കോടാലി: മലയോരത്തെ തോട്ടം തൊളിലാളികളടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന മുരുക്കുങ്ങൽ – മുപ്ലി റോഡിന്റെ ശനിദശക്ക് പരിഹാരമാകുന്നു. വർഷങ്ങളായി റീ ടാറിംഗ്് നടക്കാത്തതിനാൽ കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുന്ന റോഡ് 36 ലക്ഷം ചെലവിൽ നവീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. മറ്റത്തൂർ പഞ്ചായത്തിലെ കോടാലി, അന്നാംപാടം, മുരുക്കുങ്ങൽ, താളൂപ്പാടം, പള്ളിക്കുന്ന് പ്രദേശങ്ങളിൽ നിന്ന്്് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ ചൊക്കന, കുണ്ടായി, പാലപ്പിള്ളി എസ്റ്റേറ്റുകളിലേക്കുള്ള നൂറുകണക്കിനു തൊഴിലാളികൾ ആശ്രയിക്കുന്നതാണ് മുരുക്കുങ്ങൽ മുപ്ലി റോഡ്. മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി അങ്ങേയറ്റം ശോച്യാവസ്ഥയിലായ സാഹചര്യത്തിലാണ് നവീകരണ പ്രവൃത്തികൾക്ക് മറ്റത്തൂർ പഞ്ചായത്തധികൃതർ നടപടി സ്വീകരിച്ചത്. റോഡ് ടാറിംഗിന്റെ ടെൻഡർ നടന്നു കഴിഞ്ഞതായും ഈ സാന്പത്തിക വർഷത്തിൽ തന്നെ റോഡ് പണി പൂർത്തീകരിക്കുമെന്നും മറ്റത്തൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത് അറിയിച്ചു.റോഡ് കൂടുതൽ ശോച്യാവസ്ഥയിലായതോടെ നിർമ്മാണത്തിനു കൂടുതൽ…
Read MoreCategory: Palakkad
ജൈവ മാലിന്യസംസ്കരണ പ്ലാന്റ് അഴിമതിക്ക് വേണ്ടി മാത്രമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ
ചാവക്കാട്: ജൈവമാലിന്യസംസ്കരണത്തിന് പ്ലാന്റ് എന്ന ആശയം തട്ടിപ്പാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ. പ്ലാന്റ് അഴിമതിക്ക് വേണ്ടിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.ചക്കംകണ്ടത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് പൗരാവകാശവേദി നടത്തിയ വായ്മൂടികെട്ടിയുള്ള മനുഷ്യച്ചങ്ങലയും ബഹുജനസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലകണ്ഠൻ. ഗുരുവായൂരിൽ നിന്നുള്ള മാലിന്യം ചക്കംകണ്ടം മേഖലയിലേക്ക് ഒഴുക്കിവിടുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച നീലകണ്ഠൻ മാലിന്യപ്രശ്നം ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശം നിഷേധിക്കുന്നതാണ്. പൗരാവകാശവേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷനായിരുന്നു. ജനപക്ഷം സംസ്ഥാന സെക്രട്ടറി ബെന്നി ജോസഫ്, സി.എം.സഗീർ, ലത പ്രേമൻ, പി.എ.ഷാഹുൽ ഹമീദ്, അനീഷ് പാലയൂർ, സുജിത്ത് അയിനിപ്പുള്ളി, കെ.വി.ഷാനവാസ്, കെ.ടി.പ്രസന്നൻ, പി.കെ.അക്ബർ, ഹാരീസ് രാജ്, ആർ.പി.റഷീദ്, ഫാമീസ് അബൂബക്കർ, നവാസ് തെക്കുംപുറം, കെ.പി.അഷറഫ്, മണി പുക്കാട്ട്, ദസ്തശീർ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. ചക്കംകണ്ടം പാലം പരിസരത്ത് നടന്ന ബഹുജന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ…
Read Moreമീങ്കര ഡാമിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സുരക്ഷാജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും; പ്രതി ശരവണകുമാർ നിരവധി മോഷണക്കേസുകളിൽ പ്രതിയെന്ന് പോലീസ്
കൊല്ലങ്കോട്: മീങ്കര ഡാം കാണാൻ ആണ്‍സുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയായ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റുചെയ്തു. പൊള്ളാച്ചി ആളിയാർ പന്തക്കൽ അമ്മൻപതിയിൽ ശരവണകുമാർ (35) ആണ് പിടിയിലായത്. മുതലമട നരിപ്പാറച്ചള്ളയിലെ തോട്ടത്തിൽ മേൽനോട്ട ജോലിക്കാരനാണ് ഇയാൾ. പെണ്‍കുട്ടിയേയും ആണ്‍സുഹൃത്തിനേയും ഡാമിന്റെ സുരക്ഷാജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പരിചയപ്പെട്ടത്. പിന്നെ ഭീഷണിപ്പെടുത്തി ആണ്‍സുഹൃത്തിനെ അകറ്റിയശേഷമാണ് പീഡനത്തിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഡാമിൽനിന്നും മീൻപിടിക്കാനെത്തിയ ശരവണകുമാർ പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചിരിക്കുന്നത് കണ്ടു. ഡാമിന്റെ ഷട്ടറിനരികെ ഇരുന്നു സംസാരിക്കുകയായിരുന്നു ഇരുവരും. ഈ സമയം പ്രതി ഇവരെ സുരക്ഷാജീവനക്കാരനാണെന്ന് പറഞ്ഞ് പരിചയപ്പെട്ട് സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി. പോലീസ് വരുമെന്നുപേടിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവരുമായി പാപ്പാൻചള്ളയിൽ എത്തി മൊബൈൽ തിരിച്ചുനല്‍കി. ആണ്‍സുഹൃത്തിനോട് ബൈക്കിൽ പോകാൻ…
Read Moreതലോടിയും ഉമ്മ വെച്ചും കിന്നരിച്ചും …! മലയോരവാസികളെ അന്പരപ്പിച്ച് പാന്പുകളുടെ തോഴനായ വാവ സുരേഷിന്റെ പാന്പ് പ്രദർശനം
വടക്കഞ്ചേരി: മലയോരവാസികളെ അന്പരപ്പിച്ച് പാന്പുകളുടെ തോഴനായ വാവ സുരേഷിന്റെ പാന്പ് പ്രദർശനം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാൽകുളന്പ് കൈത്തിരി ഫാർമേഴ്സ് ക്ളബിന്റെ വാർഷികത്തോടനുബന്ധിച്ച് കോടിയാട്ടിൽ കോംപ്ലക്സിലെ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉഗ്രവിഷ സർപ്പങ്ങളെ കയ്യിലെടുത്ത് തലോടിയും ഉമ്മ വെച്ചും കിന്നരിച്ചും തിങ്ങിനിറഞ്ഞ സദസിനെ സുരേഷ് വിസ്മയ സ്തബ്ദരാക്കിയത്. പാന്പ് ഉൾപ്പെടെയുള്ള ജീവികൾ ഭൂമിയിലുണ്ടായില്ലെങ്കിൽ മനുഷ്യന്റെ നിലനില്പ് തന്നെ അപകടത്തിലാക്കുമെന്ന് വാവ സുരേഷ് പറയുന്നു. വർഷത്തിൽ പാന്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം എന്നിട്ടും പാന്പിനെ ഭീകരജീവിയായി കണക്കാക്കുന്നു. തലമുറകൾ കടന്നും പക മനസ്സിൽ വെച്ച് നടക്കുന്നത് മനുഷ്യർ മാത്രമാണ്. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഏറ്റവും കൂടുതൽ പേർ പാന്പ് കടിയേറ്റ് മരിച്ചിട്ടുള്ളത്. വനമില്ലാത്ത ഇവിടെ അണലി പാന്പാണ് വില്ലൻ. പാന്പ് കടിയേറ്റാൽ രോഗിയെ പേടിപ്പിക്കാതിരിക്കുക. ഉടുതുണി തന്നെ…
Read Moreകണക്ഷൻ വിച്ഛേദിച്ച് മീറ്ററും വയറും മറ്റും അഴിച്ചെടുക്കും; കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കുടുംബങ്ങൾക്ക് കാൽലക്ഷത്തിന്റെ കറന്റ് ബിൽ; എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ട് കോളനിക്കാർ
മംഗലംഡാം: നിത്യവൃത്തിക്ക് വഴിയില്ലാതെ പാറപ്പുറത്തെ ഒറ്റമുറിക്കുള്ളിൽ കഴിയുന്ന കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾക്ക് കാൽലക്ഷം രൂപവരെയുള്ള കറന്റ് ബിൽ. കുടിശിക നാലുദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയുടെ നോട്ടീസും ലഭിച്ചു. ഇന്നലെ രാവിലെയാണ് കെഎസ്ഇബി മുടപ്പല്ലൂർ സെക്ഷൻ ഓഫീസിൽനിന്നും ഇത്തരത്തിലുള്ള നോട്ടീസ് ലഭിച്ചതെന്ന് ആദിവാസികൾ പറഞ്ഞു. പലിശയടക്കം പത്താം തീയതിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ കണക്ഷൻ സ്ഥിരമായി വിച്ഛേദിക്കുകയും മീറ്ററും വയറും മറ്റും അഴിച്ചെടുക്കുകയും ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്. വൈദ്യുതിബോർഡിന് കിട്ടാനുള്ള തുക ഈടാക്കുവാൻ റവന്യൂ റിക്കവറി നടപടിയും സ്വീകരിക്കുമെന്നാണ് നോട്ടീസിലെ ഭീഷണി. 17981 എന്ന കണ്‍സ്യൂമർ നന്പറുള്ള കോളനിയിലെ വാസുവിന് 22,167 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ 26 ആദിവാസി കുടുംബങ്ങൾക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ചില കുടുംബങ്ങൾക്ക് ഇത് കാൽലക്ഷം രൂപ വരെയുണ്ട്. ഒറ്റമുറിപോലെ കുടുസുവീടുകളിൽ രണ്ടോ മൂന്നോ ബൾബ് മാത്രമാണ് ഇവർ കത്തിക്കുന്നത്. മറ്റു വൈദ്യുതോപകരണങ്ങൾ…
Read Moreശബരിമല തീർഥാടകരുടെ വരവ് കൂടി; നേന്ത്രക്കായ വില 25ൽ നിന്ന് 36ലേക്ക് ഉയർന്നു
വടക്കഞ്ചേരി: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് കൂടിയതോടെ നേന്ത്രക്കായയുടെ വില ഉയർന്നു. ഒരാഴ്ചമുന്പ് കിലോയ്ക്ക് 25 രൂപയായിരുന്ന നേന്ത്രക്കായയുടെ വില 36 രൂപയായി വർധിച്ചെന്ന് വിഎഫ്പിസികെയുടെ പാളയത്തെ കർഷക വിപണനകേന്ദ്രം പ്രസിഡന്റ് വട്ടംകണ്ടത്തിൽ ബിജു, ട്രഷറർ പുല്ലാട്ട് തോമസ് എന്നിവർ പറഞ്ഞു. നേന്ത്രക്കായയുടെ ചില്ലറവില്പന വിലയും നേന്ത്രപ്പഴ വിലയും ഇതോടെ ഉയരും. തോന്നുംമട്ടിലാണ് ചില കടകളിൽ വിലകൂട്ടുന്നത്. കിലോയ്ക്ക് 36 രൂപ നിരക്കിൽ പച്ചക്കായ വാങ്ങി അത് പഴുപ്പിച്ച് കിലോയ്ക്ക് അന്‍പതും അന്‍പത്തഞ്ചും രൂപയ്ക്ക് വില്‍ക്കുന്ന വില്പനക്കാരുമുണ്ട്. നാടനെന്നു പറഞ്ഞ് വരവുകായയ്ക്കും ഇതേ വില വസൂലാക്കും. നേന്ത്രക്കായ ചിപ്സിനായാണ് പച്ചക്കായ വാങ്ങുന്നത്. മിനിപന്പയെന്ന് അറിയപ്പെടുന്ന മംഗലംപാലം ഉൾപ്പെടെയുള്ള തീർഥാടക വിപണികൾ സജീവമായതാണ് നേന്ത്രക്കായ വിലകൂടാൻ കാരണമായിട്ടുള്ളത്.നാളികേരത്തിന്റെ സീസണ് ആയെങ്കിലും വിപണിയിൽ നാളികേര വരവു വളരെ കുറവാണ്. വിലകൂടാൻ കർഷകർ കാത്തിരിക്കുന്നതാണ് നാളികേരക്ഷാമത്തിന് കാരണമെന്നും കണക്കൂകൂട്ടുന്നു. കിലോയ്ക്ക് മുപ്പതുരൂപയാണ് നാളികേരത്തിന്റെ…
Read Moreആശങ്കകൾക്ക് വിരാമമിട്ട് തൊഴിലുറപ്പ് തൊഴിലാളികളിറങ്ങി, മറ്റത്തൂർ കനാൽ ക്ലീനായി
കോടാലി: പ്രളയശേഷം പാഴ്ച്ചെടികളും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് കിടന്ന മറ്റത്തൂർ ഇറിഗേഷൻ കനാലിന് ശാപമോക്ഷമാകുന്നു.മറ്റത്തൂർ പഞ്ചായത്തിലൂടെ 19 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കനാൽ തൊഴിലുറപ്പു പണിക്കാർ ഇറങ്ങിയാണ് വൃത്തിയാക്കുന്നത്. മറ്റത്തൂരിലെ കാർഷിക ഗ്രാമങ്ങളുടെ പച്ചപ്പു നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജലസ്രോതസാണ് മറ്റത്തൂർ ഇറിഗേഷൻ കനാൽ. ചാലക്കുടി ജലസേചന പദ്ധതിയിലെ വലതുകര കനാലിന്റെ പ്രധാന ശാഖയാണ് മറ്റത്തൂർ കനാൽ. പ്രളയത്തെ തുടർന്ന് നീരൊഴുക്കിനു തടസമായി മാലിന്യങ്ങൾ നിറഞ്ഞും കാടുമൂടിയും കിടന്ന കനാൽ പുനരുദ്ധരിക്കേണ്ട ചുമതല ജലസേചന വകുപ്പിനാണെങ്കിലും അവരതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് മറ്റത്തൂർ പഞ്ചായത്ത് ഇടപെട്ട് ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി കനാൽ വൃത്തിയാക്കാൻ ആരംഭിച്ചത്. 7400 തൊഴിൽ ദിനങ്ങൾ കൊണ്ട് വെള്ളിക്കുളങ്ങര മുതൽ മറ്റത്തൂർ പടിഞ്ഞാറ്റുമുറി വരെയുള്ള 19 കിലോമീറ്റർ വരുന്ന കനാൽ പുനരുദ്ധരിക്കുന്നപണിയാണ് ഇപ്പോൾ നടക്കുന്നതെന്ന് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത് പറഞ്ഞു. 21 ലക്ഷം…
Read Moreമലാക്കയിൽ വീടിനു തീപിടിച്ചു മരിച്ച സഹോദരങ്ങൾക്ക് യാത്രമൊഴിയേകാൻ ചേച്ചി എത്തി; സങ്കടം താങ്ങാനാവാതെ നാട്ടുകാരും ബന്ധുക്കളും; മാതാപിതാക്കളുടെ അവസ്ഥ ഗുരുതരമായി തുടരുന്നു
വടക്കാഞ്ചേരി: തെക്കുംകര മലാക്കയിൽ വീടിനു തീപിടിച്ചു വെന്തുമരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കരിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും നൂറുകണക്കിനു നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ആച്ചംകോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫലീസ് (10), സെലസ് മിയ (ഒന്നര വയസ്) എന്നിവരുടെ സംസ്കാര ചടങ്ങ്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയ്ക്ക് മൂന്നുമണിയോടെ മച്ചാട് പള്ളിയിൽ എത്തിച്ച മൃതദേഹങ്ങൾ നാലു മണിയോടെയാണ് സംസ്കരിച്ചത്.സഹോദരങ്ങളെ അവസാനമായി ഒരുനോക്കുകാണാൻ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട ചേച്ചി സൽസ്നിയ നിറകണ്ണുകളോടെ പള്ളിയിൽ ബന്ധുക്കളോടൊപ്പം എത്തിയിരുന്നു. പിതാവ് ഡാൻഡേഴ്സിന്റെയും അമ്മ ബിന്ദുവിന്റെയും നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ചികിത്സയിലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെപിസിസി ജനറൽ സെക്രട്ടറി എൻ.കെ.സുധീർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ, മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി,…
Read Moreപ്രളയാനന്തര കേരളത്തിന് “തീയിട്ട്’ തൊഴിലുറപ്പുകാർ; പ്രതിഷേധമറിയിച്ച് പരിസ്ഥിതിവാദികൾ
എം.വി. വസന്ത് പാലക്കാട്: തൊഴിലുറപ്പുകാരുടെ തീക്കളിക്കെതിരേ പരിസ്ഥിതിവാദികളുടെ രോഷം പുകയുന്നു. പ്രളയാനന്തര നവകേരള പുനർനിർമിതിക്കായി ജനത ഒറ്റക്കെട്ടായി നീങ്ങുന്പോഴാണ് തൊഴിലുറപ്പുകാരുടെ ഈ തീക്കളി. നാട്ടിൻപുറങ്ങളിലെ കാടും പടലവും വെട്ടിത്തെളിച്ചു തീയിടുന്നതാണ് പ്രതിഷേധത്തിനു കാരണമാകുന്നത്. വെട്ടിത്തെളിക്കുന്നതിനെ ആരും എതിർക്കുന്നില്ല. പിന്നീടെല്ലാം തീയിട്ടു നശിപ്പിക്കുന്നതിനെയാണ് പരിസ്ഥിതിവാദികൾ എതിർക്കുന്നത്. പ്രളയം കേരളത്തിനുണ്ടാക്കിയ നാശനഷ്ടം 41,000 കോടിയെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ ഈ കണക്കുകളിൽ ഉൾപ്പെടാത്തതാണ് നമ്മുടെ നാടിന്റെ ജൈവ വൈവിധ്യ സന്പത്ത്. നവകേരള പുനർനിർമിതിയിൽ ജൈവ സന്പത്തിനെ തിരിച്ചുപിടിക്കാൻ കടുത്ത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം തുരങ്കം വയ്ക്കുകയാണ് തൊഴിലുറപ്പുകാരുടെ തീക്കളി. സൂക്ഷ്മാണുക്കൾ മുതൽ പാന്പും മറ്റു ജീവജാലങ്ങളും എല്ലാം ഈ തീക്കളിയിൽ ഇല്ലാതാകുന്നു. കുറുക്കന്മാരുടെയും മറ്റു ജീവികളുടെയും ജീവസ്ഥലം ഇല്ലാതാകുന്നു. തുന്പിയും ചിത്രശലഭവും അടക്കമുള്ളവ നശിപ്പിക്കപ്പെടുന്നു. ഇവയുടെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കുകയാണ് തൊഴിലുറപ്പുകാർ. ഇതിനു പുറമെയാണ് മണ്ണിന്റെ ഉറപ്പും ഫലഭൂയിഷ്ഠതയും നഷ്ടപ്പെടുന്ന…
Read Moreനെല്ലിയാന്പതിയിൽ ദുരിതാശ്വാസ സാധനങ്ങൾ ഇപ്പോഴും ബാക്കി; കിറ്റുകളാക്കി വിതരണം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ
നെല്ലിയാന്പതി: കനത്ത മഴയിൽ ഒറ്റപ്പെട്ടുപോയ നെല്ലിയാന്പതിക്കാർക്കായി എത്തിച്ച ദുരിതാശ്വാസ സാധനങ്ങൾ ഇനിയും ബാക്കി. നെല്ലിയാന്പതിയിലെ പള്ളിവക സ്ഥലത്ത് സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് കൊടുക്കാതെ സൂക്ഷിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16 ന് ഉരുൾപൊട്ടി ചുരം പാത തകർന്നതിനാൽ തലച്ചുമടയായും ഹെലികോപ്റ്റർ വഴിയുമാണ് നെല്ലിയാന്പതിയിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. പലപ്പോഴായി സാമൂഹ്യ അടുക്കള വഴിയും അവസാനം വീടുകൾ കേന്ദ്രീകരിച്ചും ഒരുമാസത്തോളം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ചുരംപാതയിലൂടെ താത്കാലികമായി വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഭക്ഷ്യധാന്യങ്ങൾ നെല്ലിയാന്പതിയിലേക്ക് എത്തിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് നെല്ലിയാന്പതിയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്. ഇതിനിടെ വിവിധ സംഘടനകൾ വൻതോതിൽ നെല്ലിയാന്പതിയിലേക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യങ്ങൾ, പുതപ്പുകൾ, തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചിരുന്നു. ഇതെല്ലാം റവന്യൂ വകുപ്പാണ് ശേഖരിച്ച് നെല്ലിയാന്പതിയിൽ വിതരണം ചെയ്യുന്നത്. ഇതിനായി ഒരു സമിതി രൂപീകരിക്കുകയും അതിലൂടെ വിതരണം…
Read More