സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണം വൈകിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും പിറകിലുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വിജിലൻസ് കമ്മീഷനു കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് പരാതി നൽകി. നിർമാണച്ചെലവു സംബന്ധിച്ച് കരാർ കന്പനി നൽകിയ കണക്കിൽ കോടികളുടെ വ്യത്യാസമുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കണം. ദേശീയപാത അഥോറിറ്റിയും കരാർ കന്പനിയായ കെഎംസി കന്പനിയുടെ പ്രത്യേക ദൗത്യകന്പനിയായ തൃശൂർ എക്സ്പ്രസ് വേയും തമ്മിൽ ഓഗസ്റ്റ് 24 ന് ഒപ്പിട്ട നിർമാണ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടും കന്പനിയിൽനിന്നു നഷ്ടം ഈടാക്കിയില്ലെന്നാണ് പ്രധാന ആരോപണം. കരാർ പ്രകാരം 514.05 കോടി രൂപയാണ് നിർമാണച്ചെലവായി കണക്കാക്കിയത്. എന്നാൽ 2017 നവംബർ 30 ലെ കരാർ കന്പനിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ 1019.01 കോടി രൂപ ചെലവായെന്നാണു രേഖപ്പെടുത്തിയത്. പണി പൂർത്തിയാക്കാനാകാത്ത കന്പനി 1019 കോടി രൂപ…
Read MoreCategory: Palakkad
തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ പാലക്കാട്ടെ വീട്ടിൽ വിജിലൻസ് പരിശോധന
പാലക്കാട്: തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ പാലക്കാട് തിരുനെല്ലായി ഒതുങ്ങോട്ടെ വീട്ടിൽ വിജിലൻസ് പരിശോധന. ഇന്നു രാവിലെയാണ് എറണാകുളത്തുനിന്നുള്ള വിജിലൻസ് സംഘം വീട്ടിൽ പരിശോധനയ്ക്കെത്തിയത്. അനധികൃത പണസന്പാദനവുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിജിലൻസ് സംഘം പുറത്തുവിട്ടിട്ടില്ല.
Read Moreപാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിലെ ലോറികളുടെ അനധികൃത പാർക്കിംഗ് ഭീഷണിയായിയാകുന്നു
ഷൊർണുർ: പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ വാണിയംകുളത്ത് ലോറികളുടെ അനധികൃത പാർക്കിംഗ് ഭീഷണിയാകുന്നു. പ്രധാനമായും ചന്തദിവസമാണ് ലോറികളുടെ നീണ്ട ക്യൂ വാണിയംകുളം മുതൽ മുതൽ മനിശേരിവരെ കാണുന്നത്.ചന്തയിലേക്ക് കന്നുകാലികളെയും മറ്റും കയറ്റിവരുന്ന ലോറികളാണ് ഇത്തരത്തിൽ അപകടഭീഷണി ഉയർത്തി റോഡിന്റെ ഇരുവശങ്ങളിലും നിർത്തിയിടുന്നത്. ഇരുവശങ്ങളിലും ലോറികൾ നിരക്കുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം സങ്കീർണമാകും. റോഡിന്റെ വശങ്ങളിലേക്ക് പരമാവധി ഒതുക്കിയാണ് ലോറികൾ ഇടുന്നതെങ്കിലും റോഡുകളിലൂടെ വാഹനങ്ങൾ പോകുന്പോൾ ഞെക്കി ഞെരുങ്ങി വേണം പോകാൻ.ഇതുകൊണ്ടുതന്നെ ചന്തദിവസങ്ങളിൽ ഇതുവഴിയുള്ള വാഹനഗതാഗതം ഏറെ ദുഷ്കരമാണെന്ന് സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ഒരേസ്വരത്തിൽ ആരോപിക്കുന്നു. ലോറികളുടെ അനധികൃത പാർക്കിംഗ് മൂലം ഇവിടെ അപകടങ്ങളും പതിവാണ്.ചന്തയുടെ വിവിധഭാഗങ്ങളിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇഷ്ടംപോലെ സ്ഥലസൗകര്യങ്ങളുണ്ട്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പക്ഷം റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുമാർ അന്പത്തിനുപുറത്ത് ലോറികൾ ഇത്തരത്തിൽ ഒന്നിനു…
Read Moreഭാവി മുന്നിൽക്കണ്ട് കള്ള്ചെത്ത് വ്യവസായത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി ടി. പി. രാമകൃഷ്ണൻ
പാലക്കാട്: ഭാവി മുന്നിൽക്കണ്ട് കള്ളുചെത്ത് വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള ടോഡി ബോർഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐടിഐ. ഗസ്റ്റ് ഹൗസിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കള്ളിൽ കൃത്രിമത്വം ചേർക്കുന്നതും തൊഴിലാളികളെ ബിനാമികൾ ചൂഷണം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നിരീക്ഷണവും നടപടിയുമുണ്ടാകും. അനധികൃത വിൽപ്പനയെയും ശക്തമായി തടയും. കള്ളിന്റെ അനധികൃത വിൽപന ഷാപ്പുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നതിനാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കള്ള്ചെത്ത് വ്യവസായത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടാണ് ടോഡി ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അംഗീകൃത തൊഴിലാളികൾക്ക് രജിസ്ട്രേഷൻ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും തൊഴിലാളികളുടെ തൊഴിൽ സംരക്ഷണമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വ്യാജ മദ്യവിൽപ്പനയുടെ വർധനവ്, തൊഴിൽ മേഖലയിലേയ്ക്കുള്ള ലോബികളുടെ കടന്നുകയറ്റം,…
Read Moreകുന്നംകുളത്ത് മാലിന്യ വണ്ടി തടഞ്ഞതിനു പിന്നിൽ സിപിഎമ്മിലെ ഉൾപ്പോര്
കുന്നംകുളം: കുന്നംകുളത്തെ സിപിഎമ്മിലെ ഉൾപോരാണ് കുറുക്കൻപാറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം വാർഡ് കൗണ്‍സിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ തെളിയുന്നതെന്ന് നഗരസഭയിലെ ആർഎംപി കൗണ്‍സിലർമാർ പറഞ്ഞു. നഗരസഭ ഭരണ നേതൃത്വത്തിന്റെ പല പ്രവർത്തികളിലും സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പാണ് നിലനില്‍ക്കുന്നത്. ഇതിന്റെ ബാക്കിയാണ് കുറുക്കൻപാറയിൽ ഉണ്ടായത്. ഭരണപക്ഷത്തെ വാർഡ് കൗണ്‍സിലറെ മുന്നിൽ നിർത്തി സിപിഎമ്മിലെ എതിർവിഭാഗം നടത്തിയ കളികൾ കുന്നംകുളത്ത് കൃത്യമായി നടന്നിരുന്ന മാലിന്യ നീക്കങ്ങളെയാണ് സാരമായി ബാധിച്ചത്. ഇത്തരം ഭിന്നതകൾ കാണിക്കാനുള്ള ഇടമല്ല നഗരസഭ. വാർഡ് കൗണ്‍സിലർ വിദ്യ രഞ്ജിത്തിന്റെയും, ഭർത്താവ് രഞ്ജിത്തിന്റെയും പേരിൽ നിയമ നടപടികൾ കൈക്കൊള്ളണം. ഇതിൽ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ക്യത്യവിലോഭം കാണിച്ചിരിക്കുകയാണെന്നും, ഇതിനെതിരെ നിയമനപെടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഉന്നതതലങ്ങളിൽ പരാതി നല്‍കുമെന്നും ആർ എം.പി കൗണ്‍സിലർമാരായ കെ.എ സോമൻ, കെ.കെ ബിനീഷ്,…
Read Moreകളി ഞങ്ങളോട് വേണ്ട..! മണ്ണാർക്കാട് എസ്ഐയ്ക്ക് നേരെ കൈയേറ്റ ശ്രമം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ
മണ്ണാർക്കാട്: മണ്ണാർക്കാട് എസ്ഐയ്ക്ക് നേരെയുള്ള കൈയേ ശ്രമത്തിൽ പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. മണ്ണാർക്കാട് കോടതിപ്പടി ചെന്പംകുഴി ഷെരീഫ്, സഹോദരൻ അബ്ദുൽ ഖാസിം എന്നിവരെയാണ് അറസ്റ്റിനുശേഷം കോടതി റിമാൻഡ് ചെയ്തത്. അബ്ദുൽ ഖാസിമിനെതിരെ ബെൻസിൽ എന്ന യുവാവ് പരാതി നല്‍കിയതിനെ തുടർന്നാണ് ഇക്കാര്യം തീർപ്പാക്കാൻ എസ് ഐ അരുണ്‍കുമാർ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഖാസിമിനൊപ്പം സഹോദരൻ ഷെരീഫും സ്റ്റേഷനിലെത്തിയിരുന്നു. ബെൻസിലിനൊപ്പം എത്തിയ സഹോദരിയോട് ഷെരീഫ് കയർത്തതായി എസ്ഐ പറഞ്ഞു. തുടർന്ന് ഷെരീഫിനോട് പുറത്തു നില്ക്കാൻ ആവശ്യപ്പെട്ടു. ബെൻസിലിനെയും ഖാസിമിനെയും ഇരുത്തി സംസാരിക്കുന്നതിനിടെ ഷെരീഫ് സ്റ്റേഷന്റെ ഗ്രിൽ തള്ളിതുറന്ന് തന്റെ റൂമിൽ കയറി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് എസ്ഐ അരുണ്‍കുമാർ പറഞ്ഞു. തുടർന്ന് ഷെരീഫിനെതിരെയും ബെൻസിലിന്റെ പരാതിയിൽ ബാസിമിനെതിരെയുംകേസെടുത്തു.പോലീസ് സ്റ്റേഷനിലേക്ക്അതിക്രമിച്ചു കയറൽ,കൈയേറ്റശ്രമം,ജോലി തടസപ്പെടുത്തൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Read Moreനിയമവിരുദ്ധ പ്രവർത്തനങ്ങളോടു വിട്ടുവീഴ്ചയില്ല, ദയ പ്രതീക്ഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മലന്പുഴ: ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യവകാശത്തിൻറെ പേരിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളോടു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലന്പുഴ ജില്ലാ ജയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളാണ്. തെറ്റു തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും. തെറ്റ് ആവർത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ല. ശിക്ഷ നൽകുന്നവരല്ല ജയിൽ ഉദ്യോഗസ്ഥർ. തിരുത്തലുകൾ ഉണ്ടാക്കാനുള്ള അവസരം നൽകണം. തടവുകാർക്കു മാനസിക സമീപനം നൽകണം. ജയിൽ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലിനുളളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ട്. ഇത്തരക്കാർ കർശന നടപടി മുന്നിൽക്കാണണം. ഇത്തരം ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ സർക്കാരിൽനിന്ന് ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നെടുങ്കണ്ടം ഉരുട്ടിക്കൊലയുടേയും ജയിലിലെ മർദനത്തിൻറെയും പശ്ചാത്തലത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് നൽകുന്ന താക്കീത് എന്ന നിലയിലാണ്…
Read Moreനിയമക്കുരുക്കിൽ ആടിയുലഞ്ഞ്; അട്ടപ്പാടി ബദൽറോഡ് നിർമാണം; കനിയേണ്ടത് വനംവകുപ്പ്
മണ്ണാർക്കാട് : മണ്ണാർക്കാട്-ചിന്നതടാകം അന്തർസംസ്ഥാനപാതയുടെ ബദൽ റോഡ് നിർമാണത്തിനായി വനംവകുപ്പ് കനിയണമെന്ന ആവശ്യം ശക്തമായി. ഇതിനായി യോഗം വിളിക്കാനും തീരുമാനമായി. അട്ടപ്പാടിയെന്ന മലയോര കുടിയേറ്റ മേഖലയിലേക്കുള്ള പ്രധാനഗതാഗതമാർമാണ് അട്ടപ്പാടി ചുരംവഴിയുള്ള റോഡ്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനുവേണ്ടിയുള്ള പരാതികൾക്ക് വർഷങ്ങൾ പഴക്കമുണ്ട് .ഇതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടി ബദൽ റോഡ് എന്ന ആശയമുണ്ടായത്. ഈ പശ്ചാത്തലത്തിൽ കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽനിന്നും ചിറക്കൽപ്പടി-കാഞ്ഞിരം പൂഞ്ചോല കുറുക്കൻകുണ്ട് വഴി ഗൂളിക്കടവിൽ എത്തുന്ന ബദൽ റോഡാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ബദൽ റോഡ് നിയമ കുരുക്കിൽപെട്ട് എങ്ങുമെത്താതെ കിടക്കുകയാണ്. മൂന്നു പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടുന്ന മലയോര മേഖലയിലേക്കുള്ള ശാശ്വതമായ ഗതാഗത മാർഗമാണ്. പൂഞ്ചോല വഴിയുള്ള ബദൽ റോഡ് നിർമാണത്തിൽ തെളിയുന്നത്. റോഡ് നിർമാണം വനംവകുപ്പിന്റെ ചുവപ്പുനാടയിൽ കുടുങ്ങികിടക്കുന്നത്. കഴിഞ്ഞദിവസം നിയമസഭയിൽ കോങ്ങാട് നിയോജകമണ്ഡലം എംഎൽഎ വിജയദാസ് ബദൽ റോഡ് വിഷയം അവതരിപ്പിച്ചിരുന്നു. പൊതുമരാമത്ത്…
Read Moreവനത്തിലും അതിർത്തിയിലുമായി സോളാർ ഫെൻസിംഗ്; ഒളകരയിൽ കാട്ടാനക്കൂട്ടങ്ങൾ കുടുങ്ങി
വടക്കഞ്ചേരി: വനാതിർത്തിയിലും കാട്ടിലുമായി തലങ്ങും വിലങ്ങും സോളാർ ഫെൻസിംഗ് വന്നതോടെ ജില്ലാ അതിർത്തിയായ ഒളകരയിൽ കാട്ടാനക്കൂട്ടങ്ങൾ കുടുങ്ങി. ഇവിടെ എവിടെയെങ്കിലും ആനകളോ വലിയ കാട്ടുമൃഗങ്ങളോ വന്നുപെട്ടാൽ അവർക്ക് പിന്നെ പുറത്തുകടക്കാൻ എളുപ്പമാകില്ല.ഒളകര ആദിവാസികോളനി റോഡിൽ പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തിലാണ് പലപ്പോഴായി സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗ് മൃഗങ്ങളുടെ സഞ്ചാരത്തിന് തടസമാകുന്നത്. വനത്തിലേക്കുള്ള പ്രവേശന കവാടത്തിൽ ഈയടുത്ത കാലത്ത് പുതിയ കെട്ടിടം നിർമിച്ചപ്പോൾ അതിനുചുറ്റും സോളാർ ഫെൻസിംഗ് നടത്തിയിരുന്നു. കെട്ടിടനിർമാണം പൂർത്തിയായിട്ടില്ല. കോളനിക്കടുത്തുള്ള റേഞ്ച് ഓഫീസ് ഇവിടേയ്ക്കു മാറ്റാനാണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ വശത്തിനു ചുറ്റുമുള്ള ഫെൻസിംഗിനു പുറമേ കോളനിവഴിയുടെ രണ്ടുവശത്തും കാട്ടിനുള്ളിൽ സോളാർ ഫെൻസിംഗ് നടത്തി.ഇതിനാൽ സോളാർ ഫെൻസിംഗ് സ്ഥാപിച്ച് കാടു രണ്ടാക്കി തിരിച്ച മട്ടിലാണ് ഇവിടെ. ഇതിനു പുറമേയാണ് ഇപ്പോൾ പനംങ്കുറ്റി ഭാഗത്തുനിന്നുള്ള സോളാർ ഫെൻസിംഗ് ഇതിനോടു ചേർന്ന് വനാതിർത്തിയിലൂടെ കടന്നുപോകുന്നത്. രാത്രികാലമായാൽ മനുഷ്യരും മൃഗങ്ങളുമെല്ലാം…
Read Moreഫുട്പാത്ത് കൈയേറി ഫ്രൂട്ട്സ് കച്ചവടം; റോഡ് ഗതാഗതക്കുരുക്കിൽ പെടുമ്പോൾ നടക്കാൻ ഇടമില്ലാതെ യാത്രക്കാർ
ചാലക്കുടി: ഗതാഗതക്കുരുക്കിൽ കാൽനടക്കാർ നടന്നുപോകാൻ വഴിയില്ലാതെ വലയുന്പോൾ ഫുട്പാത്ത് കൈയേറി ഫ്രൂട്ട് കച്ചവടം. ആനമല ജംഗ്ഷനിൽ അതിരപ്പിള്ളി റോഡിന്റെ ഫുട്പാത്ത് കൈയേറിയാണ് ഫ്രൂട്ട് കച്ചവടം നടത്തുന്നത്. കഴിഞ്ഞദിവസം ഈ ഭാഗത്ത് ഒരു അമ്മയും മകളും തലനാരിഴക്കാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. പാഞ്ഞുവരുന്ന വാഹനങ്ങളുടെ ഇടയിൽനിന്നും കാൽനടയാത്രക്കാർ ആയുസിന്റെ ബലംകൊണ്ടാണ് രക്ഷപ്പെടുന്നത്. ലക്ഷങ്ങൾ മുടക്കി ഫുട്പാത്ത് നിർമിച്ചിട്ടുണ്ടെങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുട്പാത്തുകൾ വഴിയോര കച്ചവടക്കാരും മറ്റും കൈയേറി കൈയടക്കിവച്ചിരിക്കയാണ്. നഗരസഭയോ മറ്റ് അധികൃതരോ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
Read More