ചിറ്റൂർ: അണിക്കോട്ടിൽ റോഡിൽ നടന്നു പോവുന്ന തിനിടെ ലഭിച്ച സ്വർണ്ണമാല യാത്രക്കാരി പോലീസ് ഏൽപ്പിച്ച് സത്യസന്ധതയ്ക്കു മാതൃകയായി. അന്പാട്ടു പാളയം കണ്ണന്റെ മകൾ ജ്യോതിയ്ക്കാണ് ഒന്നര പവൻ മാല വ്യാഴാഴ്ച ലഭിച്ചത്.ആ ഭരണം സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞതോടെ മാല ചിറ്റൂർ സ്റ്റേഷനിലെത്തി കൈമാറി. ചിറ്റൂർ മുതുകാട് ഹരിദാസിന്റെ മകൾ ബിൻസിയുടേതാണ് ചെയിൻ നഷ്ടമായത്. പ്ലസ്ടു വിദ്യാർത്ഥിനി സ്കൂൾ വിട്ട് വീട്ടിലേക്കു വരുന്നതിനിടെയാണ് മാല കാണാതായത് .ആഭരണം പോലിസിൽ ലഭിച്ചിട്ടുണ്ടെന്നറി ഇന്നലെ ബിൻസിയും അമ്മയും സ്റ്റേഷനിലെത്തിയിരുന്നു. പോലിസ് അറിയിച്ചതിനെ തുടർന്ന് ജ്യോതിയും സ്റ്റേഷനിൽ എത്തിയിരുന്നു. സി.ഐ. വി.ഹംസ മാല ബിൻസിക്കു കൈമാറുക യും ചെയ്തു. ജ്യോതിയുടെ സത്യസന്ധത സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഓഫീസർമാരും അനുമോദിച്ചു.
Read MoreCategory: Palakkad
മീങ്കര ബ്രാഞ്ച് കനാൽബണ്ടിന്റെ ജലച്ചോർച്ച: വട്ടച്ചിറ കാരപ്പാറയിലേക്ക് വെള്ളമെത്തുന്നില്ലെന്നു പരാതി
കൊല്ലങ്കോട്: കിണേറ്റിപ്പാടത്തെ മീങ്കര ബ്രാഞ്ച് കനാൽബണ്ടിന്റെ ജലച്ചോർച്ചമൂലം വട്ടച്ചിറ, കാരപ്പാറയിലേക്ക് വെള്ളമെത്തുന്നില്ലെന്നു പരാതി. കാലപഴക്കംമൂലം രണ്ടുവർഷംമുന്പാണ് ബണ്ട് തകർന്നത്. നിലവിൽ മടത്തുനാറ ഭാഗത്തേക്കു മാത്രമാണ് വെള്ളം ഒഴുകുന്നത്. കർഷകർ പലതവണ ജലസേചന വകുപ്പ് അധികൃതരോട് ബണ്ട് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കിയിരുന്നു. സ്ഥലത്ത് പരിശോധനയ്ക്കെത്തി മടങ്ങിയ ജീവനക്കാർ ഒരുവർഷമായിട്ടും നടപടിയെടുത്തില്ല. നിലവിൽ വട്ടച്ചിറ ഭാഗത്തേക്ക് വെള്ളമെത്താത്ത സ്ഥിതിയാണ്. വെള്ളം ഗതിമാറി ഒഴുകിയതിനാൽ കൂത്തന്പാക്കം റോഡിന്റെ അരികും ഇടിഞ്ഞുതുടങ്ങി. ഉൗട്ടറ, തണ്ണീർപന്തൽ ഭാഗങ്ങളിൽ ആയിരക്കണക്കിനു കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗമായ റോഡിന്റെ അരികും ഇടിഞ്ഞു കിടക്കുകയാണ്. എത്രയുംവേഗം തകർന്ന കനാൽബണ്ട് നിർമിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ജലസേചന വകുപ്പ് ജില്ലാ മേധാവിക്ക് നിവേദനം നല്കാൻ ഒപ്പുശേഖരണം തുടങ്ങി.
Read Moreഇലകരിച്ചിൽ രോഗവും, മണ്ണിലെ അസിഡിറ്റി വർധനയും പറപ്പൂർ ചെല്ലിപ്പാടത്ത് 70 ഏക്കർ നെൽകൃഷി കരിഞ്ഞുണങ്ങി
പറപ്പൂർ: ചെല്ലിപ്പാടത്ത് വിളവെടുപ്പിനു പാകമായ നെൽക്കതിരുകൾ കരിഞ്ഞുണങ്ങുന്നു. ചെല്ലിപാടത്ത് 70 ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് കരിഞ്ഞുണങ്ങിയത്. ചെടികൾക്ക് 50 ദിവസം പ്രായമായപ്പോൾ കണ്ടുതുടങ്ങിയ ഇലകരിച്ചിൽ വിളവെടുപ്പിനു സമയമായപ്പോഴേക്കും നെൽമണികൾ വരെ കരിഞ്ഞുണങ്ങി പതിരായി കഴിഞ്ഞു. തോളൂർ കൃഷി ഭവനിൽ കർഷകർ വിവരമറിയിക്കുകയും പരിഹാരമാർഗങ്ങൾ ചെയ്തുവെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. മണ്ണിലെ അസിഡിറ്റി വർധിച്ചതും ഇലകരിച്ചിൽ യോഗം മൂർച്ഛിച്ചതുമാണ് കൃഷി നാശത്തിനു ഇടയാക്കിയതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിളവെടുപ്പ് നടത്തിയാൽ കൂലിച്ചെലവു പോലും ലഭിക്കാത്ത അവസ്ഥയിലാണന്ന് ജില്ലാ വികസന സമിതി അംഗവും കർഷകനുമായ പി.ഒ. സെബാസ്റ്റ്യൻ പറഞ്ഞു. 120 ദിവസം മൂപ്പുള്ള ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. പ്രളയാനന്തരം മണ്ണിന്റെ ഘടന മാറിയതാണോ, ഇലകരിച്ചിൽ രോഗം മൂലമാണോ, എന്താണ് കൃഷിനാശത്തിനു കാരണമെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇരിപ്പൂ കൃഷിയിറക്കാനായി നേരത്തെ വായ്പയെടുത്ത് കൃഷിയിറക്കുകയും കൃഷിനാശം സംഭവിക്കുകയും…
Read Moreഏനമാവിൽ കീരി, ആമ മാംസം വില്പന; പിന്നിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന എട്ടംഗ സംഘം; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ
ഏനാമാവ്: കോൾപാടത്തുനിന്നും ബണ്ടു റോഡുകളിൽ നിന്നും കീരികളെയും ആമകളെയും വ്യാപകമായി പിടികൂടി മാംസം വില്പന നടത്തുന്നത് പതിവായി. വനം വകുപ്പ് നടത്തിയ പരിശോധനയിൽ കോൾപടവിൽ ബണ്ട് റോഡിനരികിൽ നിന്നും പാത്രങ്ങളിൽ സൂക്ഷിച്ച ജീവനുള്ള ആമകളെയും മാംസാവശിഷ്ടങ്ങളും കണ്ടെടുത്തു. വനംവകുപ്പ് പരിശോധനയ്ക്ക് എത്തിയതായി സൂചന ലഭിച്ചതോടെ പാത്രങ്ങളും മറ്റും ഉപേക്ഷിച്ച് ഇവർ കുടുംബ സമേതം കടന്നു കളയുകയായിരുന്നു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഒരാഴ്ചയിലേറെയായി ഏനമാവ് നെഹ്റു പാർക്ക് പരിസരത്ത് തന്പടിച്ചിരുന്നത്. ഇവർ പാടവരന്പുകളിൽ നിന്നും ബണ്ട് റോഡുകളിലെ കുറ്റിച്ചെടിക്കാടുകളിൽ നിന്നുമാണ് ആമകളെയും കീരികളെയും പിടികൂടിയിരുന്നത്. ഇവയെ കൊന്ന് മാംസമാക്കി ആവശ്യക്കാർക്കു രഹസ്യമായി വിൽക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബാക്കിയുള്ളവ ഇവർ ഭക്ഷണമാക്കുകയുമാണ് പതിവ്. വനംവകുപ്പിന്റെ പരിശോധനയിൽ ജീവനുള്ള ആറ് ആമകളെയും പന്ത്രണ്ടിലേറെ ആമത്തോടുകളും കണ്ടെത്തി. പരിസ്ഥിതി പ്രവർത്തകനായ അരിന്പൂർ സ്വദേശി കെ.ജെ. സ്റ്റാൻലി…
Read Moreകൊമ്പുകൾ നഷ്ടപ്പെട്ട നിലയിൽ കാട്ടാനയുടെ ജഡം ;എല്ലും തോലും മാത്രമുള്ള ജഡത്തിന് ആറുമാസത്തോളം പഴക്കമുള്ളതായി വനം വകുപ്പ്
മണ്ണാർക്കാട് : തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം ഭാഗത്ത് കൊന്പുകൾ നഷ്ടപെട്ട നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.തത്തേങ്ങലം പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്താണ് ജഡം കണ്ടെത്തിയത് . പ്ലാന്റേഷൻ ഓഫീസിന്റെ മുകൾ ഭാഗത്തെ രണ്ടാം ബ്ലോക്കിലാണ് ആറുമാസത്തോളം പഴക്കമുള്ള ജീർണ്ണിച്ച ജഡം കാണപ്പെട്ടത്. കുരുമുളക് ശേഖരിക്കാൻ പോയ തൊഴിലാളികളാണ് ഇത് കണ്ടത്. ആനയുടെ ഇരു കൊന്പുകളും അപ്രത്യക്ഷമാണ്. ദ്രവിച്ച ജഡത്തിൽ എല്ലുകളും തോലും മാത്രമാണുണ്ടായിരുന്നത്. വിവരമറിഞ്ഞ് വനം വകുപ്പ് സ്ഥലത്തെത്തി. ഡോക്ടർമാരായ നിതിൻ, ഷാജി പണിക്കശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ഏകദേശം ഇരുപത് വയസ്സ് പ്രായമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജഡത്തിൽ വെടിയുണ്ടകൾ തുളഞ്ഞു കയറിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു .ശരീരം ജീർണ്ണിച്ചതിനെ തുടർന്ന് കൊഴിഞ്ഞു ചാടിയ കൊന്പുകൾ എടുത്തു കൊണ്ടുപോയതാകാമെന്നാണ് നിഗമനം. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreനെന്മാറ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ബദൽ കനാൽ ബണ്ട് റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
നെന്മാറ: നെന്മാറയിലെ യാത്രാക്കുരുക്കഴിക്കാൻ പോത്തുണ്ടി കനാൽ ബണ്ട് റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽപാത വേണമെന്ന ആവശ്യം നെന്മാറയിൽ ഇനിയും നടപ്പിലായില്ല. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ പ്രധാന കവലയായിട്ടു കൂടിയാണ് പരിഹാര നടപടികൾ ഉണ്ടാവാത്തത്. രണ്ടു വർഷംമുന്പ് പ്രഖ്യാപിച്ച നെന്മാറ ബൈപാസിന്റെ പ്രാരംഭ നടപടികൾ പോലും ഇനിയുമായില്ല. ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നെന്മാറയിലുള്ളത്. രാവിലെയും വൈകുന്നേരവും സ്കൂൾ വിടുന്ന സമയത്താണ് കൂടുതലും ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഈ സമയത്ത് കാൽനടയാത്രപോലും ദുരിതത്തിലാണ്. നെന്മാറ മുക്കുമുതൽ വല്ലങ്ങി ബൈപ്പാസ് വരെയാണ് കൂടുതലും യാത്രാദുരിതമാകുന്നത്.എന്നാൽ കവലയോട് ചേർന്നുള്ള പോത്തുണ്ടി ജലസേചന കനാൽ ബണ്ട് റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയാൽ വിദ്യാർഥികൾക്കും ചെറുവാഹനങ്ങൾക്കും ഇതിലൂടെ കടന്നുപോകാൻ കഴിയും. അയിനംപാടം മുതൽ നെന്മാറ ക്രിസ്തുരാജാ ദേവാലയത്തിനു പിറകിലൂടെ ബസ് സ്റ്റാൻഡിന്റെ വശത്ത് വന്നുചേരുന്ന രണ്ടര കിലോമീറ്റർ ദൂരത്തിലുള്ള കനാലിൽ…
Read Moreവനാതിർത്തികളിൽ ഫയർലൈൻ നിർമാണം വൈകുന്നു; കാട്ടുതീ ഭീഷണിയിൽ വനംവകുപ്പ്
മംഗലംഡാം: വനാതിർത്തികളിൽ ഫയർലൈൻ നിർമാണം വൈകുന്നത് കാട്ടുതീ പടർന്നു വൻനഷ്ടമുണ്ടാകാൻ സാധ്യത. മംഗലംഡാം ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിധിയിൽ മുപ്പതുകിലോമീറ്ററിലാണ് ഫയർലൈൻ നിർമാണം വൈകുന്നത്. ടെണ്ടർനടപടി വൈകുന്നതാണ് ഫയർലൈൻ പണികൾക്കു തടസമാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുക കുറയുന്നതിനാൽ ടെണ്ടർ എടുക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ടെന്നും പറയുന്നു. ഈവർഷം ഫയർലൈൻ നിർമാണത്തിനുള്ള ഫണ്ടും കുറവാണ്. തീപടരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അഞ്ചുമീറ്റർ വീതിയിലാണ് ഫയർലൈൻ ഉണ്ടാക്കുക. മേഖലയിൽ തുലാമഴയോ ന്യൂനമർദ മഴയോ ലഭിക്കാത്തതിനാൽ പാറപ്പുറങ്ങളുള്ള പ്രദേശങ്ങളിൽ നല്ല ഉണക്കുണ്ട്. പുല്ലും പൊന്തക്കാടുകളും ഉണങ്ങി ഏതുസമയവും തീപടരാമെന്ന സ്ഥിതിയാണ്. എല്ലാവർഷവും തീപിടിത്തമുണ്ടാകുന്ന പ്രദേശമാണ് ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കരിങ്കയം ഭാഗത്തെ സർക്കാർ വക തേക്കുതോട്ടം. ആരെങ്കിലുമൊക്കെ അശ്രദ്ധമായി ഉപയോഗിക്കുന്ന തീയാണ് ഇവിടെ ഹെക്ടർകണക്കിന് തേക്കുതോട്ടം കത്തി ചാന്പലാകാൻ കാരണമാകുന്നത്. ഫയർലൈൻ നിർമാണം വൈകുന്നത് തീപടരാനുള്ള സാധ്യതയും വർധിപ്പിക്കും.
Read Moreമിനിപമ്പ മംഗലംപാലത്ത് തീർഥാടകർക്കായി താത്കാലിക ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു
വടക്കഞ്ചേരി: മിനിപന്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് തീർഥാടകർക്കായി താത്കാലിക ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു. എട്ട് ടോയ്ലറ്റുകളും എട്ടു യൂറിനൽ കാബിനുകളുമാണ് മംഗലംപുഴയോരത്ത് ഇന്നുരാവിലെ മുതൽ ക്രമീകരിച്ചത്. ഭാരതപുഴ പുനർജീവനത്തിന്റെ ഭാഗമായി നടന്നുവരുന്ന ചെറുപുഴകളുടെ സംരക്ഷണത്തിനാണ് പുഴ മലിനീകരണത്തിനെതിരേ ഇത്തരം ശുചിത്വസംവിധാനം നടപ്പിലാക്കുന്നതെന്ന് ഭാരതപ്പുഴ പുനർജീവന കോർകമ്മിറ്റി മെംബർ ഡോ. വാസുദേവൻ പിള്ള പറഞ്ഞു. മകരവിളക്ക് കഴിയുന്നതുവരെ ഇവിടെ ഈ സംവിധാനമുണ്ടാകും. ടോയ്ലറ്റിലെ സെപ്്റ്റിക് ടാങ്ക് ഓരോദിവസവും ക്ലീൻ ചെയ്ത് വിസർജ്യം വളമാക്കി പുഴയോരത്തെ മുളങ്കാടുകൾക്കും ചെടികൾക്കുമായി ഉപയോഗിക്കും. പുഴയിൽനിന്നും ഒരു എച്ച്പിയുടെ മോട്ടോർ ഉപയോഗിച്ച് വെള്ളം ടോയ്ലറ്റുകളിലെ ടാങ്കുകളിൽ നിറയ്ക്കും. ശുചിത്വമിഷൻ, ജില്ലാ പഞ്ചായത്ത്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് തുടങ്ങിയവയുടെ സഹകരണത്തോടെ ഏറ്റുമാനൂരിലെ റിലീഫ് എന്ന സ്വകാര്യ ഏജൻസിയാണ് ദിനംപ്രതി 2000 രൂപ വാടകയ്ക്ക് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. അതേസമയം തീർഥാടകരുടെ പുഴയോരത്തെ മലമൂത്ര വിസർജനംമൂലം പുഴ മലിനമാകുന്നതിനൊപ്പം വഴിനടക്കാൻ…
Read Moreരേഖകളില്ലാതെ കാറിൽ കടത്തിയ 99 ലക്ഷം പോലീസ് പിടികൂടി; കാറിന്റെ ഡോറിൽ ഒളിപ്പിച്ച പണവുമായി പിടിയിലായത് മലപ്പുറം സ്വദേശികളായ യുവാക്കൾ
പട്ടാന്പി: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 99 ലക്ഷം രൂപ കൊപ്പം പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ അറസ്റ്റുചെയ്തു. പാലക്കാട് എസ്പി ദേബേഷ്കുമാർ ബഹ്റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊപ്പം എസ്ഐ എം.ബി.രാജേഷും സംഘവും പണം പിടികൂടിയത്. കോയന്പത്തൂരിൽനിന്ന് പണം മലപ്പുറത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. ചൊവ്വാഴ്ച രാത്രി നടത്തിയ പട്രോളിംഗിലാണ് കാറിൽനിന്ന് പണം പിടികൂടിയത്. കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മലപ്പുറം പൂച്ചോലമേട് പുള്ളാട്ടുവീട്ടിൽ മുഹമ്മദ് സാഹിർ (23), തിരുരങ്ങാടി പറക്കാട്ടിൽവീട്ടിൽ സഹദ് (25), മലപ്പുറം കല്ലുവളപ്പിൽ നിസാമുദ്ദീൻ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. എസ്ഐയ്ക്ക് പുറമെ എഎസ്ഐമാരായ മധുസൂദനൻ, അരവിന്ദാക്ഷൻ പോലീസുകാരായ സുധീഷ്, രാജേഷ്’, വിനോദ്, ബൈജു, ശശി, റിനു മോഹൻ, കലാധരൻ, മുരുകൻ, ലീലാകൃഷ്ണൻ, പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊപ്പം പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച് നാലുമാസത്തിനുള്ളിൽ അനധികൃതമായി കടത്തിയ നാലുകോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.
Read Moreഅളുവാശേരി പാർവതി അമ്മാൾ കൊലപാതകം; രണ്ടുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായില്ല; പോലീസിന്റെ മറുപടിയിങ്ങനെ…
നെന്മാറ: അളുവാശേരിയിൽ വയോധിക കൊല്ലപ്പെട്ടു രണ്ടുമാസം കഴിഞ്ഞിട്ടും ഇനിയും പ്രതികളെ പിടികൂടാൻ പോലീസിനായില്ല. അളുവാശേരി നിലംപതി പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ പാർവതി അമ്മാളെയാണ് (75) വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നവംബർ രണ്ടിനായിരുന്നു സംഭവം. തനിച്ചു താമസിച്ചിരുന്ന പാർവതിയമ്മാളുടെ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരിക്കുന്ന സമയത്ത് ഇവർ ധരിച്ചിരുന്ന മൂക്കുത്തിയും കമ്മലും നഷ്ടപ്പെട്ടിരുന്നു.ഇതേ തുടർന്ന് മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്. പക്ഷേ രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയോ പ്രതികളെ പിടികൂടാനോ പോലീസിനായില്ല. തേങ്ങയിടാൻ ഏല്പിച്ചയാൾ വന്നു വിളിച്ചപ്പോൾ വിളി കേൾക്കാതിരുന്നതിനെ തുടർന്ന് സമീപവാസികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് കട്ടിലിൽനിന്നു വീണനിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് യാതൊരു സാധനങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. മൃതദേഹം കിടന്നിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ നിന്ന്…
Read More