വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന്‍റെ ദാ​ഹ​മ​ക​റ്റു​ന്ന രാ​ധാ​കൃ​ഷ്ണ​ന്  ഇനി വി​ശ്ര​മ​മി​ല്ലാത്ത ദിനങ്ങൾ

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന്‍റെ ദാ​ഹ​മ​ക​റ്റു​ന്ന കു​ന്ന​ങ്കാ​ട് സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന് വേ​ന​ൽ ക​ടു​ത്ത​തോ​ടെ വി​ശ്ര​മ​മി​ല്ലാ​താ​യി. അ​തി​രാ​വി​ലെ മു​ത​ൽ വൈ​കും​വ​രെ ടൗ​ണി​ലെ ക​ട​ക​ളി​ലും മ​റ്റും വെ​ള്ളം എ​ത്തി​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണ് ഈ ​അ​റു​പ​തു​കാ​ര​ൻ. മ​ന്ദ​ത്തെ മി​ൽ​മ ബൂ​ത്തി​ന​ടു​ത്തെ പൊ​തു​കി​ണ​റി​ൽ​നി​ന്നാ​ണ് വെ​ള്ളം എ​ടു​ക്കു​ക. സൈ​ക്കി​ളി​നു ചു​റ്റും കെ​ട്ടി​യ കു​ട​ങ്ങ​ളി​ൽ ഇ​വി​ടെ​നി​ന്നും വെ​ള്ളം നി​റ​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കും.വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഷ്ട​പ്പാ​ടു​ണ്ടെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ചു​ള്ള പ്ര​തി​ഫ​ല​മൊ​ന്നും കി​ട്ടാ​റി​ല്ലെ​ന്നാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​ഷ​മം. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി തു​ട​രു​ന്ന തൊ​ഴി​ൽ അ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​ക​ട്ടെ എ​ന്ന നി​ല​പാ​ടാ​ണ് രാ​ധാ​കൃ​ഷ്ണ​നു​ള്ള​ത്. വെ​ള്ള​ത്തി​ന് കാ​ര്യ​മാ​യ ഗു​ണ​ദോ​ഷ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ കി​ണ​ർ​വെ​ള്ള​ത്തി​ന് ഡി​മാ​ന്‍റും കൂ​ടു​ത​ലാ​ണ്. ഇ​ട​യ്ക്കി​ടെ കി​ണ​ർ​വെ​ള്ളം ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും ക​ല്ലു​പ്പും ഇ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ ശു​ചീ​ക​ര​ണ പ്ര​ക്രി​യ​യും ന​ട​ത്തും. മു​ന്പ് കാ​വ് തോ​ളി​ലേ​റ്റി​യാ​ണ് ക​ട​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന​ത്. കു​റ​ച്ചു​വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളു സൈ​ക്കി​ൾ സ​ഹാ​യി​യാ​യി വ​ന്നി​ട്ട്. ഉ​ച്ച​യാ​കു​ന്പോ​ഴേ​യ്ക്കും ചൂ​ട് സ​ഹി​ക്കാ​നാ​കാ​തെ അ​വ​ശ​നാ​കു​ന്ന സ്ഥി​തി​യു​ണ്ടെ​ന്നാ​ണ് വെ​ള്ളം കൈ​കാ​ര്യം ചെ​യ്യു​ന്ന രാ​ധാ​കൃ​ഷ്ണ​നും…

Read More

അ​സ​ഹ​നീ​യ​മാ​യ വേ​ന​ൽചൂട് ;  ഉ​ച്ച​സ​മ​യ​ത്ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞു

വ​ട​ക്ക​ഞ്ചേ​രി: അ​സ​ഹ​നീ​യ​മാ​യ വേ​ന​ൽ​ച്ചൂ​ടി​ൽ ബ​സ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ല്പ​തു​ശ​ത​മാ​നം കു​റ​വു​ണ്ടാ​കു​ന്ന​താ​യി ബ​സു​ട​മ​ക​ൾ. ഇ​രു​ന്നൂ​റി​ലേ​റെ ബ​സു​ക​ളു​ള്ള തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ ഉ​ച്ച​യ്ക്ക് 12നും ​മൂ​ന്നി​നു​മി​ട​യ്ക്ക് യാ​ത്ര​ക്കാ​ർ ന​ന്നേ കു​റ​ഞ്ഞു. ഉ​ച്ച​സ​മ​യ​ത്തെ ട്രി​പ്പു​ക​ൾ പ​ല​തും കാ​ലി​യാ​യി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ബ​സു​ട​മ നേ​താ​വ് ജോ​സ് കു​ഴു​പ്പി​ൽ പ​റ​ഞ്ഞു. ആ​ളി​ല്ലാ​തെ ചി​ല ബ​സു​ക​ൾ ഉ​ച്ച​യ്ക്ക് ട്രി​പ്പ് റ​ദ്ദാ​ക്കു​ക​യും ദൂ​രം കു​റ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. ഉ​ച്ച​സ​മ​യ​ത്ത് വ​ട​ക്ക​ഞ്ചേ​രി-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മാ​ത്രം ഓ​ടു​ന്ന ബ​സു​ക​ളു​മു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നും ഇ​ല്ലാ​ത്ത ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ചൂ​ടി​നെ പേ​ടി​ച്ച് ആ​ളു​ക​ളൊ​ന്നും വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്നി​ല്ല. ഇ​തി​നി​ടെ സൂ​ര്യാ​ഘാ​തം​മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ പ​ല​യി​ട​ത്തും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും ജ​ന​ങ്ങ​ളു​ടെ ആ​ധി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ൻ​കു​റ​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. അ​ത്യാ​വ​ശ്യം വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ൽ കാ​ണു​ന്നു​ള്ളൂ. ടോ​ൾ ബൂ​ത്തു​ക​ളി​ൽ ഉ​ച്ച​യ്ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ കു​റ​വു​ണ്ട്. പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​ണെ​ന്നാ​ണ്…

Read More

രാ​ഹു​ൽ ആ​ദ്യം മിനിമം വേതനംപ്ര​ഖ്യാ​പി​ച്ച​തു കേ​ര​ള​ത്തിൽ നടന്ന ദേ​​​ശീ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ

തൃ​​​ശൂ​​​ർ: യു​​​പി​​​എ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും മി​​​നി​​​മം വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​ദ്യം പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​തു കേ​​​ര​​​ള​​​ത്തി​​​ൽ.ക​​​ഴി​​​ഞ്ഞ 14നു ​​​തൃ​​​പ്ര​​​യാ​​​ർ ടി​​​എ​​​സ്ജി​​​എ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​മ്പാേ​​​ഴാ​​​ണ് എ​​​ല്ലാ​​​വ​​​ർ​​​ക്കും മി​​​നി​​​മം വേ​​​ത​​​നം ന​​​ല്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​താ​​​യി പ​​​റ​​​ഞ്ഞ​​​ത്. ഈ ​​​വാ​​​ഗ്ദാ​​​നം പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു.അ​​​ടി​​​സ്ഥാ​​​ന വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ ദാ​​​രി​​​ദ്ര്യം തു​​​ട​​​ച്ചു​​​നീ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും രാ​​​ഹു​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​പ്പോ​​​ലെ​​​യ​​​ല്ല, ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു പ​​​റ​​​യാ​​​റി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് അ​​​ന്നു രാ​​​ഹു​​​ൽ ഈ ​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. രാ​​​ജ്യ​​​ത്തെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി ക​​​രു​​​താ​​​ൻ ത​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്ന ഉ​​​റ​​​പ്പാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഈ ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

Read More

നെ​ടു​ങ്ങോ​ട് റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യായി മ​തി​ൽ;  പു​ന​ർ​നി​ർ​മി​ക്ക​ണമെന്ന ആവശ്യവുമായി നാട്ടുകാർ

ചി​റ്റൂ​ർ: ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്നും നെ​ടു​ങ്ങോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ​രി​കി​ലെ മ​തി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന,കാ​ൽ​ന​ട യാ​ത്ര ഭീ​തി​യി​ൽ.റോ​ഡി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള മ​തി​ലാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. നി​ര​പ്പി​ൽ നി​ന്നും നാ​ല​ടി ഉ​യ​ര​ത്തി​ലാ​ണ് മ​തി​ൽ . ത​ക​ർ​ന്ന ഭാ​ഗ​ത്ത് കി​ണ​റും ജ​ല​സം​ഭ​ര​ണി​യു​മു​ണ്ട്. നി​ല​വി​ൽ ഏ​ഴു​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മ​തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥ​ല​ത്ത് ര​ണ്ടു വൈ​ദ്യു​തി പോ​സ്റ്റു​ക​ളു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​ത്ത് മ​തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കു​ന്നു​ണ്ട്. നാ​ലു വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച മ​തി​ൽ പൂ​ർ​ണ​മാ​യും ദു​ർ​ബ​ല​മാ​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​യും ഇ​തു​വ​ഴി​യാ​ണ്. ഇ​നി​യും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യാ​ൽ വൈ​ദ്യു​തി പോ​സ്റ്റും വീ​ഴു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ത് വ​ലി​യ ദു​ര​ന്ത​ത്തി​ന് ഇ​ട​വ​രു​ത്തും. അ​പ​ക​ടാ​വ​സ്ഥ കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ നെ​ടു​ങ്ങോ​ട് ഭാ​ഗ​ത്തി​ലൂ​ടെ കൊ​ണ്ടു​പോ​കാ​ൻ യാ​ത്ര​ക്കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്. മ​തി​ലി​ന്‍റെ ത​ക​ർ​ച്ച എ​ത്ര​യും പെ​ട്ടെ​ന്ന് മാ​റ്റി ഇ​തു​വ​ഴി​യു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Read More

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം; കു​രു​ത്തി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് ജൂൺ 15വരെ നി​യ​ന്ത്ര​ണം

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ മൈ​ല​ന്പാ​ട​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന കു​രു​ത്തി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് ജൂ​ണ്‍ മാ​സം പ​തി​ന​ഞ്ചാം തീ​യ​തി​വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. കു​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.കു​രു​തി​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം വ്യാ​പ​ക​മാ​യ​തി​നെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ യോ​ഗം വി​ളി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ഇ​തു​പ്ര​കാ​ര​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക​ർ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​വാ​ൻ ധാ​ര​ണ​യാ​യ​ത്. കു​രു​ത്തി​ച്ചാ​ലി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ പ്ലാ​സ്റ്റി​ക്, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പേ​ക്ഷി​ച്ച് പു​ഴ മ​ലി​ന​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.കൂ​ടാ​തെ സ​ന്ദ​ർ​ശ​ക​ർ സ​മീ​പ​വാ​സി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ട്ടി​ക്കു​ന്നു​ണ്ട്. കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഫോ​റ​സ്റ്റ്, പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. യോ​ഗ തീ​രു​മാ​നം സം​ബ​ന്ധി​ച്ച് ആ​ർ.​ഡി.​ഒ, സ​ബ് ക​ള​ക്ട​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കും. കു​രു​ത്തി​ച്ചാ​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മെ​ലാം​പാ​ടം ഭാ​ഗ​ത്ത് ചെ​ക്പോ​സ്റ്റ് സ്ഥാ​പി​ച്ച് സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ കോ​ള​ശ്ശേ​രി പ​റ​ഞ്ഞു. വാ​ർ​ഡ് മെ​ന്പ​ർ ജോ​സ് കൊ​ല്ലി​യി​ൽ,ജ​ന​പ്ര​തി​നി​ധി​ക​ൾ,…

Read More

അയോഗ്യരായ അഭിഭാഷകർ കേരളത്തിൽ;  ജുഡീഷറിയുടെ പ്രതിച്ഛായ ഇല്ലാതാക്കു മെന്ന് ഗ​വ​ർ​ണ​ർ സദാശിവം

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​യോ​ഗ്യ​രാ​യ അ​ഭി​ഭാ​ഷ​ക​രു​ണ്ടെ​ന്ന റി​പ്പോ​ർട്ട് പു​റ​ത്തുവ​ന്ന​തി​ൽ താ​ൻ ആ​ശ​ങ്ക​പ്പെ​ടു​ന്ന​താ​യി ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ് പി.​സ​ദാ​ശി​വം പ​റ​ഞ്ഞു. 2013-14 വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ നീ​തിന്യാ​യവ്യ​വ​സ്ഥ​യെ ന​യി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്തും രാ​ജ്യ​ത്തു​മൊ​ക്കെ ഇ​ത്ത​രം യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​ഭി​ഭാ​ഷ​ക​ർ നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി​യി​ൽ ഉ​ണ്ടെ​ന്ന​ത് ഏ​റെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്. തൃ​ശൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭി​ഭാ​ഷ​ക​ർ വേ​ണ്ട​ത്ര വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ക​ഴി​ഞ്ഞവ​ർ​ഷ​മാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തുവ​ന്ന​ത്. ഇ​തു ജു​ഡീ​ഷറി​യു​ടെ പ്ര​തിച്ഛാ​യ​യെത്തന്നെ ഇ​ല്ലാ​താ​ക്കും. സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നു ഗ​വ​ർ​ണ​ർ നി​ർ​ദേശി​ച്ചു. നി​യ​മ​ജ്ഞ​രെ​ന്ന നി​ല​യി​ൽ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്താ​ൻ അ​ഭി​ഭാ​ഷ​ക​ർ ശ്ര​ദ്ധി​ക്ക​ണം. സാ​ങ്കേ​തി​കവി​ദ്യ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​പ​ടിക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജസ്റ്റീസ് വി.​ചി​ദം​ബ​രേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി…

Read More

സി​പി​എം ഓ​ഫീ​സി​ലെ പീ​ഡ​ന ആ​രോ​പ​ണം;  പ​രാ​തി​യും മൊ​ഴി​ക​ളും ത​മ്മി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്ന് പോ​ലീ​സ്

പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യും മൊ​ഴി​ക​ളും ത​മ്മി​ൽ അ​വ്യ​ക്ത​ത​ക​ളു​ണ്ടെ​ന്ന് കേ​സ ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘം. ഇ​തോ​ടെ കേ​സി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ ണ​ത്തി​ലാ​ണ്. ഇ​തി​നാ​യി യു​വ​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പി​നും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​മു​ള്ള നീ​ക്കം തു​ട​ങ്ങി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ചെ​ർ​പ്പു​ള​ശേ​രി ത​ട്ടാ​രു​തൊ​ടി പ്ര​കാ​ശ​നെ(29) ക​ഴി​ഞ്ഞ​ദി​വ​സം റി​മാ​ൻ​ഡു​ചെ​യ്തി​രു​ന്നു. പീ​ഡ​നം ന​ട​ന്നെ​ന്ന മൊ​ഴി​യി​ൽ യ.ു​വ​തി പ​റ​ഞ്ഞ സ്ഥ​ല​ത്തെ​ക്കു​റി​ച്ച് അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​വ​ര​ണ​ത്തി​ൽ അ​വ്യ​ക്ത​ത​യു​ള്ള​താ​യും പ​റ​യു​ന്നു. തെ​ളി​വെ​ടു​പ്പി​നു​മു​ന്പ് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് വീ​ണ്ടും നീ​ക്കം ന​ട​ത്തു​ന്ന​ത്. പെ​ൺ​കു​ട്ടി ഇ​തു​വ​രെ ആ​ശു​പ​ത്രി വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ പീ​ഡ​ന​ആ​രോ​പ​ണ​വും തു​ട​ർ സം​ഭ​വ​ങ്ങ​ളി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന സി​പി​എം നി​ല​പാ​ടി​ൽ പാ​ർ​ട്ടി​യും ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ അ​റി​യാ​മെ​ന്നും വേ​ണ്ട സ​മ​യ​ത്ത് പ​റ​യാ​മെ​ന്നും പാ​ർ​ട്ടി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് ക​ള്ള​പ്ര​ചാ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി എ.​കെ. ബാ​ല​നും…

Read More

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ല​ന്പ​ള്ളം പാ​ല​ത്തി​ൽ ഗ​ർ​ത്തം രൂപപ്പെട്ടു; നിലവിലുള്ള സ​ഞ്ചാ​ര​വും നി​ല​ച്ചു

കൊ​ല്ല​ങ്കോ​ട്: ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്നു ത​ക​ർ​ന്ന ആ​ല​ന്പ​ള്ളം ച​പ്പാ​ത്തി പാ​ല​ത്തി​ൽ നാ​മ​മാ​ത്ര​മാ​യി ന​ട​ത്തി​യി​രു​ന്ന വാ​ഹ​ന​ഗ​താ​ഗ​ത​വും നി​ല​യ്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ സ്ലാ​ബ് പൊ​ട്ടി വ​ൻ​ഗ​ർ​ത്ത​മാ​ണ് രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​തു​വ​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​നാ​കൂ. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​പോ​ലും പാ​ല​ത്തി​ൽ​നി​ന്നും താ​ഴെ വീ​ഴു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ്ര​ള​യ​ജ​ല​ത്തി​ൽ പാ​ല​ത്തി​ന്‍റെ പ​തി​ന​ഞ്ചു​മീ​റ്റ​ർ ഭാ​ഗം ത​ക​ർ​ന്നി​രു​ന്നു. പ്ര​ള​യം ക​ഴി​ഞ്ഞ് ഏ​ഴു​മാ​സ​മാ​യി​ട്ടും പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. പാ​ലം ത​ക​ർ​ന്ന​തി​നാ​ൽ ഉൗ​ട്ട​റ, വി.​പി.​ത​റ, ആ​ല​ന്പ​ള്ളം, വ​ര​ട്ട​യാ​ർ, പു​ഴ​യ്ക്ക​ൽ​ത്ത​റ, മൈ​ലാ​പ്പു​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രാ​യ നൂ​റു​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ഗ​താ​ഗ​ത​സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ്. പാ​ല​ത്തി​ന്‍റെ ദു​ർ​ബ​ലാ​വ​സ്ഥ അ​വ​ഗ​ണി​ച്ച് രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ ഭാ​രം​ക​യ​റ്റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​താ​ണ് വ​ൻ​ത​ക​ർ​ച്ച​യ്ക്കും ന​ട​വ​ഴി​പോ​ലു​മി​ല്ലാ​ത്ത​വി​ധം ത​ട​സ​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നും ഏ​ഴു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ജോ​ലി​ക​ൾ എ​ന്നു തു​ട​ങ്ങു​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്.

Read More

ശമ്പള ​ള​കു​ടി​ശി​കയും വൈ​കി ; ആ​റു​വ​രിപ്പാത നി​ർ​മാ​ണ കമ്പ​നിയിലെ എൻജിനീയരുടെ  ആത്മഹത്യാശ്രമം

വ​ട​ക്ക​ഞ്ചേ​രി: ശ​ന്പ​ള​കു​ടി​ശി​ക ല​ഭി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ മ​നം​നൊ​ന്ത് വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ക​ന്പ​നി​യി​ലെ എൻജിനീയർ ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ചതു പ​രി​ഭാ​ന്തി പ​ര​ത്തി.ക​ഴി​ഞ്ഞ ഇ​രു​പ​തു​വ​ർ​ഷ​മാ​യി ക​രാ​ർ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള സീ​നി​യ​ർ എ​ൻ​ജി​നീ​യ​റാ​ണ് ജീവനൊടുക്കാൻ തു​നി​ഞ്ഞ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ത​ക്ക​സ​മ​യ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ പൊ​ള്ള​ലേ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. പ​ന്ത്ര​ണ്ടു​മാ​സ​ത്തെ ശ​ന്പ​ള കു​ടി​ശി​ക​യ്ക്കാ​യി ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി ക​രാ​ർ ക​ന്പ​നി​യു​ടെ ചു​വ​ട്ടു​പ്പാ​ട​ത്തു​ള്ള ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മ​രം ന​ട​ത്തു​ന്ന നൂ​റോ​ളം ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ശ​ന്പ​ള​കു​ടി​ശി​ക ന​ല്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. പ​ല​ത​വ​ണ തീ​യ​തി​ക​ൾ മാ​റ്റി​പ​റ​ഞ്ഞ് ഒ​ടു​വി​ൽ പ​തി​ന​ഞ്ചാം​തീ​യ​തി എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യും ശ​ന്പ​ള​കു​ടി​ശി​ക കി​ട്ടാ​താ​യ​പ്പോ​ൾ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ജീ​വ​ന​ക്കാ​ർ വീ​ണ്ടും ഒ​ത്തു​കൂ​ടി ഓ​ഫീ​സി​ലെ ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് മാ​നേ​ജ​രെ​യും അ​ക്കൗ​ണ്ട് മാ​നേ​ജ​രെ​യും ക​ണ്ട് ത​ങ്ങ​ളു​ടെ ദു​രി​തം ബോ​ധ്യ​പ്പെ​ടു​ത്തി.ക​ന്പ​നി​യു​ടെ ഉ​യ​ർ​ന്ന മേ​ധാ​വി​ക​ൾ ആ​രും സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ത​ങ്ങ​ൾ​ക്ക് ശ​ന്പ​ള​കു​ടി​ശി​ക ന​ല്കു​ന്ന തീ​യ​തി പ​റ​യാ​നാ​കി​ല്ലെ​ന്ന് ഇ​വ​ർ…

Read More

ചെ​ർ​പ്പു​ള​ശേ​രി സിപിഎം ഓ​ഫീ​സി​ലെ പീ​ഡ​ന പ​രാ​തി; ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കും

പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി​യി​ലെ സി​പി​എം ഓ​ഫീ​സി​ൽ പീ​ഡ​നം ന​ട​ന്നു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യും തു​ട​ർ വി​വാ​ദ​ങ്ങ​ളും കൊ​ടു​ന്പി​രി​കൊ​ണ്ടി​രി​ക്കെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സി​ന് വ​സ്തു​താ​പ​രി​ശോ​ധ​ന നി​ർ​ണാ​യ​ക​മാ​കു​ന്നു. പ​രാ​തി​ക്കാ​രി​യും ആ​രോ​പ​ണ​വി​ധേ​യ​രും അ​വ​ര​വ​രു​ടെ മൊ​ഴി​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സി​ന് ഇ​നി​യു​ള്ള സ​മ​യ​വും അ​ന്വേ​ഷ​ണ​വും നി​ർ​ണാ​യ​ക​മാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റും വൈ​കി​യേ​ക്കും. സി​പി​എം ഓ​ഫീ​സി​ൽ വ​ച്ചു​ത​ന്നെ​യാ​ണ് താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഇ​പ്പോ​ഴും പെ​ണ്‍​കു​ട്ടി. പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി, ഇ​ന്ന​ലെ ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ലും ഇ​തേ നി​ല​പാ​ടി​ൽ​ത​ന്നെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ര​ഹ​സ്യ​മൊ​ഴി​ക​ളു​ടെ പ​ക​ർ​പ്പു​ല​ഭി​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ​യും ന​ൽ​കി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി അ​വ​ശ​നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നോ മൊ​ഴി​യെ​ടു​ക്കാ​നോ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി ടി.​എ​സ്. സി​നോ​ജാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പാ​ർ​ട്ടി ഓ​ഫീ​സി​ൽ​വ​ച്ചു പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ​റ​യു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ത​ന്നെ​യാ​ണെ​ന്നാ​ണ് ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് സ​മ​ർ​ഥി​ക്കു​ന്ന​ത്. കേ​സി​ൽ…

Read More