പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷ് ലക്ഷ്യമിടുന്നത് പാർട്ടിയുടെ തന്നെ എംഎൽഎയായ പി.കെ. ശശിയെ. ഇതിനു ആക്കം കൂട്ടുന്ന പ്രസ്താവനകളാണ് ഇന്നലെ രാജേഷിൽ നിന്നുണ്ടായത്. മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ 30,000 വോട്ടുകൾക്ക് പിന്നാക്കം പോയതാണ് പരാജയത്തിനു നിദാനമായതെന്നാണ് രാജേഷിന്റെ വിലയിരുത്തൽ. ഒരു സ്വാശ്രയകോളജ് ഉടമയുടെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നതായും മണ്ണാർക്കാട്ടെ വോട്ടുചോർച്ചയിൽ ദൂരൂഹതയുണ്ടെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം രാജേഷ് രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ എൽ ഡി എഫിന്റെ പരാജയം അതീവ ഗൗരവമുള്ളതാണ്. പരാജയകാരണം പരിശോധിക്കുമെന്നും പി.കെ. ശശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷവിഭാഗം യുഡിഎഫിനൊപ്പം നിന്നു. ഇതിൽ എൽഡിഎഫിനെ പിന്തുണക്കുന്നവരുമുണ്ട്. പട്ടാന്പി, മണ്ണാർക്കാട് നിയോജക മണ്ഡലങ്ങളിലെ വോട്ട് കുറയുന്നതിനും കാരണം ഇതാണ്. സംഘടനപരമായ വീഴ്ച്ചകൾഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി കമ്മിറ്റികൾ പരിശോധിക്കും. മുന്നണിയിൽ വിഭാഗീയതയില്ല. ഇത്തവണ ഷൊർണ്ണൂർ നിയോജക മണ്ഡലത്തിന്റെ ചുമതലയാണ് തനിക്കുണ്ടായിരുന്നത്.…
Read MoreCategory: Palakkad
തങ്ങളോടൊപ്പം നിൽക്കുന്ന ഒരു ജനപ്രതിനിധി; ‘പെങ്ങളൂട്ടി’യുടെ കൂടെ നിന്ന് ആലത്തൂർ
ജിമ്മി ജോർജ് പാലക്കാട്: കോഴിക്കോടുനിന്ന് ആലത്തൂരിലേക്കുള്ള രമ്യ ഹരിദാസിന്റെ വരവും, തുടർന്ന് ആലത്തൂരിലെ പ്രചാരണരംഗത്തെ പ്രകടനവും, ഇപ്പോൾ സംസ്ഥാനത്തെതന്നെ ഞെട്ടിച്ചുള്ള വൻ വിജയവുമാണ് ഈ തെരെഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം. സ്ഥാനാർഥിനിർണയം മുതൽ അത്ഭുതങ്ങൾ കാണിച്ച “പെങ്ങളൂട്ടി’ പാട്ടുപാടി ആലത്തൂരിന്റെ മനസ് കീഴടക്കുകയായിരുന്നു. വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നര ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷം ഏവരേയും അന്പരപ്പിച്ചു. 1991 വരെ മൂന്നുതവണ മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ വിജയിപ്പിച്ച പഴയ ഒറ്റപ്പാലം മണ്ഡലത്തിൽ രമ്യ ഹരിദാസ് എന്ന യുവതിയിലൂടെ വീണ്ടും കോണ്ഗ്രസ് പതാക പാറി. 26 വർഷത്തെ സിപിഎം കുത്തകയാണ് രമ്യയിലൂടെ യുഡിഎഫ് തകർത്തത്. സിപിഎമ്മിന്റെ കുത്തകമണ്ഡലത്തിൽ ആരും അറിയപ്പെടാതെ വന്ന് വിജയം തട്ടിയെടുത്തപ്പോൾ അത് പെങ്ങളൂട്ടിയോടുള്ള ആലത്തൂരിന്റെ ഇഷ്ടം എത്രമാത്രമെന്നു തെളിയിക്കുന്നതായി. സ്ഥാനാർഥിയുടെ വ്യക്തിപരമായ മികവും നിലവിലെ എംപി പി.കെ. ബിജുവിനോടുള്ള മണ്ഡലത്തിലെ പാർട്ടിപ്രവർത്തകരുടേയും വോട്ടർമാരുടേയും എതിർപ്പും രമ്യയുടെ…
Read Moreഒറ്റപ്പാലത്ത് ഒന്നാംക്ലാസ് ഒന്നാം തരം; പുതിയ അധ്യയന വർഷത്തിൽ യാഥാർഥ്യമാകും
ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം അസംബ്ലി നിയോജകമണ്ഡലത്തിലെ 84 ലോവർ പ്രൈമറി വിദ്യാലയങ്ങളിലെ 122 ഒന്നാം ക്ലാസ് ഡിവിഷനുകൾ പുതിയ അധ്യയന വർഷത്തിൽ സ്മാർട്ട് ക്ലാസ് റൂമുകളാകും. പി.ഉണ്ണി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച 76.25 ലക്ഷം രൂപ ഉപയോഗിച്ച് എൽപി സ്കൂളുകളിലെ എല്ലാ ഒന്നാംക്ലാസ് റൂമിലേക്കും പ്രോജക്ടർ, സ്ക്രീൻ, ലാപ്ടോപ് എന്നിവയും അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. കെൽട്രോണ് സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയുടെ ലോഞ്ചിംഗ് ജൂണ് രണ്ടാംവാരത്തോടെ നടപ്പിലാക്കും. ഒറ്റപ്പാലം മണ്ഡലത്തിലെ എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകളിലെ മുഴുവൻ എ പ്ലസ് വിജയികളെയും എൽഎസ്എസ്, യുഎസ്എസ് വിജയികളെയും അനുമോദിച്ചുള്ള മഴവില്ല് സമ്മേളനം ജൂണ് ഏഴിന് വൈകുന്നേരം 2.30ന് ശ്രീകൃഷ്ണപുരത്ത് നടക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണപുരം ബ്ലോക്ക് ഹാളിൽ ചേർന്ന മികവ് മണ്ഡലംതല യോഗത്തിൽ പി.ഉണ്ണി എംഎൽഎ അധ്യക്ഷത വഹിച്ചു.
Read More‘പാട്ടുംപാടി ജയിക്കുമെന്ന’ പഴമൊഴി രമ്യയുടെ കാര്യത്തിൽ സത്യമാകുന്നു; ആലത്തൂരിൽ ഇടതു കോട്ടകൾ പിടിച്ചടക്കി രമ്യ ഹരിദാസിന്റെ കുതിപ്പ്; ലീഡ് അരലക്ഷം കടന്നു
പാലക്കാട്: ആലത്തൂരിൽ കോണ്ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ ലീഡ് 60,000 കടന്നു. ഇതു ജനംതന്ന വിജയമെന്നാണ് രമ്യയുടെ മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണം. അട്ടമിറി വിജയം പ്രതീക്ഷിച്ചിരുന്നെന്നും ജനങ്ങൾക്ക് നന്ദി പറയുന്നതായും രമ്യ പറഞ്ഞു. ആലത്തൂർ: ആലത്തൂരിൽ രമ്യ ഹരിദാസിന്റെ കുതിപ്പ്. 69812 വോട്ടിന്റെ ലീഡാണ് ആലത്തൂരിൽ രമ്യയ്ക്കുള്ളത്. സിറ്റിംഗ് എംപി പി.കെ. ബിജുവിനെ പിന്നിലാക്കിയാണ് രമ്യയുടെ കുതിപ്പ്. ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് ബിജുവിന് ലീഡ് ലഭിച്ചത്. ഇടത് കോട്ടകൾ പോലും പിടിച്ചാണ് രമ്യ ലീഡ് നിലനിർത്തുന്നത്. സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂർ. എന്നാൽ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസ് മത്സരത്തിനിറങ്ങിയതോടെ മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് നടന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു രമ്യ. രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കണ്വീനർ എ വിജയരാഘവനും പരിഹസിച്ച് ദീപ നിശാന്തും രംഗത്തെത്തിയത്…
Read Moreപാലക്കാടൻ ചൂടിനും എക്സിറ്റ് പോളിനും തളർത്താനായില്ല; കോൺഗ്രസിന്റെ ട്വന്റി 20ക്ക് തടസമാകാതെ വി.കെ ശ്രീകണ്ഠന്റെ മുന്നേറ്റം
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്പോൾ പാലക്കാട്ടെ ലീഡ് നിലയിൽ കോൺഗ്രസ് പാർട്ടി അന്പരപ്പിലാണ്. എക്സിറ്റ്പോളിൽ പോലും തോൽക്കുമെന്ന് പ്രവചിച്ചിരുന്ന വി.കെ. ശ്രീകണ്ഠന്റെ ലീഡ് നില കണ്ടാണ് കോൺഗ്രസ് പാർട്ടി ഞെട്ടിയിരിക്കുന്നത്. 25,000ത്തിലധികം വോട്ടിന്റെ ലീഡാണ് ശ്രീകണ്ഠൻ സിപിഎമ്മിന്റെ എം.ബി. രാജേഷിനെതിരേ നേടിയിരിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഒന്നര മണിക്കൂറിനുള്ളിൽ ശ്രീകണ്ഠൻ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കുകയായിരുന്നു. മലമ്പുഴ ഒഴികെ എല്ലാ നിയമസഭാ മണ്ഡലത്തിലും ശ്രീകണ്ഠൻ മുന്നിലാണ്.
Read Moreഅൻവർ സാദിക്ക് ബിഎസ് സി ഇലക്ട്രോണിക് ബിരുദധാരി; ഇഷ്ടതൊഴിൽ കൃഷിപ്പണി
മംഗലംഡാം: ബിഎസ് സി ഇലക്ട്രോണിക് ബിരുദധാരിയായ അൻവർ സാദിക്ക ്എന്ന ഇരുപത്തെട്ടുകാരൻ ഗവണ്മെന്റ് ജോലിക്കോ മറ്റോ കാത്തുനില്ക്കാതെ കൃഷിയിലൂടെ യുവാക്കൾക്കിടയിൽ താരമാകുകയാണ്. മംഗലംഡാം വീട്ടിക്കൽകടവ് ചാലിയതൊടിയിൽ അബ്ബാസിന്േറയും സുഹ്റാബീയുടേയും മൂന്ന് ആണ്മക്കളിൽ ഇളയവനാണ് അൻവർ സാദിക്ക്. തൃശൂർ ജില്ലയിലെ വരന്തരപ്പള്ളിക്കാരാണ് അൻവറിന്റെ കുടുംബം. ചിമ്മിനിഡാമിലെ ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ജീവനക്കാരനായിരുന്ന പിതാവിന് മംഗലംഡാമിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ കുടുംബത്തോടൊപ്പം ഇവിടെ സ്ഥിരതാമസമാക്കി. ചെറുപ്പംമുതലേ അൻവറിന് വീട്ടിലെ വളർത്തുമൃഗങ്ങളോടു ഏറെ താത്പര്യമായിരുന്നു. ഉമ്മ സുഹ്റാബീ പശുവിനെ കറക്കുന്പോഴും അവയ്ക്ക് തീറ്റ കൊടുക്കുന്പോഴും ഉമ്മാന്റെ സഹായിയായി അൻവർ എപ്പോഴും കൂടെയുണ്ടാകും. നാലാംക്ലാസിൽ പഠിക്കുന്പോൾ മകന്റെ നിർബന്ധത്തിന് വഴങ്ങി സ്വന്തമായി ഒരാടിനെ വാങ്ങിക്കൊടുത്തു. എട്ടാം ക്ലാസിലെത്തുന്പോഴേയ്ക്കും അൻവർ സ്വന്തമായി ഒരു പശുവിനെ തന്നെ വാങ്ങി.കൂടാതെ കോഴി, താറാവ്, കാട തുടങ്ങി എല്ലാറ്റിന്റെയും ഉടമയായി ഈ യുവാവ്. ഈ സമയത്താണ് പിതാവിന് സ്ഥലംമാറ്റം കിട്ടി മംഗലംഡാമിലെ…
Read Moreകുടിയേറ്റ ജനതയുടെ ഒത്തൊരുമ യാഥാർഥ്യമാകുന്നു; പ്രളത്തിൽ വീടു നശിച്ചവർക്കും ഭവനങ്ങൾ ഇല്ലാത്തവർക്കും വീടുകൾ നിർമിച്ച് നൽകി മാതൃകയാകുന്നു
പാലക്കയം: പാലക്കാട് രൂപതയിലെ പാലക്കയത്തെ കുടിയേറ്റ ജനതയുടെ ഒത്തൊരുമ ഇന്ന് യാഥാർത്ഥ്യമാകുന്നു. ഭവനങ്ങളില്ലാതേയും പ്രളയത്തിൽ വീടുകൾ കേടുപാടുകൾ സംഭവിച്ചവുടേയും വീടുകൾ നിർമ്മിച്ച് നൽകിയാണ് മാതൃകയായത്. പാലക്കയം ചീനിക്കപ്പാറയിലെ സെന്റ് തോമസ് ദേവലയത്തിന്റെ നേതൃത്വത്തിലാണ് എട്ടു ഭവനങ്ങൾ പൂർണ്ണമായും പണിതീർത്ത് കൈമാറുന്നത്. സംഭാവനകളിലൂടേയും സൗജന്യമായ സേവനങ്ങളിലൂടേയും നിർമ്മിച്ച ഭവനങ്ങളാണ് ഇന്ന് കാലത്ത് 10.15 ന് പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് വെഞ്ചരിച്ച് കൈമാറുന്നത്. ഭവന രഹിതരായവരെ സഹായിക്കാനായി ചീനിക്കപ്പാറ സെന്റ് തോമസ് പള്ളി വികാരി ഫാ. ടോണി കോഴിപ്പാടന്റെ നേതൃത്വത്തിലുള്ള ഒന്പതംഗകമ്മിറ്റിയാണ് ഭവന നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയത്. ഓരോ വീടിനും എട്ട് ലക്ഷത്തോളം രൂപചെലവിലാണ് വീടുകൾ നിർമ്മിച്ചത്. വീടുപണിക്കുള്ള തുക ഇടവകക്കാരിൽ നിന്നും മറ്റ് അഭ്യൂദയ കാംക്ഷികളിൽ നിന്നുമാണ് ശേഖരിച്ചത്. ചിലർ വീടുനിർമ്മിക്കാനുള്ള സ്ഥലം സൗജന്യമായും നൽകി. ജോയി മഞ്ചക്കുഴി, ബിജു മാടപ്പള്ളി,ദേവസ്യ കുളന്പുള്ളിമലയിൽ, ജിജോ വെള്ളാരംകാലായിൽ, ജോയി…
Read Moreവോട്ടെണ്ണൽ: ജില്ലയിൽ സുരക്ഷയ്ക്ക് 1706 പോലീസ് ഉദ്യോഗസ്ഥർ
പാലക്കാട്: വോട്ടെണ്ണൽ ദിവസം ജില്ലയിൽ സുരക്ഷയൊരുക്കാൻ 1706 പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രമായ മുണ്ടൂർ ആര്യാനെറ്റ് ഇൻസ്റ്റിട്ട്യൂട്ടിൽ മാത്രമല്ല ജില്ലയിലെ മുഴുവൻ പ്രശ്നബാധിത പ്രദേശങ്ങളിലും പോലീസ് പട്രോളിംഗും കർശന പരിശോധനയും ശക്തമാക്കി സുരക്ഷയൊരുക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിൽ രണ്ട് ഡിവൈഎസ്പി, രണ്ട് ഐ.ഒ.പി, ഒന്പത് എസ്.ഐ/എ.എസ്.ഐ, 90 സി.പി.ഓ എന്നിങ്ങനെ 102 പേരെയും പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിക്കായി 142 എസ്.ഐ/എ.എസ്.ഐ, 884 സിവിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം 1026 പോലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. ഇതിന് പുറമെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 82 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കും. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാഷ്ട്രീയ, വർഗീയ കേസുകളിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി പ്രത്യേക നിരീക്ഷണം ഏർപ്പാടാക്കിയിട്ടുണ്ട്. അക്രമസാധ്യത മുൻനിർത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാനും ജില്ലാപോലീസ് മേധാവി അനുമതി നൽകിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും…
Read Moreവെള്ളംതേടി കാടിറങ്ങിയ മാന് ദാരുണാന്ത്യം; തെരുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടുള്ള ശ്രമത്തിനിടെ ഓടയിൽ വീഴുകയായിരുന്നു
നെന്മാറ: അയിലൂർ നെല്ലിയാന്പതി വനമേഖലയോട് ചേർന്നുള്ള ഭാഗത്തുനിന്ന് വെളളം തേടി കാടിറങ്ങിയ മാൻ ചത്തു. വെള്ളിയാഴ്ച കാലത്താണ് അയിലൂർ മാങ്കുറിശ്ശിയിൽ നാലു വയസ്സ് പ്രായമുള്ള മാൻ എത്തിയത്. മാൻ എത്തിയതോടെ തെരുവുനായ്ക്കൾ ആക്രമിച്ചതോടെ വേലികൾക്കിടയിലൂടെയും, കന്പിവേലികൾക്കിടയിലൂടെയും ഓടി മാനിന്റെ ശരീരമാസകലം പരിക്കേറ്റു. ഒടുവിൽ പാതയോരത്തുള്ള കാനയിലേക്ക് വീണ മാനിനെ കാണാൻ വലിയ ജനകൂട്ടവുമെത്തി. ആൾകൂട്ടത്തെ കണ്ടതോടെ മാൻ പരിഭ്രമത്തിൽ ഓടാനുള്ള ശ്രമത്തിനിടെ വീണ്ടും മുറിവേറ്റു. തുടർന്ന് വനപാലകരെത്തി മാനിനെ പിടികൂടി ശുശ്രൂഷ നൽകി കാട്ടിലേക്ക് വിടാനുള്ള ശ്രമം നടത്തിയെങ്കിലും മാൻ ചത്തു.
Read Moreഅതിർത്തി കടന്ന് കഞ്ചാവൊഴുകുന്നു; ഇന്നലെ മാത്രം പിടികൂടിയത് 14.5 കിലോ; കരിയർമാരായി പ്രവർത്തിക്കുന്നവരിൽ കോളജ് വിദ്യാർഥികളും
പാലക്കാട്: തമിഴ്നാട്ടിൽ നിന്നും ജില്ലയുടെ വിവിധ അതിർത്തികൾ കടന്ന് കഞ്ചാവൊഴുകുന്നു. ദിവസവും കിലോക്കണക്കിന് കഞ്ചാവാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടുന്നത്. ഇന്നലെ മാത്രം 14. 5 കിലോ കഞ്ചാവാണ് പിടികൂടിയത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചുമാസങ്ങളായി നൂറുകണക്കിന് കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കൊല്ലങ്കോട്, വാളയാർ, ആനമൂളി പാലക്കാട് ടൗണ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ കഞ്ചാവ് പിടിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്കാണ് കഞ്ചാവ് എത്തിക്കുന്നത്. മൊത്തക്കച്ചവടവും ചില്ലറ വില്പനയും ഉദ്ദേശിച്ച് കഞ്ചാവ് എത്തുന്നുണ്ട്. കോളജ് വിദ്യാർഥികൾ അടക്കമുള്ള യുവാക്കളാണ് കരിയർമാരായി പ്രവർത്തിക്കുന്നത്. കോളജ് വിദ്യാർഥികൾക്കും വാഹനഡ്രൈവർമാർക്കും വേണ്ടിയാണ് കഞ്ചാവ് പ്രധാനമായും എത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മൊത്തമായി വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് ചെറിയ പൊതികളാക്കി ചില്ലറ വില്പന നടത്തുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന കഞ്ചാവ് നാലിരട്ടി വരെ വില കൂട്ടിയാണ് വില്പന നടത്തുന്നത്.…
Read More