ഷൊർണൂർ: ഷൊർണൂർ നഗരസഭയുടെ സമഗ്ര കുടിവെള്ളപദ്ധതിക്കായുള്ള പൈപ്പുലൈൻ സ്ഥാപിക്കൽ ഉടനേ തുടങ്ങും. ഷൊർണൂർ നഗരസഭയും ജലവകുപ്പ് അധികൃതരും തമ്മിലുണ്ടായ തർക്കമാണ് ഇത്രയുംദിവസം പൈപ്പുലൈൻ സ്ഥാപിക്കുന്ന നടപടികൾ വൈകുന്നതിനു കാരണമായത്. ജലഅതോറിറ്റി നിർദേശിച്ച സ്ഥലത്തുകൂടി പൈപ്പുലൈൻ സ്ഥാപിക്കാൻ നഗരസഭ അനുമതി നല്കി. നഗരസഭയുടെ കെട്ടിടം നിലനില്ക്കുന്ന സ്ഥലത്തുകൂടി പൈപ്പുലൈൻ വലിക്കുന്നതിന് ഷൊർണൂർ നഗരസഭാ ഭരണസമിതി അനുമതി നല്കിയതോടെയാണ് ഇത് സംബന്ധിച്ച തർക്കത്തിനു പരിഹാരമായത്. നഗരസഭാ കെട്ടിടം നില്ക്കുന്ന സ്ഥലത്തുകൂടി പൈപ്പുലൈൻ കടന്നുപോകുമെന്നതായിരുന്നു നഗരസഭയുടെ എതിർപ്പിന് കാരണമായത്. മറ്റുവഴികളുണ്ടെങ്കിലും ജലഅതോറിറ്റി ഇക്കാര്യത്തിൽ കരാറുകാരനെ സഹായിക്കുകയാണെന്ന് ഷൊർണൂർ നഗരസഭ ചെയർപേഴ്സണ് ആരോപിച്ചത്. ഫെബ്രുവരിയോടെ ശുദ്ധീകരണശാല യുടെ നിർമാണം പൂർത്തിയാക്കുമെന്ന് ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കി. പൈപ്പുലൈൻ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കാത്തതിനാൽ തുടർപ്രവൃത്തികൾ തടസപ്പെട്ടിരിക്കുകയാണെന്നാണ് ജലഅതോറിറ്റിയുടെ ആരോപണം. ഷൊർണൂർ നിയോജകമണ്ഡലത്തിൽ നടന്ന വികസന പ്രവൃത്തികളുടെ അവലോകന യോഗത്തിൽ ഇക്കാര്യം ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.…
Read MoreCategory: Palakkad
സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും
ഏ.ജെ.വിൻസൻ തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്കുന്നത്. 18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്. ജില്ലയും കൈമാറിയ…
Read Moreരാജ്യപുരസ്കാർ പരീക്ഷ ഇതുവരെയും നടന്നിട്ടില്ല; സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ആശങ്കയിൽ
മണ്ണാർക്കാട്: എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഏഴായിരത്തോളം വരുന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിൽ.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്കു സംസ്ഥാനതലത്തിൽ നടത്തിവരാറുള്ള രാജ്യപുരസ്കാർ പരീക്ഷ സംസ്ഥാന ചീഫ് കമ്മീഷണറുടെ ഉത്തരവുപ്രകാരം ഈ വർഷം ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞവർഷം ഡിസംബറിൽ പരീക്ഷ നടക്കുകയും ജനുവരിയിൽ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പരീക്ഷ നടക്കാത്തതുമൂലം എസ്എസ്എൽസി പരീക്ഷയ്ക്കു ഗ്രേസ് മാർക്ക് ലഭിക്കുമോ എന്നാണ് ആശങ്ക. പരീക്ഷ കഴിഞ്ഞശേഷം ഗവർണർ ഒപ്പിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തവണ ഡിസംബറിലും ജനുവരി ആദ്യ ആഴ്ചയിലും രണ്ടു ഘട്ടമായി പരീക്ഷ നടത്തുമെന്നറിയിച്ചിരുന്നു. എന്നാൽ, ഡിപിഐ യുടെ നിർദേശത്തോടെ അതു മാറ്റിവച്ചു. പകരം എന്നു പരീക്ഷ നടത്തും എന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരിയിൽ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ തുടങ്ങും. തുടർന്ന് ഐടി പ്രധാന പരീക്ഷയും. ഈ സമയക്രമമാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നത്. വിദ്യാർത്ഥികളുടെ…
Read Moreഐഎൻടിയുസി തൊഴിലാളിക്ക് മർദ്ദനം; പ്രതികളെ പോലീസ് രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നെന്മാറ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് ഐഎൻടിയുസി
നെന്മാറ:ഐ.എൻ.ടി.യു.സി തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഒഴിവാക്കുന്നുവെന്നാരോപിച്ച് ഐ.എൻ.ടി.യു.സി., കോണ്ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നെന്മാറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കഴിഞ്ഞ ഡിസംബർ 18 ന് വക്കാവിൽ വെച്ച് പേഴുംപാറ ഐ.എൻ.ടി.യു.സി. തൊഴിലാളിയായ പരമനെ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. ആക്രമണത്തിൽ പരമന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ പരമന്റെ മൊഴിയുടെ അടസ്ഥാനത്തിൽ ആദ്യം മൂന്നുപേർക്കെതിരെയും, പിന്നീട് 11 പേർക്കെതിരെയും നെന്മാറ പോലീസ് കേസെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കേസിൽ ഉൾപ്പെട്ട അഞ്ചുപേരെ പ്രതിസ്ഥാനത്തു നിന്ന് മാറ്റുവാൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഐ.എൻ.ടി.യു.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. തുടർന്ന് സി.ഐ. ടി.എൻ. ഉണ്ണികൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ആരെയും ഒഴിവാക്കില്ലെന്നും, അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചതോടെ സമരം അവസാനിപ്പിച്ചത്.ഡി.സി.സി.വൈസ് പ്രസിഡന്റ് എ.സുമേഷ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സി.സി.സുനിൽ, സജേഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം എസ്.വിനോദ്, കെ.ഐ. അബ്ബാസ്, രാജീവ്,പരമൻ, തുടങ്ങിയവർ…
Read Moreവനംവകുപ്പ് നിഷ്കർഷിക്കുന്ന ആരോഗ്യ പരിശോധന നടത്താത്ത ആനകൾക്ക് എഴുന്നള്ളത്തിൽ നിന്ന് വിലക്ക്
പാലക്കാട് : വനംവകുപ്പ് നിഷ്കർഷിക്കുന്ന ആരോഗ്യ പരിശോധന നടത്താത്ത ആനകളെ ജില്ലയിൽ എഴുന്നള്ളത്തിനും പൊതുപരിപാടികൾക്കും വിലക്കാൻ തീരുമാനിച്ചു. ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താൻ അഡീഷണ ജില്ലാ മജിസ്ട്രേറ്റ് ടി.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല മോണിട്ടറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. കൊല്ലം നടുവത്തളം ശിവൻ എന്ന നാട്ടാനയെ അഞ്ച് മാസത്തേക്ക് ജില്ലയിൽ എഴുന്നള്ളത്തിനും പൊതുപരിപാടികൾക്ക് പങ്കെടുക്കുന്നതിനും വിലക്കാനും തീരുമാനിച്ചു. മുതലമട നെണ്ടകീഴായ കണ്ടൻചിറ ക്ഷേത്രത്തി ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ചിറക്കര ശ്രീരാം , നന്തിലത്ത് ഗോപാലകൃഷ്ണൻ , നായരന്പലം രാജശേഖരൻ എന്നീ ആനകളെ ഫിറ്റ്നസ് ഉറപ്പാക്കിയതിന് ശേഷമേ ജില്ലയിൽ എഴുന്നള്ളിക്കാൻ അനുവദിക്കൂവെന്നും യോഗത്തിൽ തീരുമാനമായി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സർവേറ്റർ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
Read Moreപ്രളയാനന്തര പുനർനിർമാണം: ജില്ലയിൽ റോഡുകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു
പാലക്കാട് : പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയി പ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണ- പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.മണ്ണിടിച്ചിലിൽ പ്രധാനപ്പെട്ട ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിൽ ദിവസങ്ങൾക്കുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. കേടുപാടുകൾ സംഭവിച്ച ഇടങ്ങളി താത്ക്കാലികമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കുകയും പൂർണമായും തകർന്ന ഭാഗങ്ങളിൽ പുനർനിർമാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങൾ പിന്നിടുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ മൂലം നെന്മാറ- നെല്ലിയാന്പതി റോഡി ഗതാഗതം തടസ്സപ്പെട്ട 72 ഇടങ്ങളിലെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി. പാർശ്വഭിത്തി ഇടിഞ്ഞ ഒന്പത് ഇടങ്ങളിൽ നിർമാണം പുരോഗമിക്കുകയും മൂന്ന് ഇടങ്ങൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നെല്ലിയാന്പതി കുണ്ടറച്ചോലയിൽ താത്ക്കാലിക പാലം പണിതെങ്കിലും പുതിയ പാലം നിർമിക്കാൻ 15 ലക്ഷത്തിന്റെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി കിട്ടിയാലുടൻ പ്രവർത്തനമാരംഭിക്കും. കൽമണ്ഡപം മുതൽ കൽപാത്തി…
Read More“തൊലിപ്പുറത്തുള്ള നവോത്ഥാനമേ നമുക്ക് പറഞ്ഞിട്ടുള്ളു” സർക്കാരിനെ ട്രോളി വി.ടി. ബൽറാം
പാലക്കാട്: സംവരണ ബില്ലിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണ്. തൊലിപ്പുറത്തുള്ള നവോത്ഥാനമേ നമുക്ക് പറഞ്ഞിട്ടുള്ളുവെന്നും പരിഹാസരൂപേണ ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദളിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂവെന്നാണ് ബൽറാം കുറിച്ചത്.
Read Moreകോൺഗ്രസ് നേതാവിന് വെട്ടേറ്റ സംഭവം; പത്തു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
ഒറ്റപ്പാലം: ബ്ലോക്ക് കോണ്ഗ്രസ് ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തിൽ പത്തു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ഒറ്റപ്പാലം പോലീസ് കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്. ഒറ്റപ്പാലം നഗരത്തിൽ കഴിഞ്ഞദിവസം നടന്ന ഡിവൈഎഫ്ഐയുടെ പ്രകടനത്തിനുശേഷമാണ് ഒറ്റപ്പാലം ബ്ലോക്ക് കോണ്ഗ്രസ് ജനറൽ സെക്രട്ടറി എൻ.കെ.കൃഷ്ണൻകുട്ടിക്ക് വെട്ടേറ്റത്. നഗരത്തിനുള്ളിൽ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് സ്വകാര്യ കോംപ്ലക്സിൽ നില്ക്കുകയായിരുന്ന കൃഷ്ണൻകുട്ടിയെ യാതൊരു പ്രകോപനവും കൂടാതെ പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐക്കാർ ആയുധങ്ങളുമായി ആക്രമിച്ചുവെന്നാണ് കേസ്. ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയിൽ പതിമൂന്നു തുന്നലുകളുണ്ട്. പ്രതികളെ ഉടനേ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു കോണ്ഗ്രസ് പ്രവർത്തകർ ഒറ്റപ്പാലത്ത് വഴിതടയൽ അടക്കമുള്ള സമരവും നടത്തി. ഇതേ തുടർന്നാണ് പത്തു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഒറ്റപ്പാലം സ്വദേശികളായ വിജിത്ത്. വിപിൻ, മുത്തലി, ഷമീർ, അഷ്ക്കർ എന്നിവരടക്കം പത്തുപേർക്കെതിരെയാണ് കേസ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റു…
Read Moreമാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരേ കർശന നടപടിയെന്നു വനിതാ കമ്മീഷൻ
പാലക്കാട്: സ്വത്തിനായി വഴിയാധാരമാക്കപ്പെടുന്ന രക്ഷിതാക്കളുടെ എണ്ണം കൂടിവരുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. മാതാപിതാക്കളിൽനിന്നും സ്വത്ത് എഴുതിവാങ്ങിയശേഷം അവരെ ഉപേക്ഷിക്കുന്ന നിരവധി പരാതികൾ വനിതാകമ്മീഷനു ലഭിക്കുന്നതായി അവർ പറഞ്ഞു. ജില്ലയിൽ ഇത്തരത്തിൽ ലഭിച്ച രണ്ടു പരാതികൾ കമ്മീഷൻ ആർഡിഒയ്ക്കു കൈമാറുകയും ആർഡിഒയുടെ പ്രത്യേക ഇടപെടലിലൂടെ സ്വത്തുക്കൾ അമ്മയ്ക്ക് തിരികെ ലഭിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മികച്ച ഇടപെടൽ നടത്തിയ ആർഡിഒയെ ചെയർപേഴ്സണ് അഭിനന്ദിച്ചു. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിലാണ് ചെയർപേഴ്സണ് ഇക്കാര്യം അറിയിച്ചത്. പരാതിക്കാരും എതിർകക്ഷികളും ഹാജരാകാത്തതുമൂലം കേസുകൾ തീർപ്പാക്കാൻ കാലതാമസം നേരിടുന്നുണ്ട്. പരമാവധി മൂന്നുതവണ പരാതിക്കാരെ സിറ്റിംഗിനായി വിളിക്കും. മൂന്നുതവണയും ഹാജരാവാത്തവർക്കെതിരെ നടപടിയെടുക്കും. സംസ്ഥാനത്ത് പരാതിക്കാർ ഹാജരാകാത്തതിനാൽ കെട്ടിക്കിടക്കുന്ന പരാതികളിൽ ഉടനെ നടപടിയെടുക്കും. പെണ്കുട്ടികൾക്ക് വിവാഹസമയത്ത് നല്കുന്ന ഭൂമിയോ മറ്റ് സ്വത്തുക്കളോ പെണ്കുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നത് പിന്നീടുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാൻ…
Read Moreഎഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടിയ സംഭവം: ഗർഭിണി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
കൊല്ലങ്കോട്: ആനമാറിയിയിൽ ഞായറാഴ്ച്ച എഴുന്നള്ളിപ്പിനിടെ ഇടഞ്ഞോടിയ ആനയ്ക്കുമുന്നിൽ അകപ്പെട്ട പൂർണഗർഭിണി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പനങ്കാവ് ആറുമുഖന്റെ മകൾ രജിത (24)യാണ് മനഃസാന്നിധ്യംകൊണ്ടു മൂന്നടി ദൂരവ്യത്യാസത്തിൽ ആനയ്ക്കുമുന്നിൽനിന്നും രക്ഷപ്പെട്ടത്. നെണ്ടൻകിഴായ കണ്ടൻചിറ കവറ ആറാട്ടിനോട് അനുബന്ധിച്ചായിരുന്നു എഴുന്നള്ളിപ്പ്.ആനമാറിയിൽ എഴുന്നള്ളിപ്പ് എത്തിയപ്പോൾ ആനകൾ മൂന്നു ദിശകളിലേക്കായി ഓടുകയായിരുന്നു. ഇതിൽ നന്തിലത്ത് ഗോപാലൻ എന്ന ആന പടിഞ്ഞാറു ഭാഗം ലക്ഷ്യമാക്കി പനങ്കാവിലേക്ക് ഓടി. സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ പനങ്കാവ് ഭാഗത്തെ വീടുകളിലേക്ക് ആന ഇടഞ്ഞ് ഓടിവരുന്ന വിവരം മൊബൈലിൽ അറിയിച്ച സമയത്ത് രജിതയും അമ്മ പാർവതിയും അച്്ഛൻ ആറുമുഖനു ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു.മൊബൈൽ സന്ദേശം ലഭിച്ച് സെക്കൻഡുകൾക്കുള്ളിൽ ഓടിയെത്തിയ ആനയുടെ മുന്നിൽ രജിത അകപ്പെടുകയായിരുന്നു. എന്നാൽ ആത്മസംയമനം പാലിച്ച് നാലടി ദൂരെയുള്ള വീട്ടിലേക്ക് ഓടിക്കയറി വാതിൽ അടയ്ക്കുകയായിരുന്നു.വീടിനുമുന്നിലെ വയലിൽ കാൽ കുടുങ്ങിയ ആന പിന്നീട് ആറുമുഖന്റെ വീടിന്റെ മതിലും സണ്ഷേഡും തകർത്തു. തുടർന്ന് വീടിന്റെ…
Read More