ആലത്തൂർ: ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്താൽ പ്രചാരണരംഗത്തുനിന്ന് ഫ്ളൈക്സ് ബോർഡുകൾ വഴിമാറും. പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം വരുന്നതോടെ പായൽപിടിച്ചുകിടക്കുന്ന ചുമരുകളും മതിലുകളും വെള്ളയടിച്ച് സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമായി തെളിയും.ചുമരെഴുതിയും തുണിബാനർ എഴുത്തുമായി ജീവിതം കരുപ്പിടിപ്പിച്ചിരുന്നകലാകാരന്മാർ പ്ലാസ്റ്റിക്,പി.വി.സി.ഫൽക്സ് ബോർഡുകളുടെ വരവോടെ പെയിന്റർമാരായി മാറിയിരുന്നു. കലാമികവ് ആവശ്യമായ ചുവരെഴുത്ത്,ബാനർ എഴുത്ത് രംഗത്ത് തങ്ങളുടെ ജീവിതം വീണ്ടു പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണിവർ. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പാർട്ടികൾ ചുമരെഴുത്തുകാരെ കണ്ടെത്തി മതിലുകളിലും ചുമരുകളിലും എഴുത്ത് നടത്തിക്കഴിഞ്ഞു.സ്ഥാനാർത്ഥിപ്രഖ്യാപനം നീണ്ടുപോകുന്ന കക്ഷികളാകട്ടെ ചുമരുകളിൽ ’ബുക്ക്ഡ്’ എന്നെഴുതിയും ചിഹ്നം വരച്ചും സ്ഥാനാർത്ഥിയുടെ പേരെഴുതാതെ വോട്ടഭ്യർത്ഥിച്ചും തങ്ങളും പിന്നിൽ അല്ലെന്ന് പ്രഖ്യാപിക്കുകയാണ്. പുഞ്ചിപൊഴിച്ച് കൈഉയർത്തി അഭിവാദ്യം ചെയ്യുകയും കൈകൂപ്പി വിനയാന്വിതരാകുകയും ചെയ്യുന്ന സ്ഥാനാർത്ഥികളുടെ ജീവസുറ്റ ഫ്ളക്സ് ബോർഡുകൾക്ക് ഇതൊന്നും പകരമാകില്ലെന്നത് പ്രവർത്തകരെ നിരാശപ്പെടുത്തുന്നുണ്ട്. ഫ്ളക്സിനു പകരം പരിസ്ഥിതി സൗഹൃദക്കാരനായ ’ബോഹർ’ വരും. ഫൽക്സിന്റെ മിഴിവും തെളിവും…
Read MoreCategory: Palakkad
ജനാധിപത്യത്തിനായി കലാകാരന്മാർ ചോദ്യങ്ങൾ ചോദിക്കണമെന്ന് ഗിരീഷ് കാസറവള്ളി
തൃശൂർ: ജനാധിപത്യം നിലനില്ക്കണമെങ്കിൽ അധികാരികൾക്കു മുന്നിൽ ചോദ്യങ്ങൾ ഉയരണമെന്നു സംവിധായകൻ ഗിരീഷ് കാസറവള്ളി. 14-ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സർക്കാരിനോടു വിധേയത്വം പുലർത്തുന്ന കലാകാരന്മാർ നിശബ്ദരായിക്കൂടാ. തങ്ങളുടെ സൃഷ്ടിയിലൂടെ കലാകാരന്മാർ ചോദ്യങ്ങൾ ചാദിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ കൃഷ്ണനുണ്ണി അധ്യക്ഷനായി. ഫെസ്റ്റിവൽ ബുക്ക് സംവിധായകൻ കെ. ഗോപിനാഥ്, കൗണ്‍സിലർ സന്പൂർണയ്ക്ക് നൽകി പ്രകാശനം ചെയ്തു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ, ദ ലവർ ഓഫ് കളർ സംവിധാനം ചെയ്ത ശരീഫ് ഈസ, മികച്ച ശബ്ദമിശ്രണത്തിന് അവാർഡ് ലഭിച്ച ജയദേവൻ ചക്കാടത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ. ബെന്നി ബെനഡിക്ട്, എ. രാധാകൃഷ്ണൻ, ചലച്ചിത്രോത്സവ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ഡേവിസ് ചുങ്കത്ത്, ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.സിനിമാസ്വാദകർക്കുള്ള മികച്ച വിരുന്നാകും ഇന്നു മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.…
Read Moreസിപി ഐയെ ഇടതുമുന്നണിയിൽ നിന്ന് തുരത്തണമെന്ന് ആഗ്രഹിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിൽ
മണ്ണാർക്കാട്: സിപിഐയെ പുറത്തുചാടിക്കാൻ നോക്കണ്ടെന്ന് കെ.പി.സുരേഷ് രാജ്.സിപിഐയെ എൽഡിഎഫ് നിന്നുമകറ്റി പുറത്തുചാടിക്കാനുള്ള ഒരു വിഭാഗത്തിന്റെ കരുനീക്കം നടക്കില്ലെന്നുംസിപിഐ ജില്ലാ സെക്രട്ടറി സുരേഷ് പറഞ്ഞു. ഇടതുമുന്നണിയിൽനിന്ന് സിപിഐയെ അടർത്തിയെടുക്കാൻ ആരും മനപായസമുണ്ണേണ്ട. സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ നേതൃത്വം ശ്രദ്ധിക്കണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഇടതുമുന്നണിയിൽനിന്ന് സിപി ഐയെ മാറ്റിനിർത്താൻ കഴിയില്ല. അത്തരത്തിലുള്ള ബന്ധമാണ് ഇടതുമുന്നണിക്കുള്ളതെന്നും ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി മര്യാദകൾ പാലിച്ചാണ് സിപിഐ ഇടതുമുന്നണിയിൽ നിലകൊള്ളുന്നത്. സിപിഐയെ പ്രകോപിപ്പിക്കും വിധമുള്ള സിപിഎമ്മിന്റെ നീക്കങ്ങളൊന്നും വിലപ്പോകില്ല. ഇരുപാർട്ടികളിലും കൊലപാതകങ്ങൾ നടന്നിട്ടും മുന്നണിക്ക് കോട്ടമില്ല. സിപിഐ മുന്നണി മര്യാദ വിടുന്ന പാർട്ടിയല്ല:. സിപി ഐയെ ഇടതുമുന്നണിയിൽ നിന്ന് തുരത്തണമെന്ന് ആഗ്രഹിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഇപ്പോൾ ലോക്സഭയിലേക്ക് മത്സരിക്കുന്ന ഇടതുസ്ഥാനാർത്ഥി എം.ബി.രാജേഷിന്റെ വിജയവും മോദി സർക്കാരിന്റെ പതനവുമാണ്…
Read Moreതെരഞ്ഞെടുപ്പിൽ സ്വത്ത് വിവരം കാട്ടിയില്ല; ഹൈക്കോടതി വിധി കാത്ത് പട്ടാന്പി നഗരസഭാ അംഗങ്ങൾ
ഷൊർണൂർ: അയോഗ്യരായ പട്ടാന്പി നഗരസഭ അംഗങ്ങൾക്ക് ഇനി രക്ഷ ഹൈക്കോടതി മാത്രം. സ്വത്തുവിവരം സമർപ്പിക്കാത്തതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയ പട്ടാന്പി നഗരസഭയിലെ 24 കൗണ്‍സിലർമാരും ഹൈക്കോടതിയെ സമീപിച്ച് അയോഗ്യതയിൽനിന്നും രക്ഷപ്പെടാനാണ് നീക്കം നടത്തുന്നത്. അതേസമയം സ്വത്തുവിവരം സമർപ്പിക്കാത്തതിനാൽ കൗണ്‍സിലർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ കൗണ്‍സിലറും അയോഗ്യനായത് കൗതുകകരമായി. നിശ്ചിത സമയത്തിനുള്ളിൽ സ്വത്തുവിവരം സമർപ്പിക്കാത്തതിനാൽ പട്ടാന്പി നഗരസഭയിൽ ഭരണപ്രതിപക്ഷ നിരയിലെ 24 കൗണ്‍സിലർമാർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കല്പിച്ചത്. ഇവരെല്ലാം ഹൈക്കോടതിയെ സമീപിച്ച് അയോഗ്യത ഭീഷണിയിൽ നിന്നും രക്ഷപ്പെടാനാണ് ഇപ്പോൾ നീക്കം തുടങ്ങിയിട്ടുള്ളത്. കേരള മുനിസിപ്പൽ ആക്ട് പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ ആസ്തി ബാധ്യതാ വിവരം സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഇക്കാര്യത്തിൽ നഗരസഭയിലെ 24 കൗണ്‍സിലർമാരും വീഴ്ചവരുത്തി. തുടർന്നാണ് കഴിഞ്ഞദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ കൗണ്‍സിലർമാരെ അയോഗ്യരാക്കി ഉത്തരവിട്ടത്. 2015 നവംബർ 12ന്…
Read Moreവിമ്യയുടെ ചികിത്സാചെലവിനായി പൊന്നൂസ് ബസിന്റെ കാരുണ്യയാത്ര നാളെ
വടക്കഞ്ചേരി: അഞ്ചുവയസുകാരി വിമ്യയുടെ ചികിത്സാചെലവിനുള്ള പണം കണ്ടെത്താൻ അനുഗ്രഹ ബസിനു പിന്നാലെ വടക്കഞ്ചേരി-കണിച്ചിപ്പരുത-പനംങ്കുറ്റി റൂട്ടിലോടുന്ന പൊന്നൂസ് ബസ് നാളെ കാരുണ്യയാത്ര നടത്തും.വള്ളിയോട് മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് ബസുടമ അവറാച്ചൻ ഈ സൽപ്രവൃത്തി നടത്തുന്നത്. യാത്രക്കാരുടെ കാരുണ്യ സംഭാവനയ്ക്കൊപ്പം റൂട്ടിലെ പ്രധാന സെന്ററുകളിൽനിന്നും ധനസമാഹരണം നടത്തുമെന്ന് സൗഹൃദ ജനറൽ കണ്‍വീനർ ശ്രീനാഥ് പറഞ്ഞു.കൂലിപ്പണിക്കാരായ കിഴക്കഞ്ചേരി തച്ചക്കോട് മണികണ്ഠൻ-വിജയകുമാരി ദന്പതികളുടെ ഏകമകളായ വിമ്യയുടെ ഒരു വൃക്കയ്ക്ക് പഴുപ്പ് ബാധിച്ചിരിക്കുകയാണ്. അടുത്തതിലേക്ക് രോഗം ബാധിക്കാതിരിക്കാൻ പഴുപ്പുബാധിച്ച വൃക്ക നീക്കം ചെയ്യണം. ഇതിനുള്ള ഓപ്പറേഷനും തുടർചികിത്സയ്ക്കുമായി പത്തുലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിട്ടുള്ളത്.വിമ്യയുടെ ചികിത്സാനിധിയിലേക്ക് കഴിഞ്ഞദിവസം വടക്കഞ്ചേരി-പുതുക്കോട് റൂട്ടിലോടുന്ന അനുഗ്രഹ ബസ് കാരുണ്യയാത്ര സംഘടിപ്പിച്ച് 53,000 രൂപ സമാഹരിച്ചിരുന്നു.
Read Moreറോഡിലെ ഗർത്തം; അലയാർ-വണ്ടിത്താവളം വഴിയുള്ള വാഹനസഞ്ചാരം അപകടഭീഷണിയിൽ
ചിറ്റൂർ: അലയാർ-വണ്ടിത്താവളം പാതിയിൽകുളത്തിനുസമീപം ബണ്ടിൽ രൂപംകൊണ്ട ഗർത്തം ഇതുവഴിയുള്ള വാഹനസഞ്ചാരം ദുർഘടമാക്കി. നിലവിൽ ഇവിടെ ഒരു ബസിനു മാത്രം സഞ്ചരിക്കാനുള്ള വീതിയേയുള്ളൂ. യു ആകൃതിയിൽ കുളത്തിനു ബണ്ട് വളവുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു ഇരുചക്രവാഹനങ്ങൾ ഗത്തത്തിലേക്കു വീണ് യാത്രക്കാർക്കു പരിക്കേറ്റിരുന്നു. രാത്രിസമയത്ത് എതിർദിശയിൽനിന്നും വരുന്ന വാഹനങ്ങൾക്കു വഴിമാറി കൊടുക്കുന്നതിനിടെ ഗർത്തത്തിൽ ഇടിച്ചിറങ്ങിയാണ് മിക്കപ്പോഴും അപകടമുണ്ടാകുന്നത്.പതിനഞ്ചു സ്വകാര്യ ബസുകൾക്കു പുറമേ 25ൽ കൂടുതൽ വിദ്യാർഥികളുടെ ബസുകളും ഇതുവഴി സഞ്ചരിക്കുന്നു. നന്ദിയോട്, ഏന്തൽപ്പാലം, അയ്യപ്പൻകാവ്, പന്തൽമൂച്ചി, പട്ടഞ്ചേരി, തണ്ണീർപന്തൽ എന്നിവിടങ്ങളിൽനിന്നും താലൂക്ക് ആസ്ഥാനമായ ചിറ്റൂരിലേക്ക് ദൂരക്കുറവുള്ളതിനാൽ അലയാർ വഴിയാണ് പതിവായി സഞ്ചരിക്കുന്നത്.മീനാക്ഷിപുരം-വണ്ടിത്താവളം പ്രധാനപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും അലയാർ പ്രധാനപാതയിലൂടെയാണ്. സ്ഥലത്തെ അപകടാവസ്ഥ തിരിച്ചറിയാൻ നാട്ടുകാർ ഗർത്തത്തിന് ഇരുവശവും ബാരൽ സ്ഥാപിച്ച് അപകട മുന്നറിയിപ്പിനായി ചുവന്നകൊടിയും സ്ഥാപിച്ചിരിക്കുകയാണ്. എത്രയുംവേഗം ഗർത്തം നികത്തി പുനർനിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read Moreകുപ്പിവെള്ള കന്പനിക്ക് നഗരസഭ നല്കിയ സാങ്കേതികാനുമതി റദ്ദാക്കാൻ തീരുമാനം
ഒറ്റപ്പാലം: വിവാദങ്ങൾക്കൊടുവിൽ നഗരസഭ ഭരണസമിതി കുപ്പിവെള്ള കന്പനിക്ക് നല്കിയ സാങ്കേതികാനുമതി റദ്ദാക്കാൻ നിർബന്ധിതരായി. ഭരണപക്ഷത്തുനിന്നും പാർട്ടിക്കുള്ളിൽനിന്നും തന്നെ പ്രശ്നത്തിൽ ശക്തമായ ചേരിതിരിവ് ഉണ്ടായ സാഹചര്യത്തിലാണ് സാങ്കേതികാനുമതി റദ്ദാക്കാൻ കഴിഞ്ഞദിവസം ചേർന്ന കൗണ്‍സിൽ യോഗത്തിൽ ചെയർമാൻ തീരുമാനമെടുത്തത്. കൗണ്‍സിൽ യോഗത്തിൽ ചർച്ചചെയ്യാതെ സെക്രട്ടറി അനുമതി നല്‍കിയത് തെറ്റായിപ്പോയെന്നും കന്പനി പ്രവർത്തനം ആരംഭിച്ചാൽ ഭാവിയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഒറ്റപ്പാലത്ത് അനുഭവപ്പെടുമെന്നും സിപിഎം കൗണ്‍സിലർമാർ തന്നെ നിലപാടെടുത്തു. അതേസമയം നഗരസഭാധ്യക്ഷൻ അറിയാതെ സെക്രട്ടറി കന്പനിക്ക് അനുമതി നല്കുകയില്ലെന്നും വിഷയം വിവാദമായതോടെ കുറ്റം സെക്രട്ടറിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ ആക്ഷേപം അനുമതി നല്‍കിയത് തെറ്റാണെന്നും കോടതി നിർദ്ദേശപ്രകാരമാണ് നല്കിയതെങ്കിൽ നഗരസഭയും കോടതിയെ സമീപിക്കണമെന്നും ആവശ്യമുയർന്നു. അതേസമയം കോടതി നിർദേശം അറിഞ്ഞിരുന്നെങ്കിലും അനുമതി നല്കാൻ പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സെക്രട്ടറി അനുമതി നല്‍കിയതെന്നും നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി വ്യക്തമാക്കി.
Read Moreവേനൽ കാട്ടുതീ വ്യാപകമായപ്പോൾ ഉദ്യോഗസ്ഥർ പരിശീലനത്തിൽ..!
മണ്ണാർക്കാട്: കനത്ത വേനലിനെ തുടർന്ന് കാടുകത്തുന്പോഴും ഉദ്യോഗസ്ഥർ ഇപ്പോൾ പരിശീലനത്തിൽ. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വിവിധ റേഞ്ചുകളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് ശക്തമായ വേനൽക്കാലത്ത് വനംവകുപ്പ് പരിശീലനത്തിന് അയച്ചിരിക്കുന്നത്. ഫോറസ്റ്റ് ഗാർഡ്, വാച്ചർമാർ, ഓഫീസർമാർ എന്നിങ്ങനെ നൂറോളം ജീവനക്കാരാണ് വേനൽക്കാല പരിശീലനത്തിനു പോയിരിക്കുന്നത്. അട്ടപ്പാടി ഉൾപ്പെടെ ഏഴു ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള ബീറ്റ് ഓഫീസർമാർ, ട്രൈബൽ വാച്ചർമാർ, ഫോറസ്റ്റ് ഗാർഡുമാർ എന്നിവരാണിവർ.ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ട്രൈബൽ വാച്ചർമാരും ഇക്കൂട്ടത്തിൽപെടുന്നു. ഐഎച്ച്ആർഡി, എപിസിസിഎഫ് വിംഗിന്റെ കർശനനിർദേശത്തെ തുടർന്നാണ് കൊടുംവേനലിൽ ഇവരെ പരിശീലനത്തിന് അയയ്ക്കാൻ കാരണം. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനുകീഴിൽ വരുന്ന മിക്കയിടത്തും ശക്തമായ കാട്ടുതീയാണ് ഉണ്ടാകുന്നത്. അഗളി റേഞ്ചിൽപെട്ട മുക്കാലി, പുതൂർ, ഷോളയൂർ, ഒമ്മല, മണ്ണാർക്കാട് റേഞ്ചിൽ ഉൾപ്പെട്ട തിരുവിഴാംകുന്ന്, ആനമൂളി, പാലക്കയം എന്നീ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് പരിശീലനത്തിനു പോയിരിക്കുന്നത്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ വനം കൈയേറ്റവും മറ്റും…
Read Moreഒറ്റപ്പാലത്തെ കുപ്പിവെള്ള പ്ലാന്റ് ; മന്ത്രി റിപ്പോർട്ട് തേടി; കുപ്പിവെള്ള കമ്പനിക്കെതിരെ പാർട്ടികൾക്കു മൗനം
ഒറ്റപ്പാലം: നഗരത്തിനുള്ളിൽ വൻസ്വകാര്യ വാട്ടർബോട്ടിൽ പ്ലാന്റിന് തീരുമാനം. ലക്ഷ്യം വൻജലചൂഷണം രാഷ്ട്രീയ പാർട്ടികൾക്ക് മിണ്ടാട്ടമില്ല. ഇക്കാര്യത്തിൽ മന്ത്രി റിപ്പോർട്ട് തേടി. നഗരത്തിനുള്ളിൽ നിർമാണം നടന്നുവരുന്ന സ്വകാര്യ വാട്ടർബോട്ടിൽ പ്ലാന്റിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വ്യാപക പരാതി. എന്നാൽ എതിർപ്പുകളുടെ അടിസ്ഥാനത്തിൽ വകുപ്പുമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടറോട് വിശദീകരണം തേടിയത് മേൽപറഞ്ഞ പ്ലാൻറ് നിലവിൽ വരുന്നപക്ഷം വൻജലചൂഷണവും ഭൂഗർഭജലം വ്യാപകമായി ഉൗറ്റിയെടുക്കുമെന്നും ചൂണ്ടിക്കാട്ടി വിവിധ റസിഡൻഷ്യൽ അസോസിയേഷനുകൾ നല്കിയ പരാതിയിലാണ് നടപടിയുണ്ടായിട്ടുള്ളത്. അനുമതി സ്റ്റേ ചെയ്യുന്നതിനായി നിയമനടപടി സ്വീകരിക്കാനാണ് റസിഡൻഷ്യൽ അസോസിയേഷനുകൾ തീരുമാനിച്ചത്. വേണ്ടത്ര പഠനം നടത്താതെയും പരിസരവാസികളുടെ സമ്മതപത്രം വാങ്ങാതെയുമാണ് പ്ലാന്റിന് നഗരസഭ അനുമതി നല്‍കിയിട്ടുള്ളതെന്ന് ആരോപിച്ച് സിറ്റിസണ്‍ ഫോറം പ്രസിഡന്റ് ആർ.പി.ശ്രീനിവാസൻ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നിയമവിരുദ്ധമായാണ് സാങ്കേതികാനുമതി നേടിയതെന്നും ഇതിന്റെ മറവിൽ വൻതിരിമറി നടക്കുമെന്നും പരാതിയിൽ പറയുന്നു ഇത് പരിഗണിച്ചാണ്…
Read Moreകോഴിക്കോട്-പാലക്കാട്ദേശീയപാതയിലെ മണ്ണാർക്കാട് ട്രാഫിക് പരിഷ്കരണം വേണമെന്ന ആവശ്യം ശക്തം
മണ്ണാർക്കാട്: കോഴിക്കോട്-പാലക്കാട്ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന മണ്ണാർക്കാട് നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. നിലവിലുള്ളതു പൂർണമായി പിന്തള്ളി ആധുനികരീതിയിലും നാടിന് ആവശ്യമുള്ളതുമായ വിധത്തിൽ ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. മറ്റു നഗരങ്ങളെ അപേക്ഷിച്ച് മണ്ണാർക്കാട് ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ആരും തയാറാകുന്നില്ലത്രേ. മിക്കപ്പോഴും പോലീസ് ട്രാഫിക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യവുമുണ്ട്. മണ്ണാർക്കാട് നഗരത്തിൽ സുരക്ഷിത ഗതാഗതപരിഷ്കരണം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. പുതിയ പരിഷ്കരണത്തിനായി ആദ്യം ചെയ്യേണ്ടത് ഓട്ടോറിക്ഷാ സ്റ്റാൻഡുകളുടെ പുനഃക്രമീകരണമാണ്. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ പൂർണമായും ദേശീയപാതയിൽനിന്നും ഒഴിവാക്കി ഇവർക്കായി പുതിയ സ്ഥലം കണ്ടെത്തുകയും ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുകയും വേണം. ഇതിനു പുറമേ ദേശീയപാതയിലെ അനധികൃത പാർക്കിംഗും ഒഴിവാക്കണം. സ്റ്റോപ്പിലല്ലാതെ നിർത്തി ബസുകളിൽ ആളെ കയറ്റുന്നവർക്കെതിരേ കർശനനടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത്തരം നിർദേശങ്ങളും നടപടികളും അംഗീകരിച്ചാൽ മാത്രമേ ദേശീയപാത…
Read More