വടക്കഞ്ചേരി: തകർന്നു കിടക്കുന്ന കുതിരാൻ ദേശീയപാത ഗതാഗത യോഗ്യമാക്കാൻ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ ആവശ്യപ്പെട്ടു.നാല് വർഷം മുന്‍പ് കുതിരാൻ റോഡ് തകർന്നപ്പോൾ വിഷയത്തിൻറെ ഗൗരവം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ബോധ്യപ്പെടുത്തുകയും അതേ തുടർന്ന് 19 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുകയുമുണ്ടായി. അന്ന് 30 ദിവസത്തിനുളളിൽ വാണിയന്പാറ മുതൽ മണ്ണുത്തി വരെ 20 കിലോമീറ്ററോളം റോഡ് റീ ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കി. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്ന് കെ പി സി സി നിർവ്വാഹക സമിതി അംഗം കൂടിയായ കബീർ മാസ്റ്റർ പറഞ്ഞു.സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏറെ വർഷങ്ങളായി നാഥനില്ലാതെ കിടന്നിട്ടും സംസ്ഥാന സർക്കാർ വേണ്ട വിധം ഇടപെടാത്തത് കടുത്ത അനാസ്ഥയാണെന്നും ആയിരകണക്കിന് വാഹനങ്ങളും യാത്രക്കാരും വഴിയിൽ കുടുങ്ങി കിടക്കുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്നും ഗാന്ധിദർശൻ സമിതി…
Read MoreCategory: Palakkad
മണിവാസകത്തെ വധിച്ചത് കസ്റ്റഡിയിൽ എടുത്തശേഷം; തണ്ടർ ബോൾട്ട് ആദിവാസി സ്ത്രീകളെ ദേഹപരിശോധന നടത്തു; പോലീസ് പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജം; പോലീസിനെതിരേ ഗുരുതര ആരോപണവുമായി സിപിഐ
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന്റെ പോലീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ വ്യാജമെന്ന് സിപിഐ. സ്ഥലത്ത് ഏറ്റുമുട്ടൽ നടന്നതായി ആർക്കും വിശ്വസിക്കാനാകില്ല. പോലീസ് ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും സിപിഐ നേതാവ് കെ. പ്രകാശ് ബാബു പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന മണിവാസകത്തെ കസ്റ്റഡിയിൽ എടുത്തശേഷമാണ് തണ്ടർ ബോൾട്ട് വധിച്ചതെന്നും പ്രകാശ് ബാബു ആരോപിച്ചു. തണ്ടർ ബോൾട്ട് ആദിവാസി സ്ത്രീകളെ ദേഹപരിശോധന നടത്തുകയാണ്. ആദിവാസികൾ ഭയപ്പാടിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നത് ന്യായീകരിക്കാനാവില്ലെന്നും വെടിവച്ചത് സർക്കാരിന്റെ പോലീസ് നയത്തിൽനിന്നു വ്യതിചലിച്ചുകൊണ്ടാണെന്നും സിപിഐ പ്രതിനിധിസംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്നും പ്രകാശ് ബാബു പറഞ്ഞു.
Read Moreവാളയാർ കേസ്; സിബിഐ അന്വേഷണം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്കാന് നിലവില്‍ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ടെന്നും ഈ വിധി റദ്ദാക്കിയാലെ ഒരു പുനഃരന്വേഷണത്തിന് സാധിക്കുവെന്നും സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞത്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമല്ലോയെന്നു കോടതി അറിയിച്ചപ്പോൾ അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
Read Moreവാളയാർ പെൺകുട്ടികളുടെ മരണം; പ്രതികളെ വെറുതേ വിട്ട വിധിയിൽ, അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് കോടതി
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പോലീസിന്റേയും ഭാഗത്ത് വലിയ വീഴ്ച ഉണ്ടായതായി പോക്സോ കോടതിയുടെ കണ്ടെത്തൽ. പ്രതികളെ വെറുതെവിട്ട കോടതിയുടെ വിധിയിലാണ് ഈ പരാമർശം. പ്രതികൾക്കെതിരെകുറ്റപത്രത്തിൽ നിരത്തിയ തെളിവുകളെല്ലാം ദുർബലമായിരുന്നു. സാധ്യതകൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. സാധ്യതകൾ വെച്ച് കോടതിയ്ക്ക് ശിക്ഷ വിധിക്കാനാവില്ല. തെളിവുകൾ വേണം. ഇളയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു എന്ന രീതിയിലുള്ള കണ്ടെത്തലാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. മറ്റു സാധ്യതകളൊന്നും അന്വേഷിച്ചില്ല. മൂത്ത കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിലും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും കോടതിയുടെ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read Moreവാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷൻ മടങ്ങി
പാലക്കാട്: കേന്ദ്ര ബാലാവകാശ കമ്മീഷൻ വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. വ്യാഴാഴ്ച തിരുവനന്തപുരത്ത് പോയ മാതാപിതാക്കൾ ഇതുവരെ വാളയാറിലെത്താത്തതിനെ തുടർന്നാണ് കമ്മീഷൻ മടങ്ങിയത്. ബാലാവകാശ കമ്മീഷൻ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങിയത്. വാളയാർ സംഭവത്തിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറിൽ നിന്നും മാറിയതിൽ സംശയമുണ്ടെന്ന് യശ്വന്ത് ജെയിന് പറഞ്ഞിരുന്നു.
Read Moreവിവാദം ഞാൻ മന്ത്രിയോട് പറഞ്ഞോളം..!നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവം മന്ത്രിയോട് വിശദീകരിക്കുമെന്ന് പ്രിൻസിപ്പൽ
പാലക്കാട്: ഗവൺമെന്റ് മെഡിക്കൽ കോളജിൽ നടന്ന വിദ്യാർഥി യൂണിയൻ പരിപാടിയിൽ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവം മന്ത്രിയോട് വിശദീകരിക്കാൻ കോളജ് പ്രിൻസിപ്പൽ തിരുവനന്തപുരത്തെത്തി. മന്ത്രി എ.കെ.ബാലനെ നേരിട്ട് കണ്ട് സംഭവത്തെ കുറിച്ച് വിശദീകരിക്കാനാണ് പ്രിൻസിപ്പൽ എത്തിയത്. മന്ത്രി ആവശ്യപ്പെട്ടിട്ടല്ല താനെത്തിയതെന്നും, സംഭവം വിവാദമായ സാഹചര്യത്തിൽ ഇത് നേരിട്ട് ചെന്ന് വിശദീകരിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പൽ ഡോ.ടി.ബി.കുലാസ് പറഞ്ഞു.
Read Moreപഴുതുകൾ നിറഞ്ഞ പോലീസിന്റെ കുറ്റപത്രവും, തെളിവുകൾ നിരത്തുന്നതിലെ പ്രോസിക്യൂഷന്റെ പരാജയവും; വാളയാർ കേസിലെ പ്രതികളുടെ പുറത്തിറങ്ങലിന് പിന്നിലെ കാരങ്ങൾ ഇങ്ങനെ…
പാലക്കാട്: പീഡനത്തിനിരയായി വാളയാറിൽ പെൺകുട്ടികൾ മരിച്ച കേസിൽ പോലീസ് വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ തയാറായില്ലെന്നും ആരോപണം. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതിവിധിയുണ്ടാവാൻ പ്രധാന കാരണം പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പഴുതുകളാണെന്ന് കരുതപ്പെടുന്നു. പതിമ്മൂന്നുകാരിയായ പെൺകുട്ടിയുടെ കേസിൽ ഫോറൻസിക് സർജൻ കൊലപാതകസാധ്യതയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെങ്കിലും അതു സംബന്ധിച്ച് കൃത്യമായ പരിശോധന നടത്താനോ കേസിനെ ബലപ്പെടുത്താൻ സഹായകമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനോ അന്വേഷണസംഘത്തിന് സാധിച്ചില്ലെന്നതാണ് കേസ് ദുർബലമാകാനിടയാക്കിയത്. ഒമ്പതുവയസുകാരിയായ ഇളയകുട്ടിയുടെ തൂങ്ങിമരണത്തിലും സംശയമുയർന്നിരുന്നു. കട്ടിലിന്റെ പടിയിൽ കയറിനിന്ന് കുരുക്കിട്ട് മരിച്ചുവെന്ന പോലീസ് വിശദീകരണം യുക്തിക്കു ചേരുന്നതല്ലെന്ന് നേരത്തെതന്നെ ആരോപിച്ചിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയ വിദഗ്ധ പോലീസ് സർജൻ നിർദേശിച്ച സാധ്യതകളും വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും പരാതിയുണ്ട്. തൂങ്ങിമരിക്കാൻ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന ലുങ്കി കേസിലെ ഒരു പ്രതിയുടേതായിരുന്നു. ഇത് എങ്ങനെ അവിടെയെത്തിയെന്നതു സംബന്ധിച്ചും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നില്ല. കേസ് സംബന്ധിച്ച് പോക്സോ…
Read Moreദേശീയ ബാലാവകാശ കമ്മീഷൻ വാളയാറിൽ; മുഖ്യമന്ത്രിയെ കാണാൻ കുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരത്ത്; തലസ്ഥാനത്തേക്കുള്ള യാത്ര ഗൂഢാലോചനയുടെ ഭാഗമെന്ന ആരോപണവുമായി ആക്ഷൻ കമ്മിറ്റി
പാലക്കാട്: ദേശീയ ബാലാവകാശ കമ്മീഷൻ ഇന്ന് വാളയാറിലെ മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട് സന്ദർശിക്കും. കുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കാണാനായി തിരുവനന്തപുരത്താണ്. ഇന്നലെ രാത്രിയോടെയാണ് ഇവർ മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തേക്ക് പോയത്. എന്നാൽ ദേശീയ ബാലാവകാശ കമ്മീഷൻ അംഗങ്ങൾ ഇന്ന് വീട് സന്ദർശിക്കാനിരിക്കെ മാതാപിതാക്കളെ വീട്ടിൽ നിന്നും മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ന് മുഖ്യമന്ത്രിയെ കാണാനായി സമയം അനുവദിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കമ്മീഷൻ വീട്ടിലെത്തുന്പോൾ മാതാപിതാക്കളെ കാണാൻ കഴിയാത്തതിനാൽ സന്ദർശനം പ്രഹസനമായി മാറുമെന്ന് നാട്ടുകാർ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന 100 മണിക്കൂർ സമരം നാൽപ്പത്തിയെട്ടാം മണിക്കൂറിലേക്ക് കടന്നു. കുറ്റപത്രത്തിലെ അട്ടിമറിയാണ് പ്രതികൾ രക്ഷപ്പെടുന്നതിന് ഇടയാക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രതികൾക്കെതിരെയുള്ളത് വെറും ആരോപണം മാത്രമായി മാറിയ അവസ്ഥയാണ് കോടതിയിൽ ഉണ്ടായത്. ശാസ്ത്രീയമായ തെളിവുകൾ നിരത്തി കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാലാണ് കോടതി പ്രതികളെ വെറുതെ വിട്ടതെന്ന് നിയമവിദഗ്ധർ പറഞ്ഞു. ഇളയകുട്ടിയുടെ മരണത്തിലെ കൊലപാതകസാധ്യതയും…
Read Moreവേട്ടയോ ഏറ്റുമുട്ടലോ..? മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയാറായിരുന്നുവെന്ന് വെളിപ്പെടുത്തൽ
പാലക്കാട്: അട്ടപ്പാടിയിൽ കീഴടങ്ങാൻ തയാറായിരുന്ന മാവോയിസ്റ്റുകളെയാണ് തണ്ടർബോൾട്ട് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തൽ. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് മുരുകനാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അഗളി മുന്‍ എഎസ്പിയാണു ഇതിനു നേതൃത്വം നൽകിയിരുന്നതെന്നും മുരുകൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായിട്ട് ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോഴത്തേത് വ്യാജ ഏറ്റുമുട്ടലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകളാണ് ആദ്യം തണ്ടർബോൾട്ടിനു നേരെ വെടിയുതിർത്തതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സ്വയരക്ഷയ്ക്കായാണ് തണ്ടർബോൾട്ട് സംഘം തിരിച്ചു വെടിവച്ചത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വിദേശനിർമിത എകെ 47 തോക്കടക്കം മാവോയിസ്റ്റുകളുടെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നടന്നത് നാടകീയ സംഭവങ്ങളാണെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കാണുന്ന മാത്രയിൽ വെടിവച്ചു കൊല്ലുന്നതാണോ ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും അടിയന്തര പ്രമേയ നോട്ടീസിൽ എൻ. ഷംസുദ്ദീൻ ചോദിച്ചു. തീവ്രസ്വഭാവമുള്ള…
Read Moreവാളയാർ കേസിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി: വാളയാർ പീഡനക്കേസിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിച്ചു വരികയാണ്. കേസിൽ നീതി നടപ്പാകുമെന്ന് ഉറപ്പ് വരുത്തുമെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഗവർണർ പറഞ്ഞു. അതേസമയം, കേസിലെ പ്രതികളെ വിട്ടയച്ച വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പകരം അനുഭവസമ്പത്തുള്ള മുതിർന്ന പ്രോസിക്യൂട്ടറെ നിയമിക്കാനുമാണ് സർക്കാർ തീരുമാനം.
Read More