പാലക്കാട് : വർഗീയ ധ്രുവീകരണം നടത്തുന്നത് നരേന്ദ്ര മോദി പിണറായി വിജയനിൽ നിന്ന് പഠിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. സർക്കാരിന്റെ സ്പോണ്സർഷിപ്പോടെ ഉണ്ടാക്കിയ വനിതാ മതിലിനെ വർഗീയ മതിൽ എന്ന് തന്നെ വിളിക്കണം. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിലിലൂടെ വർഗീയമായി ധ്രുവീകരിക്കുകയാണ് ലക്ഷ്യം. പിണറായി വിജയനെതിരെയോ സി.പി.എം പ്രസ്ഥാനത്തിനെതിരെയോ വരുന്ന ശബ്ദം പോലും കേൾക്കാൻ തയാറല്ല. ഇതിലൂടെ ഫാഷിസമാണ് കേരളത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. പിണറായി ശബരിമലയെ അവർണനും സവർണനുമായും ജാതീയമായും വെട്ടിമുറിച്ചു. സാമുദായികമായി കേരളത്തെ പിളർത്തി. വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റി എന്തിനാണ് ശബരിമലയെ തകർക്കുന്നത്. ശബരിമലയിൽ 51 സ്ത്രീകളെ കയറ്റിയെന്ന് പറഞ്ഞ് 50 വയസ് കവിഞ്ഞ സ്ത്രീകളുടെ പട്ടിക…
Read MoreCategory: Palakkad
കാലാവസ്ഥ വ്യതിയാനം: റബർമരങ്ങൾ ഇലകൊഴിഞ്ഞ് ഉണക്കുഭീഷണിയിൽ
വടക്കഞ്ചേരി: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് റബർമരങ്ങൾ ഇലകൊഴിഞ്ഞ് ഉണക്കുഭീഷണിയിൽ.പാലക്കുഴിപോലുള്ള ഉയർന്ന മലന്പ്രദേശങ്ങളിലാണ് രോഗം വ്യാപകമായി കാണപ്പെടുന്നത്. സ്വാഭാവിക ഇലകൊഴിച്ചിലിനുശേഷം പിന്നീടുവരുന്ന ഇലകളാണ് ഒന്നിച്ചു കൊഴിഞ്ഞ് മരത്തിന്റെ കരുത്ത് ഇല്ലാതാകുന്നത്. രണ്ടാമത് ഇലകൾ കൊഴിഞ്ഞ മരത്തിൽ പിന്നേയും ഇലകൾ വരാനുള്ള സാധ്യത കുറവാണെന്ന് കർഷകർ പറയുന്നു. അങ്ങനെ വന്നാൽ തന്നെ അത് മരത്തിന്റെ വളർച്ചയേയും ബാധിക്കും. തണുപ്പ് കൂടുതലായി ഉണ്ടാകുന്ന ഫംഗസ് രോഗമാണിതെന്നു പറയുന്നു. തോട്ടങ്ങളിലെല്ലാം ഇലകൾ കൊഴിഞ്ഞു കൂടിക്കിടക്കുന്ന കാഴ്ച കർഷകർക്ക് സഹിക്കാവുന്നതല്ല. പുതിയതായി വരുന്ന തളിര് ഇലകൾ ചുരുണ്ടു ദിവസത്തിനുള്ളിൽ കൊഴിയുകയാണെന്ന് കർഷകർ പറയുന്നു. ഇലകൾക്ക് നല്ല മഞ്ഞപ്പും പടരുന്നുണ്ട്. റബറിന് വിലയില്ലാത്തതിനാൽ വലിയ തുക മുടക്കി രോഗത്തിനെതിരേ മരുന്നുതളിക്കാനും കർഷകർ മെനക്കെടുന്നില്ല. മരുന്നുതളിക്കാൻ ആളെ കിട്ടാത്തതും കർഷകരെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മലയോരങ്ങളിൽ മരംകോച്ചുന്ന തണുപ്പാണ്. പകൽസമയത്തെ മൂടലും രോഗവ്യാപനത്തിനു വഴിവയ്ക്കുന്നു.
Read Moreവിനോദസഞ്ചാരികൾക്ക് ദൃശ്യവിസ്മയമൊരുക്കി ഇരുമ്പ കച്ചോല
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരുന്പകച്ചോല വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത ദൃശ്യവിസ്മയമൊരുക്കുന്നു. ഇരുന്പകച്ചോല കൊർണക്കുന്നിലുള്ള ഈ വിസ്മയം കാണുന്നതിനു നിരവധി വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.കാഞ്ഞിരപ്പുഴഡാമിന്റെ ഇടതുവശത്തായി കൊർണക്കുന്നുനിന്നും റിസർവോയറിലേക്കുള്ള കാഴ്ചയാണ് ഏറെ ആനന്ദകരം. കാഞ്ഞിരപ്പുഴ ഡാം, പ്രദേശത്തെ പുൽമേടുകൾ, പാലക്കയം മലനിരകൾ, വാക്കോടൻമല, നീലാകാശം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് വിസ്മയകാഴ്ചകൾ. കാഞ്ഞിരപ്പുഴഡാം സന്ദർശിക്കാനെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. തണുത്ത കാറ്റും ഡാമിൽനിന്നുള്ള കാറ്റുംമൂലമുണ്ടാകുന്ന തിരയിളക്കവും കാഴ്ചക്കാർക്ക് ഏറെ ആസ്വാദ്യകരമാണ്. പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, ഒറ്റപ്പാലം, നിലന്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് പതിവായി ഇവിടേയ്ക്കെത്തുന്നത്. കാഞ്ഞിരപ്പുഴ ഉദ്യാനം, ഡാം എന്നിവയ്ക്ക് ഒപ്പം ഇത്തരം മനോഹര കാഴ്ചകൂടി സാധ്യമാകുന്നതോടെ കാഞ്ഞിരപ്പുഴയിലേക്ക് സന്ദർശകരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. സർക്കാർ പ്രത്യേകപദ്ധതിയുടെ ഭാഗമായി പത്തുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കാഞ്ഞിരപ്പുഴയിൽ നടക്കുന്നത്. ഇതുകൂടി പൂർത്തിയാകുന്നതോടെ സന്ദർശകരുടെ തിരക്ക് ഇനിയും വർധിക്കും. മീൻവല്ലം, ശിരുവാണി ഇക്കോ ടൂറിസം എന്നിവയെല്ലാം കാഞ്ഞിരപ്പുഴയോടു ചേർന്നാണ്…
Read Moreദുരിതയാത്രക്കു അറുതിയാകുന്നു ; ചെട്ടിച്ചാലിൽ നിന്ന് മന്ദരപ്പിള്ളിയിലേക്ക് പുതിയ റോഡ്
മറ്റത്തൂർ: പഞ്ചായത്തിലെ ചെട്ടിച്ചാലിനേയും മന്ദരപ്പിള്ളിയേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിക്കുന്നു. വെള്ളിക്കുളം വലിയതോടിന്റെ കരയിലൂടെ നിർമിക്കുന്ന റോഡ് പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് വാസുപുരം, അവിട്ടപ്പിള്ളി, മൂന്നുമുറി എന്നിവിടങ്ങളിലേക്കെത്താൻ ദൂരം കുറയും. മറ്റത്തൂർ പഞ്ചായത്തിലെ 23-ാം വാർഡിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ചെട്ടിച്ചാലിനെ മന്ദരപ്പിള്ളി പ്രദേശവുമായി ബന്ധപ്പെടുത്തുന്ന റോഡ്. ഇപ്പോൾ പാടവരന്പിലൂടെയാണ് ചെട്ടിച്ചാൽ നിവാസികൾ മന്ദരപ്പിള്ളിയിലേക്ക് എത്തുന്നത്. വെള്ളിക്കുളം വലിയ തോടിന്റെ കരയിലൂടെ ഇപ്പോൾ നിലവിലുള്ള ചെമ്മണ്പാത വികസിപ്പിച്ചാണ് പുതിയ റോഡ് നിർമിക്കുന്നതെന്ന് മറ്റത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത് പറഞ്ഞു. ഇതിന്റെ ആദ്യപടിയായി തോടിന്റെ വശങ്ങൾ കരിങ്കൽകെട്ടി സംരക്ഷിക്കുന്ന പണികൾക്ക് തുടക്കം കുറിച്ചു. 7,07,000 വിനിയോഗിച്ചാണ് ഇപ്പോൾ റോഡിന് വേണ്ടി തോടിന്റെ വശം കരിങ്കൽ കെട്ടുന്നത്. രണ്ടാംഘട്ടത്തിൽ ജില്ല പഞ്ചായത്തിന്റെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കുക.
Read Moreതട്ടിക്കൊണ്ടുപോയി സ്ത്രീകൾക്കൊപ്പം നിർത്തി അശ്ലീലചിത്രം എടുത്തു; പിന്നീട് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണി ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ
കോയന്പത്തൂർ: അശ്ലീലചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ മൂന്നുപേരെ പിടികൂടി. വീരകേരളം അണ്ണാനഗർ ഹൗസിംഗ് യൂണിറ്റ് പദ്മനാഭൻ (42), കോവിൽമേട് നാഗരാജ് (43), കൗണ്ടർമിൽസ് വിഷ്ണുകുമാർ (32) എന്നിവരാണ് അറസ്റ്റിലായത്. വേലാണ്ടിപാളയം സഹകരണസംഘം സെക്രട്ടറി രത്നപുരി ശരവണകുമാറിന്റെ (51) പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. രണ്ടുവർഷംമുന്പ് ശരവണകുമാറിനെതട്ടിക്കൊണ്ടുപോയിനഗ്നരാക്കിഒരു സ്ത്രീക്കൊപ്പം ഇരുത്തി അശ്ലീല ചിത്രങ്ങൾ എടുത്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുവർഷമായി അന്പതുലക്ഷം രൂപയോളം വാങ്ങി.വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ശരവണകുമാർ സായ്ബാബ കോളനി പോലീസിൽ പരാതി നല്കിയതിനെ തുടർന്നാണ് മൂന്നുപേരെയും അറസ്റ്റുചെയ്തത്.യുവതിഉൾപ്പെടെയുള്ളവർക്കായി അന്വേഷണം തുടങ്ങി.
Read Moreകിഴക്കഞ്ചേരിയിലെ ഉരുൾപൊട്ടൽ മേഖലയിൽകരിങ്കൽക്വാറി, ക്രഷർ യൂണിറ്റുകൾക്ക് അനുമതി നല്കാൻ നീക്കം നടക്കുന്നതായി ആക്ഷേപം
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊന്നയ്ക്കൽകടവിൽ ഉരുൾപൊട്ടലുണ്ടാകുന്ന മലകളുടെ താഴ് വാരങ്ങളിൽ അനിയന്ത്രിതമായി കരിങ്കൽ ക്വാറികൾക്കും ക്രഷർ യൂണിറ്റുകൾക്കും അനുമതി നല്കാൻ നീക്കം നടക്കുന്നതായി പരാതി. നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നല്കി. സ്വാഭാവിക പരിസ്ഥിതി തിരിച്ചുകൊണ്ടുവരാൻ ഭീമമായ തുക ചെലവഴിച്ച് നബാർഡ് പദ്ധതികൾ നടപ്പിലാക്കുന്ന നീർത്തടപ്രദേശത്താണ് ക്വാറികൾക്ക് അനുമതി നല്കുന്നതെന്ന് പരാതിയിൽ പറയുന്നു. ജില്ലാ പഞ്ചായത്ത് നിർമാണപ്രവൃത്തികൾ ആരംഭിച്ചിട്ടുള്ള പാലക്കുഴി, തിണ്ടില്ലം മിനി ജലവൈദ്യുതപദ്ധതിക്കായി ഡാം നിർമിക്കുന്ന മലയുടെ അടിഭാഗമാണ് നിർദിഷ്ട പ്രദേശങ്ങൾ. സിംഹവാലൻ കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികളുടെ സ്വൈര്യവിഹാരകേന്ദ്രവും വനപ്രദേശങ്ങളും ചേർന്ന മലയിലാണ് പരിസ്ഥിതിക്കും സ്വാഭാവിക ജലസ്രോതസുകൾക്കും ആഘാതം ഏല്പിക്കുന്ന കരിങ്കൽ ഖനനത്തിന് അധികൃതരുടെ അറിവോട് നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.
Read Moreഒന്നരക്കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികൾ പിടിയിൽ; ചാലക്കുടി മേഖലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപനയെന്ന് പോലീസ്
നെന്മാറ:വിത്തനശ്ശേരിയിൽ വാഹനപരിശോധനക്കിടെ ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ രണ്ടുയുവാക്കളെ നെന്മാറ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അന്നമനട മാന്പറ വലിയവീട്ടിൽ ഷാഹുൽ (28), മുകുന്ദപുരം തെക്കുമുറി കല്ലൂർ കാടിപറന്പു വീട്ടിൽ ഷാഫി (23) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പഴനിയിൽ നിന്നും കഞ്ചാവുമായി ചാലക്കുടി മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രികരിച്ചു വിൽപന നടത്തിവരുന്ന സംഘമാണെന്നു എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പരിശോധനസമയത്ത് വാഹനം നിർത്താൻ കൈകാണിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വാഹനം പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതികളുടെ ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫിസർ കുമാറിനു പരുക്കേറ്റു. എക്സൈസ് ഇൻസ്പെക്ടർ എം.സുരേഷ് , പ്രകാശൻ, രമേശ്കുമാർ, സന്തോഷ്കുമാർ, ജോസ്പ്രകാശ്, ആർ. രമേശ്, സുജിത്കുമാർ, സന്ധ്യ, വിശ്വനാഥൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Read Moreപാലക്കാട്ട് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു; സമീപവാസിയായ ആർഎസ്എസ് പ്രവർത്തകൻ ശിവദാസ് പോലീസ് സ്റ്റേഷനിൽ കിഴടങ്ങി; ആക്രമണത്തിന് പിന്നിലെ കാരണം …
പാലക്കാട്: കണ്ണന്പ്രയിൽ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോക്കൽ സെക്രട്ടറി എം.കെ.സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ കോടതി വളപ്പിൽ വച്ചാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന സുരേന്ദ്രനെ ജീപ്പിടിപ്പിച്ച് വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അയൽവാസിയും ആർഎസ്എസ് പ്രവർത്തകനുമായ ശിവദാസനാണ് ആക്രമണത്തിന് പിന്നിൽ. ഇയാൾ സംഭവശേഷം ആയുധവുമായി പോലീസിൽ കീഴടങ്ങുകയും ചെയ്തു. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
Read Moreമുതലമട റെയിൽവേ സ്റ്റേഷൻ തുരങ്കപ്പാത റോഡിലെ മണ്ണിടിച്ചിൽ; സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ
കൊല്ലങ്കോട്: മുതലമട റെയിൽവേ സ്റ്റേഷൻ തുരങ്കപ്പാത റോഡിൽ മണ്ണിടിച്ചലുണ്ടാവുന്ന സ്ഥലത്ത് വാഹനസഞ്ചാരം അപകടഭീഷണിയിലായതിനാൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കണമെ ന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. മഴ ചാറിയാൽ റോഡിലേക്ക് മണ്ണിടിച്ചലുണ്ടാകുന്നത് പതിവാണ്. തുരങ്കപ്പാതയുടെ വടക്കുഭാഗത്ത് ഇരുപതടി ഉയരത്തിലാണ് മണ്തിട്ടയുള്ളത്. പത്തോളം സ്വകാര്യ ബസുകളും വിദ്യാർത്ഥികളെ കയറ്റി നിരവധി ബസുകളും ഇതുവഴിയാണ് പതി വായി സഞ്ചരിക്കുന്നത്. കാന്പത്തുച്ചള്ള ടൗണിൽനിന്നും നന്ദിയോട്, മീനാക്ഷിപുരം ഭാഗത്തേക്ക് എണ്ണമറ്റ യാത്രാ ചരക്കുവാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.
Read Moreകോഴിഫാമുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കണ ആവശ്യം ശക്തമാകുന്നു
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന കോഴിഫാമുകളിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായി. വില്പനയ്ക്കായി കാത്തിരിക്കുന്ന ബ്രോയിലർ കോഴികളിൽ അണുബാധയും രോഗങ്ങളുമുണ്ടെന്നും വ്യാപക ആക്ഷേപം ഉയർന്നിരുന്നു. താലൂക്കിൽ ഇരുന്നൂറോളം കോഴിഫാമുകളാണ് പ്രവർത്തിക്കുന്നത്. ഇവയെക്കുറിച്ച് വ്യക്തമായ കണക്കൊന്നും ആരോഗ്യവകുപ്പിന്റെ പക്കലില്ല. ഇതു വലിയ ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. കോഴിഫാമുകൾക്ക് അനുമതി നല്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പാകട്ടെ ഇതൊന്നും ശ്രദ്ധിക്കുന്നുമില്ല. ജില്ലയിലെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന കോഴിഫാമുകൾക്ക് ലൈസൻസ് ഉണ്ടോയെന്നുപോലും ഭക്ഷ്യസുരക്ഷാ വകുപ്പിനോ പഞ്ചായത്തിനോ കൃത്യമായ മാർഗങ്ങളില്ല. നിലവിൽ മിക്ക കോഴിഫാമുകളും വൃത്തിഹീനമായി കിടക്കുകയാണ്. ഇതു കോഴികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. സാധാരണഗതിയിൽ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പോ നടത്തുന്ന പരിശോധനയിൽ കൃത്രിമം കണ്ടെത്തിയാൽ കോഴിഫാമിന്റെ ലൈസൻസ് തന്നെ റദ്ദ് ചെയ്യാനാകും. വകുപ്പ് ഈ നടപടി സ്വീകരിച്ചാൽ മാത്രമേ കൂടുതൽ ആരോഗ്യപ്രശ്നങ്ങളിൽനിന്ന് രക്ഷനേടാനാകൂ.
Read More