്തുണ്ട്. സിപിഎം ഏരിയാ തലത്തിൽ വിശദീകരണ യോഗങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Read Moreജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കുഞ്ഞാലിപാറയിലെ ക്രഷറും ക്വാറിയും നിർത്തലാക്കണമെന്ന് ഡിവൈഎഫ്ഐ
മറ്റത്തൂർ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുകയും പ്രകൃതിയെ ചൂഷണം ചെയ്യുന്ന കുഞ്ഞാലിപാറയിലെ ക്രഷറും ക്വാറിയും നിർത്തലാക്കണമെന്ന് ഡിവൈഎഫ്ഐ മറ്റത്തൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. പാലിയേക്കര ടോൾ പ്ലാസയിലെ സൗജന്യപാസ് ദൂരപരിധിയിൽ മറ്റത്തൂർ പഞ്ചായത്തിനെ പൂർണമായി ഉൾപ്പെടുത്തുക, ദേശീയ പാതയുടെ ശോചനിയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ. എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി വിജിത്ത് വർഗീസിനെയും പ്രസിഡന്റ് ആയി പി. എസ്. ഹരികൃഷ്ണണനെയും ട്രഷററാ യി സി. കെ. ശ്രീജിത്തിനെയും തെരഞ്ഞെടുത്തു.
Read Moreകാശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ബിജെപി- ആർഎസ്എസ് ഉപജാപങ്ങളുടെ ഫലമെന്ന് ഡോ.കെ.എം.ഷീബ
പെരിഞ്ഞനം: കാശ്മീരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ ബിജെപിയുടേയും ആർഎസ്എസിന്റെയും പതിറ്റാണ്ടുകൾ നീണ്ട ഗൃഹപാഠങ്ങളുടേയും ഉപജാപങ്ങളുടേയും ഫലമാണെന്ന് കാലടി സംസ്കൃത സർവകലാശാല പ്രഫസറും, സ്ത്രീ വിമോചന പ്രവർത്തകയുമായ ഡോ.കെ.എം.ഷീബ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം പെരിഞ്ഞനം സമ്മേളനത്തിനോടനുബന്ധിച്ച് കാശ്മീരിൽ സംഭവിക്കുന്നത് ഭരണകൂട പ്രചരണങ്ങളും യഥാർത്ഥ വസ്തുതകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനകീയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വിവരണാതീതമായ അപമാനങ്ങളും പീഡനങ്ങളുമാണ് കാശ്മീർ ജനത സഹിക്കുന്നതെന്നും പ്രസ്തുത ചരിത്രത്തിന്റെ നാൾവഴികൾ സൂചിപ്പിച്ച് അവർ പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി പ്രതിഷേധക്കാരെ ജിഹാദിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും പ്രഭാഷക ചൂണ്ടിക്കാട്ടി.സംഘാടക സമിതി ചെയർമാൻ ടി.കെ.രമേശ് ബാബു അധ്യക്ഷത വഹിച്ചു. ആർ.കെ.ബേബി, യു.കെ.സുരേഷ് കുമാർ, കെ.എസ്.ദിലീപ് കുമാർ, കെ.ആർ.സജിത, എസ്.എം. ജീവൻ, കെ.എ.കരീം, ദിനകരൻ എം.ഡി, അൽത്താഫ് മുഹമ്മദ്, പവിഴം ടീച്ചർ എന്നിവർ സംസാരിച്ചു. ആർ.സി.ഇ.പി.കരാറിനെതിരായ പ്രതിഷേധ…
Read Moreസമരം നടത്തിയത് നിവൃത്തികേട് കൊണ്ട്; കുതിരാനിൽ അറ്റകുറ്റപ്പണികൾ തുടങ്ങി; സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി
തൃശൂർ: കുതിരാനിലെ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ സ്വകാര്യ ബസുകൾ നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഇതേ സമയം കെഎസ്ആർടിസി ബസുകൾ ഇന്ന് സമരം നടത്തുന്നതോടെ ഈ റൂട്ടിൽ വീണ്ടും യാത്രാക്ലേശം രൂക്ഷമായി. കുതിരാൻ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തുടങ്ങിയതായും അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും കളക്ടർ ബസുടമകളെ അറിയച്ചതോടെയാണു സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ഇന്നലെ രാവിലെ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന ബസുടമകളുടെയും തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണു തീരുമാനം. സർവീസ് തീരെ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് തങ്ങൾ എത്തിയതെന്നും ജനങ്ങളെ വലയ്ക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും നിവൃത്തികേട് കൊണ്ടാണെന്നും ബസുടമകളും തൊഴിലാളികളും അറിയിച്ചു. എന്നാൽ അറ്റകുറ്റപ്പണികൾ കാര്യമായി നടത്തുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. പേരിന് മാത്രം അറ്റകുറ്റപ്പണികൾ നടത്തിയാൽ വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളത്. ഇരുചക്ര വാഹനക്കാർക്കു പോലും യാത്ര ചെയ്യാൻ പറ്റാത്ത രീതിയിലുള്ള കുഴികളാണ്…
Read Moreമഞ്ചിക്കണ്ടി വനത്തിൽ നടന്നത് ആസൂത്രിത ഏറ്റുമുട്ടൽ; മാവോയിറ്റുകളെ കൊന്നൊടുക്കുന്ന നീതികരിക്കാനാവില്ലെന്ന് കോൺഗ്രസ്
അഗളി: മഞ്ചിക്കണ്ടി വനത്തിൽ മാവോയിസ്റ്റുകൾ വെടിയുതിർത്തിട്ടില്ലെന്നും പോലീസ് പ്രചരിപ്പിച്ചത് ആസൂത്രിത ഏറ്റുമുട്ടലാണെന്നും അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. ഏറ്റുമുട്ടൽ നടന്നുവെന്ന് പോലീസ് പറയുന്ന സ്ഥലം സന്ദർശിച്ചശേഷം ചേർന്ന യോഗത്തിലാണ് കോണ്‍ഗ്രസ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഭീകരത കൈകാര്യം ചെയ്യുന്നവിധം വിഘടനവാദം ആരോപിച്ച് മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നത് നീതികരിക്കാനാവില്ല. മനുഷ്യവേട്ട പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. സംഭവസ്ഥലം സന്ദർശിച്ചതിൽനിന്നും മഞ്ചിക്കണ്ടി വനത്തിൽ ഏറ്റുമുട്ടൽ നടന്ന ലക്ഷണങ്ങളൊന്നും കാണാനില്ലെന്നും സംഗതിയുടെ നിജസ്ഥിതി കണ്ടെത്താൻ നടപടിയുണ്ടാകണമെന്നും അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ.രഘൂത്തമൻ, യുഡിഎഫ് ചെയർമാൻ കെ.രാജൻ, കൽക്കണ്ടി മണ്ഡലം പ്രസിഡന്റ് ബിനോയ് കുമ്മംകോട്ടിൽ, കോണ്‍ഗ്രസ് നേതാക്കളായ വി സി മാത്യു, എസ്.അല്ലൻ, ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുരുകേശ് എന്നിവർ പ്രസംഗിച്ചു.
Read Moreഅച്ഛനെ കൊന്നതാണെന്ന വെളിപ്പെടുത്തൽ ; മകനെ തെളിവെടുപ്പിനു കൊണ്ടുവന്നു; അമ്മ ഒളിവിൽ
ചാലക്കുടി: കൊന്നക്കുഴി കുന്നുമ്മൽ ബാബുവിന്റെ കൊലപാതകം സംബന്ധിച്ച് അറസ്റ്റിലായ മകൻ ബാലുവിനെ പോലീസ് കൊന്നക്കുഴിയിലുള്ള വീട്ടിൽ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. ബൈക്ക് മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബാലുവിനെ കോടതിയിൽനിന്നും കസ്റ്റഡിയിൽ വാങ്ങിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് കൊന്നക്കുഴിയിലുള്ള വീട്ടിൽ കൊണ്ടുവന്ന ബാലു ഉണ്ടായ സംഭവം പോലീസിനോട് വിശദീകരിച്ചു. വീടിന്റെ മുൻവശത്തുവച്ച് ഒരു മരക്കന്പുകൊണ്ടാണ് പിതാവ് ബാബുവിനെ തലയ്ക്കടിച്ചത്. തലയ്ക്ക് അടിയേറ്റ് കിടന്ന ബാബുവിനെ കുറേസമയം കഴിഞ്ഞാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. മരത്തിൽനിന്നും വീണാണ് പരിക്കേറ്റതെന്ന് പറയാൻ അമ്മയാണ് പറഞ്ഞതെന്നും ഇതിനുശേഷം തലയ്ക്കടിച്ച മരക്കന്പും മറ്റും അമ്മ എടുത്ത് നശിപ്പിച്ചുകളഞ്ഞു. സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇപ്പോൾ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മ ഇപ്പോഴും ഒളിവിലാണ്. എസ്ഐ ബി.കെ.അരുണ്‍, എഎസ്ഐ ഡേവീസ് എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
Read More