നെല്ലിയാമ്പതി കേ​ശ​വ​ൻ പാ​റ​യി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാനൊരുങ്ങി വ​നം​വ​കു​പ്പ്

നെ​ല്ലി​യാ​ന്പ​തി: വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കേ​ശ​വ​ൻ പാ​റ​യി​ൽ വ​നം​വ​കു​പ്പ് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തി​നാ​യി ഇ​ന്ന​ലെ പ്ര​ദേ​ശ​ത്തെ വ​ന​സം​ര​ക്ഷ​ണ സ​മ​തി​യു​ടെ യോ​ഗം ചേ​ർ​ന്നു. നെ​ല്ലി​യാ​ന്പ​തി​യി​ൽ ദി​വ​സ​വും ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന കേ​ശ​വ​ൻ​പാ​റ വ്യൂ​പോ​യി​ന്‍റി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ടി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തി​നാ​യി സ്ഥാ​പി​ച്ച ടി​ക്ക​റ്റ് കൗ​ണ്ട​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. തു​ട​ക്ക​ത്തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ചു​രു​ങ്ങി​യ​ത് 10 രൂ​പ​യാ​ക്കാ​നാ​ണ് ആ​ലോ​ച​ന.സ​ഞ്ചാ​രി​ക​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പെ​രു​കു​ന്ന​തും സ​ഞ്ചാ​രി​ക​ൾ​ക്ക് ശു​ചി​മു​റി ഒ​രു​ക്കാ​ത്ത​തും വ​ന​പാ​ല​ക​രെ അ​ല​ട്ടു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. വ​ന​സം​ര​ക്ഷ​ണ സ​മി​തി​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക്മു​ക്ത വ്യൂ​പോ​യി​ന്‍റാ​ക്കാ​നാ​ണു പ്ര​ഥ​മ​പ​രി​ഗ​ണ​ന. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ശു​ചി​മു​റി ഒ​രു​ക്കു​ന്ന​തി​നു വ​നം​വ​കു​പ്പി​നു ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​കാ​ത്ത​തു​കൊ​ണ്ട് സ്വ​കാ​ര്യസം​രം​ഭ​ക​രെ തേ​ടു​ക​യാ​ണ്. കേ​ശ​വ​ൻ​പാ​റ​യി​ലു​ള്ള കെ​ട്ടി​ടം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി ശു​ചി​മു​റി നി​ർ​മി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഓ​ണ​ത്തി​നു മു​ൻ​പ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്ക​ത്ത​ക്ക​വി​ധം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും.

Read More

നെന്മാറ​യി​ലെ വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​കം; എ​ട്ടു​മാ​സ​മാ​യി​ട്ടും തമ്പി​ല്ലാ​തെ പോ​ലീ​സ്

നെന്മാ​റ: അ​ളു​വ​ശ്ശേ​രി​യി​ൽ വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നൂ​റി​ല​ധി​കം പേ​രെ ചോ​ദ്യം ചെ​യ്തി​ട്ടും തു​ന്പി​ല്ലാ​തെ പോ​ലീ​സ്. 2018 ന​വം​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു അ​ളു​വ​ശ്ശേ​രി നി​ലം​പ​തി​യി​ൽ പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ ചെ​ട്ടി​യാ​രു​ടെ ഭാ​ര്യ പാ​ർ​വ്വ​തി അ​മ്മാ​ളി​നെ(75) വീ​ട്ടി​ന​ക​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​ത്. പോ​ലീ​സ് സം​ശ​യ​മു​ള്ള ചി​ല​രെ നു​ണ​പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ പു​റ​ത്തു​വ​ന്ന 2 പേ​രു​ടെ റി​പ്പോ​ർ​ട്ട് വ്യ​ക്ത​ത​യി​ല്ലാ​താ​യ​തോ​ടെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങു​ന്പോ​ൾ ത​ന്നെ ഇ​വ​ർ കൃ​ത്യ​മാ​യി പ്ര​തി​ക​രി​ച്ചി​ല്ല​ത്രെ. ഇ​വ​രെ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക്കാ​നാ​ണു നീ​ക്കം. മു​ൻ​പ് നി​ശ്ച​യി​ച്ച പ്ര​കാ​രം വ​രും​ദി​വ​സം ഒ​രാ​ളെ കൂ​ടി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. ത​നി​ച്ചു താ​മ​സി​ച്ചു​വ​ന്ന പാ​ർ​വ്വ​തി​യ​മ്മാ​ൾ​ക്കു ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ര​ണ സ​മ​യ​ത്ത് ഇ​വ​ർ ധ​രി​ച്ചി​രു​ന്ന മൂ​ക്കു​ത്തി​യും ക​മ്മ​ലും മോ​ഷ​ണം പോ​യ​താ​യി കാ​ണ​പ്പെ​ട്ടു. മോ​ഷ​ണ ശേ​ഷം കൊ​ല​പാ​ത​ക​മെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം. കൊ​ല്ല​പ്പെ​ട്ട ദി​വ​സം തേ​ങ്ങ​യി​ടാ​ൻ ഏ​ൽ​പ്പി​ച്ച​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ​തോ​ടെ സ​മീ​പ​വാ​സി​ക​ളെ​യും…

Read More

മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി  ആ​റു​വ​രി​പ്പാ​ത; അ​ടി​യ​ന്ത​ര യോ​ഗം  വി​ളി​ക്ക​ണ​മെ​ന്ന് കേ​ര​ള എം​പി​മാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യു​ടേ​യും കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​തയുടേയും നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടുപോ​കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ എം​പി​മാ​രു​ടെ നി​വേ​ദ​നം.ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന സ​മി​തി​യു​ടെ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി, തൃ​ശൂ​ർ, ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​പി​മാ​ർ, ഒ​ല്ലൂ​ർ, ആ​ല​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​ർ, നാ​ഷ​ണ​ൽ ഹൈ​വേ അഥോറി​റ്റി ചെ​യ​ർ​മാ​ൻ, സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി, തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ, ക​രാ​റു​കാ​രാ​യ ഹൈ​ദ​രാ​ബാ​ദി​ലെ തൃ​ശൂ​ർ എ​ക്സ്പ്ര​സ് വേ​യ്സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, വി​ഷ​യം ഹൈ​ക്കോ​ട​തി​യി​ലും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും കേ​സാ​ക്കി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് എ​ന്നി​രു​ടെ യോ​ഗം കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നുപോ​കാ​നു​ള്ള പാ​ത​യാ​ണി​ത്. സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ പ​ണി ന​ട​ത്തു​ന്ന​തു​മൂ​ലം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ…

Read More

ഞാറ്റുവേലകൾ താളം തെറ്റുന്നു … നെ​ല്ല​റ​യി​ലെ കാർ​ഷിക സ്വപ്നങ്ങൾക്കുമീതേ വറുതിയുടെ കാർമേഘങ്ങൾ

ഷൊ​ർ​ണൂ​ർ: ഞാ​റ്റു​വേ​ല​ക​ൾ താ​ളം​തെ​റ്റി​യ​തോ​ടെ വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ല​മ​ർ​ന്ന നെ​ല്ല​റ​യി​ൽ കാ​ർ​ഷി​ക​വൃ​ത്തി ന​ട​ത്താ​നാ​കാ​തെ ക​ർ​ഷ​ക​ർ. ഗു​രു​ത​ര​മാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് ഇ​ത്ത​വ​ണ​യും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.ആ​ർ​ത്ത​ല​ച്ച് രാ​പ​ക​ൽ​വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ള്ളി​മു​റി​യാ​ത്ത വ​ണ്ണം മ​ഴ പെ​യ്യേ​ണ്ട ഞാ​റ്റു​വേ​ല​ക​ൾ ഒ​ന്നും സ​മൃ​ദ്ധ​മാ​കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​സ്ഥി​തി​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ക്കാ​ല​ത്തു കു​ലം​കു​ത്തി ഒ​ഴു​കി​യി​രു​ന്ന പു​ഴ​ക​ളും ന​ദി​ക​ളും തോ​ടു​ക​ളും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളും ഇ​പ്പോ​ൾ വ​റ്റി​വ​ര​ണ്ടു കി​ട​ക്കു​ക​യാ​ണ്. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​കും പ​രി​ണി​ത​ഫ​ലം. ഒ​പ്പം അ​കാ​ല​ത്തി​ൽ കൊ​ടും​വ​ര​ൾ​ച്ച​യും കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ വ​റു​തി​യും ഉ​ണ്ടാ​കും. വ​ർ​ഷ​മേ​ഘ​ങ്ങ​ളെ​യും മ​ഴദൈ​വ​ങ്ങ​ളെ​യും കാ​ത്ത് ഞാ​റ്റു​വേ​ല​ക​ൾ എ​ണ്ണി ക​ണ​ക്കു​കൂ​ട്ടി ഇ​രി​ക്കു​ന്ന ക​ർ​ഷ​ക​ന്‍റെ മ​ന​സി​ൽ വ​ലി​യ വേ​വ​ലാ​തി​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​ന്നാം​വി​ള ഇ​റ​ക്കാ​ൻ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്കു സാ​ധി​ക്കു​ക​യു​ള്ളൂ. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ ഇ​തുസാ​ധ്യ​മ​ല്ല. ജ​ല​സ​മൃ​ദ്ധി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കാ​ർ​ഷി​ക​വൃ​ത്തി​ക്കു തു​ട​ർ​ന​ട​പ​ടി​ക​ൾ ന​ട​ത്താ​നാ​കൂ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​നം. ഇ​ട​വ​പ്പാ​തി​യി​ലാ​ണ് മ​ഴ​തി​മ​ർ​ത്തു പെ​യ്യ​ണ്ട​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ…

Read More

വേ​ല​ന്താ​വ​ളം- തൃ​ശൂ​ർ റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് ന​ട​ത്ത​ണമെന്ന ആവശ്യവുമായി യാത്രക്കാർ

ചി​റ്റൂ​ർ: വേ​ല​ന്താ​വ​ളം- തൃ​ശൂ​ർ റൂ​ട്ടി​ൽ ക​ഐ​സ്ആ​ർ ടി​സി ചെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി. ഒ​രു മാ​സം മു​ന്പാ​ണ് ഗോ​വി​ന്ദാ​പു​രം- തൃ​ശൂ​ർ പാ​ത​യി​ൽ കെഎ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. മി​ക്ക ബ​സു​ക​ളി​ലും ആ​വ​ശ്യ​ത്തി​നു വ​രു​മാ​നം ല​ഭി​ക്കു ന്ന​താ​യാ​ണ് ഡി​പ്പോ അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പ്. 22 ബ​സു​ക​ൾ അ​ര മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​വു​ന്ന​വ​ർ സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​നു കു​ടു​ത​ൽ തു​ക ന​ൽ​കേ​ണ്ട​താ​യി വ​രു​ന്നു​ണ്ട്. ചെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​തി​നാ​ൽ കു​റ​ഞ്ഞ നി​ര​ക്കിൽ ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും പോ​വാ​നും തി​രി​ച്ചു വ​രാ​നും ഏ​റെ സൗ​ക​ര്യ​മാ​യി​രി​ക്ക​യാ​ണ്. ഇ​തി​നു സ​മാ​ന​മാ​യാ​ണ് വേ​ല​ന്താവ​ളം- തൃ​ശൂ​ർ ചെ​യി​ൻ സ​ർ​വീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, പു​തു ന​ഗ​രം, പെ​രു​വെ​ന്പ,് ത​ത്ത​മം​ഗ​ലം, വ​ണ്ടി​ത്താ​വ​ളം, ചി​റ്റൂ​ർ, ന​ല്ലേ​പ്പി​ള്ളി ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ കോ​യ​ന്പ ത്തൂ​രി​ലേ​ക്കു ദി​വ​സേ​ന പോ​യി​വ​രാ​റു​ണ്ട്.…

Read More

കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം;ക​ണി​ച്ചി​പ​രു​ത​ക്ക​ടു​ത്ത് വ​നം​വാ​ച്ച​റും ക​ർ​ഷ​ക​രും അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു

വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി​പ​രു​ത​ക്ക​ടു​ത്ത് പാ​ല​ക്കു​ഴി റോ​ഡി​ൽ കാ​ട്ടാ​ന​കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ഫോ​റ​സ്റ്റ് വാ​ച്ച​റും ക​ർ​ഷ​ക​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വാ​ച്ച​ർ റെ​ജി, ക​ർ​ഷ​ക​രാ​യ ര​ജ​നീ​ഷ്, സി​ജോ എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി പു​ല്ലം​പ​രു​ത​യി​ൽ വെ​ച്ച് കാ​ട്ടാ​ന​കൂ​ട്ടം ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്. വാ​ച്ച​ർ ഓ​ടി മാ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ച്ച​ർ ഷെ​ഡി​ന​ടു​ത്താ​യി​രു​ന്നു .ആ​ന​യു​ടെ ചി​ന്നംവി​ളി കേ​ട്ട് ര​ജ​നീ​ഷും സി​ജോ​യും പ​ട​ക്ക​വു​മാ​യി ഓ​ടി വ​ന്ന​തി​നാ​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ഴി​മാ​റി പോ​യി. മ​റ്റൊ​രു കൂ​ട്ട​മാ​ണ് ര​ജ​നീ​ഷി​നേ​യും സി​ജോ​യെ​യും ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്. പീ​ച്ചി കാ​ട്ടി​ൽ നി​ന്നും ആ​ന കൂ​ട്ട​ങ്ങ​ൾ സ്ഥി​ര​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന പ്ര​ദേ​ശ​മാ​ണ് വാ​ച്ച​ർ ഷെ​ഡു​ള്ള പു​ല്ലം​പ​രു​ത. ഇ​വി​ടെ ക​ഴി​ഞ്ഞ രാ​ത്രി ര​ണ്ട് ആ​ന കൂ​ട്ട​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. താ​ഴെ​യു​ള്ള ഒ​രു കൂ​ട്ട​ത്തെ ഓ​ടി​ച്ച് തി​രി​ച്ച് വ​രു​ന്പോ​ഴാ​ണ് ഒ​റ്റ​യാ​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ട​തെ​ന്ന് റെ​ജി പ​റ​ഞ്ഞു. ഇ​വി​ടെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ച്ച​തി​നാ​ൽ മ​റ്റു​വ​ഴി​ക​ളി​ലൂ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന ആ​ന​ക​ൾ പി​ന്നീ​ട് തി​രി​ച്ച് പോ​കു​ന്പോ​ൾ തോ​ട്ട​ത്തി​ൽ​പ്പെ​ട്ട് പി​ന്നീ​ട് ആ​ക്ര​മ​ണ​കാ​രി​ക​ളാ​കു​ക​യും…

Read More

ആ​ലാം​ക​ട​വ് -ക​ല്യാ​ണ​പ്പേ​ട്ട പാതയിൽ ഉണങ്ങിയ മരക്കൊമ്പുകൾ അപകടഭീഷണിയാകുന്നു

ചി​റ്റൂ​ർ: ആ​ലാം​ക​ട​വ് ക​ല്യാ​ണ​പ്പേ​ട്ട പ്ര​ധാ​ന പാ​ത​യ്ക്കി​രു​വ​ശ​ത്തും ഉ ​ണ​ങ്ങി റോ​ഡി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു നി​ല്ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു അ​പ​ക​ട​ഭീ​ഷ​ണി. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് റോ​ഡി​ലേ​ക്ക് വ​ള​ർ​ന്നു​നി​ല്ക്കു​ന്ന മ​ര​ക്കൊ​ന്പു​ക​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. കാ​റ്റ​ടി​ക്കു​ന്പോ​ൾ മ​ര​ക്കൊ​ന്പു​ക​ൾ ഇ​ട​യ്ക്കി​ടെ പൊ​ട്ടി റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തു പ​തി​വാ​ണ്. ഇ​ക്ക​ഴി​ഞ്ഞ മാ​സം ന​ർ​ണി​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് മ​ര​ക്കൊ​ന്പ് ശ​രീ​ര​ത്തി​ലേ​ക്ക് പൊ​ട്ടി​വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.ക​ന്നി​മാ​രി പ​ള്ളി​മൊ​ക്ക് മു​ത​ൽ ആ​ലാം​ക​ട​വ് നി​ല​ന്പ​തി​പ്പാ​ലം വ ​രെ ആ​റു​കി​ലോ​മീ​റ്റ​ർ റോ​ഡ് മൂ​ന്നു​കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ വൃ​ക്ഷ​ങ്ങ​ൾ​ക്ക് അ​രി​കി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. മു​ന്പ് കോ​രി​യാ​ർ​ച്ച​ള്ള​യി​ൽ റോ​ഡി​നു ഇ​ട​തു​വ​ശ​ത്തെ മ​ര​ക്കൊ​ന്പി​ലി​ടി​ച്ച് ലോ​റി​മ​റി​ഞ്ഞ് ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചി​രു​ന്നു.പ​ള്ളി​മൊ​ക്കി​നു സ​മീ​പ​ത്തു മ​രം​ക​ട​പു​ഴ​കി റോ​ഡി​ലേ​ക്കു വീ​ണ് അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. സ്ഥ​ല​ത്തെ നാ​ലു ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും പൊ​ട്ടി​വീ​ണു. ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​ല​ർ​ച്ചെ ര​ണ്ടി​ന് മ​രം​വീ​ണ​തും യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തും വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി.…

Read More

മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളിലെത്തി മാ​ല പൊ​ട്ടി​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാക്കൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ മോ​ഷ്ടി​ക്കുകയും അ​തു​പ​യോ​ഗി​ച്ച് മാ​ല​പ്പൊ​ട്ടി​ച്ചു വ​ന്നി​രു​ന്ന അന്തർസംസ്ഥാന മോഷണ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ത​മി​ഴ്നാ​ട്, കോ​യ​ന്പ​ത്തൂ​ർ, പോ​ത്ത​നൂ​ർ, കു​റി​ച്ചി​പ്പി​രി​വ് സ്വ​ദേ​ശി റൗ​ഫ് എ​ന്ന മു​ടി​യ​ൻ റൗ​ഫ് (25), കു​നി​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി റ​സൂ​ൽ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​ഡം​ബ​ര ബൈ​ക്കി​ൽ വീ​ണ്ടും പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് മാ​ല പൊ​ട്ടി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ൾ. ര​ണ്ടാ​ഴ്ച മു​ൻ​പ് പു​തു​ശ്ശേ​രി​യി​ൽ രാ​വി​ലെ ബ​സ് കാ​ത്തു​നി​ന്ന വീ​ട്ട​മ്മ​യു​ടെ അ​ഞ്ചു പ​വ​ൻ മാ​ല ഇ​വ​ർ ക​വ​ർ​ന്നി​രു​ന്നു. അ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും, ഫോ​ട്ടോ​യും സി.​സി ടി​വി കാ​മ​റ​യി​ൽ നി​ന്നും ല​ഭി​ച്ചി​രു​ന്നു. അ​തു​പ​യോ​ഗി​ച്ച് അ​ന്വേ​ഷി​ച്ച് വ​ര​വേ​യാ​ണ് പ്ര​തി​ക​ളെ ഇ​ന്ന​ലെ പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ബൈ​പ്പാ​സ് റോ​ഡി​ൽ വെ​ച്ച് പി​ടി​കൂ​ടാ​നാ​യ​ത്. സ​മീ​പ​കാ​ല​ത്താ​യി പാ​ല​ക്കാ​ട-് കോ​യ​ന്പ​ത്തൂ​ർ ദേ​ശീ​യ​പാ​ത കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നു വ​ന്ന മാ​ല​മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ…

Read More

അ​ന​ങ്ങ​ൻ​മ​ല തു​ര​ക്കു​ക​യോ ഖ​ന​നം ന​ട​ത്തു​ക​യോ ചെ​യ്താ​ൽ വ​രാ​നി​രി​ക്കു​ന്ന​ത് പ്ര​കൃ​തി​ദു​ര​ന്തം; ​പരി​സ്ഥി​തി​വാ​ദി​ക​ൾ ചൂ​ണ്ടി​ക്കാ​ണിക്കുന്നതിങ്ങനെ…​

ഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ൻ​മ​ല തു​ര​ക്കു​ക​യോ ഖ​ന​നം ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന പ​ക്ഷം വ​രാ​നി​രി​ക്കു​ന്ന​ത് വ​ൻ പ്ര​കൃ​തി​ദു​ര​ന്തം. ഏ​ക​ശി​ലാ മാ​തൃ​ക​യി​ൽ നി​ല​നി​ല്ക്കു​ന്ന അ​ന​ങ്ങ​ൻ​മ​ല​യി​ൽ നി​ര​വ​ധി​ത​വ​ണ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ണ്ട്. അ​ന​ങ്ങ​ൻ​മ​ല​യി​ൽ കൂ​റ്റ​ൻ സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി ഖ​ന​നം ന​ട​ത്തു​ന്ന​പ​ക്ഷം മ​ല​യു​ടെ സ്വാ​ഭാ​വി​ക​മാ​യ കി​ട​പ്പി​നെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.വ​ൻ​പ്ര​കൃ​തി ദു​ര​ന്തം ആ​യി​രി​ക്കും ഇ​തി​ന്‍റെ പ​രി​ണി​ത​ഫ​ല​മെ​ന്നും പ​രി​സ്ഥി​തി​വാ​ദി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് അ​ന​ങ്ങ​ൻ​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ക​ന്പ​നം നി​മി​ത്തം ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ഇ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നാ​ണ് അ​നു​ഭ​വ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം, അ​ന്പ​ല​പ്പാ​റ, അ​ന​ങ്ങ​ന​ടി തൃ​ക്ക​ടീ​രി, പൂ​ക്കോ​ട്ടു​കാ​വ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​ന​ങ്ങ​ൻ​മ​ല​യി​ൽ ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്തു​ക​യോ വ​ൻ​സ്ഫോ​ട​നം ന​ട​ത്തി പാ​റ പൊ​ളി​ക്കു​ക​യോ ചെ​യ്താ​ൽ വ​ൻ​ദു​ര​ന്ത​മാ​യി​രി​ക്കും പ​രി​ണി​ത​ഫ​ല​മെ​ന്നും ഇ​ത് ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് പ​രി​സ്ഥി​തി പ്രേ​മി​ക​ളും പ്ര​കൃ​തി​സ്നേ​ഹി​ക​ളും മു​ന്ന​റി​യി​പ്പു ന​ല്കു​ന്ന​ത്.

Read More

ബസ് സ്റ്റാന്‍റിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച യുവതിയെ  ഓടിച്ചിട്ട് പിടിച്ച് വീട്ടമ്മ;  മൂന്നുപവൻ തൂക്കം വരുന്ന മാലയാണ് യുവതി പൊട്ടിച്ചെടുത്തത്

ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ വെ​ണ്ണി​ല (30) യെ ​ആ​ല​ത്തൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​റ്റൂ​രി​ൽ നി​ന്ന് ആ​ല​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്ക് ബ​സ് ക​യ​റാ​ൻ പോ​വു​ക​യാ​യി​രു​ന്ന വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി അ​നി​ത​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​നി​ത ക​യ്യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത് പാ​ല​ക്കാ​ട് ജ​യി​ലേ​ക്ക് അ​യ​ച്ചു. മാ​ല ക​ണ്ടു പി​ടി​ക്കാ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More