തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത കരാർ കന്പനിയുടെ ക്രമക്കേടിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ കത്തയച്ചു. മലയിടിച്ചിൽ തടയുന്നതിനു കരിങ്കൽഭിത്തി നിർമിക്കുന്നതിനു പകരം മണൽച്ചാക്കു നിരത്തി കന്പനി തട്ടിപ്പു നടത്തുകയാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്താണു വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്. എന്തു പകൽക്കൊള്ള നടത്തിയാലും അഴിമതി വീരന്മാരായ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ സംരക്ഷണം തങ്ങൾക്കുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇത്തരം തട്ടിപ്പിനു കരാർ കന്പനി ധൈര്യപ്പെടുന്നത്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് കന്പനി- ഉദ്യോഗസ്ഥ തട്ടിപ്പ് കൂട്ടുകെട്ടിന് അറുവതി വരുത്തണമെന്നും കരിങ്കല്ലുകൊണ്ടുതന്നെ ഭിത്തി നിർമാണം പൂർത്തീകരിക്കാനും നടപടിയെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾ ഉണ്ടായിട്ടും അതൊന്നും കണക്കിലെടുക്കാത്ത സമീപനമാണു കരാർ കന്പനിയും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്.…
Read MoreCategory: Palakkad
ചുള്ളിയാർമേട് പുഴപ്പാലത്തിനു സമീപത്ത് മാലിന്യം കുന്നുകൂടുന്നു; നായ്ക്കളുടെ ശല്യംമൂലം ഇതുവഴിയുള്ള യാത്ര ദുഷ്കരമെന്ന് നാട്ടുകാർ
കൊല്ലങ്കോട്: ചുള്ളിയാർമേട് പുഴപ്പാലത്തിനു സമീപത്തായി വൻതോതിൽ പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് നീക്കം ചെയ്തു സംസ്ക്കരിക്കണമെന്ന് ആവശ്യം. മുതലമട ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് ഇരുനൂറു മീറ്റർ അകലെയാണ് മാലിന്യ കൂന്പാരമുള്ളത്. ജില്ലയിലുടനീളം പ്ലാസ്റ്റിക് കവറുകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മാർജന യജ്ഞം സജീവമായി നടന്നു വരികയാണ്. എന്നാൽ ഇതൊന്നും അറിയില്ലെന്ന മട്ടിലാണ് മുതലമട ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നിലപാട്. കാന്പ്രത്തുള്ള ടൗണിലുള്ള വ്യാപാരികളാണ് ഇരുചക്ര വാഹനങ്ങളിൽ മാലിന്യം പുഴയ്ക്കരികിൽ നിക്ഷേക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴ പെയ്യുന്ന സമയങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ സമീപ വയലുകളിലെത്തുന്നു. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളുടെ പരക്കംപാച്ചിൽ ഇരു ചക്ര വാഹനമോടിക്കുന്നവർക്ക് അപകട ഭീഷണയായിരിക്കുകയാണ്.
Read Moreകൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ തമിഴ്നാട്ടിൽ നിന്ന് പൊക്കി ഷാഡോ പോലീസ്; റിമാന്റ് ചെയ്ത് കോടതിയും
ഒറ്റപ്പാലം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. രാഷ്ട്രീയ വിവാദമായ അന്പലപ്പാറ ദീപു വധക്കേസിലെ പ്രതി അന്പലപ്പാറ കണ്ണമംഗലം പൊതുവായിൽവീട്ടിൽ പ്രശാന്തിനെ (28) യാണ് ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. അന്പലപ്പാറ അറവകാട് പുഞ്ചപ്പാടത്ത് കുണ്ടിൽവീട്ടിൽ ദീപു (23) കൊല്ലപ്പെട്ട കേസിലാണ് പ്രശാന്ത് പ്രതിയായത്. കേസിലെ വിചാരണ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങിയതായിരുന്നു ഇയാൾ. പ്രത്യേക ഷാഡോ പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിൽനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2013 സെപ്റ്റംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെഎസ്ഇബി കരാർ തൊഴിലാളിയായിരുന്ന ദീപുവിനെ കണ്ണമംഗലത്ത് വൈദ്യുതിപോസ്റ്റ് സ്ഥാപിക്കുന്നതിനിടെ മുൻവൈരാഗ്യത്തിന്റെ പേരിൽ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. തമിഴ്നാട്ടിലെ സത്യമംഗലം പുളിയംപട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreഈ മുന്നറിയിപ്പ് ബോർഡ് കാണണമെങ്കിൽ മറ്റൊരു ബോർഡ് വേണം; വൈദ്യുതി തൂണിന്റെ മറവിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിച്ച് പൊതുമരാമത്ത് വകുപ്പ്
വണ്ടിത്താവളം: ജനത്തിരക്കേറിയ വണ്ടിത്താവളം തങ്കം തീയേറ്റർ റോഡിൽ യാത്രക്കാർ മുറിച്ചു നടക്കാൻ സീബ്ര ലൈൻ ഉണ്ടെന്ന് വാഹനമോടിക്കുന്നവർക്ക് മനസിലാക്കാനുള്ള തിരിച്ചറിയൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് വൈദ്യുതി തൂണിന്റെ പിൻവശത്ത് മറവിൽ. രണ്ടാഴ്ച മുൻപ് റോഡിനു എതിർ വശത്തേക്ക് മറികടക്കുന്നതിനിടെ ബൈക്കിടിച്ച മധ്യവയസ്കയുൾപ്പെടെ അഞ്ചു മരണങ്ങൾ ഈ സ്ഥലത്തു നടന്നിട്ടുണ്ട്. വിവിധ അപകടങ്ങളിലായി മുപ്പ തിലധികം പേർക്ക് പരിക്കു പറ്റിയിട്ടുമുണ്ട്. ഇതിനു ശേഷം വാഹനമോടിക്കുന്നവർക്ക് സീബ്ര ലൈൻ ഉണ്ടെന്ന് തിരിച്ചറിയാനാണ് നൂറു മീറ്റർ അകലെ പൊതുമരാമത്ത് സിഗ്നൽ ബോർഡ് പ്രഹസനമായി സ്ഥാപിച്ചിരിക്കുന്നത്. ബോർഡിനു മറവായി ചെടി തൂപ്പുകളും വളർന്നു നിൽപ്പുണ്ട്. അഞ്ചു വർഷം മുൻപാണ് കോടികൾ ചിലവഴിച്ച് മീനാക്ഷിപുരം കൊടുവായൂർ റബ്ബറൈസ്ഡ് പാത നിർമ്മിച്ചത്. റോഡ് വികസനത്തോടൊപ്പം യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ ഉതകുന്ന തിരിച്ചറിയൽ ബോർഡു പല സ്ഥലത്തും സ്ഥാപിച്ചിട്ടില്ല. ഇക്കാരണത്താൽ തന്നെ കന്നിമാരി മുതൽ മേട്ടു പാളയം വരെ…
Read Moreകള്ളനെ പിടിക്കണം, കള്ളനെ പടിക്കണം; ഒറ്റപ്പാലം നഗരസഭാ ഓഫീസിലെ മോഷണം; കൗണ്സിലിൽ സിപിഎം കൗൺസിലർമാരുടെ ബഹളം
ഒറ്റപ്പാലം: നഗരസഭാ ഓഫീസിനുള്ളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന ബഹളത്തെ തുടർന്ന് കൗണ്സിൽ യോഗം അലങ്കോലമായി. മോഷ്ടാവിനെ പിടികൂടുന്നതിൽനിന്നും ഭരണപക്ഷം പിറകോട്ട് പോയെന്നും മോഷ്ടാവിനെ കണ്ടെത്തുന്നതിനു അറസ്റ്റു ചെയ്യുന്നതിനും നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ഇതര കൗണ്സിലർമാർ ബഹളം വച്ചത്. കൗണ്സിൽ യോഗം തുടങ്ങിയ മാത്രയിൽതന്നെ യുഡിഎഫ് അംഗം സത്യൻ പെരുന്പറ കോഡ് നഗരസഭയിൽ തുടർച്ചയായി നടന്നു വരുന്ന മോഷണവുമായി ബന്ധപ്പെട്ട് നടപടികൾ ഉണ്ടാകുന്നില്ലെന്നും ഇക്കാര്യം ഗൗരവമായി ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു. അജണ്ടകൾ പിന്നീട് ചർച്ചചെയ്താൽ മതിയെന്നായിരുന്നു പ്രതിപക്ഷത്തിന് ആവശ്യം. ഇതിന് ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി അനുമതി നല്കാതിരുന്നതോടു കൂടിയാണ് ബഹളം തുടങ്ങിയത്. കേസന്വേഷണം നടന്നുവരികയാണെന്നും പോലീസ് യഥാർഥ പ്രതികളെ പിടികൂടട്ടെ എന്നുമായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. എന്നാൽ മോഷ്ടാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് നഗരസഭ ഭരണപക്ഷം അനുവർത്തിക്കുന്നതെന്നും മോഷ്ടാവിനെ കുറിച്ച് തിരിച്ചറിഞ്ഞതുകൊണ്ട് അന്വേഷണം മരവിപ്പിക്കുകയാണ് ഭരണപക്ഷം എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. അന്വേഷണം…
Read Moreപ്രായം 85 ലും കാര്യമുണ്ട്; സൈക്കിൾ റിപ്പയറിംഗിൽ പിന്നിട്ടത് 73 വർഷമാണ്
വടക്കഞ്ചേരി: സൈക്കിൾ റിപ്പയറിംഗിൽ റെക്കോർഡ് പിന്നിട്ട് വടക്കഞ്ചേരി ടൗണിലെ അബ്ദുൾ ലത്തീഫ്. 85 വയസുള്ള വിദഗ്ധനായ ഈ സൈക്കിൾ മെക്കാനിക്ക് തന്റെ തൊഴിലിൽ 73 വർഷം പിന്നിടുകയാണ്. ഒരേതൊഴിലിൽ ഇത്രയുംവർഷം തുടരുന്നതുതന്നെ അപൂർവമാകും. പാവങ്ങളുടെ മാരുതി എന്നറിയപ്പെടുന്ന സൈക്കിളുമായുള്ള ഇയാളുടെ ബന്ധം ഒരു പുരുഷായസിന് അപ്പുറമാണെന്ന് പറയേണ്ടിവരും.ടൗണിൽ മിഷൻ സ്കൂളിനുമുന്നിൽ ചിറ്റിലഞ്ചേരി സ്വദേശി നാഗപ്പൻപിള്ളയുടെ സൈക്കിൾ റിപ്പയർ കടയിൽ പന്ത്രണ്ടാമത്തെ വയസിൽ ട്രെയ്നിയായിട്ടായിരുന്നു തുടക്കം. സ്വന്തമായി ഒരു സൈക്കിൾ ഉള്ളവരെ നാട്ടുകാർ കൗതുകത്തോടെ നോക്കിയിരുന്ന കാലമായിരുന്നു അന്ന്. കാൽനടയായിരുന്നു ദൂരംതാണ്ടാനുള്ള ഏക മാർഗം. അങ്ങനെയുള്ളപ്പോൾ നല്ല സൈക്കിൾ മെക്കാനിക്കാകുകയെന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. സൈക്കിളിനോടു കുഞ്ഞുനാളിലേ അബ്ദുൾ ലത്തീഫിന് വലിയ കന്പമായിരുന്നു. സ്വന്തമായി സൈക്കിൾ വാങ്ങാനായില്ലെങ്കിലും സൈക്കിൽ കടയിലെ പണി അബ്ദുൾ ലത്തീഫിന് ഏറെ ഇഷ്ടപ്പെട്ടു. ആ താത്പര്യം കുറച്ചുനാളുകൾകൊണ്ട് ഇയാളെ ശ്രദ്ധിക്കപ്പെടുന്ന മെക്കാനിക്കാക്കി മാറ്റി. അധികകാലം തൊഴിലാളിയായി…
Read Moreമറ്റത്തൂർ ആരോഗ്യകേന്ദ്രത്തിന്റെ ശനിദശ തീരുന്നു; ഒഴിവുകൾ ഉടൻ നികത്തും
മറ്റത്തൂർ: സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒഴിവുകളിൽ ഉടൻ നിയമനം നടത്താൻ നിയമസഭ ചേംബറിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അറിയിച്ചു. ആരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂറും സേവനം ലഭിക്കുന്ന വിധത്തിൽ സ്റ്റാഫിന്റെ ഡ്യൂട്ടി ക്രമീകരിക്കുന്നതിനും കിടപ്പുരോഗികൾക്ക് പരമാവധി സൗകര്യം ലഭ്യമാക്കുന്നതിനും ഡോക്ടർമാർക്കായി ക്വാർട്ടേഴ്സ് നിർമാണം ഉടൻ ആരംഭിക്കുന്നതിനും ആരോഗ്യമന്ത്രി നിർദ്ദേശം നിർദ്ദേശം നൽകി. മന്ത്രി കെ.ക.ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, ആരോഗ്യവകുപ്പിനെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Read Moreഏരിമേട്-കമ്പാലത്തററോഡ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു; വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികൾ അപകടഭീഷണിയായെന്ന് നാട്ടുകാർ
ചിറ്റൂർ: ഏരിമേട്-കന്പാലത്തറ റോഡ് തകർന്നുണ്ടായ ഗർത്തങ്ങളിൽ കെട്ടിനില്ക്കുന്ന മലിനജലം ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുന്നു. ഏരിമേട്ടിലും സമീപത്തുമായി അന്പതോളം കുടുംബങ്ങൾ ദിനംപ്രതി ഈ റോഡിലൂടെയാണ് പോകുന്നത്. ഇക്കഴിഞ്ഞദിവസം ദന്പതിമാർ സഞ്ചരിച്ച ബൈക്ക് ഗർത്തത്തിൽ തെന്നിമറിഞ്ഞ് വസ്ത്രങ്ങൾ ചെളിയിൽ അലങ്കോലമായി. ഇതുവഴി സഞ്ചരിക്കുന്ന കാറുകളുടെ ലീഫ് പൊട്ടി വഴിയിൽ അകപ്പെടുന്നതും പതിവു കാഴ്ചയാണ്. രാവിലെയും വൈകുന്നേരവും ഇരുചക്രവാഹനങ്ങളിൽ വിദ്യാർഥികളെ പ്രധാനപാതയിലും തിരിച്ചു വീട്ടിലേക്കു കൊണ്ടുവരുന്നതും അപകടം മുന്നിൽകണ്ടാണ്. ഏരിമേട്ടിൽ താമസിക്കുന്നവർക്ക് ആശുപത്രിയിൽ പോകണമെങ്കിൽ ഇതുവഴി ഓട്ടോപോലും വരാറില്ലത്രേ. ഇതുമൂലം മിക്കവരും കാൽനടയായി പോകേണ്ട സ്ഥിതിയാണ്.റോഡിന്റെ പലയിടങ്ങളിലും ഇരുന്പുകന്പികൾ പുറത്തേക്കു തള്ളിനില്ക്കുന്നത് രാത്രിസമയത്ത് കാൽനടയാത്ര ഭീഷണിയിലാക്കുന്നു. എത്രയുംവേഗം റോഡ് പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read Moreഇനിയൊരു അപകടം ഉണ്ടാകരുത്; മൂലത്തറ ഇടതുകനാൽബണ്ടിനു തകർച്ചയാകുന്ന മരങ്ങൾ മുറിച്ചുതുടങ്ങി
വണ്ടിത്താവളം: മൂലത്തറ ഇടതുകനാൽബണ്ടിനു തകർച്ചയുണ്ടാക്കുന്ന തരത്തിൽ നില്ക്കുന്ന മരങ്ങൾ മുറിച്ചുനീക്കി തുടങ്ങി. കന്നിമാരി, പാട്ടികുളം, നന്ദിയോട്, വണ്ടിത്താവളം, പള്ളിമൊക്ക്. അത്തമണി എന്നിവിടങ്ങളിലായി അന്പതോളം മരങ്ങളാണ് നില്ക്കുന്നത്. ഇതിൽ നന്ദിയോട്, വണ്ടിത്താവളം, പള്ളിമൊക്ക് ന്നെിവിടങ്ങളിലെ അഞ്ചുവൻമരങ്ങളാണ് മുറിച്ചു തുടങ്ങിയത്. ഇവിടങ്ങളിൽ കനാൽബണ്ട് സ്ലാബുകൾ തകർന്നുതുടങ്ങിയ സ്ഥിതിയിലാണ്. കനാൽവരന്പിലുള്ള വൻമരം സമീപത്തെ വില്ലേജ് ഓഫീസിനും അപകടഭീഷണിയാണ്. പള്ളിമൊക്കിലെ കനാൽബണ്ടിൽ നില്ക്കുന്ന മരങ്ങൾ ഇരുചക്രവാഹനങ്ങൾ, ഓട്ടോ എന്നിവയുടെ സഞ്ചാരത്തിനും തടസമാകുകയാണ്. കഴിഞ്ഞവർഷം പള്ളിമൊക്കിൽ കനാൽ ബണ്ടിലൂടെ ഓട്ടോ സഞ്ചരിക്കുന്നതിനിടെ മരത്തിന്റെ വേരിൽ ഇടിച്ച് ഓട്ടോ കനാലിലേക്കു വീണിരുന്നു. രണ്ടു കുട്ടികളും മൂന്നു സ്ത്രീകളും ഡ്രൈവറും ഓട്ടോയിലുണ്ടായിരുന്നു. അപകടസമയത്ത് സമീപത്തുണ്ടായ ക്ലബംഗങ്ങൾ കനാലിൽ വീണവരെ രക്ഷപ്പെടുത്തി. കനാലുകളിലെ മരങ്ങൾ സ്ലാബുകൾ ഇളക്കുകയും വാഹനാപകടങ്ങളും പതിവാക്കുന്നതായി താലൂക്ക് വികസനസമിതിയിൽ പരാതി ഉയർന്നതോടെയാണ് മുറിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചത്.
Read Moreഈ ഞായറാഴ്ച കണ്യാർകളി കാണാം… പാലക്കാടിന്റെ സ്വന്തം കണ്യാർകളി തൃശൂരിൽ
സ്വന്തം ലേഖകൻ തൃശൂർ: പാലക്കാടിന്റെ തനത് നാടൻ കലയായ കണ്യാർകളി തൃശൂരിൽ കാണാം. ഈ വരുന്ന ഞായറാഴ്്ച വൈകീട്ട് 6.30ന് പാറമേക്കാവ് ക്ഷേത്രത്തിനടുത്തുള്ള പുഷ്പാഞ്ജലി ഹാൾ ഓപ്പണ് ഓഡിറ്റോറിയത്തിലാണ് കണ്യാർകളി അവതരണം. പൂരപ്രേമി സംഘം എന്ന ആസ്വാദക സംഘടനയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് കണ്യാർകളി തൃശൂരിൽ സംഘടിപ്പിക്കുന്നത്.പാലക്കാട് കാക്കയൂർ കേളി കണ്യാർകളി സംഘമാണ് തൃശൂരിന്റെ ഹൃദയഭൂമികയിൽ കണ്യാർകളിത്താളമുണർത്താനെത്തുന്നത്. പാലക്കാട് ജില്ലയിൽ പ്രത്യേകിച്ച് കിഴക്കൻ പാലക്കാടിൽ (ആലത്തൂർ ചിറ്റൂർ താലൂക്കുകളിലായി കിടക്കുന്ന ഏകദേശം 30 ഓളം ദേശങ്ങൾ) നടക്കുന്ന അനുഷ്ഠാന കലയാണ് കണ്യാർകളി. ദേശത്തിലെ മുഖ്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഈ കലാരൂപം കാവ് മുറ്റങ്ങളിലും “മന്ദു’ കളിലുമാണ് നടക്കുക. ഉത്തരായന കാലത്തിന്റെ മധ്യത്തിൽ അതായത് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന ഈ കലാരൂപം അടിസ്ഥാന പരമായി കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ളതാണ്. കണ്യാർകളിയെന്നാൽ… മൂന്നും നാലും ദിവസങ്ങളിലായി…
Read More