ര​ണ്ടാം​വി​ള കൃ​ഷി​ക്ക് മ​ല​മ്പുഴയിൽ നി​ന്നും 15 വ​രെ വെ​ള്ളം ല​ഭി​ക്കുമെന്ന് ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ര​ണ്ടാം​വി​ള കൃ​ഷി​ക്കാ​യി ഫെ​ബ്രു​വ​രി 15 വ​രെ മ​ല​ന്പു​ഴ ഡാ​മി​ൽ നി​ന്നും വെ​ള്ളം തു​റ​ന്നു​വി​ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​റി​യി​ച്ചു. ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ല​ന്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഫെ​ബ്രു​വ​രി 25 വ​രെ വെ​ള്ളം തു​റ​ന്നു വി​ട​ണ​മെ​ന്നാ​യി​രു​ന്നു കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ കു​ടി​വെ​ള്ള​ത്തി​ന് ആ​വ​ശ്യ​മാ​യ വെ​ള്ളം സം​ഭ​രി​ക്കേ​ണ്ട​ത് പ​രി​ഗ​ണി​ച്ച് 15 വ​രെ മാ​ത്ര​മേ വെ​ള്ളം തു​റ​ന്നു വി​ടാ​നാ​വൂ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​നാ​ലു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ അ​ട​ച്ചു. പി​ന്നീ​ട് വ​ല​തു​ക​ര ക​നാ​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​നും ഇ​ട​തു​ക​ര ക​നാ​ൽ ഫെ​ബ്രു​വ​രി ര​ണ്ടി​നും രാ​വി​ലെ ആ​റി​ന് തു​റ​ക്കും. ജി​ല്ല​യി​ലെ ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യും മ​ല​ന്പു​ഴ ഡാ​മി​ലെ വെ​ള്ളം ആ​ശ്ര​യി​ച്ചാ​ണ് ര​ണ്ടാം​വി​ള കൃ​ഷി​യി​റ​ക്കു​ന്ന​ത്. നി​ല​വി​ൽ മ​ല​ന്പു​ഴ ഡാ​മി​ൽ 67 മി​ല്ല്യ​ണ്‍ മീ​റ്റ​ർ ക്യൂ​ബ് വെ​ള്ള​മു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം 61 മി​ല്ല്യ​ണ്‍ മീ​റ്റ​ർ ക്യൂ​ബ്…

Read More

രോ​ഗി​യു​ടെ വീ​ട്ടി​ൽ എ​ത്തി ചി​കി​ത്സ നി​ർ​ദ്ദേ​ശി​ക്കും  ; ഹോം ​കെ​യ​റു​മാ​യി അ​വൈ​റ്റി​സ് ; അ​വൈ​റ്റി​സ് ​ഹോം കെ​യ​ർ​ പ​ദ്ധ​തിയുടെ പ്രവർത്തനം ഇങ്ങനെ…

നെന്മാ​റ : രോ​ഗി​യു​ടെ വീ​ട്ടി​ൽ എ​ത്തി ചി​കി​ത്സ നി​ർ​ദ്ദേ​ശി​ക്കു​ന്ന അ​വൈ​റ്റി​സ് ​ഹോം കെ​യ​ർ​ പ​ദ്ധ​തി​ക്ക് നെന്മാ​റ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്സി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഹോം ​കെ​യ​റി​നു വേ​ണ്ടി പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള വാ​ഹ​നം അ​വൈ​റ്റി​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജ്യോ​തി പാ​ലാ​ട്ടും ശാ​ന്തി പ്ര​മോ​ദും ചേ​ർ​ന്നു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു നി​ർ​വ്വ​ഹി​ച്ചു. നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി ചി​കി​ത്സ നേ​ടാ​ൻ സാ​ധി​ക്കാ​ത്ത രോ​ഗി​ക​ളെ​യും കി​ട​പ്പി​ലാ​യ രോ​ഗി​ക​ളാ​യ കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും വൃ​ദ്ധ​ജ​ന​ങ്ങ​ളെ​യും ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് ​ഹോം കെ​യ​ർ​ പ​ദ്ധ​തി​യെ​ന്നു ശാ​ന്തി പ്ര​മോ​ദും ജ്യോ​തി പാ​ലാ​ട്ടും പ​റ​ഞ്ഞു. ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക്കു​ള്ള സാ​ന്പി​ളു​ക​ൾ വീ​ടു​ക​ളെ​ത്തി ശേ​ഖ​രി​ക്കു​ക, ഇ ​സി ജി, ​ഓ​കി​സി​ജ​ൻ സി​ലി​ണ്ട​ർ, റൈ​ൽ​സ് ട്യൂ​ബ്, യൂ​റി​ൻ ക​ത്തീ​റ്റ​ർ എ​ന്നി​വ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് അ​തു​ൾ​പ്പ​ടെ​യു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഹോം ​കെ​യ​റി​ന്‍റെ സേ​വ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​കും. ഈ ​സം​വി​ധാ​നം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്കോ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ ഇ​തി​നാ​യി ഹോം…

Read More

പ​നം​കു​റ്റി​യി​ൽ കാ​ട്ടാ​ന​കൾ കൃ​ഷി​ ന​ശി​പ്പി​ച്ചു; വിവരം അറിയിക്കാൻ ചെന്നാൽ വനംവകുപ്പിന്‍റെ അപഹാസ്യം; കർഷകർ ദുരിതത്തിൽ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യാ​യ പ​നം​ങ്കു​റ്റി​യി​ൽ ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും കാ​ട്ടാ​ന​കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. തോ​ട്ട​ങ്ങ​ളി​ലും ചെ​റു​നി​ലം ജോ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലു​മാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം വ​രു​ത്തി​വെ​ച്ചി​ട്ടു​ള്ള​ത്. മൂ​പ്പെ​ത്തി​യ​തും കു​ല വ​ന്ന​തു​മാ​യ വാ​ഴ​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചു. പീ​ച്ചി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നി​റ​ങ്ങു​ന്ന ആ​ന​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സോ​ളാ​ർ വേ​ലി, ട്ര​ഞ്ച് കു​ഴി​ക്ക​ൽ തു​ട​ങ്ങി ഇ​ട​ക്കി​ടെ വ​നം വ​കു​പ്പും എം ​എ​ൽ എ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​റ​പ്പു് ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു വ​ർ​ഷ​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. പാ​ല​ക്കു​ഴി റോ​ഡി​ൽ നി​ന്നു​ള്ള പാ​ത്ര​ക​ണ്ടം വ​ഴി​യി​ലും കൈ​ത​ക്ക​ൽ ഉ​റ​വ ,ഒ​ള​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 18 സോ​ളാ​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ലൈ​റ്റി​ന്‍റെ പ്ര​കാ​ശ​ത്തി​ൽ വ​ഴി​യി​ൽ ആ​ന നി​ൽ​ക്കു​ന്ന​ത് ക​ണ്ട് പേ​ടി​ക്കാ​മെ​ന്ന​ല്ലാ​തെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ഈ ​വെ​ളി​ച്ചം കൊ​ണ്ട് ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. പ​നം​ങ്കു​റ്റി പ്ര​ദേ​ശ​ത്ത് ഇ​ത്ത​രം ലൈ​റ്റും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​ൽ രാ​ത്രി​യി​ൽ ഇ​വി​ടെ…

Read More

പ​ട്ടാ​മ്പി-​പാ​ല​ക്കാ​ട്, തൃ​ശൂ​ർ-​ഒ​റ്റ​പ്പാ​ലം റൂ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ ഓ​ട്ടം​നി​ർ​ത്തി

ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി-​പാ​ല​ക്കാ​ട് റൂ​ട്ടി​ലും തൃ​ശൂ​ർ-​ഒ​റ്റ​പ്പാ​ലം റൂ​ട്ടി​ലും സ്വ​കാ​ര്യ​ബ​സു​ക​ൾ ഓ​ട്ടം​നി​ർ​ത്തി. കു​ള​പ്പു​ള്ളി​യി​ൽ പ​ട്ടാ​ന്പി-​പാ​ല​ക്കാ​ട് ബ​സി​ലെ ക​ണ്ട​ക്ട​ർ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി ചി​റ്റി​ല​പ്പി​ള്ളി ജി​ത്തു (21)വി​നു മ​ർ​ദ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം. അ​തേ​സ​മ​യം സ്വ​കാ​ര്യ​ബ​സു​ക​ൾ കു​ള​പ്പു​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​വി​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് തൃ​ശൂ​ർ-​ഒ​റ്റ​പ്പാ​ലം റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സു​ക​ൾ നാ​മ​മാ​ത്ര​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​യി​രു​ന്നു. ഇ​ന്നു പാ​ല​ക്കാ​ട്-​പ​ട്ടാ​ന്പി റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ജ്ഞാ​ത​ൻ ലോ​റി​ത​ട്ടി മ​രി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് ആ​ധാ​രം. ബ​സു​ക​ൾ കു​ള​പ്പു​ള്ളി സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ റോ​ഡി​ൽ നി​ർ​ത്തു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ഒ​രു​വി​ഭാ​ഗം ആ​ളു​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ടാ​ക്സി​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ടാ​ക്സി​ക്കാ​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് പാ​ല​ക്കാ​ട്-​പ​ട്ടാ​ന്പി റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര​നു മ​ർ​ദ​ന​മേ​റ്റ​താ​യി പ​റ​യു​ന്ന​ത്. സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മാ​സ​ങ്ങ​ളാ​യി…

Read More

കാ​ല​ത്തി​നും തോ​ൽ​പ്പി​ക്കാനാവില്ല!​ എ​ഴു​പ​ത്തി ര​ണ്ടി​ന്‍റെ നി​റ​വി​ലും തി​ള​ക്കം മ​ങ്ങാ​തെ ഡേ​വി​ഡി​ന്‍റെ അ​പൂ​ർ​വ നാ​ണ​യ ശേ​ഖ​ര​ങ്ങ​ൾ​

പാ​ല​ക്കാ​ട്: കാ​ല​ത്തി​നും തോ​ൽ​പ്പി​ക്കാ​നാ​വാ​ത്ത ചി​ല​തെ​ല്ലാം ഭൂ​മി​യി​ലു​ണ്ട്. അ​തി​ന് തെ​ളി​വാ​ണ് ഇ​ന്ന് 72-ാം ജ·​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഡേ​വി​ഡി​ന്‍റെ കൈ​വ​ശ​മു​ള്ള അ​പൂ​ർ​വ നാ​ണ​യ​ങ്ങ​ളു​ടെ​യും ക​റ​ൻ​സി​ക​ളു​ടെ​യും ശേ​ഖ​ര​ങ്ങ​ൾ. പാ​ല​ക്കാ​ട് മാ​ങ്കാ​വ് ന്യൂ ​കോ​ള​നി​യി​ൽ ന​ന്പാ​ട​ൻ വീ​ട്ടി​ൽ എ​ൻ.​ജെ. ഡേ​വി​ഡാ​ണ് പ്രാ​യ​ത്തെ​യും മ​റി​ക​ട​ന്ന് ത​ന്‍റെ അ​മൂ​ല്യ നാ​ണ​യ​ശേ​ഖ​ര​വു​മാ​യി വി​സ്മ​യം പ​ക​രു​ന്ന​ത്. അ​ഞ്ചു​പ​തി​റ്റാ​ണ്ടും പി​ന്നി​ടു​ന്ന നാ​ണ​യ​ശേ​ഖ​ര​ത്തി​ന്‍റെ തി​ള​ക്ക​ത്തി​ന് ഇ​ന്നും കു​റ​വി​ല്ല. മാ​ത്ര​മ​ല്ല നാ​ണ​യ​ശേ​ഖ​ര പ്രേ​മി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​വും മാ​തൃ​ക​യു​മാ​ണ് ഡേ​വി​ഡ് ചേ​ട്ട​ന്‍റെ ജീ​വി​തം. നാ​ണ​യ​പ്രേ​മ​ത്തി​നൊ​പ്പം പാ​ല​ക്കാ​ട് ജി​ബി റോ​ഡി​ൽ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ​സ്റ്റാ​ന്പ് വ​ർ​ക്കി​ൽ ഇ​ന്നും ക​ർ​മ​നി​ര​ത​നാ​ണ് ഇ​ദ്ദേ​ഹം. ത​ന്നെ സ​മീ​പി​ക്കു​ന്ന​വ​രോ​ട് അ​ദ്ദേ​ഹം എ​പ്പോ​ഴും ചോ​ദി​ക്കു​ക, നി​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള നോ​ട്ടി​ൽ എ​ത്ര ഭാ​ഷ പ്രി​ന്‍റു​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​റി​യു​മോ എ​ന്നാ​ണ്. അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി കേ​ട്ടു​പ​ഴ​കി​യ​താ​ണെ​ങ്കി​ലും എ​ണ്ണി​നോ​ക്കാ​ൻ പ​റ​യും. നോ​ട്ടി​ന്‍റെ വ​ർ​ഷ​വും പ​ഴ​ക്ക​വും​ക​ണ്ടാ​ൽ​ത​ന്നെ ഡേ​വി​ഡ് ചേ​ട്ട​ൻ ക​ണ്ണ​ട​ച്ച് പ​റ​യും അ​തി​ന്‍റെ ഉ​ത്ത​ര​വും. ഇ​ന്ത്യ​യി​ലി​റ​ങ്ങി​യ എ​ല്ലാ നോ​ട്ടു​ക​ളു​ടെ​യും നാ​ണ​യ​ങ്ങ​ളു​ടെ​യും പു​രാ​ത നാ​ണ​യ​ങ്ങ​ളും…

Read More

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ! കരിമ്പനക്കാറ്റിന്റെ നാട്ടില്‍ കള്ളനോട്ടും കുഴല്‍പ്പണവും ഒഴുകുന്നു

മം​ഗ​ലം ശ​ങ്ക​ര​ൻ​കു​ട്ടി ക​രി​ന്പ​ന​ക്കാ​റ്റി​ന്‍റെ ശീ​ൽ​ക്കാ​ര​മേ​റ്റു​ണ​രു​ന്ന നാ​ട്ടി​ൽ ക​ള്ള​നോ​ട്ടും കു​ഴ​ൽ​പ്പ​ണ​വും ഒ​ഴു​കു​ന്പോ​ൾ പാ​ല​ക്കാ​ടി​ന് അ​ത് പു​തി​യ മേ​ൽ​വി​ലാ​സ​മാ​വു​ക​യാ​ണ്. അ​ടു​ത്ത​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ക​ള്ള​നോ​ട്ട്-​കു​ഴ​ൽ​പ്പ​ണ ഹ​ബ്ബാ​യി പാ​ല​ക്കാ​ട് ജി​ല്ല മാ​റി​യെ​ന്ന​ത് ഒ​രു നാ​ടോ​ടി​ക്ക​ഥ പോ​ലെ അ​വി​ശ്വ​സ​നീ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ പൊ​തു​വെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നും അ​ധി​ക​മി​ല്ലാ​ത്ത ജി​ല്ല​യെ​ന്ന ഓ​മ​ന​പ്പേ​ര് പാ​ല​ക്കാ​ടി​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് തു​ര​ങ്കം​വയ്ക്കു​ന്ന കു​ഴ​ൽ​പ്പ​ണ​മി​ട​പാ​ടു​കാ​രും ക​ള്ള​നോ​ട്ടു സം​ഘ​ങ്ങ​ളും പാ​ല​ക്കാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വേ​രു​റ​പ്പി​ക്കു​ന്പോ​ൾ പാ​ല​ക്കാ​ടി​ന്‍റെ മു​ഖ​വും മാ​റു​ക​യാ​ണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയത് ഏഴുകോടിയുടെ കള്ളപ്പണം പ​ട്ടാ​ന്പി, കൂ​റ്റ​നാ​ട്, കൊ​പ്പം തു​ട​ങ്ങി​യ പാ​ല​ക്കാ​ടി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ് പ്ര​ധാ​ന​മാ​യും ഈ ​സം​ഘ​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മാ​ത്രം ഏ​ഴു​കോ​ടി​യോ​ളം രൂ​പ​യാ​ണ് ക​ള്ള​പ്പ​ണ​മാ​യും കു​ഴ​ൽ​പ്പ​ണ​മാ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ​നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന സ്ഥ​ല​വും അ​ത്യ​ന്താ​ധു​നി​ക രീ​തി​യി​ലു​ള്ള മെ​ഷീ​നു​ക​ളും പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മാ​ത്രം ആ​റു​പേ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. വ​രോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വും…

Read More

രോ​ഗ​സൗഖ്യത്തിലൂടെ ന​ല്കുന്ന സേ​വ​നം വ​ലു​തെന്ന് മെ​ട്രോ​മാ​ൻ പ​ദ്മ​വി​ഭൂ​ഷ​ണ്‍ ഡോ. ​ഇ. ശ്രീ​ധ​ര​ൻ

ഏ​ങ്ങ​ണ്ടി​യൂ​ർ: നാ​ടി​നു രോ​ഗ​ശാ​ന്തി പ​ക​രു​ന്ന​തി​ലൂ​ടെ എം.​ഐ ആ​ശു​പ​ത്രി സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന സേ​വ​നം വ​ലു​താ​ണെ​ന്നു മെ​ട്രോ​മാ​ൻ പ​ദ്മ​വി​ഭൂ​ഷ​ണ്‍ ഡോ. ​ഇ. ശ്രീ​ധ​ര​ൻ. ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച മാ​മോ​ഗ്രാം യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മാ​മോ​ഗ്രാം യൂ​ണി​റ്റി​ന്‍റെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ണ്ടാ​യ​പ്പോ​ൾ നാ​ടി​നെ സ​ഹാ​യി​ച്ച ആ​ശു​പ​ത്രി​യാ​ണ് എം. ​ഐ. ആ​ശു​പ​ത്രി​യെ​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​പ​ദ്മ​വി​ഭൂ​ഷ​ണ്‍ ഡോ. ​ഇ. ശ്രീ​ധ​ര​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ആ​ശു​പ​ത്രി​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ബി. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ല്യാ​ണ്‍ സി​ൽ​ക്സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് വ​ട​ക്കൂ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. വ​ർ​ഗീ​സ് കൊ​ള്ള​ന്നൂ​ർ സ​മ്മാ​നി​ച്ച കെ​ടാ​വി​ള​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ഏ​റ്റു​വാ​ങ്ങി. തോ​മ​സ് കൊ​ള്ള​ന്നൂ​ർ, വി.​ആ​ർ. അ​നി​ൽ​കു​മാ​ർ, കൊ​ച്ചു​മാ​ത്യു പൊ​റ​ത്തൂ​ർ, ജോ​ണി…

Read More

സിനിമ സ്റ്റൈലിൽ   വാഹനത്തിലെത്തി കത്തി കാണിച്ച്  ഭീഷണിപ്പെടുതി കവർച്ച; മൂ​ന്നു​പേ​ർ പി​ടി​യി​ൽ; മണ്ണാർക്കാട് നടന്ന സംഭവം ഇങ്ങനെ…

മ​ണ്ണാ​ർ​ക്കാ​ട്: ക​ഴി​ഞ്ഞ​ദി​വ​സം അ​ല​ന​ല്ലൂ​ർ അ​ത്താ​ണി​പ്പ​ടി വ​ച്ച് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്നും സി​നി​മാ​സ്റ്റൈ​ലി​ൽ പ​ണം ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​രെ നാ​ട്ടു​ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി. 19ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് ച​ങ്ങ​ലീ​രി മ​ല്ലി​യി​ൽ വീ​ട്ടി​ൽ​അ​ബ്ദു​ൾ റ​ഷീ​ദ് യാ​ത്ര ചെ​യ്തി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​നു കു​റു​കെ പ്ര​തി​ക​ൾ സ്കൂ​ട്ട​ർ കു​റു​കെ ഇ​ട്ട് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഈ ​സ​മ​യം പി​റ​കി​ൽ വ​ന്ന മ​റ്റു പ്ര​തി​ക​ൾ കാ​ർ കൊ​ണ്ട് മോ​ട്ടോ​ർ സൈ​ക്കി​ൾ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യും അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന പ​തി​നാ​ല് ല​ക്ഷ​ത്തി അ​ന്പ​തി​നാ​യി​രം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു. എ​സ്.​ഐ ജ​യ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ണ് ക​വ​ർ​ച്ച ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മൂന്നുപേ​ർ പി​ടി​യി​ലാ​യ​ത്.​ മ​ണ്ണാ​ർ​ക്കാ​ട് ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ സി​യാ​ദ് (26),മു​ഹ​മ്മ​ദ് ആ​ഷി​ക്ക് (24) എ​ന്നി​വ​രെ യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഒ​ളി​വി​ൽ താ​മ​സി​പ്പി​ക്കാ​ൻ…

Read More

അ​രി​കി​ടി​ഞ്ഞ് ഗ​ർ​ത്തം രൂ​പം​കൊ​ണ്ട സ്ഥ​ല​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം തു​ട​ങ്ങി

ചി​റ്റൂ​ർ: ക​ല്യാ​ണ​പ്പേ​ട്ട ആ​ലാം​ക​ട​വി​ൽ അ​രി​കി​ടി​ഞ്ഞ് വാ​ഹ​ന സ​ഞ്ചാ​രം അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി​നി​ർ​മാ​ണം തു​ട​ങ്ങി. ക​ല്ല​ഞ്ചി​റ തി​രി​വി​ലാ​ണ് റോ​ഡി​ന്‍റെ അ​രി​കി​ടി​ഞ്ഞ് ഗ​ർ​ത്തം രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ഞ്ചു സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഒ​രു​വ​ർ​ഷം മു​ന്പാ​ണ് ക​ന്നി​മാ​രി പ​ള്ളി​മൊ​ക്ക് റോ​ഡ് വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ​ത്. പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ​തോ​ടെ മീ​നാ​ക്ഷി​പു​രം, നെ​ല്ലി​മേ​ട്, മു​ല​ക്ക​ട, പ്ലാ​ച്ചി​മ​ട, ക​ന്നി​മാ​രി, ച​ന്ദ​നം​മൊ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ ക​ച്ചേ​രി​മേ​ട്ടി​ലേ​ക്ക് ഇ​തു​വ​ഴി​യാ​ണ് യാ​ത്ര. ആ​റ​ര​കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​നു ഇ​രു​വ​ശ​ത്തും മാ​ർ​ഗ​ത​ട​സ​മാ​യി നി​ല്ക്കു​ന്ന ഉ​ണ​ക്ക​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യ​വും ശ​ക്ത​മാ​ണ്. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്പോ​ൾ റോ​ഡി​ൽ മ​ര​ങ്ങ​ൾ​വീ​ണ് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​രു​ന്ന​തും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്ന​തു പ​തി​വാ​ണ്.

Read More

കു​തി​രാ​നി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു; കാർ പൂർണമായും കത്തിനശിച്ചു

കു​തി​രാ​ൻ: തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം കാ​റി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ രാ​വി​ലെ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇ​ന്നു​രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ള​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ഡ്രൈ​വ​റും ദ​ന്പ​തി​ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ നേ​ർ​ച്ച​യി​ട്ട് പി​ന്നീ​ട് കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ പു​ക വ​രു​ന്ന​തു​ക​ണ്ട് ഡ്രൈ​വ​റും ദ​ന്പ​തി​ക​ളും കാ​റി​ൽ​നി​ന്നും ചാ​ടി​യി​റ​ങ്ങി. ഇ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച കാ​റി​ലു​ണ്ടാ​യി​രു​ന്ന വി​ല​പ്പെ​ട്ട രേ​ഖ​ക​ളും അ​ഗ്നി​ക്കി​ര​യാ​യി. ഫ​യ​ർ​ഫോ​ഴ്സും ഹൈ​വേ പോ​ലീ​സും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More