ചൊ​റോ​ട്ടൂ​ർ പ്ര​ദേ​ശ​ത്ത് നാ​ശം​വിതയ്ക്കു​ന്ന ക​രി​ങ്ക​ൽ​ക്വാ​റി​ക്ക് താ​ത്കാ​ലി​ക​ നിരോധനം

ഷൊ​ർ​ണൂ​ർ: ചൊ​റോ​ട്ടൂ​ർ പ​രി​സ​ര​പ്ര​ദേ​ശ​ത്ത് നാ​ശം​വി​ത​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ​ക്വാ​റി​ക്ക് താ​ത്കാ​ലി​ക​മാ​യി താ​ഴു​വീ​ണു. ജി​യോ​ള​ജി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം മാ​ത്ര​മേ ഇ​നി ക്വാ​റി പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടൂ​വെ​ന്നാ​ണ് തീ​രു​മാ​നം. ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ.​ശ​ശി. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി എ​ൻ.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ക​രി​ങ്ക​ൽ ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​മി​ത്തം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. വ​ൻ​സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി പാ​റ പൊ​ളി​ക്കു​ന്ന​തു​മൂ​ലം പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ത്തെ​പോ​ലും ഇ​തു ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. 25-ഓ​ളം വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വീ​ടു​ക​ളു​ടെ ചു​മ​രു​ക​ൾ വി​ണ്ടു​കീ​റു​ക​യും അ​ടി​ത്ത​റ ഇ​ള​കു​ക​യും ചെ​യ്തി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളും വി​ള്ള​ൽ​വീ​ണ സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ വ​ൻ​ദു​രി​തം അ​നു​ഭ​വി​ച്ചി​രു​ന്നു. വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മ്മ​ത​പ​ത്രം നി​ഷേ​ധി​ച്ച ക​രി​ങ്ക​ൽ ക്വാ​റി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വു വാ​ങ്ങി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.പ്ര​ദേ​ശ​ത്തെ…

Read More

കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ക്ക​ണം;  ടണലിന് മുന്നിൽ റീത്ത് വച്ച് കോൺഗ്രസിന്‍റെ പ്രതിഷേധം

പ​ട്ടി​ക്കാ​ട്: കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ണ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മിറ്റി കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​കാ​ത്മ​ക​മാ​യി ട​ണ​ലി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു. ജ​നു​വ​രി 30 ന​കം തു​ര​ങ്കം റോ​ഡ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് സെ​പ്റ്റം​ബ​ർ 25 നു ​ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ക​രാ​ർ ക​ന്പ​നി​യു​ടെ ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഭാ​സ്ക​ര​ൻ ആ​ദം​കാ​വി​ൽ, കെ.​സി. അ​ഭി​ലാ​ഷ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ തോ​മസ്, എ​ൽ​ദോ​സ്, റോ​യ് കെ. ​ദേ​വ​സി, ശ​കു​ന്ത​ള ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചാ​ക്കോ​ച്ച​ൻ, റെ​ജി, സി.​വി. ജോ​സ്, റോ​യ് തോ​മ​സ്, സ​ജി താ​ണി​ക്ക​ൽ, സി.​കെ.…

Read More

വേ​ന​ൽ പ​ടി​വാ​തി​ലെ​ത്തി; മ​ല​യോ​ര​മേ​ഖ​ല കാ​ട്ടു​തീ ഭീ​തി​യി​ൽ; കാട്ടുതീയിൽ ഒന്നും ചെയ്യാനാവാതെ ഫയർഫോഴ്സും

മ​ണ്ണാ​ർ​ക്കാ​ട്: വേ​ന​ൽ പ​ടി​വാ​തി​ലെ​ത്തി നി​ല്ക്കേ മ​ല​യോ​ര​മേ​ഖ​ല കാ​ട്ടു​തീ ഭീ​തി​യി​ലാ​യി. താ​ലൂ​ക്കി​ന്‍റെ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ഇ​രു​ന്പ​ക​ച്ചോ​ല, പൂ​ഞ്ചോ​ല, അ​ട്ട​പ്പാ​ടി മ​ല​നി​ര​ക​ൾ, തി​രു​വി​ഴാം​കു​ന്ന്, അ​ന്പ​ല​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​തീ ഭീ​ഷ​ണി ഉള്ള​ത്.വ​നം​വ​കു​പ്പി​ന്‍റേത് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ കാ​ട്ടു​തീ​യി​ൽ ക​ത്തി​ന​ശി​ച്ചി​രു​ന്നു. കാ​ട്ടു​തീ​യു​ടെ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ന​ത്തി​ന്‍റെ വ്യാ​പ്തി​യും കു​റ​യു​ക​യാ​ണ്. കാ​റ്റു ശ​ക്ത​മാ​യ​തോ​ടെ കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ക്കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്.കാ​ട്ടു​തീ​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങു​ന്ന​തി​ന്‍റെ ക​ണ​ക്കു​ക​ളൊ​ന്നും വ​നം​വ​കു​പ്പി​ന്‍റെ കൈ​വ​ശ​മി​ല്ല. കാ​ട്ടു​തീ ത​ട​യാ​ൻ വ​നം​വ​കു​പ്പി​ന്‍റെ​യും വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡു​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഫ​യ​ർ എ​ൻ​ജി​നു​ക​ൾ​ക്കു പോ​കാ​ൻ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ മ​ല​യോ​ര​ങ്ങ​ളി​ൽ പ​ട​രു​ന്ന കാ​ട്ടു​തീ അ​ണ​യ്ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സി​നു ക​ഴി​യി​ല്ല. ജ​നു​വ​രി പ​കു​തി​യോ​ടെ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല​യി​ട​ത്തും വ​നം​വ​കു​പ്പി​ന്‍റെ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല എ​ത്ര​യും​വേ​ഗം സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​എ​ഫ്ഒ ഓ​ഫീ​സു​ക​ളി​ൽ​നി​ന്ന് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലേ​ക്ക് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് വ്യാ​പ​ക​തോ​തി​ൽ വ​നം​കൊ​ള്ള​യും ന​ട​ക്കു​ന്നു. മു​റി​ച്ച മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ തീ​യി​ട്ട് തെ​ളി​വു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ കാ​ട്ടു​തീ പ​ട​രു​ന്ന​തി​നു വേ​ഗ​ത​യേ​റു​ന്നു. കാ​ട്ടു​തീ…

Read More

അമ്പാ​ട്ടു​പാ​ള​യം കൊ​ല​പാ​ത​കം; മ​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്;  സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

ചി​റ്റൂ​ർ: അ​ന്പാ​ട്ടു​പാ​ള​യം നാ​യാ​ടി കോ​ള​നി​യി​ൽ സ​ത്യ​പാ​ല​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൾ സു​ജി​ത ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം തു​ണ​ച്ച​തു​കൊ​ണ്ടു​മാ​ത്രം. അ​മ്മ​യേ​യും സ​ഹോ​ദ​ര​നേ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട സു​ജി​ത വീ​ടി​നു പു​റ​കു​വ​ശ​ത്തേ​ക്ക് ഓ​ടി ഒ​ളി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ജി​ല്ല​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത്തെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ഇ​തോ​ടെ ജ​നം തി​രി​ച്ച​റി​ഞ്ഞ​ത്. അ​സ്വ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ വെ​ള്ളി​യാ​ഴ്ച നാ​യാ​ടി കോ​ള​നി​വീ​ട്ടി​ലെ​ത്തി​യ സ​ത്യ​പാ​ല​ൻ ആ​ദ്യം ഭാ​ര്യ ജ​യ​പ്ര​ഭ​യെ വ​ക​വ​രു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ് ര​ക്ത​മൊ​ഴു​കി. ഇ​തി​നി​ടെ​യാ​ണ് മൂ​ന്നു​വ​യ​സു​ള്ള മ​ക​നും മ​ർ​ദ​ന​മേ​റ്റ​ത്. പി​താ​വ് പൊ​ക്കി​യെ​ടു​ത്ത് നി​ല​ത്ത​ടി​ച്ചാ​ണ് കു​ട്ടി​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ​തും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച​തും. നാ​ലു​മാ​സം മു​ന്പാ​ണ് ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് 300 മീ​റ്റ​ർ മാ​റി അ​ല​ക്കു​കാ​ര​നാ​യ മാ​ണി​ക്ക​ൻ ഭാ​ര്യ​യേ​യും ര​ണ്ടു മ​ക്ക​ളേ​യും രാ​ത്രി ഉ​റ​ക്ക​ത്തി​ൽ വി​ളി​ച്ചു​ണ​ർ​ത്തി മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് സ​മാ​ന​മാ​യ കൊ​ല​പാ​ത​ക​ശ്ര​മം ക​ഴി​ഞ്ഞ​ദി​വ​സ​വും ന​ട​ന്ന​ത്. സ​ത്യ​പാ​ല​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു സ​മീ​പം പാ​ഴ്ചെ​ടി​ക​ൾ​ക്ക് തീ​കൊ​ളു​ത്തി സ്വ​യം​ചി​ത​യൊ​രു​ക്കി…

Read More

തൃശൂർ മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ റേഡിയേഷൻ കിട്ടാതെ രോഗികൾ;  ട്രാൻസ്ഫറായി എത്തേണ്ട സേ​ഫ്റ്റി ഓ​ഫീ​സ​ർ​ക്ക് തൃ​ശൂ​ർ​ക്ക് വ​രാ​ൻ മ​ടി; കാരണം കേട്ടാൽ ഞെട്ടും

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളം​കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ റേ​ഡി​യേ​ഷ​ൻ ല​ഭി​ക്കാ​തെ കാ​ൻ​സ​ർ രോ​ഗി​ക​ൾ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്പോ​ൾ കോ​ഴി​ക്കോ​ടു​ള്ള സേ​ഫ്റ്റി ഓ​ഫീ​സ​ർ​ക്ക് തൃ​ശൂ​ർ​ക്ക് വ​രാ​ൻ മ​ടി. റേ​ഡി​യേ​ഷ​ൻ ന​ൽ​ക​ണ​മെ​ങ്കി​ൽ സേ​ഫ്റ്റി ഓ​ഫീ​സ​ർ വേ​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ന്നി​രി​ക്കെ സേ​ഫ്റ്റി ഓ​ഫീ​സ​റു​ടെ ഒ​ഴി​വു​ള​ള ത​സ്തി​ക​യി​ലേ​ക്ക് കോ​ഴി​ക്കോ​ട് മ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രു സേ​ഫ്റ്റി ഓ​ഫീ​സ​റെ തൃ​ശൂ​രി​ലേ​ക്ക് നി​യ​മി​ച്ചു. എ​ന്നാ​ൽ സ്വ​ന്തം ത​ട്ട​കം വി​ട്ട് തൃ​ശൂ​ർ​ക്ക് വ​രാ​ൻ മ​ടി​യു​ള്ള സേ​ഫ്റ്റി ഓ​ഫീ​സ​ർ ഉ​ന്ന​ത​ങ്ങ​ളി​ലു​ള്ള ത​ന്‍റെ പി​ടി​പാ​ടു​കൊ​ണ്ട് തൃ​ശൂ​ർ​ക്കു​ള്ള ട്രാ​ൻ​സ്ഫ​ർ നി​യ​മ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ച്ച് സേ​ഫാ​യി കോ​ഴി​ക്കോ​ടു ത​ന്നെ തു​ട​രു​ക​യാ​ണ്. ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ത​ന്നെ നി​യ​മ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ത​ല​ത്തി​ൽ ഉ​ന്ന​ത പി​ടി​പാ​ടു​ള്ള സേ​ഫ്റ്റി ഓ​ഫീ​സ​ർ വ​രാ​ൻ കൂ​ട്ടാ​ക്കാ​തെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ച്ച​തോ​ടെ റേ​ഡി​യേ​ഷ​ൻ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കി​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര​മാ​സ​മാ​യി തൃ​ശൂ​ർ…

Read More

ദിവസങ്ങളായി വിശ്രമമില്ലാത്ത എഴുന്നള്ളത്ത്; പാലക്കാട്ട് ആനകൾ വിരണ്ടോടി; നിരവധിപേർക്ക് പരിക്ക്

പാലക്കാട്: രണ്ടാഴ്ചയായി വിശ്രമമില്ലാതെ എഴുന്നള്ളിച്ച ആനകൾ വിരണ്ടോടി. പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെയാണ് രണ്ട് ആനകള്‍ വിരണ്ടോടിയത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ആനയെ പാപ്പാന്‍മാര്‍ തളച്ചു. ഏഴുന്നള്ളത്തിനായി എത്തിച്ച അഞ്ച് ആനകളില്‍ രണ്ടെണ്ണമാണ് ഇടഞ്ഞത്. നന്തിലത്ത് ഗോപാലകൃഷ്ണന്‍, നായരമ്പലം രാജശേഖരന്‍ എന്നീ ആനകൾക്ക് കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമമില്ലാത്ത എഴുന്നള്ളിപ്പായിരുന്നുവെന്നും അതായിരിക്കാം ഇടഞ്ഞോടാൻ കാരണമെന്നുമാണ് നിഗമനം. ആവശ്യമായ ഭക്ഷണമോ, വെള്ളമോ ആനകൾക്ക് നല്‍കിയില്ലെന്നാണ് ആരോപണം. നിയമപ്രകാരമല്ലാതെ എഴുന്നള്ളത്തിന് എത്തിച്ചതിനെ തുടര്‍ന്ന് ആനയുടെ ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Read More

ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച്  പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ​യും അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ക്ര​മ​സ​മാ​ധാ​നം, പൊ​തു​മു​ത​ൽ സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും സ്വെ​ര്യ ജീ​വി​ത​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി ജി​ല്ലാ നേ​താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും അ​ണി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ള​ള വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​നും സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ജി​ല്ല​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​രും സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ന​ൽ​കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ, എ.​ഡി.​എം ടി.​വി​ജ​യ​ൻ, ഒ​റ്റ​പ്പാ​ലം സ​ബ ക​ല്ക​ട​ർ ജെ​റോ​മി​ക്ക് ജോ​ർ​ജ് പ​ങ്കെ​ടു​ത്തു.

Read More

വാ​ള​യാ​ർ സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് ട്രെ​യി​നിംഗ് സ്കൂ​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കുമെന്ന് മ​ന്ത്രി

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് ട്രെ​യി​നിം​ഗ്് സ്കൂ​ളി​ൽ എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ശാ​സ്ത്രീ​യ​മാ​യ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ സ്കൂ​ളി​ൽ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 101, 103 ബാ​ച്ചു​ക​ളി​ലെ 74 ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, മ​റ്റു വി​വി​ധ ബാ​ച്ചു​ക​ളി​ലെ 11 ബീ​റ്റ് ഫോ​റെ​സ്റ്റ് ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡും കോ​ണ്‍​വൊ​ക്കേ​ഷ​നു​മാ​ണ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന​ത്. പ​രേ​ഡി​ൽ മ​ന്ത്രി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​കെ ധ​ര​ണി, മ​ധ്യ​മേ​ഖ​ലാ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ, കി​ഴ​ക്ക​ൻ മേ​ഖ​ലാ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​എ മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, സം​സ്ഥാ​ന ഫോ​റ​സ്റ്റ് ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ന​രേ​ന്ദ്ര​നാ​ഥ് വേ​ളൂ​രി പ​ങ്കെ​ടു​ത്തു.

Read More

നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ട്ട​പ്പാ​ടി​വ​ഴി സംസ്ഥാനത്തേ​ക്ക്  ക​ന്നു​കാ​ലി​ ക​ട​ത്ത് വ്യാ​പ​കം

മ​ണ്ണാ​ർ​ക്കാ​ട്: നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ട്ട​പ്പാ​ടി​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ന്നു​കാ​ലി​ക​ട​ത്ത് വ്യാ​പ​ക​മാ​യെ​ന്ന് പ​രാ​തി. ത​മി​ഴ്നാ​ട്ടി​ലെ ഫാ​മു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളെ​യും ക​റ​വ വ​റ്റി​യ പ്രാ​യ​മാ​യ പ​ശു​ക്ക​ളെ​യു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത്. കോ​യ​ന്പ​ത്തൂ​ർ, പ​ല്ല​ടം, മേ​ട്ടു​പാ​ള​യം, സ​ത്യ​മം​ഗ​ലം, തു​ടി​യ​ല്ലൂ​ർ ഭാ​ഗ​ത്തെ ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ള ക​ന്നു​കാ​ലി​ക​ളെ കാ​ര​മ​ട​യി​ൽ എ​ത്തി​ച്ച് ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ ന​ട​ത്തി​കൊ​ണ്ടു​പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ​ന​ക്ക​ട്ടി ചെ​ക്ക്പോ​സ്റ്റ് ക​ഴി​ഞ്ഞ് അ​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം​താ​ണ്ടി സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ എ​ത്തി​യാ​ണ് ഈ ​ഉൗ​ടു​വ​ഴി അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ പ​രി​ശോ​ധ​ന​യെ ഭ​യ​ക്കേ​ണ്ട​തി​ല്ല. തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി ചു​രം​വ​ഴി മ​ണ്ണാ​ർ​ക്കാ​ട്ടെ​ത്തി​ച്ച് മ​ല​പ്പു​റം, നി​ല​ന്പൂ​ർ, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​ന്പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കൊ​ണ്ടു​പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ട്ട​പ്പാ​ടി​ചു​ര​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റെ​യും വി​ല്പ​ന​നി​കു​തി​യു​ടെ​യും ചെ​ക്ക്പോ​സ്റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ​യെ​ത്തു​ന്പോ​ൾ അ​ട്ട​പ്പാ​ടി​യി​ലെ കോ​ട്ട​ത്ത​റ ച​ന്ത​യി​ൽ​നി​ന്നും ലേ​ല​ത്തി​ൽ പി​ടി​ച്ച അ​റ​വു​മാ​ടു​ക​ളാ​ണി​തെ​ന്നു പ​റ​ഞ്ഞ് ചെ​ക്ക്പോ​സ്റ്റ് ക​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്ര​തേ. രേ​ഖ​ക​ളി​ല്ലാ​തെ ചെ​ക്ക്പോ​സ്റ്റി​ൽ കൈ​ക്കൂ​ലി ന​ല്കി​യാ​ണ് പ​ല​രും ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത്. ആ​ഴ്ച​യി​ൽ നി​ര​വ​ധി ലോ​ഡ് ക​ന്നു​കാ​ലി​ക​ളാ​ണ് അതി​ർ​ത്തി ക​ട​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.നി​ല​വി​ൽ അ​റ​വു​മാ​ടു​ക​ളെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും…

Read More

മദ്യപിച്ചെത്തി മകനെ അച്ഛൻ വലിച്ചെറിഞ്ഞ സംഭവം; മൂന്നുവയസുകാരന്‍റെ നി​ല ഗു​രു​ത​രം

മു​ളങ്കുന്ന​ത്തു​കാ​വ്/​ചി​റ്റൂ​ർ: മ​ദ്യ​പി​ച്ച​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ച​തി​നു ശേ​ഷം മൂ​ന്നു​വ​യ​സു​കാ​ര​നാ​യ മ​ക​നെ വ​ലി​ച്ച​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ മ​ക​ന്‍റെ നി​ല ഗു​രു​ത​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ളെ​യും കൈ​ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ൽ അ​ച്ഛ​നേ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് ചി​റ്റൂ​ർ അ​ന്പാ​ട്ടു​പാ​ള​യം സ്വ​ദേ​ശി ക​റു​ക​മ​ണി സ​ത്യ​പാ​ല​ൻ (37) ആ​ണ് ഭാ​ര്യ ജ​യ​പ്ര​ദ, മ​ക​ൻ സ​നി​ജ​ത്ത്(4) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സ​ത്യ​പാ​ല​ൻ ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ച​ത്. മ​ർ​ദ്ദ​ന​മേ​റ്റ് ക​ണ്ണി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ്മ​യെ ര​ക്ഷി​ക്കാ​ൻ മ​ക​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ​ത്യ​പാ​ല​ൻ കു​ട്ടി​യെ എ​ടു​ത്തെ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ കൈ​ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​യാ​ളു​ടെ ഒ​രു കൈ​വി​ര​ൽ ന​ഷ്ട​മാ​യി. മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ന്യൂ​റോ സ​ർ​ജ​റി ഐ​സി​യു​വി​ലാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട്…

Read More