വണ്ടിത്താവളം പോലീസ് പാവമാ..!  ഒ​റ്റ​മു​റി​വീ​ട്ടി​ലെ ദു​രി​ത​ജീ​വി​ത​ത്തി​ന് വി​ട; വ​സ​ന്ത​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പോ​ലീ​സ്

വ​ണ്ടി​ത്താ​വ​ളം: ആ​ശ്രി​ത​രും ഭ​ക്ഷ​ണ​വും, മ​രു​ന്നു​മി​ല്ലാ​തെ വീ​ടി​ന​ക​ത്ത് ര​ണ്ടാ​ഴ്ച​യാ​യി അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു ന്ന ​വൃ​ദ്ധ​യ്ക്ക് മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ​ഹാ​യ ഹ​സ്ത​വു മാ ​യി രം​ഗ​ത്തെ​ത്തി. വ​ണ്ടി​ത്താ​വ​ളം പ​ച്ച​ക്ക​റി ച​ന്ത​യ്ക്കു സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ദ​ണ്ഡ​പാ​ണി ഭാ​ര്യ വ​സ​ന്ത(65)​ആ​ണ് ഒ​റ്റ​മു​റി​യി​ൽ ദു​ര​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്നത്. ​

വൃ​ദ്ധ​യു​ടെ ദു​രി​ത ക​ഥ രാഷ്ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വൃ​ദ്ധ​ക്ക് മൂ​ന്ന് ആ​ണ്‍​മ​ക്ക​ൾ ഉ​ണ്ട​ങ്കി​ലും ആ​രും സ​ഹാ​യ​ത്തി​നെ​ത്തു​ന്നി​ല്ലെ​ന്ന് വൃ​ദ്ധ പ​രാ​തി​പ്പെ​ട്ടിരു​ന്നു. വ​സ​ന്ത താ​മ​സി​ക്കു​ന്ന വീ​ടി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ര​വി​യു​ടെ ഭാ​ര്യ ല​ത​യാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ക​യും പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നും​മ​റ്റും സ​ഹാ​യി​ച്ചി​രു​ന്ന​ത്.

വൃ​ദ്ധ അ​വ​ശ​യാ​ണെ​ന്ന​റി​ഞ്ഞ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് എ​ത്തി ഇ​വ​രെ വ​ട​ക്ക​ഞ്ചേ​രി​യി​ലെ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​സ​ന്ത​ക്ക് ഭ​ക്ഷ​ണ​ത്തി​നും ചി​കി​ത്സ​യ്ക്കും പോ​ലീ​സ് നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ വി​ഷു​വി​ന് വ​സ​ന്ത​യ്ക്ക് 5600 രൂ​പ വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​നും,മ​രു​ന്നി​നും തു​ക ചി​ല​വ​ഴി​ച്ച​തോ​ടെ പി​ന്നീ​ട് ചി​ല​വി​ന് പ​ണ​മി​ല്ലാ​യ​തോ​ട​ത്ത് വൃ​ദ്ധ കി​ട​പ്പി​ലാ​യ​ത്.

Related posts