തെരഞ്ഞെടുപ്പ് : വോ​ട്ടെ​ണ്ണ​ൽ 23ന് ​രാ​വി​ലെ എ​ട്ടു​മു​ത​ൽ; ശ​ക്ത​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ 

പാലക്കാട്: ജി​ല്ല​യി​ൽ പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ മു​ണ്ടൂ​ർ ആ​ര്യ​നെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ 23ന് ​രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കും. ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വ​ട​ക്കാ​ഞ്ചേ​രി, ചേ​ല​ക്ക​ര, കു​ന്നം​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​തി​നാ​ല് നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ​ക്കാ​യി 14 കൗ​ണ്ടിം​ഗ് ഹാ​ളു​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 750 ഓ​ളം കൗ​ണ്ടിം​ഗ് സ്റ്റാ​ഫു​ക​ളെ​യും ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ത​രൂ​രും പാ​ല​ക്കാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മ​ല​ന്പു​ഴ, ഷൊ​ർ​ണ്ണൂ​ർ, ഒ​റ്റ​പ്പാ​ലം ഒ​ഴി​കെ ബാ​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ​ക്കാ​യി വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ 14 കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ളാ​ണ് സ​ജ്ജീ​ക​രി​ക്കു​ക. മ​ല​ന്പു​ഴ, ഷൊ​ർ​ണ്ണൂ​ർ, ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം 200 ൽ ​അ​ധി​ക​മാ​യ​തി​നാ​ൽ 17 കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ളും ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ബൂ​ത്തു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ പ​ത്തും കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. ആ​ദ്യം എ​ണ്ണു​ന്ന​ത് പോ​സ്റ്റ​ൽ, സ​ർ​വീ​സ് വോ​ട്ടു​ക​ൾ…

Read More

ക​ട​മ്പഴി​പ്പു​റം ഇ​ര​ട്ട​കൊ​ല​പാ​ത​കം; കേ​സ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​; പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നം

ഷൊ​ർ​ണൂ​ർ: ക​ട​ന്പ​ഴി​പ്പു​റം ഇ​ര​ട്ട​കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നം. ലോ​ക്ക​ൽ പോ​ലീ​സി​നു പി​റ​കേ ക്രൈം​ബ്രാ​ഞ്ചും ഇ​രു​ട്ടി​ൽ ത​പ്പു​ന്ന സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ട​നേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി യു.​ഹ​രി​ദാ​സ​ൻ വൈ​ദ്യ​ർ അ​റി​യി​ച്ചു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ആ​ക്ഷേ​പം.ഇ​തു​വ​രെ​യും പ്ര​തി​ക​ളെ​ക്കു​റി​ച്ച് നേ​രി​യ സൂ​ച​ന​പോ​ലും കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ആ​ക്ഷേ​പം. ലോ​ക്ക​ൽ പോ​ലീ​സി​നു പി​റ​കേ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ക്രൈം​ബ്രാ​ഞ്ചി​നും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​ര​ട്ട​കൊ​ല​പാ​ത​കം ന​ട​ന്നു മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ഭ്യ​ന്ത​ര വി​ഭാ​ഗ​ത്തി​ന് അ​തി​ന് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് ഗു​രു​ത​ര​വീ​ഴ്ച​യാ​ണെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള ആ​ക്ഷേ​പം. 2016 ന​വം​ബ​ർ 15-നാ​ണ് ക​ട​ന്പ​ഴി​പ്പു​റം പു​റം​ക​ണ്ണു​കു​റി​ശി പ​റ​ന്പി​ൽ ചീ​രാ​പ്പ​ത്തു​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (62), ഭാ​ര്യ ത​ങ്ക​മ​ണി (52) എ​ന്നി​വ​ർ…

Read More

സ​ത്യം ഇ​താ​ണ്..! ആ ​വൃ​ദ്ധ​യു​ടെ കാ​ലി​ൽ ആ​ണി കു​ത്തി​ക്ക​യ​റി​യ​തൊ​ന്നു​മ​ല്ല; സോഷ്യൽ മീഡിയയിൽ വൈറലായ ന​ന്മ നി​റ​ഞ്ഞ  ​പോ​ലീ​സു​കാ​ര​ൻ ആ ​ക​ഥ പ​റ​യു​ന്നു 

സ്വ​ന്തം ലേ​ഖ​ക​ൻ പ​ഴ​യ​ന്നൂ​ർ: ന​മ്മ​ടെ വീ​ട്ടി​ൽ അ​മ്മ​യു​ടെ കാ​ൽ മു​റി​ഞ്ഞാ​ൽ ന​മ്മ​ൾ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ചു​കൊ​ടു​ക്കും പോ​ലെ ഞാ​ൻ അ​വ​രു​ടെ കാ​ലി​ലെ മു​റി​വി​ൽ പ്ലാ​സ്റ്റ​റൊ​ട്ടി​ച്ചെ​ന്നു മാ​ത്രം – സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ പോ​ലീ​സു​കാ​ര​ൻ വൃ​ദ്ധ​യു​ടെ കാ​ലി​ലെ മു​റി​വി​ൽ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഹീ​റോ എ​എ​സ്ഐ എ.​എ.​ബെ​ന്നി ആ ​ചി​ത്ര​നി​മി​ഷ​ത്തി​നു പി​ന്നി​ലെ ക​ഥ പ​റ​ഞ്ഞു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ല​രും പ​റ​യും പോ​ലെ ആ​ണി​കൊ​ണ്ട് മു​റി​ഞ്ഞ​തോ​ട ക​ന്പി​കു​ത്തി​ക്ക​യ​റി​യ​തോ ഒ​ന്നു​മ​ല്ല സ​ത്യ​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്നും സ്റ്റേ​ഷ​നി​ൽ ഇ​ട​ക്കി​ടെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റും പെ​റു​ക്കാ​നെ​ത്തു​ന്ന വൃ​ദ്ധ​യു​ടെ കാ​ലി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന മു​റി​വി​ൽ പ്ലാ​സ്റ്റ​ർ വെ​ച്ചു​കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പ​ഴ​യ​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യും പി​ആ​ർ​ഒ​യു​മാ​യ ബെ​ന്നി വെ​ളി​പ്പെ​ടു​ത്തി. കാ​ലി​ൽ മു​റി​വ് നേ​ര​ത്തെ​യു​ണ്ടാ​യ​താ​ണെ​ന്നും അ​തു​ക​ണ്ട​പ്പോ​ൾ അ​തി​ൽ പൊ​ടി​യും മ​ണ്ണും ആ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി അ​ടു​ത്ത ക​ട​യി​ൽ നി​ന്നും ഒ​രു പ്ലാ​സ്റ്റ​ർ വാ​ങ്ങി​യൊ​ട്ടി​ച്ചു​കൊ​ടു​ത്തു​വെ​ന്ന് മാ​ത്രം. ആ ​നി​മി​ഷം സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി എ​ഫ്ബി​യി​ലും മ​റ്റും ഇ​ട്ട​തോ​ടെ…

Read More

മ​ന്ദ​ത്തു​കാ​വ് പാ​ർ​ക്ക് പുനർനിർമിക്കണമമെന്നും പാർക്കിലെ  ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​തി​മ  മാ​റ്റി സ്ഥാ​പി​ക്ക​ണമെന്ന ആവശ്യവുമായി നാട്ടുകാർ

ചി​റ്റൂ​ർ: സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്ന മ​ന്ദ​ത്തു​കാ​വ് പാ​ർ​ക്കും ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​തി​മ​യും പു​തു​ക്കി​പ​ണി​ത് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​ണ് പാ​ർ​ക്കു​ള്ള​ത്. പാ​ർ​ക്കി​ന്‍റെ സം​ര​ക്ഷ​ണ​ജോ​ലി​ക​ൾ അ​ധി​കൃ​ത​ർ ഉ​പേ​ക്ഷി​ച്ച​താ​ണ്ഇ​ന്ന​ത്തെ സ്ഥി​തി​ക്കു കാ​ര​ണം. നി​ല​വി​ൽ കു​ട്ടി​ക​ൾ പാ​ർ​ക്കി​ൽ ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ളും ഇ​ല്ലാ​താ​യി. പാ​ർ​ക്കി​ന​ക​ത്ത് വി​ശാ​ല​മാ​യ പു​ൽ​വി​രി​പ്പ്, വാ​യ​ന​യ്ക്കു​ള്ള ഇ​രി​പ്പി​ടം, ത​ണ​ൽ​മ​ര​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വൈ​ക​ന്നേ​രം സ​മ​യ​ങ്ങ​ളി​ൽ പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ പാ​ർ​ക്കി​ലെ​ത്തി വി​ശ്ര​മി​ക്കാ​റു​ണ്ടാ​യി​രു​ന്നു.പാ​ർ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തെ ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​തി​മ​യ്ക്കും സ്ഥാ​ന​ച​ല​ന​മു​ണ്ടാ​യി. ഇ​പ്പോ​ൾ ജ​നം തി​രി​ച്ച​റി​യാ​ത്ത മ​റ​വു​ള്ള സ്ഥ​ല​ത്താ​ണ് പ്ര​തി​മ നി​ല്ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് പ്ര​തി​മ താ​ത്കാ​ലി​ക​മെ​ന്നു പ​റ​ഞ്ഞ് മാ​റ്റി സ്ഥാ​പി​ച്ച​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള പാ​ർ​ക്ക് ആ​ധു​നി​ക​രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ല്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Read More

പ്രളയത്തിൽ  ത​ക​ർ​ന്ന ത​ത്ത​മം​ഗ​ലം അ​യ്യ​ൻ​കു​ള​ത്തി​നു പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം തു​ട​ങ്ങി

ചി​റ്റൂ​ർ: ത​ക​ർ​ന്ന ത​ത്ത​മം​ഗ​ലം അ​യ്യ​ൻ​കു​ള​ത്തി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. നൂ​റു​വ​ർ​ഷം​മു​ന്പ് ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് കു​ളി​ക്ക​ട​വു​മാ​യി കു​ളം നി​ർ​മി​ച്ച​ത്. കാ​ല​പ്പ​ഴ​ക്കം​മൂ​ലം കു​ള​ത്തി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ ബ​ണ്ടി​ന്‍റെ ക​രി​ങ്ക​ല്ലു​ക​ൾ ഇ​ടി​ഞ്ഞു​വീ​ണി​രു​ന്നു.ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം ബ​ണ്ടി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തി. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ പ​ന്ത്ര​ണ്ടു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. കു​ള​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​തി​നു മോ​ട്ടോ​ർ​പ​ന്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്ത് പു​റ​ത്തേ​ക്കു വി​ട്ടു. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ദ്രു​ത​ഗ​തി​യി​ൽ നി​ർ​മാ​ണം പൂ​രോ​ഗ​മി​ക്കു​ന്ന​ത്. കു​ള​ത്തി​നു ചു​റ്റും താ​മ​സി​ക്കു​ന്ന അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ കു​ളി​ക്കാ​നും വ​സ്ത്ര​ശു​ചീ​ക​ര​ണ​ത്തി​നു വ​ർ​ഷ​ങ്ങ​ളാ​യി അ​യ്യം​കു​ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും കു​ള​ത്തി​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ള​വു​മു​ണ്ടാ​കും. നി​ല​വി​ലു​ള്ള നാ​ലു​ക​ട​വു​ക​ൾ​ക്കു പു​റ​മേ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് ഒ​രെ​ണ്ണം കൂ​ടി നി​ർ​മി​ക്കു​ന്നു​ണ്ട്. പ്ര​ഭാ​ത​സ​മ​യ​ത്ത് കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​വ​ർ​ക്കാ​യാ​ണ് ഒ​രു ക​ട​വു​കൂ​ടി നി​ർ​മി​ക്കു​ന്ന​ത്.

Read More

ലോ​ക ഡെ​ങ്കി​പ​നി ദി​നാ​ച​ര​ണം; ജില്ലയിൽശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ സം​ഘ​ടി​പ്പി​ക്കും

പാ​ല​ക്കാ​ട്: ലോ​ക ഡെ​ങ്കി​പ്പ​നി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി ഇ​ന്ന് ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണ​വും തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും യോ​ഗം എ​ഡി​എം എ​ൻ.​എം മെ​ഹ​റാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി സം​യോ​ജി​ത പ്രാ​ണി​നി​യ​ന്ത്ര​ണം ത​ട​ഞ്ഞ് സാ​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​തു​ക് ന​ശീ​ക​ര​ണ​വും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​സേ​ന, ആ​ശ, കു​ടും​ബ​ശ്രീ, ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​റ​വി​ട​ന​ശീ​ക​ര​ണം, സ്ക്വാ​ഡ് വ​ർ​ക്കു​ക​ൾ, സം​യോ​ജി​ത കൊ​തു​കു​നി​യ​ന്ത്ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. 17ന് ​ജി​ല്ല​യി​ലെ തോ​ട്ടം മേ​ഖ​ല​യി​ൽ വി​വി​ധ ആ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. 18 ന് ​ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യും. ലോ​ക ഡെ​ങ്കി​പ​നി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​മി​നാ​ർ, ബോ​ധ​വ​ത്ക​ര​ണം, ഉ​റ​വി​ട ന​ശീ​ക​ര​ണം, ശു​ചി​ത്വ ക്യാ​ന്പെ​യി​ൻ,…

Read More

പെൺകുഞ്ഞിനെ കാട്ടിലെറിഞ്ഞ അമ്മയ്ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും;  പുഴുവരിച്ച് വള്ളിപ്പടർപ്പിൽ കിടന്നത് രണ്ടു ദിവസം;  പ്രോ​വി​ഡ​ൻ​സ് ഹോ​മി​ൽ കഴിയുന്ന സ്വതന്ത്രയുടെ കഥ‍യിങ്ങനെ…

അഗളി: അ​ഗ​ളി​യി​ലെ കൊ​ട്ട​മേ​ട് സ്വ​ദേ​ശി 67-കാ​രി​യാ​യ മ​ര​ത​ക​ത്തി​ന് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 10,000 രൂ​പ പി​ഴ​യും പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ചു. പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​യു​ട​ൻ ഭൂ​തി​വ​ഴി ഉൗ​രി​ന​ടു​ത്തു​ള്ള കാ​ട്ടി​ൽ പ​ന്ത്ര​ണ്ട​ടി​യോ​ളം താ​ഴ്ച​യു​ള്ള ഒ​രു തോ​ട്ടി​ലേ​ക്ക് മ​രി​ക്കു​ന്ന​തി​നാ​യി എ​റി​ഞ്ഞു ഉ​പേ​ക്ഷി​ച്ച​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ന്യ​ജീ​വി​ക​ളു​ള്ള കാ​ട്ടി​ലെ തോ​ട്ടി​ൽ ര​ണ്ടു​ദി​വ​സ​ത്തോ​ളം കി​ട​ന്ന കു​ട്ടി​യെ 2012 ആ​ഗ​സ്റ്റ് 15 ന് ​ഉ​ച്ച​യോ​ടെ ആ​ടു​മേ​യ്ക്കു​വാ​ൻ വ​ന്ന ഭൂ​തി​വ​ഴി ഉൗ​രി​ലെ പാ​പ്പാ​ൾ എ​ന്ന സ്ത്രീ ​ക​ര​ച്ചി​ൽ കേ​ട്ട് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം പു​ഴു​വ​രി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മു​ൾ​പ​ട​ർ​പ്പി​ൽ കി​ട​ക്കു​ന്ന കു​ഞ്ഞി​നെ​യാ​ണ് പോ​ലീ​സു​കാ​ർ ക​ണ്ട​ത്. അ​ന്ന​ത്തെ അ​ഗ​ളി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​മ​നോ​ജ് കു​മാ​ർ, എ​സ്ഐ കെ.​കൃ​ഷ്​ണ​വ​ർ​മ, വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബീ​ന, സു​ന്ദ​രി എ​ന്നി​വ​ർ കു​ട്ടി​യെ ആ​ദ്യം അ​ഗ​ളി സി​എ​ച്ച്സി​യി​ലും പി​ന്നീ​ട് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.ഡോ​ക്ട​ർ​മാ​രാ​യ പ്രേം ​സു​ല​ജ​ല​ത, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് കു​ഞ്ഞി​നെ…

Read More

ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ ച​ര​ക്കു​ക​ട​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വു കാഴ്ചയാകുന്നു; നോക്കുകുത്തിയായി പോലീസും മോട്ടോർ വകുപ്പും

ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ ച​ര​ക്കു​ക​ട​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വാ​യി. ഈ ​നി​യ​മ​ലം​ഘ​നം ത​ട​യു​ന്ന​തി​നു പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​ക​ൾ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല​ത്രേ. യാ​ത്ര​ക്കാ​രെ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.യാ​ത്രാ​വാ​ഹ​ന​ത്തി​ന്‍റെ വ​ൻ​നി​ര​ക്കാ​ണ് വി​വാ​ഹം, വി​നോ​ദ​യാ​ത്ര, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന വീ​ടു​ക​ളി​ൽ വി​വാ​ഹ​ത്തി​ന് പ്ര​ധാ​ന​മാ​യും ച​ര​ക്കു​ക​ട​ത്ത് വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കാ​റി​ല്ല. പ​ക​ൽ​സ​മ​യ​ത്ത് മേ​ൽ​ഭാ​ഗം മൂ​ടാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കു സൂ​ര്യാ​ഘാ​തം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു.

Read More

അ​ട്ട​പ്പാ​ടി​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി അ​റു​പ​തി​ല​ധി​കം കാ​ട്ടാ​നകൾ വിലസുന്നു; കാ​ട്ടാ​ന ദ്രു​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളുടെ എണ്ണം ആറും

അ​ഗ​ളി: ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​തി​പ​ര​ത്തി അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ന​ടു​ത്ത് അ​റു​പ​തി​ല​ധി​കം കാ​ട്ടാ​ന​ക​ൾ. പ​തി​ന​ഞ്ചു​ദി​വ​സം പ്രാ​യ​മാ​യ ആ​ന​ക്കു​ഞ്ഞും സം​ഘ​ത്തി​ലു​ണ്ട്. ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും ചെ​റു​സം​ഘ​ങ്ങ​ളാ​യും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ന​ടു​ത്താ​യി നി​ല​കൊ​ള്ളു​ക​യാ​ണ് കാ​ട്ടാ​ന​ക​ൾ. സ​ന്ധ്യ​യ്ക്കു മു​ന്പു​ത​ന്നെ ഇ​വ കൃ​ഷി​യി​ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കും. നേ​രം പു​ല​ർ​ന്നാ​ലും കാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നി​ല്ല. ച​ക്ക​യും മാ​ങ്ങ​യും പാ​ക​മാ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​ന​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​ടു​ങ്ങ​ര​പ്പ​ള്ളം ക​ട​ന്ന് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ മു​പ്പ​തോ​ളം കാ​ട്ടാ​ന​കൾ ത​ക്കം പാ​ർ​ത്തി​രി​ക്കു​ക​യാ​ണ് വ​നം ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. കോ​ട്ട​ത്ത​റ, ക​ൽ​മു​ക്കി​യൂ​ർ, വ​ട്ട​ല​ക്കി, ദാ​സ​ന്നൂ​ർ, മ​ര​പ്പാ​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് അ​ധി​ക​മാ​യി ആ​ന​ക​ൾ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. കൊ​ടു​ങ്ങ​ര​പ്പ​ള്ളം ക​ട​ന്ന് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ആ​ന​ക​ൾ ക​യ​റു​ന്ന​തു ത​ട​യാ​ൻ ഇ​തു​വ​രെ വ​നം അ​ധി​കൃ​ത​ർ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ആ​ന​ക​ളെ അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​വ​ന​ങ്ങ​ളി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ന്ന രീ​തി​യാ​ണി​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി​വേ​ലി​ക​ൾ സ്ഥാ​പി​ച്ചും ആ​ന​കി​ട​ങ്ങു​ക​ൾ തീ​ർ​ത്തും ആ​ന​ശ​ല്യം അ​ക​റ്റാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് വ​നം​വ​കു​പ്പ്. ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും…

Read More

മൂ​ന്ന് പേ​രുമായി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര വ്യാ​പ​കം; പി​ടി​ച്ചാ​ൽ ഇ​ര​ട്ടി പി​ഴ; മൂന്നാം ക​ണ്ണ് ശി​ക്ഷ ത​പാ​ലി​ൽ എ​ത്തും

പാ​ല​ക്കാ​ട്: മൂ​ന്നു​പേ​രെ വ​ഹി​ച്ചു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​യും വ്യാ​പ​ക​മാ​യ​തോ​ടെ പി​ടി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി പി​ഴ അ​ട​യ്ക്ക​ണം. വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഹെ​യ​ർ സ്റ്റൈ​ൽ സൂ​ക്ഷി​ക്കാ​ൻ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ൻ മ​ടി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​വ​ണ​ത ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​ത്ത​വ​ർ 600 രൂ​പ വ​രെ പി​ഴ ന​ല്കേ​ണ്ടി വ​രും. കൂ​ടാ​തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ എ​ട​പ്പാ​ൾ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ നി​ർ​ബ​ന്ധ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും വേ​ണം.ഓ​വ​ർ​ടേ​ക്കി​ങ് ഒ​ഴി​വാ​ക്കു​ക, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സാ​രി ഗാ​ർ​ഡ് ഘ​ടി​പ്പി​ക്കു​ക, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​താ പ​രി​ധി മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ ആ​ണെ​ങ്കി​ലും പു​തി​യ ട്രെ​ൻ​ഡ് ബൈ​ക്കു​ക​ൾ അ​മി​ത വേ​ഗ​ത​യി​ലാ​ണ് പാ​യു​ന്ന​ത്. അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഓ​വ​ർ​ടേ​ക്കിം​ഗും അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു. ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ത​ല​യ്ക്കു​ണ്ടാ​കു​ന്ന മാ​ര​ക പ​രി​ക്കാ​ണ് പ​ല​പ്പോ​ഴും മ​ര​ണ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. അ​തി​നാ​ൽ പി​റ​കി​ൽ ഇ​രി​ക്കു​ന്ന​വ​ർ അ​ട​ക്കം ഹെ​ൽ​മെ​റ്റ് ധ​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ സാ​രി​യും ചു​രി​ദാ​റി​ന്‍റെ ഷോ​ളും…

Read More