വണ്ടിത്താവളം: ആശ്രിതരും ഭക്ഷണവും, മരുന്നുമില്ലാതെ വീടിനകത്ത് രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരു ന്ന വൃദ്ധയ്ക്ക് മീനാക്ഷിപുരം പോലീസ് സഹായ ഹസ്തവു മാ യി രംഗത്തെത്തി. വണ്ടിത്താവളം പച്ചക്കറി ചന്തയ്ക്കു സമീപം വാടക വീട്ടിൽ താമസിക്കുന്ന ദണ്ഡപാണി ഭാര്യ വസന്ത(65)ആണ് ഒറ്റമുറിയിൽ ദുരവസ്ഥയിൽ കഴിഞ്ഞിരുന്നത്. വൃദ്ധയുടെ ദുരിത കഥ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വൃദ്ധക്ക് മൂന്ന് ആണ്മക്കൾ ഉണ്ടങ്കിലും ആരും സഹായത്തിനെത്തുന്നില്ലെന്ന് വൃദ്ധ പരാതിപ്പെട്ടിരുന്നു. വസന്ത താമസിക്കുന്ന വീടിനു സമീപത്തു താമസിക്കുന്ന രവിയുടെ ഭാര്യ ലതയാണ് ഭക്ഷണം നൽകുകയും പ്രാഥമിക ആവശ്യത്തിനുംമറ്റും സഹായിച്ചിരുന്നത്. വൃദ്ധ അവശയാണെന്നറിഞ്ഞ മീനാക്ഷിപുരം പോലീസ് എത്തി ഇവരെ വടക്കഞ്ചേരിയിലെ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വസന്തക്ക് ഭക്ഷണത്തിനും ചികിത്സയ്ക്കും പോലീസ് നിർദ്ദേശവും നൽകിയി ട്ടുണ്ട്. ഇക്കഴിഞ്ഞ വിഷുവിന് വസന്തയ്ക്ക് 5600 രൂപ വാർധക്യ പെൻഷൻ ലഭിച്ചിരുന്നു. ഭക്ഷണത്തിനും,മരുന്നിനും തുക ചിലവഴിച്ചതോടെ പിന്നീട് ചിലവിന് പണമില്ലായതോടത്ത് വൃദ്ധ കിടപ്പിലായത്.
Read MoreCategory: Palakkad
ചൂട് സഹിക്കാൻ വയ്യ സാറേ; പാറക്കളം എൽപി സ്കൂൾ കെട്ടിടം ഉയരംകൂട്ടി പുനർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചിറ്റൂർ: 46 വർഷം പിന്നിട്ട പാറക്കളം ജി.എം എൽ.പി സ്കൂൾ കെട്ടിടം ഉയരംകൂട്ടി പുനർനിർമ്മിക്കണമെന്ന ജനകീയാവശ്യം ശക്തമായി. കെട്ടിടത്തിന്റെ ഉയരക്കുറവുകാരണം എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്ക് ചൂട് അസഹനീയമാവുന്നതായാണ് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. 1973ൽ ഇരുപതു കുട്ടികളുമായാണ് പാറക്കളം ജി.എം എൽ .പി സ്കൂൾ ആരംഭിച്ചത്. സ്ഥലത്ത് മാധവൻ എന്ന പേരിലുള്ള രണ്ടു പേർ സ്ഥലം സൗജന്യമായി നൽ കിയതിനെ തുടർന്ന് സർക്കാർ ചിലവിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ഒരു കോണ്ക്രീറ്റ് കെട്ടിടവും 1991 ൽ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ 80 വിദ്യാർത്ഥികളും ആനുപാതിക ജീവനക്കാരുമുണ്ട്. സ്ക്കൂളിനകത്ത് ആവശ്യത്തിനു കുടിവെള്ള സൗകര്യവും നിലവിലുണ്ട്. 46 വർഷം കെട്ടിടത്തിനു പഴക്കമുണ്ടെങ്കിലും സർക്കാരിൽ നിന്നും ഫിറ്റ്നസ്സ് ലഭിച്ചിട്ടുണ്ടെന്ന് അധ്യാപിക അറിയിച്ചു.എന്നാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്റ്റൂളിലെത്താൻ ഗതാഗത സൗകര്യമില്ല. ഒന്നര വർഷം മുന്പ് പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന…
Read Moreമഴക്കുറവ് ; മംഗലംഡാമിലെ മത്സ്യകൃഷി പദ്ധതി താളംതെറ്റുന്നു
മംഗലംഡാം: മഴ ഇല്ലാത്തതിനെ തുടർന്ന് മംഗലംഡാമിലെ മത്സ്യകൃഷി പദ്ധതി കടുത്ത പ്രതിസന്ധിയിലായി. മത്സ്യം വളർത്താൻ വെള്ളം ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. മലന്പുഴയിൽ നിന്നും മത്സ്യ കുഞ്ഞുങ്ങളുടെ സ്പോണ് കൊണ്ട് വന്ന് അത് ഡാമിലെ ടാങ്കുകളിൽ വളർത്തി മുന്നോ നാലോ സെന്റ്ീമീറ്റർ വലുപ്പമാകുന്പോൾ അവയെ റിസർവോയറിലെ പാണ്ടിക്കടവിൽ നിക്ഷേപിച്ചിരുന്നു. ഇതിനായി ഇവിടെ പെൻകൾച്ചർ നിർമ്മിക്കും. മത്സ്യകുഞ്ഞുങ്ങൾക്ക് 50 ഗ്രാം വരെ തൂക്കമായാൽ പെൻ കൾച്ചർ പൊളിച്ച് കുഞ്ഞുങ്ങളെ റിസർവോയറിലേക്ക് വിടുന്ന സംവിധാനമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി കാലവർഷം ചതിച്ചതിനാൽ പെൻ കൾച്ചറിൽ മത്സ്യങ്ങളെ വളർത്തൽ നടക്കില്ലെന്ന് ഡാമിൽ മത്സ്യകൃഷി നടത്തുന്ന പട്ടികജാതിവർഗ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അധിക മഴയിൽ ഡാമിന്റെ ഷട്ടറുകൾ പരമാവധി ഉയർത്തിയപ്പോൾ വലിയ തോതിൽ മത്സ്യങ്ങൾ നഷ്ടപ്പെട്ടു. 20 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചതിൽ പകുതിയോളം ഷട്ടറുകൾ വഴി മംഗലം പുഴയിലേക്ക്…
Read Moreമഴ ദൈവങ്ങളുടെ കാരുണ്യത്തിനായി ചിറ്റൂർ താലൂക്കിൽ കൊടുംപാവിയെ കെട്ടിവലിച്ചു; 25 വർഷംമുമ്പുള്ള പ്രാചീന ആചാരം യുവതലമുറയ്ക്ക് കൗതുക കാഴ്ചയായി
കൊല്ലങ്കോട്: വരൾച്ച പിടിമുറുക്കിയിരിക്കുന്ന ചിറ്റൂർ താലൂക്കിൽ മഴപെയ്യാനായി പ്രാചീന ആചാരമായ കൊടുംപാവിയെ കെട്ടിവലിക്കൽ നടന്നു. സംഭവം പുതുതലമുറയ്ക്ക് കൗതുകകാഴ്ചയുമായി.ഏകദേശം 25 വർഷത്തിനു ശേഷമാണ് വരൾച്ചയെ അതിജീവിക്കാൻ മഴ ദൈവങ്ങളുടെ കാരുണ്യത്തിനായി കൊല്ലങ്കോട്ടിൽ കൊടുംപാവിയെ കെട്ടി വലിച്ചത്. യുവതലമുറയ്ക്ക് കൗതുക കാഴ്ചയായി . നാട്ടിൽ പാപകർമ്മികൾക്ക് അന്ത്യമായെന്നും നാട്ടിലെ സജ്ജനങ്ങൾക്ക് ജീവൻ നിലനിർത്താൽ ജീവജല ത്തിനും വേണ്ടി മഴ ഉണ്ടാവാണമെന്ന പ്രാർത്ഥന നടത്തുന്ന തമിഴ് വംശജരുടെ വിശ്വാസ ആചരണമാണ് കൊടും പാവിയെ കെട്ടി ഉൗരുചുറ്റൽ. മുന്പ്് ചിറ്റൂർ താലൂക്ക് തമിഴ്നാടിലുൾപ്പെട്ടിരുന്ന കാലത്താണ് കൊടും പാവി പ്രയോഗം നിലനിന്നിരുന്നത്. ചിറ്റൂർ താലൂക്കിൽ ഇപ്പോഴും തമിഴ് വംശജർ കുടുതലായി വസിക്കുന്നതിനാൽ ഇവരുടെ വിശ്വാസങ്ങളും ഇപ്പോഴും നടന്നു വരുന്നുണ്ട്. മനുഷ്യ രൂപത്തിൽ വയ്ക്കോൽ പാവ് നിർമ്മിച്ച് മുള മുപയോഗിച്ച് ചക്രങ്ങൾ ഘടിപ്പിക്കും. പാവി പുരുഷൻ സ്ത്രീരൂപ വസ്ത്ര ധാരണത്തിൽ വിലാപത്തോടെയാണ് സഞ്ചരിക്കുന്നത്. ഇവർ…
Read Moreമണ്ണാർക്കാട്ടെ ബീവറേജസ് ഔട്ട്ലെറ്റിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ; ചില പൂട്ടുകൾ യഥാർത്ഥ താക്കോൽ ഉപയോഗിച്ച് തുറന്നതിൽ ദുരൂഹതയെന്ന് പോലീസ്
മണ്ണാർക്കാട്: മണ്ണാർക്കാട് ആശുപത്രിപടിയിലുള്ള ബീവറേജ് ഒൗട്ട്ലെറ്റ് സെക്യൂരിറ്റിക്കാരനെ ടോയ്ലറ്റിലിട്ടു പൂട്ടി മോഷണം നടത്തിയ രണ്ടുപേരെ അറസ്റ്റുചെയ്തു. പ്രതികൾ ലാപ്ടോപ്പും മദ്യകുപ്പികളുമാണ് കവർന്നത്. ഇന്നലെ പുലർച്ചെ നാലിനായിരുന്നു സംഭവം.സംഭവവുമായി ബന്ധപ്പെട്ട് തെങ്കര കൈനിക്കാട് സൂര്യനാരായണൻ, പെരിന്പടാരി പിലാത്തൊടി ഫർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രാധമികാവശ്യങ്ങൾക്കായി ശൗചാലയത്തിൽ കയറിയ സെക്യൂരിറ്റി ജീവനക്കാരൻ ആത്തിക്ക് റഹ്്മാനെ മുറിയിൽ പൂട്ടിയിട്ടാണ് പ്രതികൾ മോഷണം നടത്തിയത്. ഇയാൾ ബഹളം വച്ചതോടെ സമീപത്തുള്ളവരെത്തി ഇയാളെ മോചിപ്പിച്ചു. വിവരമറിഞ്ഞ് പോലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ലാപ്ടോപ്പും മദ്യകുപ്പികളും പിടിച്ചെടുത്തു. ബീവറേജിലേക്കുള്ള വാതിലുകളുടെ ഓടാന്പൽ ഇളക്കി മാറ്റിയാണ് പ്രതികൾ അകത്തുകയറിയത്. മണ്ണാർക്കാട് എസ്ഐ അരുണ് കുമാർ, എഎസ്ഐ സുരേഷ് ബാബു, സിലാസ്, ഷിബു എന്നിവരടങ്ങുന്ന പോലീസ് സംഘം വിശദമായ പരിശോധന നടത്തി. സ്ഥലത്തുനിന്ന് സ്പാനർ, സ്ക്രൂ ഡ്രൈവർ, ചുറ്റിക എന്നിവ കണ്ടെത്തി. പോലീസ് വിരലടയാള വിദഗ്ദരെത്തി പരിശോധന…
Read Moreകാട്ടാനകളെ തുരത്താൻ സ്വകാര്യതോട്ടത്തിൽ സ്ഥാപിച്ച സോളാർ സാങ്കേതികവിദ്യയും ഫലം കണ്ടില്ല
വടക്കഞ്ചേരി: കിഴക്കഞ്ചേരി മലയോരമേഖലയിൽ പീച്ചികാട്ടിൽ നിന്നെത്തുന്ന കാട്ടാനകളെ തുരത്താൻ പരീക്ഷണാടിസ്ഥാനത്തിൽ സ്വകാര്യതോട്ടത്തിൽ സ്ഥാപിച്ച സോളാർ സാങ്കേതികവിദ്യ ഉദ്ദേശിച്ച ഫലം കാണാതെ പരാജയപ്പെട്ടു.ഇത് സ്ഥാപിച്ച പത്തോ ഇരുപതോ മീറ്റർ ദൂരപരിധിയിൽ ആന എത്തുന്നത് നിയന്ത്രിക്കാമെന്നല്ലാതെ ഇതിൽനിന്നുള്ള ശബ്ദംകേട്ട് ആനകൾ പേടിച്ചോടുന്ന സ്ഥിതിയുണ്ടായില്ല. ഇക്കഴിഞ്ഞ ജൂണ് ആദ്യത്തിലാണ് കെ.ഡി.പ്രസേനൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കണിച്ചിപ്പരുതയ്ക്കടുത്ത് പാലക്കുഴി റോഡിനു താഴെ കന്നിമേരി എസ്റ്റേറ്റിൽ സോളാറിൽ പ്രവർത്തിക്കുന്ന ആനിമൽ റിപ്പല്ലന്റ് എന്ന നൂതന സാങ്കേതികവിദ്യ സ്ഥാപിച്ചത്.ഇതിനു സമീപം കാട്ടുമൃഗങ്ങളെത്തിയാൽ ഉടനേ കാട്ടുകടന്നലിന്റെയും കടുവയുടെയും ശബ്ദം ഇടകലർന്ന ഭീതിപ്പെടുത്തുന്ന വലിയ ശബ്ദം പുറപ്പെടുവിക്കും. ഇതിനൊപ്പം ചുവപ്പുനിറത്തിലും വെള്ളനിറത്തിലും രണ്ട് ഫ്ളാഷ് ലൈറ്റും തിളങ്ങും. ആനകൾക്ക് കാട്ടിൽ പേടിയുള്ള രണ്ടിനങ്ങളാണ് കടുവയും കാട്ടുകടന്നലും എന്ന വനംവകുപ്പിന്റെ കണ്ടെത്തൽ കൂടി പരിഗണിച്ചാണ് പാലക്കാട്ടെ ഒരു സ്വകാര്യ ഏജൻസി ഇത്തരം ഒരു സംവിധാനം വികസിപ്പിച്ചെടുത്തത്. എന്നാൽ ഇതിലും വലിയ ശബ്ദം…
Read Moreരാഷ്ട്രീയം മാറ്റിവച്ച് വികസനത്തിനായി ഒന്നിക്കാൻ സിപിഎമ്മിനോട് വി.ടി.ബൽറാം എംഎൽഎ
തൃത്താല: സിപിഎമ്മിന്റെ നേതൃത്വത്തിൽ തനിക്കെതിരെയുള്ള ഉപരോധത്തിൽ വികസനപ്രവർത്തനങ്ങൾ മുടങ്ങുന്നതായി വി.ടി ബൽറാം എംഎൽഎ. തൃത്താലയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ബൽറാം ഇക്കാര്യം പറഞ്ഞത്. തൃത്താല നിയോജകമണ്ഡലത്തിലെ ഒട്ടുമിക്ക വികസന പ്രവർത്തനങ്ങളും അവസാനഘട്ടത്തിൽ നില്ക്കുന്പോഴും സിപിഎമ്മിന്റെ ഉപരോധം മൂലം ഉദ്ഘാടനം നടത്താനാകുന്നില്ല. കുമരനല്ലൂർ സബ് രജിട്രാർ ഓഫീസ്, ആനക്കര വില്ലേജ് ഉദ്യോഗസ്ഥർക്ക് താമസിക്കാനുളള കെട്ടിടം ഉൾപ്പെടെ പൂർത്തിയായിട്ടും ഉദ്ഘാടനം നടക്കാതിരിക്കുകയാണ്. പലതിന്റെയും ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രിതലത്തിൽ നടന്ന ചർച്ചകളിലൊക്കെ താൻ പങ്കെടുത്തിരുന്നു. എന്നാൽ തൃത്താലയിൽ എത്തുന്പോൾ തനിക്കെതിരെ സിപിഎം ഉപരോധം തീർക്കുകയാണ്. ഇത് തൃത്താലക്കാരോട് ചെയ്യുന്ന ക്രൂരതയാണ്. വികസന പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും ഉപകരിക്കാതെ പോകുന്നത് നീതികേടാണ്. തനിക്കെതിരെ നടക്കുന്ന ഉപരോധങ്ങൾക്കെതിരെ സിപിഐയുടെ യുവജന സംഘടനകളായ എഐവൈഎഫ് അടക്കം സിപിഎമ്മിനെതിരെ വന്നിട്ടുണ്ട്.രാഷ്ട്രീയമായ വ്യത്യാസങ്ങൾ മാറ്റിവച്ച് വികസന പ്രവർത്തനങ്ങൾക്ക് ഒത്തുകൂടുകയാണ് വേണ്ടത്. തൃത്താല വില്ലേജ് ഓഫീസ് കെട്ടിടം, തൃത്താല പോലീസ് സ്റ്റേഷൻ, ചാലിശേരി…
Read Moreകാലവർഷം കൈയൊഴിഞ്ഞു; കിഴക്കൻ അട്ടപ്പാടിയിൽ ജലക്ഷാമം രൂക്ഷമാകുന്നു
അഗളി: കാലവർഷം വിട്ടകന്ന കിഴക്കനട്ടപ്പാടി വരൾച്ചയിലേക്ക്. ഭവാനിപുഴയും വരഗർ പുഴയും ഇതുവരെ കരകവിഞ്ഞില്ല. സൈലന്റ് വാലിയിൽനിന്നും ഉത്ഭവിക്കുന്ന ഭവാനിപ്പുഴ ഒരു നീർച്ചാൽ മാത്രമായ് അവശേഷിക്കുകയാണ് ഇപ്പോൾ. പ്രദേശത്തെ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ഗ്രാമപഞ്ചായത്തുകൾ വാഹനങ്ങളിൽ എത്തിക്കുന്ന കുടിവെള്ളമാണ് അധികംപേരും ഉപയോഗിക്കുന്നത്. വസ്ത്രങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനുമായി കിലോമീറ്റററുകളോളം നടക്കേണ്ട സ്ഥിതിയാനുള്ളത്. മണ്സൂണ് മഴ ലഭിക്കാത്തതിനാൽ നിരവധി തെങ്ങിന്തോട്ടങ്ങൾ ഉണക്കുഭീഷണിയിലാണ്. മഴയില്ലാത്തതിനാൽ ചെറുധാന്യ കൃഷിയിറക്കാൻ ഇതുവരെ കർഷകർക്കായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറി ഉത്പാദന കേന്ദ്രങ്ങൾ തരിശായി കിടക്കുന്ന കാഴ്ച എവിടെയുമുണ്ട്. വരൾച്ചയും വന്യമൃഗശല്യവും ജനജീവിതം ദുരിതപൂർണമാക്കിയതായി ആദിവാസികളും കുടിയേറ്റ കർഷകരും ചൂണ്ടിക്കാട്ടി.
Read Moreഡിജിറ്റൽ ഇന്ത്യാ നാലാം വാർഷികാഘോം; എല്ലാ വില്ലേജ് ഓഫീസുകളിലും ഇ പേമെന്റ് സംവിധാനം
പാലക്കാട്: ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇനി എ.ടി.എം കാർഡുപയോഗിച്ച് പണമടയ്ക്കാം. ഡിജിറ്റൽ ഇന്ത്യാ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകൾക്കും ഇപോസ് മെഷീൻ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി. ബാലമുരളി നിർവഹിച്ചു. വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങൾ ഭരണ സംവിധാനത്തിൽ പ്രായോഗികമായി നടപ്പാക്കിയാൽ ജനജീവിതം ആയാസകരമാക്കാമെന്നും സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്താൻ ഇതുവഴി സാധിക്കുമെന്നും കളക്ടർ പറഞ്ഞു. നികുതികളും ഫീസുകളും കറൻസി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ ഓഫിസുകളിലെ ഭരണ സംവിധാനം വേഗത്തിലാക്കാൻ സഹായിക്കും. ഇപേമെന്റ് (ഇപോസ്/ യു.പി.ഐ) സംവിധാനം നടപ്പാക്കുന്പോൾ ജീവനക്കാർക്ക് സമയലാഭവും ഉണ്ടാവും. സാധാരണയായി എ.ടി.എം കാർഡ് സ്വൈപ് ചെയ്ത് പണം അടയ്ക്കുന്ന സമാനരീതി തന്നെയാണ് ഇ പോസ് മെഷീൻ മുഖേനയും പ്രയോഗിക്കുന്നത്. കൂടുതൽ വേഗത്തിലും ആധുനിക രീതിയിലുള്ള അന്തരീക്ഷത്തിലും സുതാര്യത ഉറപ്പാക്കിയുള്ള സേവനങ്ങൾ ജനങ്ങൾക്ക് നൽകുകയാണ് വില്ലേജ് ഓഫീസുകൾ…
Read Moreപ്ലസ് വണ് ക്ലാസിൽ മികവുയർത്താൻ ആൾക്കൂട്ടം; നിലവാരം തകരാൻ സാധ്യത ; അമ്പത് വിദ്യാർഥികൾ പഠിക്കേണ്ട ക്ലാസിൽ 65 കുട്ടികൾ
സ്വന്തം ലേഖകൻ കല്ലടിക്കോട് (പാലക്കാട്): പ്ലസ് വണ് ക്ലാസുകൾ തുടങ്ങി മൂന്നാഴ്ച പിന്നിട്ടതിനുശേഷമാണ് മലബാർ ജില്ലകളിൽ എസ്എസ്എൽസി പാസായ മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അവസരം ലഭിച്ചിട്ടില്ലെന്ന യാഥാർഥ്യം അംഗീകരിച്ച് അധികൃതർ. കഴിഞ്ഞദിവസം പുറത്തിറങ്ങിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ആവശ്യമുള്ളയിടത്തെല്ലാം പ്ലസ് വണ് ക്ലാസുകളിൽ നേരത്തെ വർധിപ്പിച്ച 20 ശതമാനത്തിനു പുറമെ പത്തുശതമാനം സീറ്റുകൾ കൂടി വർധിപ്പിക്കുന്നുവെന്നാണ് പുതിയ ഉത്തരവിന്റെ ചുരുക്കം. അതായത് ഇപ്പോൾ 60 കുട്ടികൾ പഠിക്കുന്ന ബാച്ചുകളിൽ അഞ്ചുപേരെ കൂട്ടിച്ചേർത്ത് ക്ലാസിലെ അംഗസംഖ്യ 65 ആക്കുന്നുവെന്ന് സാരം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹയർസെക്കൻഡറി രംഗത്ത് നടക്കുന്ന അഭ്യാസമാണിത്. 50 കുട്ടികളാണ് ഒരു ഹയർ സെക്കൻഡറി ബാച്ചിൽ നിശ്ചയിക്കപ്പെട്ട പരമാവധി അംഗസംഖ്യ. 65 ആകുന്നതോടെ വിദ്യാർഥികൾക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കാതിരിക്കുന്നതും പഠനാന്തരീക്ഷം കലുഷിതമാകുന്നതും ലാബ്, ലൈബ്രറി സൗകര്യങ്ങൾ പ്രഹസനമാകുന്നതിനും ഇടയാകും. മലബാർ ജില്ലകളിൽ എത്രയോ വർഷങ്ങളായി ഈ പ്രശ്നം…
Read More