വടക്കഞ്ചേരി: കെട്ടിടനിർമാണ ചടങ്ങളും സുരക്ഷാസംവിധാനങ്ങളും പൂർണമായും ലംഘിച്ചുള്ള കെട്ടിടനിർമാണമാണ് ഇന്നലെ തീപിടിത്തമുണ്ടായ കനിഹ തുണിക്കട പ്രവർത്തിക്കുന്ന കെട്ടിടം ഉൾപ്പെടെയുള്ള വടക്കഞ്ചേരി ടൗണിലെ കെട്ടിടങ്ങളെന്ന് അഗ്്നിശമനസേന ജില്ലാ മേധാവി അരുണ് ഭാസ്കർ പറഞ്ഞു. സുരക്ഷാസംവിധാനമില്ലാത്ത കെട്ടിടം മൂലമാണ് അരമണിക്കൂർകൊണ്ട് നിയന്ത്രിക്കാവുന്ന തീ നിയന്ത്രിക്കാൻ മൂന്നുമണിക്കൂർ അശ്രാന്തപരിശ്രമം വേണ്ടിവന്നത്. നാലുനിലകളുള്ള കെട്ടിടത്തിൽ ഉള്ളിൽനിന്നു മാത്രമാണ് ചെറിയ കോണി മുകളിലേക്കുള്ളത്. പുറമേ കോണികളോ കെട്ടിടത്തിനു ചുറ്റും മതിയായ സ്ഥലമോ ഇല്ലെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. ഗ്രൗണ്ട് ഫ്ളോറിന്റെ അടിയിലും മുകളിലുമെല്ലാം അനധികൃത നിർമാണമുണ്ട്. ആളുകൾ കടയിലുള്ള സമയത്തായിരുന്നു തീപിടിത്തമെങ്കിൽ വൻദുരന്തം ഉണ്ടാകുമായിരുന്നുവെന്നും അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടൽ മൂലമാണ് ഇത്രയെങ്കിലും ചെയ്യാനായതെന്നും അദ്ദേഹം വിശദീകരിച്ചു. വടക്കഞ്ചേരി അഗ്നിരക്ഷാ നിലയത്തിനു കീഴിൽ വരുന്ന ഭൂരിഭാഗം കെട്ടിടങ്ങളുടെയും സ്ഥിതി ഏറെ ഗൗരവതരമാണ്. ഓഡിറ്റോറിയങ്ങൾ, മറ്റു ബഹുനില കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയിലൊന്നും…
Read MoreCategory: Palakkad
വേനൽമഴ തുടങ്ങി: കാലവർഷം വിളിപ്പാടകലെ; തലചായ്ക്കാനിടമില്ലാതെ ആദിവാസികൾ
അഗളി: വേനൽമഴ തുടങ്ങി. കാലവർഷം വിളിപ്പാടകലെയുമെത്തി. അട്ടപ്പാടിയിൽ നൂറുക്കണക്കിന് ആദിവാസി കുടുംബങ്ങൾ പുതിയ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊല്ലങ്ങൾക്ക് മുന്പ് താമസിച്ചിരുന്ന വീട് പൊളിച്ചുനീക്കി. ഇഴഞ്ഞുനീങ്ങുന്ന വീട് പണി പലതും പാതിവഴിയിൽ മുടങ്ങി. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയുള്ള സർക്കാരിന്റെ ഭവന നിർമാണമാണ് പൂർത്തീകരിക്കാതെ കിടക്കുന്നത് .നിർമാണം പാതിവഴിയിൽ മുടങ്ങിയ വീടുകളാണ് അധികവും. മേൽക്കൂരയുടെ പണി പൂർത്തിയായ വീടുകളിൽ ആദിവാസികൾ കയറികൂടി കഴിഞ്ഞു. ഇതിൽ മണ്തറയിലാണ് അധികം പേരും അന്തിയുറങ്ങുന്നത്. ചുമരുകളിൽ തേപ്പ്, വയറിംഗ്, ജനൽ, കതക് തുടങ്ങിയ പണികളൊന്നും പൂർത്തീകരിച്ചിട്ടില്ല. മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചാണ് പഠനംവരെ . മേൽക്കൂര പണിതീരാത്ത വീട്ടുകാർ മറ്റു വീടുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വേനൽമഴയിൽ വസ്ത്രങ്ങളും വീട്ടുസാധനങ്ങളും മുഴുവൻ നനഞ്ഞുവെന്ന് ആദിവാസികൾ പറഞ്ഞു. അടുത്ത കാലവർഷത്തെ എങ്ങനെ നേരിടുമെന്ന ചിന്തയിലാണിവർ. കാട്ടാനശല്യംകൂടി ആയതോടെ ഇവരുടെ ജീവിതം അതീവ ദയനീയമായി. മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായതായി…
Read Moreകാർ തട്ടിയെടുത്ത് 20 ലക്ഷം തട്ടിയെടുത്ത സംഭവം; ഹൈവേ കൊള്ളസംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട്: കാർ തട്ടിയെടുത്ത് 20 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കഴിഞ്ഞ വർഷം ഒലവക്കോട് പുതിയ പാലത്ത് കാർ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്. തൃശൂർ, വരന്തിരിപ്പളളി , വേലുപ്പാടം , മംഗാട്ടുശ്ശേരി വീട്ടിൽ സജീവ് എന്ന അടപ്പക്കണ്ണൻ (39) നെയാണ് പ്രത്യേക അന്വേഷണ സംഘം തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമാണ് കാർ തട്ടിക്കൊട്ടുപോയി പണം തട്ടിയെടുത്ത സംഭവം ഉണ്ടായത്. പെരിന്തൽമണ്ണ, സ്വദേശി ഉമ്മറുൽ ഫാറൂഖിനെയാണ് കൊള്ളസംഘം കാർ തടഞ്ഞു നിർത്തി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി പണം കവർച്ച ചെയ്ത ശേഷം റോഡിലിറക്കി വിടുകയായിരുന്നു. പിന്നീട് കാർ കുഴൽമന്ദത്തിനടുത്ത് ഉപേക്ഷിച്ചു. പാലക്കാട് ഡിവൈഎസ്പി . ജി.ഡി . വിജയകുമാറിന്റെ നേതൃത്വത്തിലാണ് കേസ്സന്വേഷണം നടന്നു വരുന്നത്. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ എറണാകുളം, പറവൂർ സ്വദേശി…
Read Moreഎൽ ഡി എഫ് സ്ഥാനാർഥികൾ വോട്ടഭ്യർഥന തുടങ്ങി; മൂലങ്കോട്ടിലെ രക്തസാക്ഷി എം. കെ അപ്പുക്കുട്ടന്റെ മാതാവ് ജാനകിയുടെ അനുഗ്രഹം വാങ്ങി പി.കെ ബിജുവിന്റെ പ്രചരണത്തിന് തുടക്കം
വടക്കഞ്ചേരി:ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമു ന്നണിസ്ഥാനാർഥികളായ പി.കെ. ബിജുവും എം.ബി. രാജേഷും വോട്ടഭ്യർഥന ആരം ഭിച്ചു. രക്തസാക്ഷി കുടുംബങ്ങളിലെ സന്ദർശനത്തോടെ ആലത്തൂർ ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി പി. കെ. ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.കിഴക്കഞ്ചേരി മൂലങ്കോട്ടിലെ രക്തസാക്ഷി എം. കെ അപ്പുക്കുട്ടന്റെ മാതാവ് ജാനകിയുടെ അനുഗ്രഹം വാങ്ങിയാണ് പി. കെ ബിജു പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് കണ്ണന്പ്ര കാരപ്പൊറ്റയിലെ രക്തസാക്ഷി കെ. ആർ വിജയന്റെ വീട്ടിലും പി. കെ .ബിജു സന്ദർശനം നടത്തി.വിജയന്റെ സ്മൃതികുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം അമ്മയെയും ഭാര്യയെയും മക്കളെയും കണ്ട് അനുഗ്രഹം തേടി. കണ്ണന്പ്രയിലെ തന്നെ രക്തസാക്ഷികളായ കെ. വി രവിയുടെയും, വി. മണിയന്റെയും കുടുംബാംഗങ്ങളെയും പി. കെ ബിജു സന്ദർശിച്ചു. വടക്കഞ്ചേരിയിലെ വിവിധ പരിപാടികളിലും സ്ഥാനാർത്ഥി പങ്കെടുത്തു. കിഴക്കഞ്ചേരി യിലും, കണ്ണന്പ്രയിലും ഡിവൈഎഫ്ഐ യുടെ സമര തെരുവ് പരിപാടികളിലുംപുളിങ്കൂട്ടത്ത്…
Read Moreപാലരുവിക്ക് ചാലക്കുടിയിലൊരു സ്റ്റോപ്പ് അനുവദിച്ചെങ്കിൽ… ആവശ്യവുമായി പാസഞ്ചേഴ്സ് അസോസിയേഷൻ റയിൽവേ മന്ത്രിക്ക് നിവേദനം നൽകി
തൃശൂർ: പാലക്കാട് നിന്ന് തിരുനൽവേലി വരെ പോകുന്ന പാലരുവി എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ ശബരിമല സീസണിൽ പാലരുവിക്ക് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെങ്കിലും ജനുവരി 20നു ശേഷം പാലരുവിക്ക് ചാലക്കുടിയിൽ സ്റ്റോപ്പില്ല. 2018 ഡിസംബർ 22 മുതലാണ് സ്റ്റോപ്പുണ്ടായിരുന്നത്. ചാലക്കുടിയിൽ നിന്ന് ആലുവ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കുമെല്ലാം നേരം ഇരുട്ടും മുന്പ് ആലുവയിലും എറണാകുളത്തുമെത്താൻ ഈ ട്രെയിൻ ഏറെ സഹായകമായിരുന്നു. പാലക്കാട് നിന്ന് വൈകീട്ട് നാലിന് യാത്ര പുറപ്പെടുന്ന പാലരുവി തൃശൂരിൽ വൈകീട്ട് 5.22നാണ് എത്തുന്നത്. തൃശൂർ വിട്ടാൽ പിന്നെ ഇപ്പോൾ ഈ ട്രെയിനിന് സ്റ്റോപ്പ് ആലുവയിലാണുള്ളത്.തൃശൂർ ഭാഗത്ത് നിന്ന് മൂന്നുമണി കഴിഞ്ഞാൽ വൈകീട്ട് ആറിന് ശേഷമാണ് ചാലക്കുടിയിൽ സ്റ്റോപ്പുള്ള ട്രെയിനുള്ളതെന്ന് ചാലക്കുടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി മാത്യു തോട്ടത്തിൽ പറഞ്ഞു. ചാലക്കുടിയിൽ വൈകീട്ട് 6.40ന് എത്തേണ്ട പാസഞ്ചർ…
Read Moreശബരിമല വിഷയത്തിന്റെ പേര് പറഞ്ഞു കേരളത്തെ മലിനമാക്കാൻ സംഘപരിവാറിന് സാധിക്കില്ലെന്ന് കാനം
കയ്പമംഗലം : ശബരിമല വിഷയത്തിന്റെ പേര് പറഞ്ഞു കേരളത്തെ മലിനമാക്കാൻ സംഘപരിവാർ ശക്തികൾക്ക് കഴിയില്ലെന്നും മതനിരപേക്ഷത നിലനിർത്താൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ എറിയാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . രാജ്യത്തെ മുഴുവൻ ജനങ്ങളും മോഡി സർക്കാരിന്റെ ഭരണം തുടരാൻ ആഗ്രഹിക്കുന്നില്ല. തൊഴിലില്ലായ്മയും കർഷകദ്രോഹ നടപടികളും ജനദ്രോഹ തീരുമാനങ്ങളും കൊണ്ട് മോഡി സർക്കാർ ജനങ്ങളെ കുത്തുപാളയെടുപ്പിച്ചു. കുത്തകൾക്കു ബാങ്ക് കൊള്ളയടിക്കാൻ അവസരം ഒരുക്കി കൊടുത്ത് മോഡി സർക്കാരാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ പി.പി.സദാനന്ദൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാർ കലാ…
Read Moreവന്യജീവി ആക്രമണത്തേക്കാൾ ക്രൂരം അവഗണനയും ഫണ്ടില്ലെന്ന ഡയലോഗും; മലയോര കർഷകരുടെ കണ്ണീർ കാണാത അധികൃതർ
സി. അനിൽകുമാർ പാലക്കാട്: വന്യജീവികളുടെ ആക്രമണംമൂലം പൊറുതിമുട്ടുന്ന കർഷകർക്കു സർക്കാർ നടപടികളും തിരിച്ചടിയാകുന്നു. ഇതോടെ കഷ്ടനഷ്ടങ്ങൾക്കുപുറമെ ജീവനും സ്വത്തിനും സംരക്ഷണംതേടി മലയോര ജില്ലകളിൽ കർഷകരുടെ വിലാപമുയരുന്നു. കാടിറങ്ങുന്ന വന്യജീവികൾക്കിട യിൽ ഴിയുന്പോഴാണു സർക്കാരിന്റേയും അവഗണനയേൽക്കുന്നതെന്ന് കർഷകർ. പ്രകൃതി ദുരന്തങ്ങൾക്കുപുറമെ വന്യജീവി ശല്യം മൂലമുള്ള നഷ്ടങ്ങളിൽ സഹായധനം നാമമാത്രമാകുന്നതും കിട്ടാൻ വൈകുന്നതുമാണ് കർഷകർക്ക് ഇരുട്ടടിയാകുന്നത്. പൊതുവിൽ വനം, റവന്യൂ, കൃഷി വകുപ്പുകളുമായി സമരം ചെയ്തും സമരസപ്പെട്ടുമാണ് മലയോര കർഷകരുടെ ജീവിതം. ഇതിൽ വനം, കൃഷി വകുപ്പുകളുമായായാണ് കൂടുതൽ ഇടപെടൽ. ആന, പുലി, കടുവ, കരടി, കുരങ്ങ്, മാൻ, മയിൽ എന്നിവ മലയോരമേഖലകളിൽ നിത്യേന ഭീഷണിയും നാശവും വിതച്ചുകൊണ്ടിരിക്കുകയാണ്. കാട്ടാന ആക്രമണത്തിൽമാത്രം പത്തുവർഷത്തിനുള്ളിൽ 50-ഓളംപേർ കൊല്ലപ്പെട്ടിട്ടുള്ള ജില്ലയാണ് പാലക്കാട്. നെല്ല്, തെങ്ങ്, കമുക്, റബർ ഉൾപ്പടെയുള്ള കാർഷികവിളകളുടെ നാശം വേറെയും. ആട്, പശു, പട്ടി ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾ വന്യജീവി ആക്രമണത്തിൽ…
Read Moreനവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പൊക്കിൾകൊടിമുറിച്ചുമാറ്റി കുട്ടിയ്ക്ക് ചികിത്സ നൽകി
കോയന്പത്തൂർ: ക്ഷേത്രത്തിനരികേ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൗണ്ടംപാളയം പെരുമാൾ കോവിലിനരികേയാണ് ജനിച്ച് ദിവസങ്ങൾ മാത്രം പെണ്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ അതുവഴിവന്ന സ്ത്രീയാണ് കുഞ്ഞിനെ കണ്ടത്. ഉടനേ പോലീസിൽ വിവരം നല്കി. തുടിയല്ലൂർ വനിതാ പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൈപ്പറ്റി ആശുപത്രിയിൽ എത്തിച്ചു. ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുഞ്ഞിന്റെ പൊക്കിൾകൊടി നീക്കം ചെയ്തു ചികിത്സ തുടങ്ങി.
Read Moreസബീഷ് നല്കുന്നത് പാലക്കാടിന്റെ പൈതൃകരുചി; ആത്മ പുരസ്കാര ജേതാവ് സബീഷിന്റെ കൃഷിയെക്കുറിച്ചറിയാം
ചിറ്റൂർ: വടവന്നൂർ മലയന്പള്ളത്തെ സബീഷിന്റെ വീട്ടിലെത്തിയാൽ അതിഥികൾക്ക് നല്ല അവിൽകിട്ടും. അവിലിന്റെ രുചിയറിഞ്ഞ് അന്വേഷിക്കുന്നവർക്ക് തനി പാലക്കാടൻ രുചി പകരുന്ന ഞവരുടെയോ രക്തശാലിയുടെയോ അരിയും കിട്ടും. ഇനി ഇതൊന്ന് കൃഷി ചെയ്യണമെന്ന് ആത്മാർഥമായി ആഗ്രഹമുള്ളവർക്ക് ഇതിന്റെ വിത്തും കിട്ടും. പഴമയുടെ രുചി സ്വയം ആസ്വദിക്കുക മാത്രമല്ല, അത് കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാൻ കൂടിയാണ് സബീഷിന്റെ ശ്രമം. പാടങ്ങളിൽനിന്നു മറയുന്നതും ഒൗഷധഗുണങ്ങളുള്ളതുമായ ഞവര, രക്തശാലി, കുങ്കമശാലി, കവഞ്ഞി, കൃഷ്ണകമോദ് തുടങ്ങിയ അഞ്ചിനം നെൽവിത്തുകൾ സബീഷിന്റെ വയലിലുണ്ട്. വടവന്നൂരിലും പട്ടഞ്ചേരിയിലുള്ള അഞ്ചേക്കറിലാണ് നെൽകൃഷി. വടവന്നൂരിലുള്ള ഒന്നരയേക്കറിലാണ് പരന്പരാഗത നെൽവിത്തുകളുള്ളത്. ബാക്കിയിടങ്ങളിൽ ഉമ, ജ്യോതി വിത്തുകളുമുണ്ട്. പൂർണമായും ജൈവരീതിയിലാണ് കൃഷി വയലിനടുത്ത് നിർമിച്ച കുളങ്ങളിൽ മീൻവളർത്തി അവയിലെ വെള്ളം വയലിലേക്കും ഉപയോഗിക്കും. റോഹു, മൃഗാൽ, വരാൽ തുടങ്ങിയ മത്സ്യങ്ങളാണ് കുളങ്ങളിലുള്ളത്. ആട്ടിൻകാഷ്ഠം, ഗോമൂത്രം തുടങ്ങിയവയും വളമായി ചെടികളിലെത്തുന്നുണ്ടെന്ന് സബീഷ് പറയുന്നു. അച്്ഛൻ…
Read Moreനെല്ലെടുക്കാൻ ആളെത്തുന്നില്ല; 200 ടണ് നെല്ല് നശിക്കുന്നതായി പരാതി
വടക്കഞ്ചേരി: വണ്ടാഴി കൃഷിഭവനുകീഴിൽ മുടപ്പല്ലൂർ, പന്തപ്പറന്പ്, ചിറ്റടി മേഖലയിൽ നെല്ലെടുക്കാൻ ആളെത്താതെ ഇരുന്നൂറു ടണ് നെല്ല് നശിക്കുന്നതായി പരാതി. പത്തു പാടശേഖരങ്ങളിലെ രണ്ടാംവിള നെല്ലാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് നശിക്കുന്നത്.ഒരു മില്ലിനാണ് പത്തു പാടശേഖരത്തിലെയും നെല്ല് കൊടുത്തിട്ടുള്ളതെന്ന് പറയുന്നു. ഇതിൽ നെല്ല് എടുക്കലും വൈകുകയാണ്. മുന്പെല്ലാം നെല്ല് ചാക്കിലാക്കിയാൽ രണ്ടുദിവസംകൊണ്ട് നെല്ലു കൊണ്ടുപോകുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇപ്പോൾ നെല്ല് ചാക്കിലാക്കി പത്തുദിവസമായിട്ടും നെല്ല്് കൊണ്ടുപോകാതെ മുറ്റത്തും കളങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണ്. മാനത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടുന്പോൾ കർഷകർക്ക് ആധിയാണ്. ഒരു ചാറ്റൽമഴ കൂടി പെയ്താൽ നെല്ല് പൂർണമായും നശിക്കുമെന്ന് പന്തപറന്പിലെ കർഷകനായ പ്രദീപ് പറഞ്ഞു. കിലോയ്ക്ക് 25.30 രൂപയെന്ന നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. നെല്ലെടുക്കാൻ വൈകിപ്പിച്ച് ചുളുവിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ലു കിട്ടാനുള്ള തന്ത്രമാണ് ഈ വൈകിപ്പിക്കില്ലെന്നും ആരോപണമുണ്ട്. സ്വകാര്യ മില്ലുകാർ കിലോയ്ക്ക് 15 രൂപയ്ക്കാണ് നെല്ല് എടുക്കുന്നത്.…
Read More